ത്രേദാഗ്നി തിരികെ അരണിയിലേക്ക്: ഇളകൊള്ളൂർ അതിരാത്രം സമാപിച്ചു

  konnivartha.com/ കോന്നി : ഇളകൊളളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഏപ്രിൽ 21 മുതൽ നടന്നു വന്ന അതിരാത്രം  അവഭൃഥസ്നാനത്തിന് ശേഷം അധര്യു പൂർണാഹുതി നടത്തി സമാപിച്ചു . ത്രിദീയ സവന ക്രിയകൾ കഴിഞ്ഞതോടെ രാവിലെ  9.30 ന് കൊമ്പക്കുളം വിഷ്ണു സോമയാജിയും, പത്നിയും അവഭൃഥസ്നാനത്തിനായി അച്ചൻകോവിലാറിലെ ഇളകൊള്ളൂർ മാളികക്കടവിലേക്ക് തിരിച്ചു. വാളും പരിചയുമേന്തിയ അനുചരൻമാരുടെ അകമ്പടിയിൽ വാദ്യ മേളങ്ങളോടെയാണ് അവഭൃഥസ്നാനത്തിനായി പുറപ്പെട്ടത്. യാത്രക്കിടയിൽ നാടിനെ ആശീർവദിച്ചു.   സ്നാനശേഷം ഹേ അഗ്നീ നീ വെളത്തിൽ ലയിക്കുക; ജലമേ നീ സമുദ്രത്തിൽ ചേരുക എന്ന മന്ത്രം ജപിച്ച് വെള്ളത്തിൽ വരുണന് ഇഷ്ടി കഴിച്ചു. യാഗശലയിലേക്കുള്ള തിരിച്ചു വരവിൽ ഇളകൊള്ളൂർ സെൻ്റ് ജോർജജ് ഓർത്തഡോക്സ് പള്ളി നൽകിയ സ്വീകരണം യജമാനനും, പത്നിയും, ഋത്വിക്കുകളും സ്വീകരിച്ച് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം ഉരുവിട്ട് പള്ളിക്കു മുന്നിൽ സർവ്വലോക നൻമക്കായി…

Read More

കോന്നി ആനക്കൂട്ടില്‍ കോടനാട് നീലകണ്ഠൻ(27 )ചരിഞ്ഞു

  konnivartha.com: കോന്നി സുരേന്ദ്രന് പകരം കോടനാട് നിന്നും കോന്നി ആന താവളത്തില്‍ എത്തിച്ച കോടനാട് നീലകണ്ഠൻ(27 )ചരിഞ്ഞു. കോന്നി ആന കൂട്ടിൽ എത്തിച്ചത് 2021 ലാണ് .ആദ്യ ഘട്ടത്തിൽ കുങ്കി പരിശീലനം ലഭിച്ച കേരളത്തിലെ മൂന്ന് ആനകളിൽ ഒന്നാണ്. ഇതിൽ നീലകണ്ഠന് കാലിന് നീര് കയറുന്നതിനാൽ ദൗത്യങ്ങളിൽ നിന്നും ഒഴിവാക്കിയിരുന്നു . പിന്നീട് കോന്നി ആനത്തവളത്തിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ 15മുതൽ തീറ്റ എടുക്കുന്നില്ലായിരുന്നു.വെള്ളം കുടിക്കുന്നുണ്ടായിരുന്നു.മരുന്ന് കഴിക്കില്ലായിരുന്നുഇരണ്ട കെട്ട് ആണെന്ന് പറയുന്നു . ഇന്ന് 2.15നു ആണ് ചരിഞ്ഞത്.ഇന്നലെ രാത്രിയില്‍ ഈ ആന അതി കഠിനമായി ചിഹ്നം വിളിക്കുന്നു എന്ന് പരിസരവാസികള്‍ പറഞ്ഞു . നിരവധി ആനകള്‍ ഇരണ്ടകെട്ടു മൂലം കോന്നി ആന താവളത്തില്‍ ചരിഞ്ഞിട്ടുണ്ട്‌ . പോസ്റ്റ്‌മോര്‍ട്ടം നടത്തിയ രേഖകള്‍ പലതും വനം വകുപ്പ് പുറത്ത് കാണിച്ചിട്ടില്ല . കോന്നി എക്കോ ടൂറിസം കേന്ദ്രത്തില്‍ ആനകള്‍…

Read More

മൂന്ന് കുടുംബങ്ങൾക്ക് കൂടി തണലേകി ഡോ .എം. എസ് .സുനിൽ

  konnivartha.com: സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന  303, 304, 305 -മത്തെയും വീടുകള്‍  ചിക്കാഗോയിലെ സെൻമേരിസ് ഓർത്തഡോക്സ് ചർച്ചിലെ  സുനിൽ ഐസ്സക്കിന്റെ  സഹായത്താൽ മച്ചിപ്ലാവ് സുജി,  മേരി പ്രിയ, സിസി സുനിൽ എന്നീ  കുടുംബഗങ്ങൾക്കായി  ആയി നിർമ്മിച്ചു നൽകി. വീടുകളുടെ താക്കോൽദാനവും, ഉദ്ഘാടനവും ഓക്കലോൺ സെൻമേരിസ്  ഓർത്തഡോക്സ് ചര്‍ച്ച് അംഗമായ പി .ഓ. ഫിലിപ്പും ,ഫിലോമിന ഫിലിപ്പും ചേർന്ന് നിർവഹിച്ചു.  മച്ചിപ്ലാവ് മുതലാറ്റുവിഴ വിധവയായ സുജി ആൻറണിയും രണ്ട് പെൺമക്കളും, കുന്നുംപറമ്പിൽ വിധവയായ മേരിപ്രിയയും കുടുംബവും, തെക്കേ വലിയ പറമ്പിൽ സിസി സുനിലിനും കുടുംബവും വീടോ സ്ഥലമോ ഇല്ലാതെ മറ്റുള്ളവരുടെ കാരുണ്യത്തിൽ ആയിരുന്നു കഴിഞ്ഞിരുന്നത് . ഇവരുടെ അവസ്ഥ കണ്ട് സാബു പി ഐ മച്ചി പ്ലാവിൽ നാല് സെൻറ് ഭൂമി വീതം നൽകുകയും…

Read More

കോന്നി അതിരാത്രം : വിശേഷങ്ങള്‍ ( 30/04/2024 )

  konnivartha.com/ കോന്നി: ഇളകൊള്ളൂർ അതിരാത്രത്തിന്റെ അവസാന പാദമായ സമ്പൂർണ യാഗ ക്രിയകൾ ഇന്നലെ (29 /04 /2024) രാവിലെ 3.30 നു ആരംഭിച്ചു. പ്രാത സവനവും മാധ്യന്ദിന സവനവും ഇന്നലെ പൂർത്തിയായി. ഇന്ന് രാവിലെ തൃദീയ സവനവും നാളെ യജ്ഞശാല അന്ഗ്നിക്കു സമർപ്പിക്കുന്ന പൂർണാഹുതിയും നടക്കും. സന്ധ്യാ വന്ദനാദികൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഋത്വിക്കുകളെ വീണ്ടും വരവേറ്റു. തുടർന്ന് ചിതിയുടെ പടവുകളിൽ തൊട്ടു പ്രധാന ആചാര്യൻ മന്ത്രങ്ങൾ ചൊല്ലി. യജമാനൻ കൊമ്പംകുളം വിഷ്ണു സോമയാജി ഋത്വിക്കുകളോട് രാവിലെ തന്നെ സവനം ചെയ്തു തരണം എന്നാവശ്യപ്പെടുകയും പാരികര്മികളോട് സവനം ചെയ്യിപ്പിച്ചു തരണം എന്ന് ആവശ്യപ്പെടുകയും ചെയ്തു യാഗ ഋത്വിക്കുകളെ വരണം ചെയ്തു. തുടർന്ന് അധര്യു യജമാനനെ ക്ഷണിച്ചു. ഹവിർധാനവണ്ടിയിൽ നിന്ന് സോമലത താഴെ പലകപ്പുറത്തു വിരിച്ചു വച്ചിരിക്കുന്ന കാളത്തോളിൽ വച്ചു. സോമക്രയത്തിലൂടെ സോമം പടിഞ്ഞാറേ ശാലയിൽ പ്രവേശിച്ചതിന്…

Read More

കോന്നി അതിരാത്രം :വിശേഷങ്ങള്‍ ( 28/04/2024 )

  ഉപാസത് ദിനങ്ങൾ കഴിഞ്ഞു: ഇനി രണ്ടു നാൾ രാപ്പകൽ ഭേദിച്ച് അതിരാത്രം konnivartha.com/ കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്ര യാഗത്തിന്റെ രണ്ടാം ഘട്ടം (28/4/2024) ഉച്ചയോടെ അവസാനിച്ചു. 12.30 ന് നടന്ന പ്രവർഗ്യ ക്രിയയോടെയാണ് അതിരാത്രത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കിയത്. അഞ്ചാം പ്രവർഗ്യത്തിനും, ഉപാസത്തിനും സുബ്രമണ്യ ആഹ്വാനത്തിനും ശേഷം ഇന്ദ്രൻ യാഗശാലയിലേക്കെത്തി യാഗം സ്വീകരിക്കാൻ തയ്യാറായി എന്നാണു സങ്കൽപ്പിക്കുന്നത്. അഗ്നിയാണ് സോമവും ദ്രവ്യവും ഏറ്റു വാങ്ങുന്നതെങ്കിലും ഇന്ദ്രൻ അതിനു സാക്ഷിയായി വേണം. ഇന്ദ്രൻ യജമാനറെയും സോമന്റെയും രാജാവാണ്. അഞ്ചു തവണ യജമാനനും യജമാന പതിനയും കൂടി ഇന്ദ്രനെ ക്ഷണിക്കുന്നതാണ് സുബ്രമണ്യ ആഹ്വാനം. ഇന്ദ്രൻ യാഗശാലയിലേക്കു പ്രവേശിച്ചതിനാൽ ഇത്തരം ചടങ്ങുകൾ അവസാനിച്ചു. 1 മണിയോടെ ഈ ചടങ്ങുകൾ നടത്താനുപയോഗിച്ച യാഗ വസ്തുക്കൾ നചികേത ചിതിയിൽ ദഹിപ്പിച്ചു. നാലുകാലുകളുള്ള മഹാവീരം എന്ന മൂന്നു…

Read More

കോന്നി അതിരാത്രം : വിശേഷങ്ങള്‍ ( 27/04/2024 )

  അതിരാത്രം: ചിതി ഉയർന്നു – നചികേത ചിതി കേരളത്തിലാദ്യമായി konnivartha.com: കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഏഴാം ദിനം പൂർത്തിയാക്കിയതോടെ മഹാ യാഗത്തിനുള്ള ചിതി ഉയർന്നു. നചികേത ചിതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് കേരളത്തിൽ ആദ്യമായാണ്. സാധാരണ ഗരുഡന്റെ രൂപത്തിലുള്ള ചിതികളാണ് അതിരാത്രത്തിനായി കേരളത്തിൽ ഒരുക്കിയിട്ടുള്ളത്. പ്രവർഗ്യം യാഗത്തിന്റെ ശിരസ്സായി വിലയിരുത്തപ്പെടുമ്പോൾ ചിതി യാഗത്തിന്റെ കഴുത്തായി സങ്കൽപ്പിക്കുന്നു. കിഴക്കേ യാഗ ശാലയുടെ കിഴക്കു മധ്യഭാഗത്തായാണ് ചിതി. ഇവിടെയാണ് സോമയാഗത്തിന്റെ അവസാന പാദം നടക്കുക. ഹിമാലയത്തിൽ നിന്നുള്ള സോമമാണ് ചിതിയിൽ ഹോമിക്കുക. സൂര്യോദയത്തിനു മുൻപ് തന്നെ (27-4-2024) യാഗ ക്രിയകൾ ആരംഭിച്ചു. വിവിധ തരത്തിലുള്ള ചെറു യാഗങ്ങൾക്കും ഹോമങ്ങൾക്കും പുറമെ പ്രവർഗ്യം രണ്ടാം ദിനവും തുടർന്നു. ഹവിസ്സുകൾ അർപ്പിക്കുമ്പോൾ വലിയ ഉയരങ്ങളിലേക്ക് അന്ഗ്നി ജ്വലിച്ചു പൊങ്ങുന്ന ക്രിയയാണ് പ്രവർഗ്യം. 3 ദിവസങ്ങളിലാണ് പ്രവർഗ്യം…

Read More

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

  കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 27, 28 തീയതികളിൽ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. -പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. -ശരീരത്തിൽ…

Read More

കോന്നി പഞ്ചായത്തിന് എതിരെ വ്യാപാരികള്‍ സമരത്തിന്‌ ഒരുങ്ങുന്നു

  konnivartha.com: കോന്നിയിലെ വ്യാപാരികളുടെ 2024/2025 കാലയളവിലെ ലൈസൻസ് ഫീസും തൊഴിൽകരവും കോന്നി പഞ്ചായത്ത് അന്യായമായി വർദ്ധിപ്പിച്ചിച്ചു .പല ആവർത്തി ചർച്ച ചെയ്തിട്ടും പരിഹരിക്കപ്പെടാത്ത കാര്യമാണിത്. പഞ്ചായത്ത് ഭരണസമിതി ഒരു ഉദ്യോഗസ്ഥനെ വച്ചിട്ട് പലരീതിയിൽ വ്യാപാരികളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നു എന്നാണ് വ്യാപാരി വ്യവസായി സമിതി ആരോപണം . വഴിയോര കച്ചവടത്തിനെതിരെയും വാഹനത്തിൽ ഉള്ള കച്ചവടത്തിന് എതിരെയും കടകളുടെ മുൻപിലെ പാര്‍ക്കിംഗ് എതിരെപരാതി നല്‍കി ഇതൊന്നും ചെവിക്കൊണ്ടിട്ടില്ല.വ്യാപാരി വ്യവസായി സമിതി പഞ്ചായത്തിനു എതിരെ സമരം ചെയ്യാന്‍ തുടങ്ങുന്നു എന്ന് ഭാരവാഹികള്‍   അറിയിച്ചു

Read More

കോന്നി അതിരാത്രം : വിശേഷങ്ങള്‍ ( 26/04/2024 )

ഹവിസ്സുകളെരിഞ്ഞു: അഗ്‌നി ഉണർന്നു; പ്രവർഗ്യങ്ങൾ ആരംഭിച്ചു konnivartha.com/കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ സമയ യാഗ ക്രിയകളിലേക്കു കടന്നു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സോമയാഗത്തിന്റെ ഭാഗമായി നിരവധി ഇഷ്ടികൾ (ചെറു യാഗങ്ങൾ) നടന്നു. സൂര്യോദയത്തിനു മുൻപ് തന്നെ ആരംഭിച്ച യാഗ പദ്ധതികളിൽ സാധാരണ ദൈനം ദിന കർമങ്ങൾക്കു പുറമെ അതിരാത്രം ആരംഭിക്കുന്നതിനു മുൻപായുള്ള അഥിതി ഇഷ്ടി നടത്തി. ദേവ മാതാക്കളെ പ്രീതി പ്പെടുത്തുകയാണ് ഇതിന്റെ ലക്‌ഷ്യം. ദേവന്മാരുടെ അമ്മമാരെ ക്ഷണിക്കുക എന്ന ചടങ്ങാണിത്. തുടർന്ന് ലോകത്തിന്റെ നിലനിൽപ്പ് മാതൃ ശക്തിയിലാണെന്നും അമ്മമാരെ പ്രീതിപ്പെടുത്തേണ്ടത് ലോക നന്മക്കു ഒഴിച്ചുകൂടാനാകാത്തതാണെന്നും ഉള്ള സങ്കല്പത്തോടെ പ്രായണീയ ഇഷ്ടി എന്ന യാഗം നടത്തി. അതിരാത്ര യാഗത്തിലെ ഏറ്റവും മനോഹരവും ഏറ്റവും വൈദിക പ്രാധാന്യമുള്ളതുമായ ആദ്യ പ്രവർഗ്യം ഇന്നലെ ഉച്ചക്ക് 1 മണിക്ക് ശേഷം നടന്നു. രാവിലെ 11…

Read More

കോന്നിയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു

  കോന്നി പമ്പിനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു . ഇരു വാഹനത്തിലെയും യാത്രികര്‍ക്ക് നേരിയ പരിക്ക് പറ്റി . കോന്നിയില്‍ മിക്ക ദിനവും വാഹന അപകടം ഉണ്ടാകുന്നു .അശ്രദ്ധയും അമിത വേഗതയും ആണ് കാരണം

Read More