കോന്നി ,അച്ചന്‍ കോവില്‍ പശ്ചാതലത്തിൽ പുതിയ സിനിമ: “സ്ട്രൈക്കിംഗ് ഫോഴ്സ്”

കോന്നി ,അച്ചന്‍ കോവില്‍ പശ്ചാതലത്തിൽ പുതിയ സിനിമ: “സ്ട്രൈക്കിംഗ് ഫോഴ്സ്” കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ,അച്ചന്‍ കോവില്‍ വാഗമണ്‍ പശ്ചാതലത്തിൽ പുതിയ സിനിമയുടെ ചിത്രീകരണം നടക്കും. സ്ട്രൈക്കിംഗ് ഫോഴ്സ് എന്ന് പേരിട്ട ചിത്രം വിശുദ്ധ പുസ്തകം എന്ന സിനിമയ്ക്കു ശേഷം ഷാബു ഉസ്മാൻ കോന്നി കഥ എഴുതി സംവിധാനം ചെയ്യുന്നു . പൂജാസിനി ക്രിയേഷന്‍റെ ബാനറിൽ ഹംസ ശൂരനാട് ,പ്രണവം ഉണ്ണികൃഷ്ണൻ ,സലാം എന്നിവർ ചേർന്ന് സ്ട്രൈക്കിംഗ് ഫോഴ്സ് നിര്‍മ്മിക്കും . പൂർണ്ണമായും കോന്നി അച്ചന്‍ കോവില്‍ കാടിന്‍റെ പശ്ചാതലത്തിൽ കഥ പറയുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ് എന്ന് ഷാബു ഉസ്മാന്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട്” പറഞ്ഞു. മലയാളത്തിലെയും തമിഴിലേയും പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ സിനിമ മൂന്നു ഭാഷകളിലായി ചിത്രീകരിക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സെപ്തംബറിൽ…

Read More

പ്രശസ്ത തമിഴ് നടൻ വിവേക് അന്തരിച്ചു

  പ്രശസ്ത തമിഴ് നടൻ വിവേക് അന്തരിച്ചു. ഇന്ന് പുലർച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് വിവേകിനെ ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ നടനെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. വിവേകിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി വൈകിട്ടോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ വിവേക് 2009 ൽ പത്മശ്രീയും നേടി.

Read More

മികച്ച നടനായി ധനുഷും മനോജ് ബാജ്‌പേയും; കങ്കണ മികച്ച നടി

  67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ധനുഷും മനോജ് ബാജ്‌പേയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതിക്കാണ്. മികച്ച നടിയായി കങ്കണ റണൗട്ടും തെരഞ്ഞെടുക്കപ്പെട്ടു. പ്രിയദർശൻ സംവിധാനം ചെയ്ത അറബിക്കടലിലെ സിംഹമാണ് മികച്ച ചിത്രം. മികച്ച നരേഷൻ- വൈൽഡ് കർണാടക മികച്ച സംഗീത സംവിധാനം-വിശാഖ് ജ്യോതി മികച്ച എഡിറ്റിംഗ്-ജേർസി മികച്ച കുടുംബ ചിത്രം- ഒരു പാതിര സ്വപ്നം പോലെ മികച്ച വിതരണം- ഡേവിഡ് അറ്റർബറോ സ്‌പെഷ്യൽ ജൂറി- സ്‌മോൾ സ്‌കെയിൽ സൊസൈറ്റി മികച്ച അനിമേഷൻ ചിത്രം- രാധ മികച്ച മലയാള ചിത്രം- കള്ളനോട്ടം മികച്ച തമിഴ് ചിത്രം- അസുരൻ മികച്ച ഹിന്ദി ചിത്രം- ചിച്ചോരെ മികച്ച പരിസ്ഥിതി ചിത്രം- ദ സ്റ്റോർക് സേവിയേഴ്‌സ് മികച്ച കന്നഡ ചിത്രം-അക്ഷി ശബ്ദലേഖനം- റസൂൽപൂക്കുട്ടി മികച്ച ഗാനരചയിതാവ്- പ്രഭാവർമ്മ മികച്ച വസ്ത്രാലങ്കാരം- വി. ശശി, സുജിത്ത്…

Read More

റിലീസിന് പിന്നാലെ മോഹൻലാൽ ചിത്രം ദൃശ്യം 2 ടെലഗ്രാമിൽ

  മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ദൃശ്യം 2 ഇന്ന് പുലർച്ചയോടെയാണ് ആമസോൺ പ്രൈമിലൂടെ റിലീസായത്. ചിത്രം പ്രേക്ഷകരിലെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ ദൃശ്യം 2 ടെലഗ്രാമിലെത്തി . രണ്ട് മണിക്കൂറിന് ശേഷമാണ് ചിത്രത്തിന്റെ പതിപ്പ് ടെലഗ്രാമിലെത്തിയത്. മോഹൻലാൽ, മീന, അൻസിബ, എസ്തർ, ആശ ശരത്ത്, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊറോണ നിയന്ത്രണങ്ങൾ കണക്കാക്കി തീയേറ്റർ തുറക്കുന്നതിന് മുൻപ് തന്നെ ദൃശ്യം ഒടിടി റിലീസായി പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദൃശ്യം 2 ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. വളരെ സങ്കടമുള്ള കാര്യമാണ്. ദൃശ്യം 2 മാത്രമല്ല. നിരവധി ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തിറങ്ങുന്നുണ്ട്. അവയൊക്കെ ടെലിഗ്രാം അടക്കമുള്ളവയില്‍ ലഭ്യമാകുന്നു. നിരവധിയാളുകള്‍ ഉപജീവനം നടത്തുന്ന ഒരു മേഖലയാണ് സിനിമ. സര്‍ക്കാര്‍…

Read More

ഫീച്ചർ ഫിലിമുകൾ സംവിധാനം ചെയ്യാന്‍ അപേക്ഷ ക്ഷണിച്ചു

കോന്നി വാര്‍ത്ത : സംസ്ഥാന സർക്കാർ വനിതാ ശാക്തീകരണം, പട്ടികജാതി/പട്ടികവർഗ്ഗക്ഷേമം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് വനിതാ സംവിധായകരുടെ രണ്ട് ഫീച്ചർ ഫിലിമും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരുടെ രണ്ട് ഫീച്ചർ ഫിലിമുകളും നിർമ്മിക്കുന്നു. കെ.എസ്.എഫ്.ഡി.സിക്കാണ് നിർമ്മാണ ചുമതല. പദ്ധതി പ്രകാരം സിനിമാ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 15ന് മുമ്പ് കെ.എസ്.എഫ്.ഡി.സിയിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ksfdc.in.

Read More

ഛായാഗ്രാഹകനും സംവിധായകനുമായ പി.എസ്. നിവാസ് (പി.ശ്രീനിവാസ്) അന്തരിച്ചു

ഛായാഗ്രാഹകനും സംവിധായകനുമായ പി.എസ്. നിവാസ് (പി.ശ്രീനിവാസ്) അന്തരിച്ചു. ഒരു മാസമായി അദ്ദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ പ്രവര്‍ത്തിച്ച നവാസ് 1977-ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയിരുന്നു.കിഴക്കെ നടക്കാവ് പനയംപറമ്പിലായിരുന്നു നിവാസിന്റെ ജനനം. ദേവഗിരി സെന്റ് ജോസഫ് കോളേജിലെ ബിരുദ പഠനത്തിന് ശേഷം മദ്രാസിലെ അടയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്‌നോളജിയില്‍നിന്നു ഫിലിം ടെക്‌നോളജിയില്‍ ബിരുദം നേടി. ‘സത്യത്തിന്റെ നിഴലില്‍’ ആണ് ആദ്യ ചിത്രം. കുട്ട്യേടത്തി, മാപ്പുസാക്ഷി, ചെമ്പരത്തി, സ്വപ്നം എന്നീ ചിത്രങ്ങളില്‍ ഓപ്പറേറ്റിവ് ക്യാമറാമാനായി പ്രവര്‍ത്തിച്ചു. മലയാളത്തില്‍ സത്യത്തിന്റെ നിഴലില്‍, മധുരം തിരുമധുരം, മോഹിനിയാട്ടം, സിന്ദൂരം, ശംഖുപുഷ്പം, രാജപരമ്പര, സൂര്യകാന്തി, പല്ലവി, രാജന്‍ പറഞ്ഞ കഥ, ലിസ, സര്‍പ്പം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. തമിഴില്‍ പതിനാറു വയതിനിലേ, കിഴക്കേ പോകും റെയില്‍, സികപ്പു റോജാക്കള്‍, ഇളമൈ…

Read More

ചലച്ചിത്ര നടന്‍ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു

  ചലച്ചിത്ര നടനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) കണ്ണൂരിൽ അന്തരിച്ചു.കോവിഡ് നെഗറ്റീവായത്  കഴിഞ്ഞ ദിവസമാണ്.ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിൽ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്

Read More

റിലീസിന് മുൻപേ “മാസ്റ്ററിന്‍റെ ” ക്ലൈമാക്സ് ചോര്‍ത്തി

വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചോര്‍ത്തിയ ആള്‍ പോലീസ് വലയില്‍.നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലുടെ പ്രചരിച്ചത്. ഒരു സര്‍വീസ് പ്രൊവൈഡര്‍ കമ്പനിയിലെ ജോലിക്കാരനാണ് ഇതിന് പിന്നില്‍ .   ഒരു മണിക്കൂര്‍ ഉള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്. വീഡിയോ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് പകരം. ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് കണ്ടാല്‍ ഉടന്‍ തന്നെ [email protected] എന്ന അക്കൗണ്ടിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍മാതാക്കളായ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു.150 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ മാസ്റ്ററില്‍ വിജയ് സേതുപതി, മാളവിക മോഹന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ് എന്നിവരാണ് മറ്റുതാരങ്ങള്‍.

Read More

51-ാമത് രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ തുടങ്ങി

  കോന്നിവാര്‍ത്ത ഡോട്ട് കോം : 2021 ജനുവരിയിൽ നടത്താൻ നിശ്‌ചയിച്ചിട്ടുള്ള 51 -ാമത് രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്ര മേളയുടെ (ഐ എഫ്.എഫ്.ഐ) ഡെലിഗേറ്റ് രജിസ്ട്രേഷൻ 2020 നവംബർ 17 മുതൽ ആരംഭിച്ചു. ഇനിപ്പറയുന്ന പണമടച്ചുള്ള വിഭാഗങ്ങൾക്കായാണ്‌ രജിസ്ട്രേഷൻ: 1. സിനിമ പ്രേമികളായ ഡെലിഗേറ്റ്: 1000 രൂപയും നികുതിയും 2. പ്രൊഫഷണൽ ഡെലിഗേറ്റ്: 1000 രൂപയും നികുതിയും താഴെപ്പറയുന്ന യുആർഎൽ വഴി രജിസ്ട്രേഷൻ നടത്താം: https://iffigoa.org/ കോവിഡ്‌ 19 പകർച്ചവ്യാധിമൂലം പ്രതിനിധികളെ പരിമിതമാക്കിയതിനാൽ ആദ്യം രജിസ്‌റ്റർ ചെയ്യുന്നവർക്ക്‌ മുൻഗണന.

Read More

കേരളം നല്ല സിനിമകളുടെ തേരോട്ട ഭൂമിക : ഭിന്ന ശേഷിക്കാര്‍ക്കായി വേറിട്ട മാതൃക

ജയന്‍ കോന്നി അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഭിന്ന ശേഷിക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി എന്നത് കേരളത്തിന്‍റെ സാക്ഷരതയുടെ അഭിമാനം ഒരു പടി കൂടി ഉയര്‍ത്തി .മറ്റു ദേശക്കാരുടെ മുന്നില്‍ കേരളം തലയുയര്‍ത്തി നിന്നു. ഭിന്ന ശേഷിക്കാര്‍ക്കും എഴുപത് പിന്നിട്ടവര്‍ക്കും ക്യൂവില്‍ നില്‍കാതെ തന്നെ പ്രവേശനത്തിന് അവസരമൊരുക്കി എന്നത് എടുത്തു പറയുന്ന മേന്മയാണ് .സമൂഹത്തില്‍ ഭിന്ന ശേഷിക്കാര്‍ പുറകില്‍ അല്ലാ എന്ന് കേരളം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി നല്‍കിയപ്പോള്‍ അന്താരാഷ്‌ട്ര ചലച്ചിത്ര മേള വേറിട്ട കാഴ്ചകള്‍ നല്‍കി . കറുപ്പും വെളുപ്പും ഇഴചേര്‍ന്ന ബന്ധം ഇന്നും കാക്കുന്ന അഭ്രപാളികളില്‍ നിറഞ്ഞു നിന്നത് കാച്ചികുറുക്കിയ ഒരു പിടി നല്ല ചിത്രങ്ങള്‍ ആയിരുന്നു .പ്രായമായവരെ ചേര്‍ത്ത് പിടിച്ചുകൊണ്ട് അവര്‍ക്ക് വേണ്ടി ഇരിപ്പിടം ഒരുക്കുമ്പോള്‍ സാമൂഹികമായി കേരളം അന്തസുള്ള വേദിയായി . ചലച്ചിത്ര ആസ്വാദകരുടെ മുന്നില്‍ മലയാള സിനിമയുടെ അന്തസ് കാത്തു സൂക്ഷിക്കുവാന്‍ കഴിഞ്ഞു…

Read More