റിലീസിന് പിന്നാലെ മോഹൻലാൽ ചിത്രം ദൃശ്യം 2 ടെലഗ്രാമിൽ

 

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ദൃശ്യം 2 ഇന്ന് പുലർച്ചയോടെയാണ് ആമസോൺ പ്രൈമിലൂടെ റിലീസായത്. ചിത്രം പ്രേക്ഷകരിലെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ ദൃശ്യം 2 ടെലഗ്രാമിലെത്തി . രണ്ട് മണിക്കൂറിന് ശേഷമാണ് ചിത്രത്തിന്റെ പതിപ്പ് ടെലഗ്രാമിലെത്തിയത്.

മോഹൻലാൽ, മീന, അൻസിബ, എസ്തർ, ആശ ശരത്ത്, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊറോണ നിയന്ത്രണങ്ങൾ കണക്കാക്കി തീയേറ്റർ തുറക്കുന്നതിന് മുൻപ് തന്നെ ദൃശ്യം ഒടിടി റിലീസായി പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ദൃശ്യം 2 ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. വളരെ സങ്കടമുള്ള കാര്യമാണ്. ദൃശ്യം 2 മാത്രമല്ല. നിരവധി ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തിറങ്ങുന്നുണ്ട്. അവയൊക്കെ ടെലിഗ്രാം അടക്കമുള്ളവയില്‍ ലഭ്യമാകുന്നു. നിരവധിയാളുകള്‍ ഉപജീവനം നടത്തുന്ന ഒരു മേഖലയാണ് സിനിമ. സര്‍ക്കാര്‍ ഇക്കാര്യം പ്രാധാന്യത്തോടെ എടുക്കണം

error: Content is protected !!