konnivartha.com: ഡൽഹി പോലീസിൽ സബ്-ഇൻസ്പെക്ടർ, കേന്ദ്ര സായുധ പോലീസ് സേന പരീക്ഷ 2023, ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ & ഇലക്ട്രിക്കൽ) പരീക്ഷ 2023, തുടങ്ങിയ 1324 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഡൽഹി പോലീസിൽ സബ്-ഇൻസ്പെക്ടർ, കേന്ദ്ര സായുധ പോലീസ് സേനാ പരീക്ഷ, 2023 എന്നിവയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ആഗസ്റ്റ് 15 ആണ്. ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ & ഇലക്ട്രിക്കൽ) പരീക്ഷയ്ക്ക് 2023 ആഗസ്റ്റ് 16 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. എസ് സി /എസ് ടി വിഭാഗങ്ങൾക്കും വിമുക്ത ഭടൻമാർ / വനിതകൾ എന്നിവർക്കും അപേക്ഷാ ഫീസില്ല. https://ssc.nic.in എന്ന വെബ്സൈറ്റിൽ ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പരീക്ഷ സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ www.ssckkr.kar.nic.in, https://ssc.nic.in തുടങ്ങിയ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
Read Moreവിഭാഗം: konni vartha Job Portal
സർക്കാർ മെഡിക്കൽ കോളേജ് : സ്റ്റാഫ് നഴ്സ്സിന്റെ 13 ഒഴിവുകൾ
konnivartha.com: കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 13 ഒഴിവുകളുണ്ട്. ജനറൽ നഴ്സിങ് മിഡ് വൈഫറി/ ബി.എസ്സി നഴ്സിങ് നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ആണ് യോഗ്യത. പ്രായം 18 – 41. വേതനം 17000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾ gmchkollam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 19 നു വൈകിട്ട് അഞ്ചു മണി. അഭിമുഖം ഓഗസ്റ്റ് 23 നു രാവിലെ 11 മുതൽ കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കും.
Read Moreപന്തളം എന്‍എസ് എസ് പോളിടെക്നിക് കോളജില്‍ ജീവനക്കാരെ ആവശ്യമുണ്ട്
ലക്ചറര്‍, ലൈബ്രറിയന്‍, ട്രേഡ്സ്മാന് അഭിമുഖം konnivartha.com: പന്തളം എന്‍എസ് എസ് പോളിടെക്നിക് കോളജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ലക്ചറര്‍, ലൈബ്രറിയന്‍, ട്രേഡ്സ്മാന് എന്നീ തസ്തികകളിലേക്ക് താത്കാലിക ജീവനക്കാരെ ആവശ്യമുണ്ട്. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. യോഗ്യതകള്‍ : ഇംഗ്ലീഷ്, മാത്തമാറ്റിക്സ് (ലക്ചറര്‍)- പി.ജി വിത്ത് ഫസ്റ്റ് ക്ലാസ്.എഞ്ചിനീയറിംഗ് സബ്ജക്ട്സ് (ലക്ചറര്‍)- ബി ടെക് വിത്ത് ഫസ്റ്റ് ക്ലാസ്.ട്രേഡ്സ്മാന്-ഐടിഐ.ലൈബ്രറിയന്‍-മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്. തീയതിയും സമയവും ചുവടെ. ആഗസ്റ്റ് ഒന്‍പതിന് രാവിലെ 10 ന് ലക്ചറര്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഉച്ചയ്ക്ക് ഒന്നിന് ലക്ചറര്‍ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്. ആഗസ്റ്റ് 10 ന് രാവിലെ 10 ന് ലക്ചറര്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഉച്ചയ്ക്ക് ഒന്നിന് ലക്ചറര്‍ സിവില്‍ എഞ്ചിനീയറിംഗ്. ആഗസ്റ്റ് 11 ന് രാവിലെ…
Read Moreതൊഴിലവസരങ്ങള്‍ ( 02/08/2023)
ഹൈക്കോടതിയിൽ ടെലഫോൺ ഓപ്പറേറ്റർ കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലേക്ക് ഇന്ത്യൻ പൗരന്മാരായ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ ഇലക്ട്രോണിക്സ് ഡിപ്ലോമ, ടെലിഫോൺ ഓപ്പറേറ്റർ/റിസപ്ഷണിസ്റ്റ് ആയും കമ്പ്യൂട്ടർ ഓപ്പറേഷനിലും 6 മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ 1973 ജനുവരി 2നും 2005 ജനുവരി 1നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. അന്ധർ, കാഴ്ച പരിമിതിയുള്ളവർക്ക് ഒരു ഒഴിവും, ബധിരർ, ശ്രവണ പരിമിതിയുള്ളവർക്ക് ഒരു ഒഴിവുമാണുള്ളത്. 31100-66800 പേ സ്കെയിലിലാണ് നിയമനം. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckrecruitment.nic.in) ലഭ്യമാണ്. ഉദ്യോഗാർഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷകൾ (സ്റ്റെപ്പ്…
Read Moreസൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നു
konnivartha.com: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്സി നഴ്സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. നഴ്സിങ്ങിൽ ബി.എസ്സി/പോസ്റ്റ് ബി.എസ്സി/എം.എസ്സിയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധം. പ്രായപരിധി 35 വയസ്. ഓഗസ്റ്റ് ഏഴ് മുതൽ 10 വരെ കൊച്ചിയിൽ അഭിമുഖം നടക്കും. ശമ്പളം സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്ച് ലഭിക്കും. താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാർകാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ഓഗസ്റ്റ് അഞ്ചിനകം gcc@odepc.in ലേക്ക് മെയിൽ അയയ്ക്കുക. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42/6238514446.
Read Moreതൊഴില്‍ അവസരങ്ങള്‍ (24/07/2023)
ഫാര്‍മസിസ്റ്റ് നിയമനം konnivartha.com:പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഫാര്‍മസിസ്റ്റ് നിയമനത്തിന് (താത്കാലികം)നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അഭിമുഖം നടത്തുന്നു. യോഗ്യത: ഡിപ്ലോമ ഇന്‍ ഫാര്‍മസി അല്ലെങ്കില്‍ ഡിഫാം /ബിഫാം , കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവ ഉണ്ടായിരിക്കണം. നിയമന രീതി : കെഎഎസ്പി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍. പ്രായ പരിധി : 40 വയസ്. അഭിമുഖം : ആഗസ്റ്റ് രണ്ടിന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ രാവിലെ 10.30 ന്.അന്നേ ദിവസം എഴുത്ത് പരീക്ഷയും ഉണ്ടായിരിക്കും. ഫോണ്‍ : 0468 2222364, 9497713258. ഇക്കോ ആന്റ് ടിഎംടി ടെക്നീഷ്യന് നിയമനം konnivartha.com:പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഇക്കോ ആന്റ് ടിഎംടി ടെക്നീഷ്യന് നിയമനത്തിന് (താത്കാലികം)നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അഭിമുഖം നടത്തുന്നു. യോഗ്യത: കേരള സര്‍ക്കാര്‍ അംഗീകൃത ബാച്ചിലര്‍ ഓഫ് കാര്‍ഡിയോവാസ്കുലര്‍ ടെക്നോളജി (ബിസിവിടി)- ഒരു വര്‍ഷത്തില്‍ കുറയാത്ത എക്കോ ആന്റ്…
Read Moreറോസ്ഗർ മേള : രാഷ്ട്രത്തിന്റെ ഭാവി യുവജനശക്തിയിൽ നിക്ഷിപ്തമെന്ന് കേന്ദ്രസഹമന്ത്രി ബി എൽ വർമ
സുശക്തമായ രാഷ്ട്രത്തിന്റെ ഭാവി യുവജനശക്തിയിൽ നിക്ഷിപ്തമെന്ന് കേന്ദ്ര സഹകരണ, വടക്കു കിഴക്കൻ കാര്യ സഹമന്ത്രി ശ്രീ ബി എൽ വർമ പറഞ്ഞു. റോസ്ഗർ മേളയുടെ ഏഴാം ഘട്ടത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ മികച്ച ഭാവിക്കുള്ള തുടക്കമാണ് രാജ്യത്ത് സംഘടിപ്പിക്കുന്ന റോസ്ഗാർ മേളകൾ എന്നും അദ്ദേഹം പറഞ്ഞു. പൂർണ്ണ അർപ്പണബോധത്തോടെ രാഷ്ട്ര നിർമാണത്തിനായി പ്രവർത്തിക്കാൻ റോസ്ഗർ മേളയിലൂടെ നിയമനം ലഭിച്ചവർക്ക് സാധിക്കണമെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു. രാജ്യത്തുടനീളം നടന്ന ദേശീയ റോസ്ഗർ മേള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തത് വേദിയിൽ പ്രദർശിപ്പിച്ചു. 138 ഉദ്യോഗാർഥികൾക്കാണ് നിയമന പത്രം കൈമാറിയത്. ഇതിൽ 25 പേർക്ക് കേന്ദ്രമന്ത്രി നേരിട്ട് നിയമന പത്രം കൈമാറി. റെയിൽവേ, തപാൽ വകുപ്പ്, എൽ പി എസ് സി, വി എസ് എസ്…
Read Moreകോന്നി ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവ്
konnivartha.com: വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ചില്‍ഡ്രന്‍സ് ഹോമിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത, വേതനം എന്ന ക്രമത്തില്‍: ഹോം മാനേജര്‍, എംഎസ്ഡബ്ല്യു/പിജി ഇന്‍ സൈക്കോളജി/ സോഷ്യോളജി, 22500 രൂപ. ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, എംഎസ് ഡബ്ല്യു/ പിജി ഇന്‍ സൈക്കോളജി, സോഷ്യോളജി ,16000 രൂപ. സൈകോളജിസ്റ്റ് പാര്‍ട്ട് ടൈം (ആഴ്ചയില്‍ രണ്ടു ദിവസം), പിജി ഇന്‍ സൈക്കോളജി (ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം), 12000 രൂപ. കുക്ക്, അഞ്ചാം ക്ലാസ്, 12000 രൂപ. ലീഗല്‍ കൗണ്‍സിലര്‍ പാര്‍ട്ട് ടൈം, എല്‍എല്‍ബി, 10000 രൂപ. അപേക്ഷ അയയ്ക്കേണ്ട വിലാസം ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി, എലിയറയ്ക്കല്‍, കോന്നി പിഒ, പിന് 689691. ഇമെയില്‍: emscsociety123@gmail.com.
Read Moreചൈൽഡ് ഹെൽപ്പ്ലൈൻ കൺട്രോൾ റൂമിൽ ഒഴിവുകൾ
konnivartha.com: മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി എറണാകുളം കാക്കനാടുള്ള ജില്ലാ ശിശുസംരക്ഷണ ഓഫിസിന്റെ ജില്ലാ കോൾ സെന്ററിലേക്കും റെയിൽവേ ഹെൽപ്പ് ഡെസ്കിലേക്കും കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. പ്രോജക്ട് കോർഡിനേറ്റർ (ഒഴിവ് 1), കൗൺസിലർ (1), ചൈൽഡ് ഹെൽപ്പ്ലൈൻ സൂപ്പർവൈസർ (3), കേസ് വർക്കർ (3), റെയിൽവേ ചൈൽഡ് ഹെൽപ്പ് ഡെസ്കിൽ ചൈൽഡ് ഹെൽപ്പ്ലൈൻ സൂപ്പർവൈസർ (3), കേസ് വർക്കർ (3) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. റെയിൽവേ ഹെൽപ്പ്ലൈനിലെ ജോലി രാത്രി ഷിഫ്റ്റിലാണ്. അപേക്ഷാ ഫോം htttp://wcd.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾ 0484-2959177, 9744318290 നമ്പറുകളിൽ ലഭിക്കും. അപേക്ഷ ജൂലൈ 18 ന് വൈകീട്ട് അഞ്ചിന് മുൻപായി ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തെനില, A3 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കാക്കനാട് – 682030 എന്ന വിലാസത്തിൽ ലഭിക്കണം.
Read Moreസി എം എഫ് ആർ ഐ-യിൽ യങ് പ്രൊഫഷണൽ നിയമനം
konnivartha.com: തിരുവനന്തപുരം വിഴിഞ്ഞത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്ന് യങ് പ്രൊഫഷണലിനെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്നു. ഒരു ഒഴിവിലേക്കാണ് നിയമനം. 2023 ഓഗസ്റ്റ് 03 ന് രാവിലെ 10.30 ന് ഐ സി എ ആർ – സി എം എഫ് ആർ ഐയുടെ വിഴിഞ്ഞം റീജിയണൽ സെന്ററിൽ വെച്ച് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. പ്രായപരിധി 21- 45 വയസ്സ്. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷകൾ 2023 ജൂലൈ 27 ന് മുമ്പായി cmfrivizhinjam@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471- 2480224 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Read More