konnivartha.com/തിരുവനന്തപുരം : കേന്ദ്ര യുവജനകാര്യ – കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര കേരള സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പികുന്ന തൊഴിൽ മേള 2024 ഫെബ്രുവരി 11 ന് ആറ്റിങ്ങലിൽ നടക്കും. ആറ്റിങ്ങൽ സി എസ് ഐ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് മേള. 50-ലധികം സ്വകാര്യ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. മേളയോടനുബന്ധിച്ച് കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ഫ്ലാഗ്ഷിപ് പരിപാടികളായ പ്രധാൻമന്ത്രി സ്വനിധി, പ്രധാൻ മന്ത്രി വിശ്വകർമ യോജന ,പ്രധാൻ മന്ത്രി തൊഴിൽദായക പദ്ധതി, മുദ്ര യോജന എന്നിവയെ സംബന്ധിച്ചുള്ള സെമിനാറുകൾക്ക് ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ, ലീഡ് ബാങ്ക് , ഫാർമേഴ്സ് പ്രൊഡ്യൂസഴ്സ് ഓർഗനൈസേഷൻ എന്നീ സ്ഥാപനങ്ങൾ നേതൃത്വം നൽകും. തൊഴിൽമേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ 8 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്റർ ചെയ്യണം.…
Read Moreവിഭാഗം: konni vartha Job Portal
തൊഴില്‍ അവസരം ( 09/02/2024 )
വാക്ക് ഇൻ ഇന്റർവ്യൂ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഫെബ്രുവരി 14 ന് രാവിലെ 10ന് ഇടുക്കി, തൊടുപുഴ വെങ്ങല്ലൂർ ഡിസ്ട്രിക്ട് റിസോഴ്സ് സെന്റർ (ഫയർ സ്റ്റേഷന് സമീപം) വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org അപ്രന്റീസുകളെ…
Read Moreഭിന്നശേഷിക്കാർക്കായി സംസ്ഥാനതല തൊഴിൽമേള ഫെബ്രുവരി 13 ന്
konnivartha.com: ഭിന്നശേഷിക്കാർക്കായി സംസ്ഥാനതല തൊഴിൽമേള സംഘടിപ്പിക്കുന്നു. ദേശീയ ഭിന്നശേഷി തൊഴിൽ സേവന കേന്ദ്രവും ഡോക്ടർ റെഡ്ഡീസ് ഫൗണ്ടേഷനും സംയുക്തമായി EPFO, ESIC, Labor Enforcement ന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ 25 ൽ പരം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും. ഫെബ്രുവരി 13 ന് രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ ദേശീയ ഭിന്നശേഷി തൊഴിൽ സേവന കേന്ദ്രം, നാലാഞ്ചിറയിൽ വച്ച് നടത്തപ്പെടുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ സഹിതം ഹാജരാകണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 9154998482, 9562495605, 0471-2530371.
Read Moreകെക്സ്കോൺ മുഖേന തൊഴിലവസരം
konnivartha.com: കെക്സ്കോൺ മുഖാന്തിരം ടി.ഇ.എൽ.കെ അങ്കമാലി, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ഗവ. മെഡിക്കൽ കോളേജ് തൃശ്ശൂർ, സെൻട്രൽ പ്രിസൺ വിയ്യൂർ എന്നീ സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ/ സെക്യൂരിറ്റി ഗാർഡ്/ അസി. പ്രിസൺ ഓഫീസർ തസ്തികകളിൽ താത്ക്കാലിക ഒഴിവുകളുണ്ട്. കെക്സ്കോണിൽ രജിസ്റ്റർ ചെയ്തവർക്കും താത്പര്യമുള്ള വിമുക്തഭടന്മാർക്കും kexconjobs.project@gmail.com ൽ സമ്മതം അറിയിക്കണമെന്ന് ഡയറക്ടർ ഇൻ ചാർജ്ജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 7907843372
Read Moreകോന്നി താലൂക്ക് ആശുപത്രിയില്‍ തൊഴില്‍ അവസരം
വാക്ക് ഇന്‍ ഇന്റര്‍വ്യൂ konnivartha.com: കോന്നി താലൂക്ക് ആശുപത്രിയില്‍ എച്ച്എംസി മുഖേന സെക്യൂരിറ്റി ഓഫീസറെ ( വിമുക്തഭടന്മാര് മാത്രം) ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് ഫെബ്രുവരി ആറിന് രാവിലെ 11 ന് ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായപരിധി 65 വയസ്. ഉദ്യോഗാര്‍ഥികള്‍ സേവനം അനുഷ്ഠിച്ചിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. പോലിസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. എക്സറേ ടെക്നീഷ്യന് നിയമനം konnivartha.com: കോന്നി താലൂക്ക് ആശുപത്രിയില്‍ എച്ച്എംസി മുഖേന എക്സറേ ടെക്നീഷ്യന് ( ഇസിജി എടുക്കാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന) നെ ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് ഫെബ്രുവരി ആറിന് രാവിലെ 11:30 ന് ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. യോഗ്യത – പ്ലസ്…
Read Moreജോബ് ഡ്രൈവ്: ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍
konnivartha.com: അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ സ്റ്റോര്‍ മാനേജര്‍, സെയില്‍സ് ഓഫീസര്‍, നഴ്സിംഗ് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. യോഗ്യത പത്താംക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം. ഫോണ്‍: 8921636122, 8289810279, 7736645206.
Read Moreറാന്നിയില്‍ ജനുവരി 30 ന് തൊഴില്‍മേള
konnivartha.com: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 30 ന് രാവിലെ ഒന്‍പതിന് റാന്നി അങ്ങാടി പിജെറ്റി ഹാളില്‍ തൊഴില്‍മേള സംഘടിപ്പിക്കും. ബാങ്കിംഗ്, ബിസിനസ്, സെയില്‍സ്, ഹോസ്പിറ്റാലിറ്റി, ഐ.റ്റി തുടങ്ങിയ മേഖലകളില്‍ തൊഴില്‍ പ്രധാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ പങ്കെടുക്കും. 18 നും 40 നും മധ്യേ പ്രായമുളളതും പത്താംക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുളളവരുമായ യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ അസലും പകര്‍പ്പും കൊണ്ടുവരണം. രജിസ്ട്രേഷന് രാവിലെ ഒന്‍പത് മുതല്‍ മുതല്‍ ആരംഭിക്കും. ഫോണ്‍: 7306890759, 7025710105.
Read Moreതൊഴില്‍ അവസരങ്ങള്‍ ( 25/01/2024 )
തൊഴില്‍ അവസരങ്ങള്‍ ( 25/01/2024 ) ഹൗസ് കീപ്പർ, കുക്ക് ഒഴിവ് മുട്ടത്തറ സിമറ്റ് കോളജ് ഓഫ് നഴ്സിങ്ങിലെ ലേഡീസ് ഹോസ്റ്റലിൽ ഹൗസ് കീപ്പർ, കുക്ക് തസ്തികകളിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യാൻ സന്നദ്ധരായ സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചു മണി. ഹൗസ് കീപ്പർ തസ്തികയിൽ പ്ലസ്ടുവും അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. കുക്ക് തസ്തികയിൽ എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. 24 മണിക്കൂർ ഡ്യൂട്ടിയും അടുത്ത ദിവസം അവധിയും എന്ന വ്യവസ്ഥയിലായിരിക്കും നിയമനം. പ്രായപരിധിയിൽ ഒബിസി വിഭാഗത്തിന് മൂന്ന് വർഷത്തേയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് അഞ്ച് വർഷത്തേയും ഇളവ് ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം പ്രായം, പ്രവർത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ,…
Read Moreഗ്രാഫിക് ഡിസൈനർ
konnivartha.com: റവന്യു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന റവന്യു ഇൻഫർമേഷൻ ബ്യൂറോയിൽ ഗ്രാഫിക് ഡിസൈനർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 20065 രൂപയും സൗജന്യ താമസ സൗകര്യവും ലഭിക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ/ പിജി ഡിപ്ലോമ കോഴ്സും പാസായിരിക്കണം. സമാന മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ് സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ ഫെബ്രുവരി 5 നകം സമർപ്പിക്കണം. ഇ-മെയിൽ: ildm.revenue@gmail.com. വെബ്സൈറ്റ്: https://ildm.kerala.gov.in/en ഫോൺ: 0471-2365559, 9447302431.
Read Moreതൊഴിൽമേള സംഘടിപ്പിക്കുന്നു:ആയിരത്തിലേറെ തൊഴിലവസരങ്ങള്‍
konnivartha.com: കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി മൂന്നിന് കൊല്ലം, കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. ‘കരിയർ എക്സ്പോ 2024’ എന്ന ഈ തൊഴിൽ മേളയിൽ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്സ്പോയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907565474, 0471 2308630.
Read More