തൊഴിൽ മേള ഫെബ്രുവരി 11 ന് ആറ്റിങ്ങലിൽ

 

konnivartha.com/തിരുവനന്തപുരം : കേന്ദ്ര യുവജനകാര്യ – കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര കേരള സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പികുന്ന തൊഴിൽ മേള 2024 ഫെബ്രുവരി 11 ന് ആറ്റിങ്ങലിൽ ന‌‌ടക്കും. ആറ്റിങ്ങൽ സി എസ് ഐ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് മേള.

50-ലധികം സ്വകാര്യ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. മേളയോടനുബന്ധിച്ച് കേന്ദ്ര ​ഗവൺമെന്റിന്റെ വിവിധ ഫ്ലാഗ്ഷിപ് പരിപാടികളായ പ്രധാൻമന്ത്രി സ്വനിധി, പ്രധാൻ മന്ത്രി വിശ്വകർമ യോജന ,പ്രധാൻ മന്ത്രി തൊഴിൽദായക പദ്ധതി, മുദ്ര യോജന എന്നിവയെ സംബന്ധിച്ചുള്ള സെമിനാറുകൾക്ക് ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ, ലീഡ് ബാങ്ക് , ഫാർമേഴ്സ് പ്രൊഡ്യൂസഴ്സ് ഓർഗനൈസേഷൻ എന്നീ സ്ഥാപനങ്ങൾ നേതൃത്വം നൽകും.

തൊഴിൽമേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ 8 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ 83 01 83 48 66 ,83 01 85 48 66 എന്നീ നമ്പറുകളിൽ ലഭ്യമാണ്.

error: Content is protected !!