കോന്നി താലൂക്ക് ആശുപത്രിയില്‍ തൊഴില്‍ അവസരം

 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

konnivartha.com: കോന്നി താലൂക്ക് ആശുപത്രിയില്‍ എച്ച്എംസി മുഖേന സെക്യൂരിറ്റി ഓഫീസറെ ( വിമുക്തഭടന്മാര്‍ മാത്രം) ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് ഫെബ്രുവരി ആറിന് രാവിലെ 11 ന് ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

പ്രായപരിധി 65 വയസ്. ഉദ്യോഗാര്‍ഥികള്‍ സേവനം അനുഷ്ഠിച്ചിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. പോലിസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം.

എക്‌സറേ ടെക്‌നീഷ്യന്‍ നിയമനം

konnivartha.com: കോന്നി താലൂക്ക് ആശുപത്രിയില്‍ എച്ച്എംസി മുഖേന എക്‌സറേ ടെക്‌നീഷ്യന്‍ ( ഇസിജി എടുക്കാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന) നെ ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് ഫെബ്രുവരി ആറിന് രാവിലെ 11:30 ന് ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. യോഗ്യത – പ്ലസ് ടു, റേഡിയോളജിക്കല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ ( കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം).

error: Content is protected !!