തൊഴിൽമേള സംഘടിപ്പിക്കുന്നു:ആയിരത്തിലേറെ തൊഴിലവസരങ്ങള്‍

 

konnivartha.com: കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി മൂന്നിന് കൊല്ലം, കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.

‘കരിയർ എക്‌സ്‌പോ 2024’ എന്ന ഈ തൊഴിൽ മേളയിൽ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്‌സ്‌പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്‌സ്‌പോയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907565474, 0471 2308630.

error: Content is protected !!