സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പ്രകൃതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് ഗവിയിലേത്. ഇവിടെ എത്തുന്ന സന്ദര്‍ശകരില്‍ ഭൂരിപക്ഷവും പ്രകൃതി സ്നേഹികളാണ് അല്ലെങ്കില്‍ സാഹസപ്രിയര്‍. കേള്‍വികേട്ട വിനോദ സഞ്ചാര സ്ഥാപനമായ അലിസ്റ്റെയര്‍ ഇന്റര്‍നാഷണല്‍ ലോകത്തിലെ തന്നെ മുന്‍നിര പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഗവിയെ ഉള്‍പ്പെടുത്തിയതോടെ സന്ദര്‍ശകരുടെ വരവും വര്‍ദ്ധിക്കുന്നുണ്ട്. ഇന്ത്യയില്‍ ഉറപ്പായും കാണേണ്ട പ്രദേശങ്ങളിലൊന്ന് എന്ന പദവിയും ഗവിക്കു ലഭിച്ചിട്ടുണ്ട്.പത്തനംതിട്ട ജില്ലയിലാണ് ഗവി പ്രദേശം . ഗവി പ്രകൃതി സൗഹൃദ പദ്ധതിയിലെ പ്രമുഖ സവിശേഷത അവിടത്തെ നാട്ടുകാര്‍ക്ക് തൊഴില്‍ നല്കുന്നു എന്നതാണ്. ഈ പദ്ധതിയില്‍ വനത്തിലെ വഴികാട്ടികളും, പാചകക്കാരും, പൂന്തോട്ടങ്ങള്‍ പരിപാലിക്കുന്നവരും നാട്ടുകാര്‍ തന്നെ. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ പദ്ധതി. ട്രെക്കിംഗ്, വന്യജീവി നിരീക്ഷണം, ഔട്ട് ഡോര്‍ ക്യാമ്പിംഗ് (പ്രത്യേകം തയ്യാറാക്കിയ ടെന്റുകളില്‍) രാത്രി വനയാത്രകള്‍ എന്നിവയാണ് ഇവിടത്തെ സവിശേഷതകള്‍.പത്തനംതിട്ട…
Read Moreവിഭാഗം: konni vartha.com Travelogue
തണ്ണിത്തോട് തേനരുവി വാട്ടർ ഫാൾസ് ടൂറിസം പദ്ധതിക്ക് ഭരണാനുമതി
konnivartha.com :കോന്നി മണ്ഡലത്തിൽ തണ്ണിത്തോട് പഞ്ചായത്തിൽ “തേനരുവി വാട്ടർ ഫാൾസ് ടൂറിസം പദ്ധതിക്ക് തൊണ്ണൂറ്റിയെട്ട് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.കേരള സർക്കാർ വിനോദ സഞ്ചാര വകുപ്പ് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി പ്രകാരമാണ് തേനരുവി വാട്ടർഫാൾസ് പദ്ധതിക്കായി ഭരണാനുമതി നൽകിയത്. വിനോദ സഞ്ചാര വികസനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തി ടൂറിസം വികസനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ്. ഡെസ്റ്റിനേഷൻ ചലഞ്ച്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടൂറിസം ഡെസ്റ്റിനേഷൻ എങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം ടൂറിസം വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിക്കായി ഭരണാനുമതി ടൂറിസം…
Read Moreഇരവികുളം : വരയാടുകളെ കാണാൻ സന്ദർശകപ്രവാഹം
konnivartha.com : ഇരവികുളം ദേശീയോദ്യാനത്തില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി.വരയാടുകളുടെ പ്രജനനകാലമായതിനാൽ രണ്ടുമാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ ഒന്നിന് തുറന്നതോടെ പാര്‍ക്കിലേക്ക് സന്ദര്‍ശകരുടെ പ്രവാഹമാണ്.ജനുവരി അവസാനത്തോടെ അടച്ചിട്ട പാര്‍ക്ക് ഏപ്രില്‍ 1 മുതലാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. പ്രജനന കാലത്ത് വരയാടുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ടി എല്ലാ വര്‍ഷവും അടച്ചിടാറുണ്ട് . 115 വരയാടിൻ കുട്ടികളാണ് ഇത്തവണ പുതിയതായി പിറന്നത്. കുട്ടികളെ കാണുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമാണ് സഞ്ചാരികള്‍ പാര്‍ക്കില്‍ എത്തുന്നത്.രാവിലെ 8 മുതല്‍ 4 വരെയാണ് പ്രവേശന സമയം. കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രസിദ്ധമായ സ്ഥലമാണ് മൂന്നാർ. ഇവിടത്തെ സുഖകരമായ കാലാവസ്ഥയിൽ ആകൃഷ്ടരായി നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ വിദേശികൾ ഇവിടം താവളമാക്കിയിരുന്നു. മൂന്നാറിന്റെ ഭാഗമാണ് പരിസ്ഥിതി പ്രാധാന്യമേറെയുളള ജൈവമണ്ഡലമായ ഇരവികുളം ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസകേന്ദ്രമാണിവിടം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഇരവികുളം ദേശീയ ഉദ്യാനം.…
Read Moreതണ്ണിത്തോട് മണ്ണീറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് അമിനിറ്റി സെന്റർ യാഥാർത്ഥ്യമാകുന്നു
konnivartha.com : തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് വാർഡ് 09 മണ്ണീറയിൽ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ടൂറിസം അമിനിറ്റി സെന്റർ യാഥാർത്ഥ്യമാകുന്നു. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാനും വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കുവാനും മഴക്കാലത്തും മറ്റും ധാരാളം വിനോദ സഞ്ചാരികളാണ് ഇവിടേയ്ക്ക് കടന്നു വരുന്നത് ജൂൺ-ജൂലൈ മുതൽ ഡിസംബർ-ജനുവരി വരെ നീണ്ടു നിൽക്കുന്ന സീസൺ സമയങ്ങളിൽ വിദേശീയരും തദ്ദേശീയരുമായ വിനോദ സഞ്ചാരികൾ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം സന്ദർശിച്ച് വെള്ളച്ചാട്ടം കാണുവാൻ എത്തുന്നത് പതിവാണ്. എന്നാൽ ഈ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരിക്കുന്നത് ഒരു പോരായ്മയായിരുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലം വിട്ടു കിട്ടുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയാതിരുന്നതിനാലും ഇവിടെ നിർമ്മാണങ്ങൾ നടത്തുവാൻ കഴിയാത്ത സാഹചര്യമുണ്ടായി. സിബി നെടുംപുറം എന്ന വ്യക്തി തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന് പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 5 സെന്റ് സ്ഥലം സൗജന്യമായി നൽകിയതോടെയാണ് പദ്ധതി ആവിഷ്ക്കരിക്കുവാൻ…
Read Moreപ്രകൃതി മാടി വിളിക്കുന്നു : കാട്ടാത്തിപ്പാറയെ അടുത്തറിയാന്‍ :പക്ഷെ വനം വകുപ്പിന് തടസ്സ വാദം
konnivartha.com : കാട്ടാത്തി പാറ ചൊല്ലി …കാട്ടു പെണ്ണിന് കഥ ചൊല്ലി…കൂട്ട്കൂടാന്‍ വന്ന കാട്ടു തുമ്പി പെണ്ണിനോട്…കാട്ടാത്തി പാറ ചൊല്ലി………….പ്രകൃതി മാടി വിളിക്കുന്നു ..കാട്ടാത്തി പാറയെ അടുത്തറിയാന്‍ .എന്നാല്‍ എല്ലാത്തിനും ഉടമകള്‍ തങ്ങള്‍ ആണെന്ന ഭാവത്തോടെ വനം വകുപ്പ് സഞ്ചാരികളെ തടയുന്നു . മുന്‍പ് സഞ്ചാരികള്‍ ഈ പാറ മുകളിലേക്ക് എത്തിയിരുന്നു ഇന്ന് വനം വകുപ്പ് സഞ്ചാര സ്വാതന്ത്ര്യം വിലക്കി .പേരില്‍ കാട്ടാന ശല്യം എന്നാണു പറയുന്നത് .എന്നാല്‍ വനത്തിലേക്ക് ആരും പ്രവേശിക്കരുത് എന്നുള്ള കാടന്‍ കാട്ടു നീതി ആണ് ഇവിടെ പ്രയോഗിക്കുന്നത് . എന്നാല്‍ കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യ കാലത്ത് ഇവിടെയ്ക്ക് വിനോദ സഞ്ചാരം ലക്ഷ്യമാക്കി പദ്ധതികള്‍ വിഭാവന ചെയ്തിരുന്നു . എന്നാല്‍ തുടക്കത്തിലേ ആവേശം നിലനിര്‍ത്തി പദ്ധതി കൊണ്ട് വരാന്‍ ബന്ധപെട്ടവര്‍ തയാറായില്ല . എന്തായാലും ഈ പാറയെ…
Read Moreമണിയാര്‍ ടൂറിസം പദ്ധതിക്ക് ടൂറിസം – ഇറിഗേഷന്‍ വകുപ്പുകളുടെ അനുമതി
konnivartha.com : റാന്നിയുടെ ടൂറിസം മേഖലയില്‍ നാഴികക്കല്ലാകുന്ന മണിയാര്‍ ടൂറിസം പദ്ധതിക്ക് ടൂറിസം – ഇറിഗേഷന്‍ വകുപ്പുകളുടെ അനുമതി ലഭിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. മണിയാര്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പമ്പ റിവര്‍ വാലി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് വളരെ മുന്‍പ് ഭരണാനുമതി ലഭിക്കുകയും വിശദമായ പദ്ധതി രേഖ തയാറാക്കുകയും ചെയ്തിരുന്നു. നിര്‍ദിഷ്ട പദ്ധതി പ്രദേശം ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലായതിനാല്‍ പ്രവര്‍ത്തി നടപ്പാക്കാന്‍ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. നിയമ, സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ദീര്‍ഘകാലമായി ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി ലഭിക്കാതെ പദ്ധതി നഷ്ടമാകുന്ന സ്ഥിതിയിലായിരുന്നു. ഇതേത്തുടര്‍ന്ന് ടൂറിസം – ഇറിഗേഷന്‍ വകുപ്പ് മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിരവധി തവണ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും അനുമതിക്കായി തുടര്‍ച്ചയായി ഇടപെടല്‍ നടത്തുകയും ചെയ്തു വരുകയായിരുന്നു. ഇറിഗേഷന്‍ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നേരിട്ട്…
Read Moreകോന്നിയിലെ ഇക്കോ ടൂറിസം പദ്ധതികള്‍ മൂന്ന് ഘട്ടമായി നടപ്പിലാക്കും:മന്ത്രി എ.കെ. ശശീന്ദ്രന്
konnivartha.com/കോന്നി: നിയോജക മണ്ഡലത്തിലെ ആനക്കൂട്, അടവി, ആങ്ങമൂഴി,ഗവി ടൂറിസം കേന്ദ്രങ്ങൾ പരിസ്ഥിതി സൗഹാര്‍ദമായി വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്കരിക്കുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ അടവി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിരമണീയമായ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സന്ദര്‍ശിക്കാനായി ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ കേന്ദ്രങ്ങൾ കാര്യക്ഷമമായാണ് പ്രവര്‍ത്തിച്ചുവരുന്നത്. ടൂറിസം വിപുലീകരിക്കുന്നതിനായി എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ വിശദമായ പ്രോജക്ട് വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. അതിന്റെ ആദ്യപടിയായി ഇവിടുത്തെ ടൂറിസം സാധ്യതകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ തയാറാക്കിയ രേഖയും വര്‍ക്ക്ഷോപ്പില്‍ നിന്നും ഉണ്ടാകുന്ന…
Read Moreപ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയമാണ് ചെളിക്കുഴി വെള്ളച്ചാട്ടം
konnivartha.com : പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയമാണ് കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ കൂടി ആണെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല .ആര്‍ക്കും കടന്നു വരാം . ജല കണങ്ങള്‍ ധാര ധാരയായി താഴേക്ക് പതിക്കുമ്പോള്‍ അതിലേക്ക് തല വെച്ചൊരു കുളി ആരും കൊതിക്കും . പാറകളില്‍ വഴുക്കല്‍ ഉള്ളതിനാല്‍ സൂക്ഷിക്കുക . കല്ലേലി ചെളിക്കുഴിയില്‍ മഴക്കാലമായാല്‍ സഞ്ചാരികളുടെ വരവ് ആണ് . പാറയില്‍ നിന്നും തുള്ളി ചാടി എത്തുന്ന വെള്ളം ദേഹത്ത് വീഴുമ്പോള്‍ ആ കുളിരില്‍ ഏവരും മറന്നു നിന്ന് പോകും . വനം അടുത്ത് തന്നെ ഉള്ളതിനാല്‍ ആ കുളിരും ലഭിക്കും . അഴകായി ഒഴുകി എത്തുന്ന ചെറു തോട്ടില്‍ നിന്നും ആണ് പാറ മുകളില്‍ നിന്നും ഈ ജല ധാര . കല്ലേലി ജംഗ്ഷനിൽ നിന്ന്…
Read Moreകാടിന്റെ ഉള്ളുതൊട്ടറിയാന്‍ ഡിസംബര്‍ 23 മുതല്‍ അമ്പൂരി ഫെസ്റ്റ്
konnivartha.com : മനം മയക്കും കാനന ഭംഗിയും ഗോത്ര ജീവിതത്തിന്റെ നേര്‍പകര്‍പ്പുമായി തിരുവനന്തപുരം അമ്പൂരി ഫെസ്റ്റ് ഡിസംബര്‍ 23ന് ആരംഭിക്കും. വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി അമ്പൂരിയെ ടൂറിസം ഹബ്ബാക്കി മാറ്റുക, വന വിഭവങ്ങള്‍, കലാരൂപങ്ങള്‍ എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കുക എന്നിവയാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. അമ്പൂരി ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ആലോചനയോഗം സി. കെ ഹരീന്ദ്രന്‍ എം. എല്‍. എ യുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. ഫെസ്റ്റിന്റെ സുഗമമായ നടത്തിപ്പിന് എം. എല്‍. എ, ജില്ലാ കളക്ടര്‍ എന്നിവര്‍ രക്ഷാധികാരികളും അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്സണായും സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കും. ഫെസ്റ്റിന് മുന്നോടിയായി ഡിസംബര്‍ ഒന്നിന് വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘ വനശ്രീ – എക്കോഷോപ്പി’ന്റെ ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി…
Read Moreവിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനനത്തിന്റെ വർദ്ധനവ്
വിനോദസഞ്ചാര മേഖലയിൽ കുതിപ്പ്; വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനനത്തിന്റെ വർദ്ധനവ്: മന്ത്രി പി.എ. മുഹമ്മദ് റിയാസ് ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ മികവുറ്റതാക്കും 2022ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ സംസ്ഥാനത്ത് ഒരു കോടിയിലധികം ആഭ്യന്തര ടൂറിസ്റ്റുകൾ എത്തി konnivartha.com : കോവിഡിന് പിന്നാലെ ടൂറിസം മേഖലയിൽ ഉണ്ടായ വളർച്ച അഭിമാനകരമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദത്തിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനം വർധനവ് ഉണ്ടായി. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 196 ശതമാനത്തിന്റെ വർധനവും രേഖപ്പെടുത്തി. 2022ന്റെ ആദ്യ മൂന്ന് പാദങ്ങളിലെ കണക്കു അനുസരിച്ച് 1,33,80,000 ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തി. ഇത് സർവ്വകാല റെക്കോർഡാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം…
Read More