konnivartha.com; ഉള്‍നാടന്‍ ജലാശയങ്ങളില്‍ ശാസ്ത്രീയമായ രീതിയിലൂടെ മത്സ്യോല്പാദനം വര്‍ധിപ്പിച്ച് ഫിഷറീസ് വകുപ്പ്. സാമൂഹിക മത്സ്യകൃഷി, റിസര്‍വോയര്‍ ഫിഷറീസ് പദ്ധതികളിലൂടെ പത്തനംതിട്ട ജില്ലയിലെ മത്സ്യോല്പാദനം 2882 മെട്രിക് ടണ്ണില്‍ നിന്ന് 3636 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചു. മലിനീകരണത്തിന് പുറമെ അശാസ്ത്രീയവും അനിയന്ത്രിതവുമായ മത്സ്യബന്ധന രീതിയിലൂടെ മത്സ്യസമ്പത്തിലുണ്ടായ ഗണ്യമായ കുറവ് പരിഹരിക്കുന്നതിനാണ് വകുപ്പ് പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ കട്ല, റോഹു, മൃഗാള്‍, സൈപ്രിനസ്, നാടന്‍ മത്സ്യങ്ങളായ കല്ലേമുട്ടി, മഞ്ഞക്കൂരി, കാരി, വരാല് കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. റിസര്‍വോയര്‍ പദ്ധതിയിലൂടെ പമ്പ, മണിയാര്‍ റിസര്‍വോയറില്‍ 12.5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയും റാന്നി ഉപാസന കടവ്, പുറമറ്റം കോമളം കടവ്, കോന്നി മുരിങ്ങമംഗലം കടവ്, ആറന്മുളസത്രകടവ്, മല്ലപ്പള്ളി തിരുമാലിട ക്ഷേത്ര കടവ് എന്നിവിടങ്ങളിലായി ഒരു കോടി കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിച്ചത്. പോഷകാഹാരം, തൊഴില്‍, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിലൂടെ…
Read Moreവിഭാഗം: Information Diary
പ്രവാസികൾക്കായി നോർക്ക കെയർ പദ്ധതി നടപ്പിലാക്കുന്നു
konnivartha.com: പ്രവാസികൾക്കു മാത്രമായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി – നോർക്ക കെയർ’ നടപ്പിലാക്കുകയാണെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ മാസ്ക്കറ്റ് ഹോട്ടലിൽ വർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികൾ വഴി പ്രവാസി കേരളീയർക്കും അവരുടെ കുടുംബത്തിനും ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഭാവിയിൽ ജി.സി.സി രാജ്യങ്ങളിലുൾപ്പെടെയുള്ള ആശുപത്രികളിലും പദ്ധതി ലഭ്യമാക്കും. നോർക്ക ഐഡി കാർഡ് ഉള്ളവർക്ക് പദ്ധതിയിൽ ചേരാനാകും. പോളിസി എടുത്ത് തിരിച്ചു വരുന്ന പ്രവാസികൾക്ക് അത് തുടരാനുളള സംവിധാനവും ഒരുക്കും. ഏറെകാലമായി പ്രവാസി കേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ. ലോകകേരള സഭയിൽ ഉൾപ്പെടെ ഉയർന്ന ആശയമാണ് നോർക്ക കെയറിലൂടെ സാക്ഷാത്ക്കരിക്കുന്നതെന്ന് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. നോർക്ക കെയർ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം…
Read Moreകോന്നി പഞ്ചായത്ത് അറിയിപ്പ് : തൊഴിലുറപ്പ് പദ്ധതി പബ്ലിക് ഹിയറിങ്( 19/09/2025 )
konnivartha.com; കോന്നി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ 2024 ഒക്ടോബർ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റ് നടത്തിയതിന്റെ പബ്ലിക് ഹിയറിങ് 2025 സെപ്റ്റംബർ മാസം 19 ന് വെള്ളിയാഴ്ച്ച രാവിലെ 10. 30 മണിക്ക് പ്രിയദർശിനി ടൌൺ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. പൊതു ജനങ്ങളെല്ലാം മീറ്റിംഗ് പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
Read MoreInternational courier cargo terminals operational in Thiruvananthapuram and Kozhikode
konnivartha.com: International courier cargo terminals have been set up in Thiruvananthapuram and Kozhikode. At a function held at Shankhumukham Air Cargo Terminal, Thiruvananthapuram, Kerala State Industries and Commerce Minister P. Rajeev inaugurated the terminals in Thiruvananthapuram and Kozhikode. Thiruvananthapuram Zone CGST & Customs Chief Commissioner Sheikh Khader Rahman inaugurated the terminal. Minister P. Rajeev appreciated the crucial role that modern courier cargo facilities play in enhancing Kerala’s global trade competitiveness and supporting the industrial growth of the state. The Minister also thanked the Customs Department for its support in…
Read Moreഅന്താരാഷ്ട്ര കൊറിയർ കാർഗോ ടെർമിനലുകൾ പ്രവർത്തന സജ്ജം
തിരുവനന്തപുരത്തും കോഴിക്കോടും അന്താരാഷ്ട്ര കൊറിയർ കാർഗോ ടെർമിനലുകൾ പ്രവർത്തന സജ്ജം konnivartha.com: തിരുവനന്തപുരത്തും കോഴിക്കോടും അന്താരാഷ്ട്ര കൊറിയർ കാർഗോ ടെർമിനലുകൾ സജ്ജമായി. തിരുവനന്തപുരം ശംഖുമുഖം എയർ കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ, കേരള സംസ്ഥാന വ്യവസായ, വകുപ്പ് മന്ത്രി പി. രാജീവ് തിരുവനന്തപുരത്തെയും കോഴിക്കോടിലെയും ടെർമിനലുകൾ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സോൺ സിജിഎസ്ടി & കസ്റ്റംസ് ചീഫ് കമ്മീഷണർ ഷെയ്ഖ് ഖാദർ റഹ്മാൻ ടെർമിനലിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കേരളത്തിന്റെ ആഗോള വ്യാപാര മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിലും സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയെ പിന്തുണയ്ക്കുന്നതിലും ആധുനിക കൊറിയർ കാർഗോ സൗകര്യങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെ മന്ത്രി പി. രാജീവ് അഭിനന്ദിച്ചു. തിരുവനന്തപുരത്ത് അന്താരാഷ്ട്ര കൊറിയർ ടെർമിനലിന് തത്വത്തിൽ അംഗീകാരം നൽകുന്നതിലൂടെ നൽകിയ പിന്തുണയ്ക്ക് കസ്റ്റംസ് വകുപ്പിനും മന്ത്രി നന്ദി പറഞ്ഞു. ഇത് പ്രവാസി മലയാളികളുടെ കുടുംബങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 15/09/2025 )
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെതിരെ അടിസ്ഥാനരഹിത ആരോപണം: ചെയര്മാന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെതിരെ ദുഷ്പ്രചരണം നടക്കുന്നതായി ചെയര്മാന് സി കെ ഹരികൃഷ്ണന്. ഓട്ടോറിക്ഷാ തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡില്‍ അടച്ച 553.2 കോടി രൂപ കാണാനില്ല എന്ന വാര്‍ത്ത അസത്യമാണെന്ന് ചെയര്മാന് അറിയിച്ചു. 2005 മുതല്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റേത്. 2005 ല്‍ ഭേദഗതിപദ്ധതി നിലവില്‍ വരുമ്പോള്‍ നാമമാത്രമായ തൊഴിലാളികള്‍ മാത്രമായിരുന്നു അംഗങ്ങള്‍. ഓട്ടോറിക്ഷാ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷം പേരും 2010 ല്‍ പദ്ധതി പരിഷ്ക്കരിച്ചതിനുശേഷം അംഗങ്ങളായവരാണ്. 2019 നവംബറിന് ശേഷമാണ് ഓട്ടോറിക്ഷാ തൊഴിലാളികളുടെ വിഹിതം 50 രൂപയില്‍ നിന്ന് 60 രൂപയാക്കി ഉയര്‍ത്തിയത്. 2019 നുശേഷം അംഗത്വമെടുത്തവരാണ് ബഹുഭൂരിപക്ഷം പേരും എന്ന വസ്തുത മറച്ചുവെച്ച് 2005 മുതല്‍ അന്ന് നിലവിലില്ലാതിരുന്ന 60 രൂപ വീതം ഓട്ടോറിക്ഷാ തൊഴിലാളികള്‍ അടച്ചു എന്നും…
Read More26 കോടി രൂപയുടെ മയക്കുമരുന്നുകൾ പിടിച്ചെടുത്തു
മയക്കുമരുന്ന് കടത്തിനെതിരായ നടപടികളുടെ ഭാഗമായി റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് (ഡിആർഐ) കൊൽക്കത്ത മേഖലാകേന്ദ്രം ബഹുതല ദൗത്യത്തിലൂടെ 2025 സെപ്റ്റംബർ 12-ന് പുലർച്ചെ മൂന്നിടങ്ങളില്‍ ഒരേ സമയം പരിശോധന നടത്തി. എൻഎസ്സിബിഐ വിമാനത്താവളത്തിലും ജാദവ്പൂരിലെ ബിജോയ്ഗഢ് ഭാഗത്തെ രണ്ട് ജനവാസമേഖലകളിലുമായിരുന്നു പരിശോധന. മുഖ്യസൂത്രധാരന്റെ വീട്ടിൽ നിന്ന് വലിയ അളവിൽ കഞ്ചാവും വെള്ളത്തില്‍ വളര്‍ത്തുന്ന കഞ്ചാവും കൊക്കെയ്നും കണ്ടെത്തി. ഇയാള്‍ വാടകയ്ക്കെടുത്ത് പ്രവർത്തിപ്പിച്ച രണ്ടാമത്തെ കേന്ദ്രത്തില്‍നിന്ന് വലിയ അളവില്‍ വിതരണത്തിനായി തയ്യാറാക്കിയ കഞ്ചാവും പിടിച്ചെടുത്തു. കൊൽക്കത്തയിൽ മയക്കുമരുന്ന് വിതരണം ചെയ്യാനും വിൽക്കാനും സംഘത്തലവന് നിയോഗിച്ച നാലുപേരെയും ഇവിടെനിന്ന് പിടികൂടി. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച പണവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വിദേശത്തുനിന്ന് മയക്കുമരുന്ന് എത്തിക്കാൻ സഹായിച്ച സംഘത്തിലെ മറ്റൊരാളെയും പിടികൂടി. അതേസമയം ഡംഡമിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ മറ്റൊരു ദൗത്യത്തില്‍ ബാങ്കോക്കിൽ നിന്നെത്തിയ മയക്കുമരുന്ന്…
Read MoreIndia to Host 89th General Meeting of International Electrotechnical Commission (IEC) from 15–19 September 2025
The Bureau of Indian Standards (BIS) announced that India will host the 89th General Meeting (GM) of the International Electrotechnical Commission (IEC) from 15 to 19 September 2025 at Bharat Mandapam, New Delhi. The event will bring together over 2,000 experts from more than 100 countries, who will deliberate on setting international electrotechnical standards that will foster a sustainable, all-electric and connected world. This is the fourth time India is hosting the prestigious IEC General Meeting, after 1960, 1997 and 2013. The Opening Ceremony will be inaugurated by Shri…
Read Moreവീട്ടിലെ നായ കടിച്ചു : പൂര്‍ണ്ണ ഗര്‍ഭിണിയായ പശു പേവിഷബാധ മൂലം ചത്തു
konnivartha.com; കോന്നി മാമ്മൂട്ടില്‍ വളര്‍ത്തു നായ കടിച്ചതിനെ തുടര്‍ന്ന് പൂര്‍ണ്ണ ഗര്‍ഭിണിയായ പശു പേ വിഷബാധ മൂലം ചത്തു . തെരുവ് നായ കടിച്ചു എന്ന് വീട്ടുകാര്‍ പറയുന്നു എങ്കിലും ഈ വീട്ടിലെ വളര്‍ത്തു നായ ആണ് കടിച്ചത് എന്നും ഈ കുറെ ദിവസം മുന്‍പ് ചത്തു എന്നും ഈ നായ ആ വീട്ടിലെ രണ്ട് പേരെ കടിച്ചു എന്നും സമീപ വാസിയായ വിദ്യാര്‍ത്ഥി ഈ നായയെ തൊട്ടു എന്നതിനാല്‍ ഈ കുട്ടിയ്ക്കും കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തി പേ വിഷബാധ പ്രതിരോധന കുത്തിവെയ്പ്പ് എടുക്കേണ്ടി വന്നു . നായ ചത്ത വിവരം വീട്ടുകാര്‍ മറച്ചു വെച്ചു എന്ന് ആണ് ആരോപണം എങ്കിലും പരാതി നല്‍കിയില്ല . വീട്ടിലെ നായ കടിച്ചതിനെ തുടര്‍ന്ന് ഇന്ന് പൂര്‍ണ്ണ ഗര്‍ഭിണിയായ പശു പേ ഇളകി ചത്തു . ഇതിനെ…
Read Moreവാട്സ്ആപ്പ് അക്കൗണ്ട് ഹാക്കിംഗ് : പോലീസ് മുന്നറിയിപ്പ്
konnivartha.com: ജനപ്രിയ സമൂഹമാധ്യമമായ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണ് എന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്കി . അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ദുരുപയോഗപ്പെടുത്തി, വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കൽ, ആൾമാറാട്ടം നടത്തിയുള്ള സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങി നിരവധി സൈബർ കുറ്റകൃത്യങ്ങൾ നടത്തുകയും പൊതുജനങ്ങൾക്ക് സാമ്പത്തിക നഷ്ടവും മാനഹാനിയും ഉണ്ടാക്കുകയും ചെയ്യുന്നു. തട്ടിപ്പുകാർ സാധാരണക്കാരുടെ ഫോണിൽ വിളിച്ച് വിശ്വാസം നേടിയെടുക്കുകയോ, എസ്എംഎസ് /എ പി കെ പോലുള്ളവ ഫോണിൽ അയച്ചു ഒ.ടി.പി പോലുള്ള രേഖകൾ കൈക്കലാക്കുകയും തുടർന്ന് അക്കൗണ്ടുകൾ അവരുടെ ഫോണിലോ ലാപ്ടോപ്പിലോ ലോഗിൻ ചെയ്യുകയും ചെയ്യുന്നു. അക്കൗണ്ട് ഉടമ വീണ്ടും ഇൻസ്റ്റാൾ ചെയ്ത് തിരികെ ഉപയോഗിക്കാനുള്ള ശ്രമത്തിൽഒ റ്റി പി നൽകാൻ കഴിയാതെ 12 മുതൽ 24 മണിക്കൂർ വരെ വാട്സ്ആപ്പ് പ്രവർത്തന രഹിതമാകുന്നു . ഈ സമയം ഹാക്കർമാർ ഉടമയുടെ…
Read More