പഞ്ചായത്തില്‍ സത്യവാങ്മൂലം നല്‍കണം മൈലപ്ര ഗ്രാമപഞ്ചായത്ത് വസ്തുനികുതി പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിട നമ്പര്‍ നല്‍കിയശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണത്തിലോ ഉപയോഗ ക്രമത്തിലോ മാറ്റം വരുത്തിയിട്ടുള്ള കെട്ടിട ഉടമകള്‍ ഫോറം 9-ബിയില്‍ രേഖാമൂലം പഞ്ചായത്തില്‍ സത്യവാങ്മൂലം നല്‍കണം. അല്ലാത്തപക്ഷം നിയമാനുസൃത പിഴയും മറ്റ് നടപടികളും സ്വീകരിക്കുമെന്നും മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ആശാതാരം ജില്ലാ ആശാ സംഗമം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും പത്തനംതിട്ട ജില്ലയിലെ ആശാപ്രവര്‍ത്തകരുടെ ജില്ലാ സംഗമം ആശാതാരം 2023 ജൂണ്‍ മൂന്നിന് രാവിലെ 10.30 ന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പത്തനംതിട്ട നഗരസഭ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിക്കും. പൊതുജനാരോഗ്യ മേഖലയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തിവരുന്ന ജനകീയ ആരോഗ്യ സന്നദ്ധ സേനയാണ് ആശാ…
Read Moreവിഭാഗം: Information Diary
പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി കൂടുന്നു :അപകടകരമായി മാറാന്‍ സാധ്യത – ഡി.എം.ഒ.
konnivartha.com: പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നതായും ഇത് അപകടകരമായി മാറാന്‍ സാധ്യതയുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. വേനല്‍ മഴ ആദ്യം ലഭ്യമായ ജില്ലയുടെ കിഴക്കന്‍ പ്രദേശത്താണ് ഡെങ്കിപ്പനിബാധ തുടങ്ങിയത്. ഇത് ക്രമേണ ജില്ലയുടെ മറ്റു ഭാഗത്തേക്കും ബാധിച്ചു തുടങ്ങി. ഇടവിട്ടുണ്ടാകുന്ന മഴവെളളം അലക്ഷ്യമായി പുറംതളളിയിരിക്കുന്ന പാഴ്വസ്തുക്കളില് കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ജല ദൗര്‍ലഭ്യ മേഖലയില്‍ വെളളം ശേഖരിക്കുന്ന ടാങ്കുകള്‍, പാത്രങ്ങള്‍ എന്നിവയില്‍ കൊതുക് കടക്കാത്ത വിധം അടപ്പ് വെച്ച് അടയ്ക്കുക.അടപ്പ് ഇല്ലാത്ത പാത്രങ്ങളുടെ മുകള്‍ വശത്ത് കൊതുക് കടക്കാത്ത വിധം തുണി കൊണ്ട് മൂടുക.വെളളം സംഭരിക്കുന്ന പാത്രങ്ങള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഉള്‍വശം ഉരച്ച് കഴുകി വൃത്തിയാക്കുക. കാരണം ഈഡിസ് കൊതുക് വെളളത്തിലല്ല വെളളത്തിനോട് ചേര്‍ന്ന ഭാഗത്താണ് മുട്ട നിക്ഷേപിക്കുന്നത്. …
Read Moreപത്തനംതിട്ട ജില്ലയില്‍ ജൂണ്‍ 5 വരെ ശക്തമായ മഴയ്ക്കുള്ള സാധ്യത: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിരിക്കുന്നു. പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ 5 വരെ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു 01-06-2023: പത്തനംതിട്ട, ഇടുക്കി 02-06-2023: പത്തനംതിട്ട, ഇടുക്കി 03-06-2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി 04-06-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി 05-06-2023: പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള് ( 01/06/2023)
കോന്നി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ മൂന്നിന് കോന്നി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ മൂന്നിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരുമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു. ലൈബ്രേറിയന്‍ അഭിമുഖം പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 2023-24 അധ്യയനവര്‍ഷം ലൈബ്രേറിയന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ ആറിനു രാവിലെ 11 ന് റാന്നി ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ നടത്തും. ലൈബ്രറി സയന്‍സില്‍ ബിരുദം/ ഡിപ്ലാമ യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. സേവന കാലാവധി 2024 മാര്‍ച്ച് 31 വരെ. ജില്ലയിലെ പട്ടിക വര്‍ഗക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 20-41. ഫോണ്‍: 04735227703. ഗതാഗത നിയന്ത്രണം കൈപ്പട്ടൂര്‍ വളളിക്കോട് റോഡില്‍ മായാലില്‍ ജംഗ്ഷന്…
Read Moreറവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ദ്വിവത്സര എം.ബി.എ. കോഴ്സുകൾ ആരംഭിക്കുന്നു
ലാൻഡ് ഗവേർണൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, റിവർ ആൻഡ് വാട്ടർ മാനേജ്മെന്റ് എന്നിവയിൽ എംബിഎ konnivartha.com: ഭൂസംരക്ഷണം, ജല സംരക്ഷണം, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട് റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ എം.ബി.എ. കോഴ്സുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റവന്യൂ വകുപ്പിന്റെ സ്വയംഭരണ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് മാനേജ്മെന്റിലാകും കോഴ്സുകൾ. ലാൻഡ് ഗവേർണൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, റിവർ ആൻഡ് വാട്ടർ മാനേജ്മെന്റ് എന്നിവയിൽ ഈ അധ്യയന വർഷം മുതൽ എം.ബി.എ. കോഴ്സുകൾ ആരംഭിക്കും. കേരള സർവകലാശാലയുടെ അഫിലിയേഷനോടെയാകും കോഴ്സുകളെന്നു മന്ത്രി വ്യക്തമാക്കി. ഓരോ പ്രോഗ്രാമിലും 30 സീറ്റുകൾ വീതമാകും ആദ്യ വർഷമുണ്ടാകുക. സെപ്റ്റംബർ ഒമ്പതിന് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി 13ന് ക്ലാസുകൾ ആരംഭിക്കും. ഏതെങ്കിലും ഇന്ത്യൻ സർവ്വകലാശാലയിൽനിന്ന്, കേരള സർവകലാശാല അംഗീകരിച്ച റെഗുലർ സ്ട്രീമിന് കീഴിലുള്ള, ബിരുദം…
Read Moreമുന്‍ മാധ്യമ പ്രവര്ത്തകന് അരുൺ രാജ് (47) അന്തരിച്ചു
കൊടുമൺ അങ്ങാടിക്കൽ വടക്ക് ഗീതാഭവനിൽ (പഴയിരേത്ത്) പരേതരായ രാമകൃഷ്ണക്കുറുപ്പിന്റെയും സരസമ്മയുടെയും മകൻ അരുൺ രാജ് (47) (മുന്‍ മാധ്യമ പ്രവര്ത്തകന് ) അന്തരിച്ചു. സംസ്ക്കാരം നാളെ രാവിലെ( 01/06/2023) 10 മണിക്ക് വീട്ടുവളപ്പിൽ
Read Moreഎം.ജി. സർവ്വകലാശാല,കണ്ണൂർ സർവകലാശാല എന്നിവിടെ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം (2023-24)
എം.ജി. സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം (2023-24) konnivartha.com: കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ് ഡവലപ്പ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കടുത്തുരുത്തി (04829-264177, 8547005049), കട്ടപ്പന (04868-250160, 8547005053), കാഞ്ഞിരപ്പള്ളി (04828-206480, 8547005075), കോന്നി (0468-2382280, 8547005074), മല്ലപ്പള്ളി (8547005033), മറയൂർ (8547005072), നെടുകണ്ടം (8547005067), പയ്യപ്പാടി (പുതുപ്പള്ളി 8547005040), പീരുമേട് (04869-299373, 8547005041), തൊടുപുഴ (04862-257447,257811 8547005047), പുത്തൻവേലിക്കര (0484-2487790, 8547005069), അയിരൂർ (04735-296833, 8921379224) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 12 അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2023-24 അധ്യയന വർഷത്തിൽ ഡിഗ്രി കോഴ്സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി സമർപ്പിക്കണം. 30.05.2023 തീയതി 10 മണി മുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി,എസ്.റ്റി 250 രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കേണ്ടതാണ്.…
Read Moreപത്തനംതിട്ട ജില്ലയില്‍ ജൂണ്‍ 4 വരെ കനത്ത മഴ സാധ്യത : മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു
konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനംവിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിരിക്കുന്നു.പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ 4 വരെ കനത്ത മഴ സാധ്യത : മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു 31-05-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം 01-06-2023: പത്തനംതിട്ട, ഇടുക്കി 02-06-2023: പത്തനംതിട്ട, ഇടുക്കി 03-06-2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി 04-06-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Read More19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം
KONNIVARTHA.COM:പത്തനംതിട്ട മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്- സിപിഎം സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ജെസി വര്‍ഗീസ് 76 വോട്ടുകള്‍ക്കാണ് വിജയിച്ചത് . തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം – എല്‍.ഡി.എഫ്-7, യു.ഡി.എഫ്-7, എൻ.ഡി.എ-1, സ്വതന്ത്രൻ-4 konnivartha.com: സംസ്ഥാനത്ത് ഇന്നലെ (മേയ് 30) നടന്ന 19 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. എൽ.ഡി.എഫ്. ഏഴും യു.ഡി.എഫ്. ഏഴും എൻ.ഡി.എ. ഒന്നും സ്വതന്ത്രർ നാലും വാർഡുകളിൽ വിജയിച്ചു. എൽ.ഡി.എഫ്. കക്ഷി നില – 7 – (സി.പി.ഐ (എം) 6, സി.പി.ഐ. 1) യു.ഡി.എഫ്. കക്ഷി നില – 7 – (ഐ.എൻ.സി. (ഐ) 6, ഐ.യു.എം.എൽ 1) എൻ.ഡി.എ. കക്ഷി നില – 1 – (ബി.ജെ.പി 1) സ്വതന്ത്രർ – 4 ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില – എൽ.ഡി.എഫ് എട്ട്, …
Read Moreഹയർ സെക്കൻഡറി (വൊക്കേഷണൽ) പ്രവേശനം; അപേക്ഷ ജൂൺ 2 മുതൽ 9 വരെ
ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ജൂൺ രണ്ടിന് ആരംഭിച്ച് 9ന് അവസാനിക്കും. ജൂൺ 13ന് ട്രയൽ അലോട്ട്മെന്റും ജൂൺ 19ന് ആദ്യ അലോട്ട്മെന്റും നടക്കും. മുഖ്യ അലോട്ട്മെന്റ് ജൂലൈ ഒന്നിന് അവസാനിപ്പിച്ച് ജൂലൈ അഞ്ചിന് ക്ലാസ് തുടങ്ങും. അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്കൂളിലെയോ തൊട്ടടുത്ത സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) സ്കൂളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. www.admission.dge.kerala.gov.in ൽ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് Apply Online എന്ന ലിങ്കിലൂടെ നേരിട്ടും അപേക്ഷ സമർപ്പിക്കാം. എയ്ഡഡ് ഹയർസെക്കൻഡറി (വൊക്കേഷണൽ) സ്കൂളുകളിലെ മാനേജ്മെന്റ് ക്വോട്ട (20 ശതമാനം സീറ്റുകൾ) പ്രവേശനം അതത് മാനേജ്മെന്റുകളാണ് നടത്തുന്നത്. അതിനായി അതത് സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നൽകണം.
Read More