എം.ജി. സർവ്വകലാശാല,കണ്ണൂർ സർവകലാശാല എന്നിവിടെ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം (2023-24)

എം.ജി. സർവ്വകലാശാലയിൽ അഫിലിയേറ്റ്

ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി

കോളേജുകളിൽ ഡിഗ്രി പ്രവേശനം (2023-24)

konnivartha.com: കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കടുത്തുരുത്തി (04829-264177, 8547005049), കട്ടപ്പന (04868-250160, 8547005053), കാഞ്ഞിരപ്പള്ളി (04828-206480, 8547005075), കോന്നി (0468-2382280, 8547005074), മല്ലപ്പള്ളി (8547005033),  മറയൂർ (8547005072), നെടുകണ്ടം (8547005067), പയ്യപ്പാടി (പുതുപ്പള്ളി 8547005040), പീരുമേട് (04869-299373, 8547005041), തൊടുപുഴ (04862-257447,257811 8547005047), പുത്തൻവേലിക്കര (0484-2487790, 8547005069), അയിരൂർ (04735-296833, 8921379224) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 12 അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2023-24 അധ്യയന വർഷത്തിൽ ഡിഗ്രി കോഴ്‌സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ  നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

 

അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി സമർപ്പിക്കണം.  30.05.2023 തീയതി 10 മണി മുതൽ അപേക്ഷകൾ  ഓൺലൈനായി സമർപ്പിക്കാം.  ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്നിർദ്ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി,എസ്.റ്റി 250 രൂപ) രജിസ്‌ട്രേഷൻ ഫീസ്  ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക്www.ihrd.ac.in.

കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ്

ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി

കോളേജുകളിൽ ഡിഗ്രി പ്രവേശനം (2023-24)

        konnivartha.com: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (0460-2206050,8547005048), ചീമേനി (0467-2257541, 8547005052), കൂത്തുപറമ്പ് (0490-2362123,8547005051), പയ്യന്നൂർ (0497-2877600, 8547005059), മഞ്ചേശ്വരം (04998-215615,8547005058), മാനന്തവാടി (04935-245484, 8547005060), ഇരിട്ടി (0490-2423044, 8547003404), പിണറായി (0490-2384480, 8547005073), മടികൈ (നീലേശ്വരം 0467-2240911, 8547005068) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2023-24 അധ്യയന വർഷത്തിൽ ഡിഗ്രി കോഴ്‌സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

 

അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി സമർപ്പിക്കണം.  30.05.2023 തീയതി 10 മണി മുതൽ അപേക്ഷകൾ  ഓൺലൈനായി സമർപ്പിക്കാം.  ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്നിർദ്ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സിഎസ്.റ്റി 250 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക്www.ihrd.ac.in.

error: Content is protected !!