പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ 4 വരെ കനത്ത മഴ സാധ്യത : മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനംവിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിരിക്കുന്നു.പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ 4 വരെ കനത്ത മഴ സാധ്യത : മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

31-05-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം
01-06-2023: പത്തനംതിട്ട, ഇടുക്കി
02-06-2023: പത്തനംതിട്ട, ഇടുക്കി
03-06-2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി
04-06-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

error: Content is protected !!