പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 26/07/2023)

സ്വാതന്ത്ര്യസമര സേനാനികളെയും കുടുംബാംഗങ്ങളെയും ആദരിക്കുന്നു ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയെയും മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യമാരായ അഞ്ച് പേരേയുമാണ് ആദരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനി കോഴഞ്ചേരി ഈസ്റ്റ് ശ്യാം നിവാസില്‍ പി.സി. പൊന്നമ്മയെ(94) ഓഗസ്റ്റ് ഒന്നിന് രാവിലെ 11ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ആദരിക്കും. ജൂലൈ 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് സ്വാതന്ത്ര്യസമര സേനാനി അടൂര്‍ പള്ളിക്കല്‍ ആനയടി പുതുവ വീട്ടില്‍ കരുണാകരന്‍ പിള്ളയുടെ ഭാര്യ എസ്. പ്രസന്നയെ(68) അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ എ. തുളസീധരന്‍പിള്ള ആദരിക്കും. 27ന് ഉച്ചകഴിഞ്ഞ് 2.30ന് സ്വാതന്ത്ര്യസമര സേനാനി തിരുവല്ല പാലിയേക്കര പടിഞ്ഞാറേ കൊട്ടാരത്തില്‍ ഇ. കേരള വര്‍മ്മ രാജയുടെ ഭാര്യ…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള്‍ ( 25/07/2023)

റമ്പൂട്ടന്‍ കൃഷി രീതികള്‍: പരിശീലനം ജൂലൈ 27ന് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പതിനാലാം ഗഡുവിന്റെ വിതരണത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘വാണിജ്യ അടിസ്ഥാനത്തിലുള്ള റമ്പൂട്ടാന്‍ കൃഷി രീതികള്‍’  എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു.  ജൂലൈ 27 ന് രാവിലെ 10 ന് തെള്ളിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ജൂലൈ 26 ന്  വൈകുന്നേരം 3.30 ന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം. ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് അപേക്ഷിക്കാം സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യതയുളളവര്‍ക്ക്  അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം…

Read More

കോന്നി പഞ്ചായത്ത് അറിയിപ്പ് :പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നത് കണ്ടാല്‍ അറിയിക്കാം

  konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം തള്ളുക, വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കിക്കളയുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് സാക്ഷിയായ ഏതൊരു വ്യക്തിക്കും കുറ്റകൃത്യം നടത്തുന്ന ആളിനെ അല്ലെങ്കിൽ വാഹനം തിരിച്ചറിയാൻ സഹായിക്കുന്ന തെളിവു സഹിതം ( ചിത്രം, വീഡിയോ, സ്ഥലം, സമയം എന്നിവ) പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കാം. വിശ്വസനീയമായ വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും അർഹമായ പാരിതോഷികം നൽകുകയും ചെയ്യും. 9496042671 എന്ന വാട്സ് ആപ് നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ വിവരം നൽകാം.

Read More

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി 25ന്

ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി. ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി 25ന് ഉച്ചയ്ക്ക് 2 മണി മുതൽ 3 വരെ നടക്കും. ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും ഫോണിലൂടെ മന്ത്രിയെ നേരിട്ട് അറിയിച്ച് പരിഹാരം കാണാം. വിളിക്കേണ്ട നമ്പർ – 8943873068.

Read More

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (25.07.23 ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു

  ഇന്ന് രാത്രിയും ചൊവ്വാഴ്ച പകലും ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (25.07.23 ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു ഉത്തരവാകുന്നു. അങ്കണവാടികൾ , ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പിഎസ്‌സി, യൂണിവേഴ്സിറ്റി പരീക്ഷകൾ, കൂടിക്കാഴ്ചകൾ മുൻനിശ്ചയപ്രകാരം നടക്കും. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് അതത് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. വിദ്യാർഥികളെ മഴക്കെടുതിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ് കാസര്‍ഗോഡ് ജില്ലയിലെ രണ്ട് താലൂക്കുകളില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലെ സ്‌കൂളുകള്‍ക്കാണ് അവധി. രണ്ട് താലൂക്കുകളിലെയും കോളജുകള്‍ക്ക് അവധി ബാധകമല്ല.

Read More

സൂര്യാഘാതമേറ്റുള്ള മരണം : തെറ്റായ വിവരം നൽകിയവർക്കെതിരെ നടപടി

  konnivartha.com: സംസ്ഥാനത്ത് സൂര്യാഘാതമേറ്റുള്ള മരണത്തെ സംബന്ധിച്ച് തെറ്റായ വിവരം നൽകാനിടയായ സാഹചര്യം അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.   മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും തെറ്റായ വിവരം അപ് ലോഡ് ചെയ്തതാണ് സംസ്ഥാനത്തെ ഡേറ്റ തെറ്റായി കണക്കാക്കുന്നതിന് കാരണമായതെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പ്രാഥമിക റിപ്പോർട്ട്. ഇത് തിരുത്താനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഈ വർഷവും കഴിഞ്ഞ വർഷവും സൂര്യാഘാതമേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More

കനത്ത മഴ ; കണ്ണൂരിലും വയനാട്ടിലും കോഴിക്കോടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ( 25/07/2023)

  konnivartha.com: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത്  മൂന്നു  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട്  കോഴിക്കോടും ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. പിഎസ്സി പരീക്ഷകള്‍ക്കും കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്കും മാറ്റമില്ല. വയനാട് ജില്ലയില്‍ എംആര്‍എസ് സ്‌കൂളുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. അവധി ദിവസങ്ങളില്‍ കുട്ടികള്‍ വെള്ളക്കെട്ടുകളും ജലാശയങ്ങളും കാണാന്‍ പോകുന്നത് നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കാസറഗോഡ് അവധി നാളെ പ്രഖ്യാപിച്ചിട്ടില്ല. വ്യാജ വാർത്ത സൃഷ്‌ടിക്കുന്നവർക്കെതിരെ എഫ്‌ഐആർ എടുക്കും എന്ന് ജില്ലാ കലക്ടര്‍ ഫേസ് ബുക്ക്‌ പേജില്‍ അറിയിച്ചു. കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ മണിക്കടവ്, വട്ട്യാംതോട്,…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 24/07/2023)

ക്വട്ടേഷന്‍ ക്ഷണിച്ചു കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ  കെട്ടിടം പണിയുന്നതിനായി  നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് നില്‍ക്കുന്ന മരങ്ങള്‍ നീക്കം ചെയ്യുന്നതിന്   ക്വട്ടേഷന്‍  ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 29 ന് ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍ : 04734 270796. ലൈഫ് സര്‍ട്ടിഫിക്കറ്റ് കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന ഡിജിറ്റല്‍ മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കള്‍ ആഗസ്സ്  മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് ജൂലൈ 31 ന് മുമ്പായി ഡിജിറ്റല്‍ മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2223169. അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം ജില്ലാ ഭാഗ്യകുറി ക്ഷേമനിധിയില്‍ 2018 മാര്‍ച്ച് മുതല്‍ അംശദായ അടവ് മുടങ്ങി അംഗത്വം റദ്ദായവര്‍ക്ക് ജൂലൈ 26 മുതല്‍ ആഗസ്റ്റ് 26 വരെയുളള കാലയളവില്‍  അംഗത്വം…

Read More

പത്തനാപുരം പാതിരിക്കലില്‍ ലൈന്‍മാന്‍ ഷോക്കേറ്റ് മരണപ്പെട്ടു

  konnivartha.com: വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ഇടയില്‍ കെ എസ് ഇ ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരണപ്പെട്ടു .പത്തനാപുരം പാതിരിക്കലില്‍ ഭാഗത്ത്‌ ആണ് സംഭവം . പുനലൂര്‍ ഇളമ്പല്‍ നിവാസി വിനോദ് കുമാര്‍ (43 )ആണ് മരണപ്പെട്ടത് .   കഴിഞ്ഞ ദിവസം മരം വീണ് ചില വീടുകളിലെ വൈദ്യുതി മുടങ്ങിയിരുന്നു . ഈ ലൈന്‍ അറ്റ കുറ്റപ്പണികള്‍ നടത്തുന്നതിന് ഇടയില്‍ മറൊരു ലൈനില്‍ കൂടി വൈദ്യുതി കടന്നു വന്നു എന്ന് പറയുന്നു . പുതിയ രണ്ടു ജീവനകാര്‍ ആണ് ജോലിയ്ക്ക് പോയത് . ഏറെ നേരം ലൈനില്‍ കുടുങ്ങിക്കിടന്നു . അഗ്നി രക്ഷാ വിഭാഗം എത്തി രക്ഷാ പ്രവര്‍ത്തനം നടത്തി ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചു .മൃതദേഹം പത്തനാപുരം ഇഎംഎസ് സ്മാരക സഹകരണ ആശുപത്രിയിൽ

Read More

കനത്ത മഴ: കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി(ജൂലൈ 24)

  konnivartha.com: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫണഷണല്‍ കോളേജ്, അങ്കണവാടി ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല.അവധിയായതിനാൽ കുട്ടികൾ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലർത്തണമെന്നും അഭ്യർത്ഥിക്കുന്നു. വയനാട്, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 25-07-2023 രാത്രി 11.30 വരെ 2.8 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1.…

Read More