കോന്നി പഞ്ചായത്ത് അറിയിപ്പ് :പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നത് കണ്ടാല്‍ അറിയിക്കാം

 

konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം തള്ളുക, വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കിക്കളയുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് സാക്ഷിയായ ഏതൊരു വ്യക്തിക്കും കുറ്റകൃത്യം നടത്തുന്ന ആളിനെ അല്ലെങ്കിൽ വാഹനം തിരിച്ചറിയാൻ സഹായിക്കുന്ന തെളിവു സഹിതം ( ചിത്രം, വീഡിയോ, സ്ഥലം, സമയം എന്നിവ) പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കാം.

വിശ്വസനീയമായ വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും അർഹമായ പാരിതോഷികം നൽകുകയും ചെയ്യും. 9496042671 എന്ന വാട്സ് ആപ് നമ്പറിലോ cleankonni@gmail.com എന്ന ഇമെയിൽ വിലാസത്തിലോ വിവരം നൽകാം.

error: Content is protected !!