വഴിയോര കച്ചവടക്കാര്‍ക്കായി പിഎം സ്വനിധി വായ്പാമേള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പത്തനംതിട്ട റീജിയണല്‍ ബിസിനസ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട മുനിസിപ്പല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വഴിയോര കച്ചവടക്കാര്‍ക്കായുള്ള പിഎം സ്വനിധി വായ്പാമേള ജൂലൈ 29ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ നടത്തും. അര്‍ഹരായ കച്ചവടക്കാര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി, ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ കാര്‍ഡില്‍ ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി സ്ഥലത്ത് എത്തിച്ചേരണം. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സോഷ്യല്‍ ഓഡിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം (29) സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സോഷ്യല്‍ ഓഡിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരവിപേരൂര്‍ വള്ളംകുളം യാഹിര്‍ ഓഡിറ്റോറിയത്തില്‍ (ജൂലൈ 29) ഉച്ചയ്ക്ക് 2.30ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം…
Read Moreവിഭാഗം: Information Diary
ഹെപ്പെറ്റെറ്റിസ് രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാർഗങ്ങൾ ( എ, ബി, സി,ഇ )
ഹെപ്പെറ്റെറ്റിസ് രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാർഗങ്ങൾ ( എ, ബി, സി,ഇ )ഹൈപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾത്തന്നെ പരിശോധന നടത്തുകയും രോഗസാധ്യത കൂടിയവർ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യണം. ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങൾ പ്രകടമാകാൻ ദീർഘനാൾ വേണ്ടിവന്നേക്കാം. ഇത് യഥാസമയം രോഗം തിരിച്ചറിയാതെ പോകുന്നതിന് കാരണമാകുന്നു. പലപ്പോഴും കരൾ രോഗങ്ങളോ, അർബുദമോ ആകുമ്പോഴാണ് പലരും ഹെപ്പറ്റൈറ്റിസ് ബി-യോ, ഹെപ്പറ്റൈറ്റിസ് സി-യോ ഉണ്ടെന്ന് തിരിച്ചറിയുന്നത്. എല്ലാ വർഷവും ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. ‘ഒരു ജീവിതം, ഒരു കരൾ’ എന്നതാണ് ഈ വർഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം. രോഗബാധിതയായ അമ്മയിൽ നിന്നും കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാൻ നവജാത ശിശുവിന് ജനനസമയത്തു തന്നെ ഇമ്മുണോഗ്ലോബുലിൻ നൽകുന്നതിനുള്ള സൗകര്യം പ്രസവം നടക്കുന്ന ആശുപത്രികളിൽ…
Read Moreനൗഷാദിനെ ഭാര്യ കൊലപ്പെടുത്തിയിട്ടില്ല; തൊടുപുഴയിൽനിന്ന് കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു
konnivartha.com/പത്തനംതിട്ട കലഞ്ഞൂര്‍ പാടത്തുനിന്നു ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ തൊടുപുഴയിൽനിന്ന് കണ്ടെത്തി. കണ്ടെത്താൻ സഹായമായത് തൊടുപുഴ ഡി.വൈ .എസ്.പി ഓഫീസിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ ജയ്മോന്റെ സംയോചിതമായ ഇടപെടൽ. ജയ്മോന്റെ ബന്ധു നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം നടത്തിയ അന്വേഷണമാണ് നൗഷാദിനെ കണ്ടെത്തുന്നതിലേക്ക് പോലീസിനെ നയിച്ചത്.നേരത്തേ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന മൊഴിനല്‍കിയിരുന്നു. തൊടുപുഴ പോലീസിന്റെ കൂടി സഹായത്തോടെ കോന്നി പോലീസ് നൗഷാദിനെ കസ്റ്റഡിയിലെടുത്തു. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് അഫ്സാനയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതായി മൊഴിനൽകുകയും ചെയ്തെന്നാണ് പോലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. മൃതദേഹം ആറ്റിലെറിഞ്ഞെന്നും അവർ പിന്നീട് മൊഴി മാറ്റിമാറ്റിപ്പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയത്. ജയ്മോന്റെ ബന്ധുവാണ് ഇടുക്കി തൊമ്മൻക്കുത്തിൽ നൗഷാദിനെ പോലെ ഒരാളുണ്ടെന്ന വിവരം അദ്ദേഹത്തിന് കൈമാറുന്നത് . ലഭിച്ച വിവരം…
Read Moreപത്തനംതിട്ട ജില്ലാ തല വാര്‍ത്തകള്‍ /അറിയിപ്പുകള് ( 27/07/2023)
മെഴുവേലി സര്‍വീസ് സഹകരണ ബാങ്കിന്റെ ലഘു സമ്പാദ്യപദ്ധതി-എടിഎം കാര്‍ഡ് ഉദ്ഘാടനം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം മെഴുവേലി സര്‍വീസ് സഹകരണ ബാങ്കിന്റെ ലഘുസമ്പാദ്യ പദ്ധതിയുടെയും എടിഎം കാര്‍ഡിന്റെയും ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ജൂലൈ 29ന് ഉച്ചകഴിഞ്ഞ് നാലിന് ഇലവുംതിട്ട മൂലൂര്‍ സ്മാരക ഹാളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മെഴുവേലി സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളില്‍ കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്കി ആദരിക്കുന്നത്. ബാങ്ക് പുതുതായി ആരംഭിക്കുന്നതാണ് ലഘു സമ്പാദ്യ പദ്ധതിയും എടിഎം കാര്‍ഡും. ബാങ്ക് പ്രസിഡന്റ് റ്റി.കെ. ജനാര്ദ്ദനന് അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജു സഖറിയ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.പി. ഹിരണ്‍, അസിസ്റ്റന്റ്…
Read Moreകോന്നി മങ്ങാരം തെക്കേച്ചേരിയിൽ കെ നാരായണപിള്ള(95) നിര്യാതനായി
കോന്നി മങ്ങാരം തെക്കേച്ചേരിയിൽ കെ നാരായണപിള്ള ( സി ജി പി എ മുൻ ജില്ലാ പ്രസിഡന്റ് ) 95 വയസ്സ്, നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30 ന്. മക്കൾ:- വിശ്വകുമാർ ( ഉണ്ണി), ബാലചന്ദ്രൻ. മരുമകൾ :- ഗായത്രി ചെറു മകൾ :- ഇന്ദുപാർവ്വതി
Read Moreപാടം സ്വദേശി നൗഷാദിനെ കാണാതായ സംഭവം : പറക്കോട് പരുത്തിപ്പാറയിൽ പരിശോധന നടത്തും
konnivartha.com: പത്തനംതിട്ടയില്‍ കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെ ഒന്നര വർഷം മുമ്പാണ് കാണാതായത്. മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് ഉടന്‍ പരിശോധന നടത്തും. സംഭവത്തിൽ നൗഷാദിന്റെ ഭാര്യ അഫ്സാനയെ പോലീസ് കസ്റ്റഡിയിലെടുത്തു. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്. നൗഷാദിന്റെ പിതാവ് നല്കിയ പരാതിയിലാണ് പൊലീസ് അന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ചില തോന്നിയ സംശയങ്ങളില്‍ നിന്നാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. ഭാര്യയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ച് മൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും ഭാര്യ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു. നിലവില്‍ ഭാര്യ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് ശാസ്ത്രീയ പരിശോധന…
Read Moreസംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന തുടങ്ങി
konnivartha.com: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനകൾ ഇന്ന് വൈകുന്നേരം 3 മുതൽ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാന വ്യാപകമായി 3500ലധികം കച്ചവട സ്ഥാപനങ്ങളിലാണ് ഇന്ന് മിന്നൽ പരിശോധന നടത്തുന്നത്. 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള 3500 ലധികം വരുന്ന ഹോട്ടലുകൾ, ഷവർമ അടക്കമുള്ള ഹൈ റിസ്ക് ഭക്ഷണങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് മിന്നൽ പരിശോധന നടക്കുന്നത്. ഇതിനായി 132 സ്പെഷ്യൽ സ്ക്വാഡുകൾ പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓരോ സ്ക്വാഡും ഒരു ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നേതൃത്വത്തിൽ മറ്റ് രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഓരോ ടീമിനും പ്രത്യേകമായി വാഹനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. പരിശോധനകളുടെ വേഗത ഉറപ്പുവരുത്തുന്നതിനായി പരിശോധിക്കേണ്ട വസ്തുതകൾ അടങ്ങിയ ചെക്ക് ലിസ്റ്റ്, പ്രത്യേക റൂട്ട് മാപ്പ് എന്നിവ തയ്യാറാക്കിയിട്ടുണ്ട്. പരിശോധനാ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാതലത്തിലും,…
Read Moreപത്തനംതിട്ട മണ്ണാറമലയിലെ വീട്ടിൽ നിന്ന് 100 കിലോ കഞ്ചാവ് പിടികൂടി
konnivartha.com: പത്തനംതിട്ട മണ്ണാറമലയിലെ വീട്ടിൽ നിന്ന് 100 കിലോ അധികം വരുന്ന കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിലായിട്ടുണ്ട്. സലിം, ജോയൽ, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലായിട്ടുള്ളത്.ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ച് ജില്ലയില്‍ എല്ലാ പ്രദേശങ്ങളിലും വിതരണ നെറ്റ് വര്‍ക്ക് . വീട് വാടകയ്ക്ക് എടുത്ത് വിൽപന നടത്തിയ സംഘത്തെ പൊലീസും ഡാൻസാഫ് സംഘവും ചേര്‍ന്നാണ് പിടികൂടിയത്. വീട്ടിനുള്ളിൽ പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഈ വീട് കേന്ദ്രീകരിച്ച് വലിയ രീതിയിൽ കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്ന സംഘമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. അടുത്തിടെ ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുളള അന്വേഷണം ഊർജ്ജിതമാക്കും. 100 കിലോയിലധികം വരുന്ന കഞ്ചാവിന് 30 ലക്ഷം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. വലിയൊരു ശൃംഖല തന്നെ ഇതിന് പിന്നിൽ…
Read Moreരണ്ട് പോക്സോ കേസുകളിലായി 26 കാരനായ പ്രതിക്ക് നൂറ്റിപത്തര വർഷം കഠിന തടവും, ആറ് ലക്ഷം രൂപ പിഴയും
konnivartha.com/ പത്തനംതിട്ട : പോക്സോ കേസിൽ 26 വയസ്സുള്ള പ്രതിക്ക് അറുപത്തിഅഞ്ചര വർഷം കഠിന തടവും 355,000 രൂപ പിഴയും ശിക്ഷവിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. അടൂർ പോലീസ് സ്റ്റേഷനിൽ 2021ൽ രജിസ്റ്റർ ചെയ്ത കേസിൽ അടൂർ പറക്കോട് വടക്ക് പുല്ലുവിള അമ്പനാട്ട് എസ് എസ് ഭവനിൽ സുരേഷിന്റെ മകൻ സുധീഷി(26)നെയാണ് കോടതി ശിക്ഷിച്ചത്. ജൂലൈ ആദ്യം വിധി പ്രഖ്യാപിച്ച മറ്റൊരു പോക്സോ കേസിൽ ഇയാൾക്ക് 45 വർഷം കഠിന തടവും 2,50,000 രൂപ പിഴയും ഇതേ കോടതി ശിക്ഷിച്ചിരുന്നു. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി എ സമീറാണ് ഇരുവിധികളും പ്രസ്താവിച്ചത്. രണ്ടു പോക്സോ കേസുകളിലായി പ്രതിക്ക് ആകെ നൂറ്റിപത്തര വർഷം കഠിന തടവും, ആറ് ലക്ഷം രൂപയുമാണ് കോടതി വിധിച്ചത്. ഒന്നാം ക്ലാസ്സ് മുതൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലയളവ് വരെ…
Read Moreമന്ത്രിസഭായോഗ തീരുമാനങ്ങൾ- 26/07/2023
* പ്ലസ് വണ്ണിന് 97 താൽക്കാലിക ബാച്ചുകൾക്ക് അനുമതി; ബാച്ചുകൾ കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ സംസ്ഥാനത്തെ ഹയർസെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാർ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ 97 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ് അധിക ബാച്ചുകൾ അനുവദിച്ചത്. പ്രവേശന നടപടികൾ അവസാനിപ്പിക്കുമ്പോൾ താൽക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചിൽ മതിയായ എണ്ണം വിദ്യാർത്ഥികൾ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കിൽ അത്തരം ബാച്ചുകൾ റദ്ദ് ചെയ്യും. ആ ബാച്ചിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ അതേ സ്കൂളിലെ സമാന ബാച്ചിലോ സമീപത്തുള്ള സ്കൂളിലെ സമാന ബാച്ചിലേക്കോ മാറ്റും. * 2023-24ലെ മദ്യനയം അംഗീകരിച്ചു 2023-24ലെ മദ്യനയം അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. * മെൻറൽ…
Read More