നവജാത ശിശുക്കള്‍ക്കായുള്ള ഉപകരണങ്ങള്‍ നല്‍കി

കോന്നി വാര്‍ത്ത ഡോട്ട് കോം : കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിംഗ് കോളേജ് 2008 ബാച്ചിലെ വിദ്യാര്‍ത്ഥികളും അന്തര്‍ ദേശീയ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനും ചേര്‍ന്ന് പത്തനംതിട്ട നഗരസഭയ്ക്ക് നല്‍കിയ ബൈപ്പാസ് വെന്റിലേറ്റര്‍, നവജാത ശിശുക്കള്‍ക്കുള്ള 10 സാച്ചുറേഷന്‍ പ്രോബുകള്‍, മുതിര്‍ന്ന കുട്ടികള്‍ക്കുള്ള മൂന്ന് സാച്ചുറേഷന്‍ പ്രോബുകള്‍ എന്നിവ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍ പനയ്ക്കലിന്  കൈമാറി.  ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റെജി അലക്‌സ്, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, പി.കെ ജേക്കബ്, റെനീസ് മുഹമ്മദ്, സുമേഷ് ഐശ്വര്യ, പി.കെ വിജയ് പ്രകാശ്, ഡെപ്യൂട്ടി സൂപ്രണ്ട്  സി.ആര്‍ ജയശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

Read More

തിരുവല്ല താലൂക്ക് ആശുപത്രിക്ക്   വെന്റിലേറ്റന്‍ കൈമാറി ഫോമ

konnivartha.com : ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ഫോമ) നേതൃത്വത്തില്‍ തിരുവല്ല താലൂക്ക് ആശുപത്രിക്ക് വെന്റിലേറ്റന്‍ കൈമാറി. ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യറിന് വെന്റിലേറ്റര്‍ കൈമാറിയത്. പത്ത് ലക്ഷം രൂപയുടെ വെന്റിലേറ്ററാണ് കൈമാറിയത്. ഫ്‌ളോറിഡയിലെ ടാമ്പ പ്രതിനിധിയായ ജോയി കുര്യനാണ് വെന്റിലേറ്റര്‍ സംഭാവന ചെയ്തത്. ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസ്, ഫോമ വില്ലേജ് കോ- ഓര്‍ഡിനേറ്റര്‍ ജോസഫ് ഔസോ, വുമണ്‍സ് ഫോറം പ്രതിനിധി സുജ ഔസോ, സന്തോഷ് കുര്യന്‍, ബിജു ലംഘാഗരി, ഫോമ മീഡിയ കോ- ഓര്‍ഡിനേറ്റര്‍ കുര്യന്‍ ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോമയുടെ നേതൃത്വത്തില്‍ കോവിഡ് കാലത്ത് റാന്നി താലൂക്ക് ആശുപത്രിക്കായി വെന്റിലേറ്റര്‍ കൈമാറിയിരുന്നു. വിവിധ അസോസിയേഷനുകള്‍ ചേര്‍ന്നാണ് ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മഹാപ്രളയത്തിന്…

Read More

ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രിയുടെ പരസ്യചിത്രം ഡോ.ടിഎം തോമസ് ഐസക് പ്രകാശനം ചെയ്തു

    കോന്നി വാര്‍ത്ത ഡോട്ട് കോം : ജയകൃഷ്ണൻ തണ്ണിത്തോട് സംവിധാനം ചെയ്ത ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രിയുടെ പരസ്യ ചിത്രം മുൻ ധനകാര്യ  മന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി എം തോമസ് ഐസക് പ്രകാശനം ചെയ്തു. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിഅംഗം അഡ്വ.കെ അനന്തഗോപൻ,സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായപ്രൊഫ.ടികെജി നായർ,രാജു എബ്രഹാം,അഡ്വ.ആർ സനൽകുമാർ,പിജെ അജയകുമാർ,ടിഡി ബൈജു,പത്തനംതിട്ട ഏരിയ സെക്രട്ടറി എൻ സജികുമാർ, ആശുപത്രി സെക്രട്ടറി അലൻ മാത്യൂ തോമസ്,സംവിധായകൻ ജയകൃഷ്ണൻ തണ്ണിത്തോട് ചിത്രത്തിൽ അഭിനയിച്ച അഷ്ടപദി കൃഷ്ണ, സന്ധ്യാ ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Read More

ആതുര മേഖലയ്ക്ക് ആദരവോടെ;  പത്തനംതിട്ടയ്ക്ക് 14 ആംബുലന്‍സുകള്‍  കൈമാറി ആന്റോ ആന്റണി എം.പി

konnivartha.com : ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്കുള്ള ആദരവാണ് പത്തനംതിട്ട ജില്ലയില്‍ വിതരണം ചെയ്ത 14 ആബുലന്‍സുകളെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എം.പി വികസന ഫണ്ടില്‍ നിന്ന് ജില്ലയ്ക്ക് അനുവദിച്ച 14 ആംബുലന്‍സുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആതുര മേഖലയ്ക്ക് ആദരവോടെ നല്‍കുന്ന കൈത്താങ്ങാണ് നല്‍കുന്ന ആംബുലസുകള്‍. കോവിഡ് മഹാമാരി നാട്ടില്‍ പടര്‍ന്നു പിടിച്ചപ്പോള്‍ പരിമിതികളില്‍ നിന്ന് വീറോടെ പോരാടിയവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. 20 ആംബുലന്‍സുകളാണ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നല്‍കുന്നത്. ഗ്രാമീണ മേഖലയില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് വലിയ സഹായകമാകുമെന്നാണ് പ്രതീക്ഷ. ജില്ലയിലെ ആരോഗ്യരംഗത്തെ വലിയ ചുവടുവയ്പ്പായി ഇത് മാറുമെന്നും എം.പി പറഞ്ഞു. ആംബുലന്‍സ് വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ച ജില്ലാ ഭരണകേന്ദ്രത്തെയും  ഡി.എം.ഒ ഓഫീസിനേയും അദ്ദേഹം അഭിനന്ദിച്ചു. എം.പി യുടെ 2019-20 പ്രാദേശിക വികസന പദ്ധതി (എം.പി ലാഡ്‌സ്) ഉപയോഗിച്ചാണ്…

Read More

അടുത്ത നീറ്റ് പരീക്ഷ റാങ്ക് ലിസ്റ്റിൽ എത്തുന്ന കുട്ടികൾക്ക് കോന്നി മെഡിക്കല്‍ കോളേജില്‍ പ്രവേശനം നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷ : മന്ത്രി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നേരിട്ട് സന്ദർശിച്ച് വിലയിരുത്തി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയ്‌ക്കൊപ്പം ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മന്ത്രി മെഡിക്കൽ കോളേജിൽ എത്തിയത്. മെഡിക്കൽ കോളേജിലെത്തിയ മന്ത്രി രണ്ടാം ഘട്ട നിർമ്മാണം നടത്തുന്ന സ്ഥലം സന്ദർശിച്ചു.നിർവ്വഹണ ഏജൻസിയായ എച്ച്.എൽ .എൽ ഹൈറ്റ്സ് ഉദ്യോഗസ്ഥരോടും, കരാർ കമ്പനി ജീവനക്കാരോടും നിർമ്മാണം സംബന്ധിച്ച വിവരങ്ങൾ ചോദിക്കുകയും, ആവശ്യമായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു.നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. ഭൂമിപൂജയ്ക്കായി തയ്യാറാക്കിയ പന്തലിലും മന്ത്രിയും, എം.എൽ.എയും സന്ദർശനം നടത്തി. നിർമ്മാണ സ്ഥലത്ത് വിശദാംശങ്ങൾ രേഖപ്പെടുത്തിയ ബോർഡ് നിർമ്മാണ കമ്പനി സ്ഥാപിച്ചിട്ടുണ്ട് .കൃത്യമായ ഇടവേളകളിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. നാഷണൽ മെഡിക്കൽ കൗൺസിൽ മുമ്പാകെ…

Read More

കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് ഭൂമി പൂജയോടെ നാളെ തുടക്കമാകും.( ഒക്ടോബർ 25)

കോന്നിവാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കൽ കോളേജിൻ്റെ വികസനത്തിൽ നാഴികക്കല്ലാകാൻ പോകുന്ന രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഭൂമിപൂജയോടെ ഇന്ന് തുടക്കമാകും.കിഫ്ബി മുഖേന 241.01 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന് അനുവദിച്ചത്. രാജസ്ഥാൻ കമ്പനിയായ ജഥൻ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് രണ്ടാം ഘട്ട നിർമ്മാണം കരാർ എടുത്തിരിക്കുന്നത്. കരാർ സംബന്ധിച്ച് കോടതിയിൽ നിലനിന്നിരുന്ന തർക്കം പരിഹരിക്കപ്പെട്ടതിനെ തുടർന്നാണ് നിർമ്മാണം ആരംഭിക്കുന്നത്. 199.17 കോടി രൂപയ്ക്കാണ് രണ്ടാം ഘട്ട നിർമ്മാണം കരാറെടുത്തിട്ടുള്ളത്. 200 കിടക്കകളോടെയുള്ള ആശുപത്രി കെട്ടിടം,അക്കാദമിക്ക് ബ്ലോക്കിൻ്റെ ഭാഗമായി മൂന്ന് നിലയിലുള്ള അനുബന്ധമന്ദിരം,200 കുട്ടികൾക്ക് താമസ സൗകര്യമുള്ള അഞ്ച് നിലയുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ, 235 കുട്ടികൾക്ക് താമസിക്കാൻ കഴിയുന്ന ആറ് നിലയുള്ള പെൺകുട്ടികളുടെ ഹോസ്റ്റൽ,എ, ബി, സി, ഡി എന്നീ നാല് വിഭാഗങ്ങളിലായി 40 അപ്പാർട്ട്മെൻറുകൾ വീതം 11 നിലകളിലായി നിർമ്മിക്കുന്ന ക്വാർട്ടേഴ്സ്, 1000…

Read More

വെളളപ്പൊക്കം – ആരോഗ്യസേവനങ്ങള്‍  ഉപയോഗപ്പെടുത്തുക: ഡി.എം.ഒ

വെളളപ്പൊക്കം – ആരോഗ്യസേവനങ്ങള്‍  ഉപയോഗപ്പെടുത്തുക: ഡി.എം.ഒ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവരും, ക്യാമ്പുകളിലുളളവരും ആരോഗ്യ വകുപ്പ് നല്‍കുന്ന സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളില്‍നിന്നും, ആരോഗ്യ സേവന യൂണിറ്റുകളില്‍നിന്നും ആവശ്യമരുന്നുകളും, സേവനങ്ങളും ലഭ്യമാണ്.   എലിപ്പനി നിയന്ത്രണം വെളളപ്പൊക്കത്തെ തുടര്‍ന്ന് എലിപ്പനി പടര്‍ന്നു പിടിക്കുന്നതിനുളള സാധ്യത കൂടുതലാണ്. അതിനാല്‍ എലിപ്പനി പ്രതിരോധത്തിനായുളള ഡോക്‌സി സൈക്ലിന്‍ ഗുളിക വെളളപ്പൊക്ക ബാധിതപ്രദേശങ്ങളിലും, ക്യാമ്പുകളിലുമുളള എല്ലാവരും കഴിക്കണം. ഇവര്‍ക്കു  പുറമേ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, മറ്റ് വകുപ്പുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍, തൊഴിലുറപ്പ ്പ്രവര്‍ത്തകര്‍ തുടങ്ങിയവരും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം ഡോക്‌സി സൈക്ലിന്‍ കഴിക്കണം. ഡോക്‌സ് സൈക്ലിന്‍ ഗുളിക ക്യാമ്പുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. സുരക്ഷിത കുടി വെളളം കുടിവെളളം ശുദ്ധമല്ല…

Read More

വെളളക്കെട്ടുകളില്‍ ഇറങ്ങിവരുന്നവര്‍ക്ക് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യത

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കുക: ഡിഎംഒ കോന്നി വാര്‍ത്ത ഡോട്ട് കോം : പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉളളവര്‍ എത്രയും പെട്ടെന്ന് തന്നെ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം. വെളളക്കെട്ടുകളില്‍ ഇറങ്ങിവരുന്നവര്‍ക്ക് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യത കോന്നി വാര്‍ത്ത ഡോട്ട് കോം : വെളളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനായി ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു. ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കാതിരിക്കാനായി ക്യാമ്പും പരിസരവും വൃത്തിയായി സൂക്ഷിക്കണം. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക. പഴകിയഭക്ഷണം കഴിക്കരുത്. ഭക്ഷണ സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക. ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നിര്‍ദേശിക്കപ്പെട്ട സ്ഥലത്ത് മാത്രം നിക്ഷേപിക്കുക. തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ചെയ്യരുത്. മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുക. ഉപയോഗിച്ച മാസ്‌കുകള്‍ വലിച്ചെറിയാതെ ഇതിനായി തയാറാക്കിയ ബിന്നില്‍ സുരക്ഷിതമായി നിക്ഷേപിക്കുക. കഴിയുന്നത്ര…

Read More

‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക’

  നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക കാഴ്ചാ ദിന സന്ദേശം. സ്‌കൂള്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പരിശോധന നടത്തി കാഴ്ച കുറവുള്ളവക്ക് കണ്ണടകള്‍ ഉറപ്പാക്കുക, തിമിരം, ഗ്ലോക്കോമ എന്നിവയ്ക്ക് പരിശോധനകള്‍ നടത്തുക, എല്ലാ പ്രമേഹ രോഗികളിലും ഡയബറ്റിക് റെറ്റിനോപ്പതിക്കുള്ള സ്‌ക്രീനിംഗ് നടത്തുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആരംഭത്തിൽ ചികിത്സിച്ചാല്‍ പല നേത്രരോഗങ്ങളും ഭേദമാക്കാനാകും. കൊവിഡ് കാലത്ത് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈനിലാണ് കൂടുതല്‍ സമയവും ചെലവിടുന്നത്. നിശ്ചിത അകലം പാലിച്ച് മാത്രമേ ടിവി കാണാവൂ. കമ്പ്യൂട്ടറോ മൊബൈലോ കുടുതല്‍ ഉപയോഗിക്കുമ്പോള്‍ എല്ലാ 20 മിനിറ്റും 20 അടി അകലെ 20 സെക്കന്റ് നോക്കിയിരുന്ന് കണ്ണിന് വിശ്രമം നല്‍കണം. കൈകള്‍ കഴുകി ശുദ്ധമാക്കാതെ കണ്ണുകളില്‍ സ്പര്‍ശിക്കരുത്. കൃത്യമായ ഇടവേളകളില്‍ കാഴ്ച പരിശോധന നടത്തണം. സ്‌കൂളില്‍…

Read More

ഡോ. ആനി പോളിന് ഹാനയുടെ അഡ്വക്കേറ്റ് നേഴ്‌സ് അവാര്‍ഡ്

ഡോ. ആനി പോളിന് ഹാനയുടെ അഡ്വക്കേറ്റ് നേഴ്‌സ് അവാര്‍ഡ് സെബാസ്റ്റ്യന്‍ ആന്റണി കോന്നി വാര്‍ത്ത ഡോട്ട് കോം @ന്യൂയോര്‍ക്ക് ബ്യൂറോ കോന്നി വാര്‍ത്ത ഡോട്ട് കോം @ന്യൂയോര്‍ക്ക് ബ്യൂറോ : സേവനത്തിന്‍റെ പാതയില്‍ മികവുതെളിയിച്ച ഡോ. ആനി പോളിനു ഹാന (Haitian Nurses Association of America) സെപ്റ്റംബര്‍ 24നു സഫേണിലെ ക്രൗണ്‍ പ്ലാസയില്‍ നടന്ന ഗാലയില്‍ വച്ചു “Adovocate Nurse Award” നല്‍കി ആദരിച്ചു. ഹെയ്തി സമൂഹത്തോട് ഡോ. ആനിപോളിനുള്ള സ്‌നേഹവും സേവനവും മറക്കാനാകില്ലെന്നു ഹാനപ്രസിഡന്റ് ക്രിസ്റ്റല്‍ അഗസ്റ്റിന്‍ പ്രത്യേകം എടുത്തുപറഞ്ഞു. കോവിഡ് സമയത്തു ചിയര്‍ ടീം (CHEAR Team -Communtiy Health Education and Advocacy of Rockland) സമൂഹത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെ പ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കാനും അസുഖങ്ങളെ പ്രത്യേകിച്ചു കോവിഡിനെ എങ്ങനെ തരണം ചെയ്യാം എന്നുമുള്ള വിവിരങ്ങള്‍ നല്‍കാനായി വിവിധ സ്‌പെഷ്യാലിറ്റിയിലുള്ള പല…

Read More