ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രിയുടെ പരസ്യചിത്രം ഡോ.ടിഎം തോമസ് ഐസക് പ്രകാശനം ചെയ്തു

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ജയകൃഷ്ണൻ തണ്ണിത്തോട് സംവിധാനം ചെയ്ത ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രിയുടെ പരസ്യ ചിത്രം മുൻ ധനകാര്യ  മന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി എം തോമസ് ഐസക് പ്രകാശനം ചെയ്തു.

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിഅംഗം അഡ്വ.കെ അനന്തഗോപൻ,സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായപ്രൊഫ.ടികെജി നായർ,രാജു എബ്രഹാം,അഡ്വ.ആർ സനൽകുമാർ,പിജെ അജയകുമാർ,ടിഡി ബൈജു,പത്തനംതിട്ട ഏരിയ സെക്രട്ടറി എൻ
സജികുമാർ, ആശുപത്രി സെക്രട്ടറി അലൻ മാത്യൂ തോമസ്,സംവിധായകൻ
ജയകൃഷ്ണൻ തണ്ണിത്തോട് ചിത്രത്തിൽ അഭിനയിച്ച അഷ്ടപദി കൃഷ്ണ, സന്ധ്യാ
ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

error: Content is protected !!