ചിന്തകള്‍ മരിക്കുന്നില്ല (പ്രതിവാര പംക്തി ) ഡി. ബാബുപോള്‍ ഐ.എ.എസ്) പാതി തടിയുടെ വളവും പാതി ആശാരിയുടെ പിഴവും എന്ന് പറയാമായിരിക്കും, ഇങ്ങനെ ഒരു ദുര്‍വിധി കേരളത്തില്‍ ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല, പിണറായി വിജയന്‍െറ മാതിരി. ‘ദേശാഭിമാനി’ എന്ന സി.പി.എം ജിഹ്വയും കൈരളി/പീപ്ള്‍ എന്ന പാര്‍ട്ടി ചാനലും ഒഴിച്ചാല്‍ ‘കേരളകൗമുദി’ വല്ലപ്പോഴും പിന്താങ്ങുന്നതൊഴിച്ചാല്‍ എല്ലാ മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് എതിരാണ്. മുഖ്യമന്ത്രിയുടെ മീഡിയ അഡ്വൈസറുടെ പിടിയില്‍ ഒന്നും നില്‍ക്കുന്നില്ല. സത്യത്തില്‍ ബ്രിട്ടാസിനെ അവിടെ നിയമിച്ചതുതന്നെ ശരിയായില്ല. നമ്മുടെ തോമസ് ജേക്കബിനെപ്പോലെ എതിര്‍ക്യാമ്പിലെ ഒരാളെ ചാക്കിടേണ്ടിയിരുന്നു. മൂപ്പരെ കിട്ടുകയില്ല എന്ന് നമുക്കറിയാം. എങ്കിലും, മാധ്യമമേഖലയിലെ മറ്റാരെയെങ്കിലുംഫകേശവമേനോന്‍, എം.ജി. രാധാകൃഷ്ണന്‍, ഗൗരീദാസന്‍ നായര്‍, വയലാര്‍ ഗോപകുമാര്‍, കേരളത്തിന് പുറത്തുനിന്ന് മറ്റൊരാള്‍ ഫനിയമിക്കുന്നത് കുറെക്കൂടി ശരിയായ സംഗതി ആകുമായിരുന്നു. അത് ബ്രിട്ടാസിന്‍െറ കുറ്റമോ പോരായ്മയോ കൊണ്ടല്ല. ബ്രിട്ടാസ് പിണറായിയുടെ ആള്‍ ആണ് എന്ന…
Read Moreവിഭാഗം: Handbook Diary
കൃത്രിമ വൃക്കകള്‍ ഉടൻ വിപണിയിൽ
വൃക്ക രോഗികൾക്ക് ആശ്വാസമായി കൃത്രിമ വൃക്ക ഉടൻ വിപണിയിൽ. മൂന്ന് വർഷത്തിനുള്ളിൽ ഇവ എത്തുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അമേരിക്കയിൽ വികസിപ്പിച്ച് എടുത്ത ഈ ഉപകരണം അവിടെത്തന്നെയുള്ള നൂറോളം രോഗികളിൽ പരീക്ഷിച്ചതിന് ശേഷമേ എഫ്ഡിഎ അംഗീകരിക്കുള്ളു. ഹൃദയത്തിൽ നിന്നുള്ള ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഉപകരണം രക്തം ശുദ്ധീകരിക്കുക, ഹോർമോൺ ഉത്പാദനം, രക്തസമ്മർദ്ദ നിയന്ത്രണം, എന്നിവ അടക്കമുള്ള വൃക്കകളുടെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുന്ന രീതിയിലാണ് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് കൃത്രിമ വൃക്ക രൂപകൽപന ചെയ്ത സംഘത്തിൽ ഉൾപ്പെട്ട കാലിഫോണിയ സർവകലാശാല ഗവേഷകനായ ഷുവോ റോയി പറയുന്നു. ചെന്നൈയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ് ഷുവോ റോയി ഇക്കാര്യം വ്യക്തമാക്കിയത്.
Read More‘പ്രകൃതിയുമായി ഒന്നിക്കുവാൻ ഒത്തുചേരൂ’
പ്രകൃതിയുമായി ഒന്നിക്കുവാൻ ഒത്തുചേരൂ’എന്ന ആഹ്വാനത്തോടെ 2017ലെ ലോക പരിസ്ഥിതിദിനം ആചരിക്കാൻ വനം വകുപ്പ് വിപുലമായ ഒരുക്കങ്ങൾ നടത്തുന്നു. വിദ്യാർഥികൾ, യുവജനങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, മതസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, മാധ്യമ സ്ഥാപനങ്ങൾ, തദ്ദേശ ഭരണസ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ 72 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൃക്ഷാവരണം ഉയർന്നതായിക്കണ്ട സംസഥാനങ്ങളിൽ രണ്ടാമത്തേതാണ് കേരളം. ഇത് മുൻനിർത്തിയാണ് ഈ വരുന്ന ജൂൺ അഞ്ചിന് 72 ലക്ഷം വൃക്ഷത്തൈകൾ നടുക എന്ന ലക്ഷ്യത്തിലേക്ക് വനം വകുപ്പ് ചുവടുവയ്ക്കുന്നത്. ജലസ്രോതസുകളുടെ സംരക്ഷണം, പ്ലാസ്റ്റിക് നിർമ്മാർജ്ജനം, മാലിന്യ സംസ്ക്കരണം തുടങ്ങിയ വകുപ്പിന്റെ പ്രവർത്തനങ്ങൾ സർക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായ ഹരിതകേരളം മിഷന് ഊർജ്ജം നൽകുന്നതാണ്. ഈ വർഷം സൗജന്യമായിട്ടാണ് തൈകൾ വിതരണം ചെയ്യുന്നത്. വനംവകുപ്പിന്റെ 200 നഴ്സറികളിൽ തയ്യാറാക്കിയ വൃക്ഷത്തൈകൾ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുവാനാണുദ്ദേശിക്കുന്നത്. കുടുംബശ്രീയിൽ നിന്നും ലഭ്യമാക്കുന്ന തൈകളും പ്രാദേശികമായി വിതരണം…
Read Moreഇന്ത്യയില്‍ കന്നുകാലി കശാപ്പ് നിരോധിച്ചു
ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കന്നുകാലി കശാപ്പ് നിരോധിച്ചു. കന്നുകാലികളികളുടെ വിൽപനയ്ക്കും നിരോധനം. ബലി നൽകാനും പാടില്ല. കാർഷിക ആവശ്യങ്ങൾക്ക് മാത്രമേ കന്നുകാലികളെ വിൽക്കാവൂ. പശു, കാള, പോത്ത്, ഒട്ടകം എന്നിവയുടെ വിൽപനയും കശാപ്പുമാണ് നിരോധിച്ചത്. എന്നാൽ അതേസമയം ഉത്തരവു സംബന്ധിച്ച് ചില അവ്യക്തതകളും നിലനിൽക്കുന്നുണ്ട്
Read Moreവരട്ടാര്‍ പുനരുജ്ജീവനം : വിളംബര യാത്ര നടന്നു
പത്തനംതിട്ട :വരട്ടാറിനെ പുനരുജ്ജീവിപ്പിച്ച് ജലസമൃദ്ധമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 29ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന പുഴ നടത്തത്തിന്റെ മുന്നോടിയായുള്ള വിളംബര ജാഥ നടന്നു .കോയിപ്രം പഞ്ചായത്തിലെ പൂര്‍വ പമ്പാ വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നുമാണ് ആരംഭിച്ചത് . എം.എല്‍.എമാരായ കെ.കെ രാമചന്ദ്രന്‍ നായര്‍, വീണാ ജോര്‍ജ്, ചെങ്ങന്നൂര്‍ നഗരസഭാ അധ്യക്ഷന്‍ ജോണ്‍ മുളങ്കാട്ടില്‍, ഇരവിപേരൂര്‍, കുറ്റൂര്‍ തുടങ്ങി വരട്ടാര്‍ കടന്നുപോകുന്ന പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിളംബര യാത്ര നടന്നത് . കോയിപ്രം ഇടനാട് അതിര്‍ത്തിയിലെ വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നും ആരംഭിച്ച യാത്ര വരട്ടാര്‍ ഉത്ഭവിക്കുന്ന പുതുക്കുളങ്ങര പടനിലത്തെത്തി അവിടെ നിന്നും ഇരവിപേരൂര്‍, കുറ്റൂര്‍ പഞ്ചായത്തുകളിലൂടെ തിരുവന്‍വണ്ടൂരിലെ വാളത്തോട്ടില്‍ സമാപിച്ചു. മന്ത്രിമാരായ ഡോ. ടി.എം തോമസ് ഐസക്, ഇ.ചന്ദ്രശേഖരന്‍, കെ.ടി ജലീല്‍, മാത്യു ടി.തോമസ് എന്നിവരാണ് 29ന് നടക്കുന്ന പുഴനടത്തം യാത്രയില്‍ പങ്കുചേരുക. വരട്ടാറിനെ പൂര്‍വസ്ഥിതിയിലാക്കുകയാണ് വരട്ടെ ആര്‍ എന്ന്…
Read Moreസൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫിലും അയല്‍ അറബ് രാജ്യങ്ങളിലും ശനിയാഴ്ച റംസാന്‍ വ്രതാരംഭം
സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫിലും അയല്‍ അറബ് രാജ്യങ്ങളിലും ശനിയാഴ്ച റംസാന്‍ വ്രതാരംഭം.ശഅ്ബാന്‍ 29 ന് രാജ്യത്ത് എവിടെയും മാസപ്പിറവി ദര്‍ശിച്ചതായി വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് സൗദി സുപ്രീംകോടതിയാണ് വ്രതാരംഭം ശനിയാഴ്ചയെന്ന് പ്രഖ്യാപിച്ചത്.ഒമാനില്‍ നാളെ ശഅബാന്‍ 29 ആണ്. അതിനാല്‍ റംസാന്‍ ആരംഭം എന്നാണെന്ന് നാളെ മാത്രമേ പ്രഖ്യാപിക്കൂ. ശഅ്ബാന്‍ 29ന് വ്യാഴാഴ്ച അസ്തമയത്തിന് ശേഷം റംസാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീംകോടതി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.നഗ്‌ന നേത്രം കൊണ്ടോ ബൈനോക്കുലര്‍ പോലുള്ള ഉപകരണത്തിൻ്റെ സഹായത്താലോ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ തൊട്ടടുത്ത കോടതിയിലോ ഗവര്‍ണ്ണറേറ്റിലോ തങ്ങളുടെ സാക്ഷ്യം ബോധിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം.എന്നാല്‍ ഒരിടത്ത് നിന്നും മാസപ്പിറവി കണ്ട വിവരം ലഭിച്ചില്ല. വ്രതമാസത്തെ സ്വീകരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്.മക്ക, മദീന ഉള്‍പ്പെടെയുള്ള പ്രധാന മസ്ജിദുകളില്‍ റംസാനില്‍ ലക്ഷണക്കിന് വിശ്വാസികളെത്തും.ഇവര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കുന്നതിനും നോമ്പ് തുറക്കുന്നതിനും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.…
Read Moreഇളനീര്‍ ഒരു ശീതള- ഔഷധ പാനീയം
പ്രാചീന കാലം മുതല്‍ തന്നെ ഇളനീര്‍ ഒരു ശീതള- ഔഷധ പാനീയമായി ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്നു. കേരങ്ങളുടെ നാടായ കേരളത്തിന്റെ തനത് പാനീയം കൂടിയാണിത്. പോഷകവും ഔഷധപരവുമായ പ്രാധാന്യത്തെപ്പറ്റി അറിയാത്തവര്‍ പോലും അതിഥികള്‍ക്ക് ആദ്യം നീട്ടുക ചെത്തിയ ഇളനീരായിരിക്കും. ശരാശരി ഏതാണ്ട് അര ലിറ്റര്‍ വെളളം കരിക്കിലുണ്ടാകും. ഇതില്‍ കൂടുതല്‍ വെളളമുളള ഇനങ്ങളുമുണ്ട്. കേരളീയര്‍ ഇളനീരിനു വേണ്ടി എല്ലായിനം തെങ്ങുകളുടേയും കരിക്ക് ഉപയോഗിക്കാറുണ്ട്. ഓരോ തരം കരിക്കിന്റെയും സ്വാദിനും അളവിനും വ്യത്യാസമുണ്ടാകും. ഔഷധ ഗുണവും പോഷണ ഗുണവും ഒപ്പത്തിനൊപ്പമാണ് ഇളനീരിലുള്ളത്. ഒരു ഗ്ലാസ് ഇളനീരില്‍ അരഗ്ലാസ് പാലിനു തുല്യമായ പോഷണ മൂല്യങ്ങള്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പിന്റെ അളവ് പാലിനേക്കാള്‍ കുറവായതിനാല്‍ പൊണ്ണത്തടിയുളളവര്‍ക്ക് ക്ഷീണം തോന്നാതെ തന്നെ തടി കുറയ്ക്കാന്‍ ഇളനീര്‍ നല്ലതാണെന്നറിയുക.
Read Moreഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ അറ്റാദായം ഉയർന്നു
രാജ്യത്തെ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ അറ്റാദായത്തിൽ വൻ വർധന. 2016-17 ധനകാര്യവർഷത്തിൽ അറ്റാദായം 70 ശതമാനം ഉയർന്ന് 19,106 കോടി രൂപയായി. 2015-16 ധനകാര്യവർഷത്തിൽ അറ്റാദായം 11,242 കോടി രൂപയായിരുന്നു. മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിലെ അറ്റാദായം 85 ശതമാനം ഉയർന്ന് 3,271 കോടി രൂപയായി. തൊട്ടു തലേ വർഷം ഇതേ കാലയളവിൽ 2006 കോടിരൂപയായിരുന്നു. വരുമാനം 24 ശതമാനം ഉയർന്ന് 1,22,285 കോടി രൂപയായി. തലേ വർഷം 98,719 കോടി രൂപയായിരുന്നു. മാർച്ചിൽ അവസാനിച്ച ധനകാര്യവർഷത്തിൽ ഒരു ബാരലിൽ ക്രൂഡ് ശുദ്ധീകരിക്കുന്നതിൽനിന്നുള്ള മാർജിൻ 5.06 ഡോളറിൽനിന്ന് 7.77 ഡോളറായി ഉയർന്നു. മികച്ച റിസൾട്ട് ലഭിച്ചതിനാൽ ഓഹരിയുടമകൾക്ക് പത്തു ശതമാനം ഡിവിഡന്റ് നല്‍കുമെന്ന് ഐഒസി ചെയർമാൻ ബി. അശോക് അറിയിച്ചു.
Read Moreഫാ. ടോം ഉഴുന്നാലിന്‍റെ മോചനം: പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു മുഖ്യമന്ത്രി
യെമനിൽനിന്നു തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി പ്രധാനമന്ത്രിയെ നേരിൽ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത പ്രാവശ്യം പ്രധാനമന്ത്രിയെ കാണുന്പോൾ ഇക്കാര്യം അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽ പ്പെടുത്തുമെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. ഫാ. ടോം ഉഴുന്നാലിന്‍റെ മോചനവുമായി ബന്ധപ്പെട്ട് കെ.എം. മാണി എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Read Moreജെറ്റ് എയര്‍വേസ് മുംബൈ-ലണ്ടന്‍ ഹീത്രൂ റൂട്ടില്‍ നോണ്‍സ്റ്റോപ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു
ഇന്ത്യയിലെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് മുംബൈ-ലണ്ടന്‍ ഹീത്രൂ റൂട്ടില്‍ മൂന്നാമത്തെ നോണ്‍സ്റ്റോപ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. എയര്‍ലൈനിന്റെ വരുന്ന ശീതകാല ഷെഡ്യൂളിന്റെ ഭാഗമായി ഒക്ടോബര്‍ 29 മുതല്‍ സര്‍വീസ് നിലവില്‍ വരും. മുംബൈയില്‍ നിന്ന് 9.05ന് പുറപ്പെടുന്ന വിമാനം 1.35 (പ്രാദേശിക സമയം)ന് ലണ്ടന്‍ ഹീത്രൂവില്‍ എത്തും. തിരിച്ച് 3.30ന് (പ്രാദേശിക സമയം) പുറപ്പെടുന്ന സര്‍വീസ് 5.55ന് മുംബൈയിലെത്തും. പുതിയ ഫ്ളൈറ്റിന്റെ വരവോടെ ഇന്ത്യ-യുകെ റൂട്ടില്‍ ജെറ്റ് എയര്‍വേസിന് യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് ശേഷിയിലും 33 ശതമാനം വര്ധനയണ്ടാകുമെന്നുമാണ് ജെറ്റ് എയര്‍വേസ് അധികൃതരുടെ പ്രതീക്ഷ. മൂന്നാമത്തെ സര്‍വീസ്കൂടി ആരംഭിക്കുന്നതോടെ ഡെല്‍റ്റ എയര്‍ലൈന്‍സ്, വിര്‍ജിന്‍ അറ്റ്ലാന്റിക് തുടങ്ങിയ സഹകാരി എയര്‍ലൈനുകള്‍ വഴി ലണ്ടന്‍ ഹീത്രൂവിലൂടെ വടക്കേ അമേരിക്കയിലേക്കുള്ള കണക്ടീവിറ്റി കൂടി എളുപ്പമാകും.
Read More