കേരളത്തിന്റെ പ്രിയ കവി സുഗതകുമാരി ഓർമ്മയായി. ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച വൈകിട്ട് തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം. പൂർണമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചടങ്ങുകൾ. മുഖ്യമന്ത്രിക്കുവേണ്ടി ടൂറിസം സഹകരണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ റീത്ത് സമർപ്പിച്ചു. വി. കെ. പ്രശാന്ത് എം. എൽ. എ, ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ, സുഗതകുമാരിയുടെ കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം നേരിട്ട് ശാന്തികവാടത്തിലെത്തിക്കുകയായിരുന്നു. മന്ത്രി, ജില്ലാ കളക്ടർ, കുടുംബാംഗങ്ങൾ, ശാന്തികവാടത്തിലെ ജീവനക്കാർ, ഗാർഡ് ഓഫ് ഓണർ നൽകിയ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവരും പി.പി.ഇ കിറ്റ് ധരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്. മാധ്യമങ്ങൾക്ക് ചടങ്ങുകൾ നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് നിൽക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്ന സാഹചര്യത്തിൽ പി. ആർ. ഡിയുടെ ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറുമാണ് പി. പി. ഇ കിറ്റ് ധരിച്ച് ചടങ്ങുകൾ കവർ ചെയ്തത്.
Read Moreവിഭാഗം: Handbook Diary
പി.എസ്.സി പരീക്ഷ; ജില്ല മാറ്റാന്‍ അവസരം
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പൊതു പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് കണ്‍ഫര്‍മേഷന്‍ നല്‍കിയ പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷയെഴുതേണ്ടതായ ജില്ല, എന്നിവയില്‍ മാറ്റം വരുത്താന്‍ അവസരം. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ യൂസര്‍ ഐ.ഡി, മൊബൈല്‍ ഫോണ്‍ നമ്പര്‍, മാറ്റം വേണ്ട ചോദ്യപേപ്പര്‍ മാധ്യമം, മാറ്റം വരുത്തേണ്ട ജില്ല എന്നീ വിവരങ്ങള്‍ ഉള്‍പ്പെടെ ഈ മാസം 21 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ജില്ലാ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. 21 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.
Read Moreനവോദയ പ്രവേശനം
നവോദയ വിദ്യാലയത്തിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ആറ്, ഒന്‍പത് ക്ലാസില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 29. ഒന്‍പതാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 31. www.navodaya.gov.in എന്ന വെബ് സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ലഭിക്കും. ഫോണ്‍: 04735 265246.
Read Moreലക്ചറര്‍ നിയമനം (ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി )
കോന്നി വാര്‍ത്ത ഡോട്ട് കോം : പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക്ക് കോളജില്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് ലക്ചററെ നിയമിക്കും. അതത് വിഷയങ്ങളില്‍ ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഇംഗ്ലീഷ് ഗസ്റ്റ് ലക്ചര്‍ നിയമനത്തിന് താത്പര്യമുളളവര്‍ ഈ മാസം 17 ന് രാവിലെ 10 നും കെമിസ്ട്രി വിഷയത്തിന് 18 ന് രാവിലെ 10 നും ഫിസിക്‌സിന് ഉച്ചയ്ക്ക് രണ്ടിനും ബയോഡേറ്റയും ബന്ധപ്പെട്ടരേഖകളും സഹിതം കോളജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍:04734 259634.
Read Moreസ്കൂൾ കോളേജ് കുട്ടികൾക്കായി ഉപന്യാസ മത്സരം
ലോക മനുഷ്യാവകാശ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെന്‍റ് സ്കൂൾ കോളേജ് കുട്ടികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു. ‘മനുഷ്യാവകാശങ്ങൾ ‘എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കി ഡിസംബർ 25നകം സലിൽ വയലാത്തല, ജില്ലാ കൺവീനർ, വിജിൽ ഇന്ത്യ മൂവ്മെന്‍റ് , വയലാത്തല ബിൽഡിംഗ്സ്, ചൈനാമുക്ക്, കോന്നി – 689691 എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്. ഫോൺ 906 1000 906.
Read More21നും 22നും കൈറ്റ് വിക്ടേഴ്‌സിൽ പ്രത്യേക ക്ലാസുകൾ
കൈറ്റ് വിക്ടേഴ്‌സിൽ ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി (നവംബർ 21, 22) പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും. ശനിയാഴ്ച്ച അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കേരള പാഠാവലി, അറബിക്, സംസ്‌കൃതം, ഉറുദു, ഐസിടി ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രണ്ട് ദിവസവും രാവിലെ 10.30-ന് ‘ഹലോ ഇംഗ്ലീഷും’ 11 മണിക്ക് ശനിയാഴ്ച്ച ലിറ്റിൽ കൈറ്റ്‌സ് എക്‌സ്‌പേർട്ട് ക്ലാസ് വിഭാഗത്തിൽ ‘സൈബർ സ്‌പേസിലെ വ്യാജവാർത്തകൾ’ എന്ന വിഷയത്തെക്കുറിച്ച് മിർ മുഹമ്മദ് ഐ.എ.എസിന്റെ ക്ലാസും, ഞായറാഴ്ച്ച സ്‌ക്രാച്ച് പ്രോഗ്രാമിംഗ് ക്ലാസും ഉണ്ടായിരിക്കും. ഞായറാഴ്ച്ച പ്ലസ്‌വൺ, പ്ലസ്ടു ക്ലാസുകളിലെ സോഷ്യോളജി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജിയോഗ്രഫി, ജേർണലിസം, സോഷ്യൽ വർക്ക്, സൈക്കോളജി, ജിയോളജി, ഫിലോസഫി തുടങ്ങിയ ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. പ്രീ-പ്രൈമറി കുട്ടികൾക്കുള്ള കിളിക്കൊഞ്ചൽ രണ്ടു ദിവസവും രാവിലെ പത്ത് മണിക്ക് സംപ്രേഷണം ചെയ്യും. സമയക്കുറവുള്ളതിനാൽ പുനഃസംപ്രേഷണത്തിന് പകരം പുതിയ ക്ലാസുകൾ…
Read Moreഎംപ്ലോയ്‌മെന്‍റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
1999 ജനുവരി ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെ വിവിധ കാരണങ്ങളാല്‍ മുടങ്ങിപ്പോയ എംപ്ലോയ്‌മെന്റ് രജ്‌സ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തികൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 2021 ഫെബ്രുവരി 28 വരെ സമയം അനുവദിച്ച് ഉത്തരവായി. ഉദ്യോഗാര്‍ഥികള്‍ക്ക് മുടങ്ങിയ രജിസ്‌ട്രേഷന്‍ www.eemployment.kerala.gov.in എന്ന വെബ് സൈറ്റില്‍ ഈ മാസം മുതല്‍ ഫെബ്രുവരി 28 വരെ ഓണ്‍ലൈനായി പുതുക്കാം.
Read Moreപ്രൊജക്ട് മാനേജർ : അപേക്ഷ ക്ഷണിച്ചു
തൃശൂർ ജില്ലാ നിർമ്മിതികേന്ദ്രത്തിൽ പ്രൊജക്ട് മാനേജരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എൻജിനീയറിംഗിൽ ബിരുദം. പ്രായം 56നും 65നും മധ്യേ. ശമ്പളം പ്രതിമാസം 65,000 രൂപ. നിയമനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്. സംസ്ഥാന സർക്കാർ/ സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങളിൽ നിന്നും എക്‌സിക്യൂട്ടീവ് എൻജിനീയറുടെ തസ്തികയിൽ 7 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. യോഗ്യതയുള്ളവരെ അഭിമുഖത്തിന് വിളിക്കും. വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, രണ്ടുപേരുടെ ശുപാർശ എന്നിവ സഹിതം നവംബർ 25ന് വൈകീട്ട് 5നു മുമ്പ് ആർ.ഡി.ഒ & സെക്രട്ടറി, നിർമ്മിതികേന്ദ്രം, അയ്യന്തോൾ, തൃശൂർ എന്ന വിലാസത്തിൽ അപേക്ഷ അയക്കണം. അഭിമുഖം നടത്തുന്ന സമയവും തീയതിയും പിന്നീട് ഉദ്യോഗാർഥികളെ അറിയിക്കും.
Read Moreജനങ്ങളുടെ ക്ഷേമത്തിനായി ജനമൈത്രി പോലീസുണ്ടാവും: ജില്ലാപോലീസ് മേധാവി
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനോടൊപ്പം അവരുടെ ക്ഷേമകാര്യങ്ങളിലും നാടിന്റെ മാറ്റങ്ങള്‍ക്കും ഒപ്പം പോലീസ് എന്നുമുണ്ടാവുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തൊഴില്‍ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാപോലീസ് മേധാവി. മെഴുവേലി ആലക്കോട് ജംഗ്ഷനിലാണ് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്. ജനമൈത്രി പോലീസ്, പോലീസ് സേവനങ്ങളുടെ ജനകീയമുഖമാണ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇത്തരം സേവനപ്രവര്‍ത്തനങ്ങള്‍ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നുണ്ട്. ഇലവുംതിട്ടയിലെ പ്രവാസി ഷാജന്‍ കോശി, തന്റെ അമ്മയുടെ 85 -ാംമത് ജന്മദിനം പോലീസിനൊപ്പം ആഘോഷിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയും, നേരത്തെ ഇലവുംതിട്ടയില്‍ പോലീസിന്റെ നേതൃത്വത്തില്‍ തുടങ്ങിയ തയ്യല്‍ പരിശീലനകേന്ദ്രത്തിലേക്ക് അഞ്ചു തയ്യല്‍ മെഷീനുകള്‍ സംഭവനയായി നല്‍കുകയും ചെയ്തിരുന്നു. ഷാജന്‍ കോശി ഉള്‍പ്പെടെ എല്ലാവരോടും നന്ദിയും സ്‌നേഹവുമുണ്ടെന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു. തയ്യല്‍ പരിശീലന കേന്ദ്രം തുടങ്ങുന്നതിന്…
Read More7 അക്കാദമിക കോഴ്സുകൾക്ക് ഇന്ത്യൻ റെയിൽവേ തുടക്കം കുറിച്ചു
വഡോദരയിലെ ദേശീയ റെയിൽ & ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (NRTI) ഏഴ് പുതിയ കോഴ്സുകൾ പ്രഖ്യാപിച്ചു. ഇവയിൽ രണ്ട് ബിടെക് ബിരുദ കോഴ്സുകളും, രണ്ട് എംബിഎ കോഴ്സുകളും, മൂന്ന് എം എസ് സി കോഴ്സുകളും ഉൾപ്പെടുന്നു. റെയിൽവേ ഇൻഫ്രാസ്ട്രക്ടർ, റെയിൽ സിസ്റ്റംസ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് വിഭാഗങ്ങളിലാണ് ബിടെക് കോഴ്സുകൾ അനുവദിച്ചത്. ഭാവിയിൽ വലിയ പ്രാധാന്യം ലഭിക്കുന്ന ഗതാഗതം, വിതരണശൃംഖല മാനേജ്മെന്റ് എന്നിവയിലാണ് MBA കോഴ്സുകൾ ലഭ്യമാക്കുക. രാജ്യം വലിയ പ്രാധാന്യത്തോടെ നോക്കികാണുന്ന സിസ്റ്റംസ് എൻജിനീയറിങ് ആൻഡ് ഇന്റഗ്റേഷൻ, പോളിസി ആൻഡ് എക്കണോമിക്സ് വിഭാഗങ്ങളിലാണ് എം എസ് സി പാഠ്യ പരിപാടികൾ. യുകെയിലെ ബർമിംഹം സർവ്വകലാശാലയുടെ സഹായത്തോടെ നടത്തുന്ന സിസ്റ്റംസ് എൻജിനീയറിങ് ആൻഡ് ഇന്റഗ്റേഷൻ എം എസ് സി പരിപാടി, വലിയ സാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നത്. പ്രായോഗികത കേന്ദ്രീകൃതവും, വിവിധ ശാഖകളിലെ പഠനം സാധ്യമാക്കുന്നതുമായ ഈ കോഴ്‌സുകൾ രാജ്യത്തെ മറ്റൊരു…
Read More