ലക്ചറര്‍ നിയമനം (ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി )

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക്ക് കോളജില്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് ലക്ചററെ നിയമിക്കും. അതത് വിഷയങ്ങളില്‍ ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത.

ഇംഗ്ലീഷ് ഗസ്റ്റ് ലക്ചര്‍ നിയമനത്തിന് താത്പര്യമുളളവര്‍ ഈ മാസം 17 ന് രാവിലെ 10 നും കെമിസ്ട്രി വിഷയത്തിന് 18 ന് രാവിലെ 10 നും ഫിസിക്‌സിന് ഉച്ചയ്ക്ക് രണ്ടിനും ബയോഡേറ്റയും ബന്ധപ്പെട്ടരേഖകളും സഹിതം കോളജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍:04734 259634.

error: Content is protected !!