സുഗതകുമാരി ഓർമ്മയായി; കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്‌കാരം നടത്തി

 

കേരളത്തിന്റെ പ്രിയ കവി സുഗതകുമാരി ഓർമ്മയായി. ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച വൈകിട്ട് തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം. പൂർണമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചടങ്ങുകൾ. മുഖ്യമന്ത്രിക്കുവേണ്ടി ടൂറിസം സഹകരണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ റീത്ത് സമർപ്പിച്ചു. വി. കെ. പ്രശാന്ത് എം. എൽ. എ, ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ, സുഗതകുമാരിയുടെ കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം നേരിട്ട് ശാന്തികവാടത്തിലെത്തിക്കുകയായിരുന്നു. മന്ത്രി, ജില്ലാ കളക്ടർ, കുടുംബാംഗങ്ങൾ, ശാന്തികവാടത്തിലെ ജീവനക്കാർ, ഗാർഡ് ഓഫ് ഓണർ നൽകിയ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവരും പി.പി.ഇ കിറ്റ് ധരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്. മാധ്യമങ്ങൾക്ക് ചടങ്ങുകൾ നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് നിൽക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്ന സാഹചര്യത്തിൽ പി. ആർ. ഡിയുടെ ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറുമാണ് പി. പി. ഇ കിറ്റ് ധരിച്ച് ചടങ്ങുകൾ കവർ ചെയ്തത്.

error: Content is protected !!