ശബരിമല : അന്നദാനമണ്ഡപത്തിന് അഴകായി മനുവിന്‍റെ അയ്യപ്പചിത്രങ്ങൾ

  ശബരിമല: പതിനായിരങ്ങളുടെ വിശപ്പകറ്റുന്ന സന്നിധാനത്തെ അന്നദാനമണ്ഡപത്തിന് അഴകേറ്റി അയ്യപ്പചിത്രങ്ങൾ. മണ്ഡലകാലം ആരംഭിച്ചപ്പോൾ മുതൽ കൊട്ടാരക്കര ചേകം സ്വദേശിയായ മനു വരച്ചുതുടങ്ങിയ അയ്യപ്പചിത്രങ്ങൾ അന്നദാനമണ്ഡപത്തിന്റെ ചുവരുകളിൽ നിറങ്ങൾ ചാലിച്ചു നിറഞ്ഞു നിൽക്കുകയാണ്. ഭിന്നശേഷിക്കാരനായ മനു തന്റെ പരിമിതികളെ ഛായം പൂശിയ ബ്രഷിൽ തൂത്തെറിഞ്ഞാണ് ചിത്രങ്ങൾ അയ്യപ്പനു സമർപ്പിക്കുന്നത്. 30 അടി നീളത്തിലും 20 അടി വീതിയിലും പൂർത്തിയാക്കിയ സന്നിധാനത്തിന്റെ പശ്ചാത്തലത്തിലുള്ള അയ്യപ്പവിഗ്രഹത്തിന്റെ കൂറ്റൻ ചിത്രം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഇന്നലെ (ഡിസംബർ 23) അനാവരണം ചെയ്തു. ദിവസം ഒരു ചിത്രം എന്ന നിലയിലാണ് വരയ്ക്കുന്നതെങ്കിലും ഒരാഴ്ച എടുത്താണ് രണ്ടുനിലകെട്ടിടത്തേക്കാൾ ഉയരമുള്ള ഈ ചിത്രം പൂർത്തിയാക്കിയത്. ഇതേവലുപ്പത്തിൽ പുലിവാഹനമേറിയ അയ്യപ്പന്റെ മറ്റൊരു ചിത്രം അന്നദാനമണ്ഡത്തിന്റെ വലത്തേയറ്റത്തെ ചുമരിലും മനു വരച്ചുപൂർത്തിയാക്കി. അയ്യപ്പചരിതം ചിത്രങ്ങളിലൂടെ പറയുന്നതിനാണ് മനു സന്നിധാനത്തെത്തിയത്. 14 ചിത്രങ്ങളാണ് ലക്ഷ്യമിട്ടിട്ടുള്ളത്. രണ്ടു വലിയ ചിത്രങ്ങളടക്കം…

Read More

പത്തനംതിട്ടയില്‍ ക്രിസ്മസ് ഫെയര്‍ ഇന്ന് (21) മുതല്‍

  സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) ജില്ലയില്‍ ക്രിസ്മസ് ഫെയര്‍ ഒരുക്കുന്നു. റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 21 മുതല്‍ 30 വരെയാണ് ഫെയര്‍. 21 ന് വൈകിട്ട് അഞ്ചിന് ആരോഗ്യ,വനിതാ ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി ആദ്യ വില്‍പ്പന നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോയില്‍ നല്‍കുക. സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉത്പന്നങ്ങള്‍ക്കും പ്രത്യേക വിലക്കുറവ് നല്കും. ഒരു കിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കന്‍ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ…

Read More

ആദ്യ ഇന്‍ന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി ഉടന്‍ അടൂരില്‍ : മന്ത്രി വീണാ ജോര്‍ജ്

  ജില്ലയിലെ ആദ്യ ഇന്‍ന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി അടൂരില്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് അങ്ങാടിക്കല്‍ വടക്ക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പുതിയ പേ വാര്‍ഡിന് ശില ഇടുകയായിരുന്നു മന്ത്രി. ഈ സാമ്പത്തിക വര്‍ഷം കൂടുതല്‍ തുക അനുവദിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. ആറന്മുളയിലും ഇന്‍ന്റഗ്രേറ്റഡ് ഹോസ്പിറ്റല്‍ നിര്‍മിക്കുന്നതിന് പണം അനുവദിച്ചിട്ടുണ്ട്. ആരോഗ്യസ്ഥാപനങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യ പരിഗണനയാണ് . പരിമിതമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന സബ് സെന്ററുകളെ ലാബ് ഉള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ജനകീയ ആരോഗ്യകേന്ദങ്ങളാക്കി മാറ്റി. മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ തുടങ്ങി എല്ലാ ആശുപത്രികളും വികസിപ്പിക്കുകയാണ്.2023-24 ആശുപത്രി അപ്ഗ്രഡേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൊടുമണ്‍ ആയുഷ് ആശുപത്രിയ്ക്ക് ഒരുകോടി രൂപ അനുവദിച്ചത്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല. വിശാലമായ പേ വാര്‍ഡ് റൂമുകളും…

Read More

കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

    konnivartha.com: കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിലെ പരാതിയില്‍ തുടര്‍ നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്. ഭിന്നശേഷിക്കാര്‍ക്ക് സ്വകാര്യ ബസ് യാത്രയില്‍ നിരക്ക്ഇളവ് അനുവദിക്കാത്ത കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷിയുളളവര്‍ക്ക് സ്വകാര്യബസുകളില്‍ യാത്രാ നിരക്കില്‍ ഇളവുണ്ട്. എന്നാല്‍ ചില കണ്ടക്ടര്‍മാര്‍ ഇത് അനുവദിക്കാറില്ല. ഇതിനെതിരെ തോട്ടഭാഗം വടക്കുമുറിയില്‍ തിരുവോണം വീട്ടില്‍ എ. അക്ഷയ് തിരുവല്ല താലൂക്ക് അദാലത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കിയിരുന്നു. ഭിന്നശേഷിക്കാരുടെ ഒരു ആനൂകൂല്യവും നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന് മന്ത്രി അന്ന് വ്യക്തമാക്കി. സമൂഹത്തിലെ ഭിന്നശേഷിക്കാരായ ആളുകളെ പൊതുവായി ബാധിക്കുന്ന വിഷയമാണ് എന്ന് വിലയിരുത്തി അടിയന്തര നടപടിക്ക് നിര്‍ദേശമുണ്ടായി. ഭിന്നശേഷിക്കാര്‍ക്ക് യാത്രാവേളയില്‍ നിയമപരമായി അവകാശപ്പെട്ട ഇളവുകള്‍ ലഭിക്കുന്നുണ്ടെന്ന് ആര്‍ടിഒ ഉറപ്പുവരുത്താന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു.

Read More

എന്‍ ആര്‍ ഇ ജി എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ജില്ലാ കൺവെൻഷൻ നടന്നു

  konnivartha.com:  : കേരള സംസ്ഥാന NREG എംപ്ലോയീസ് യൂണിയൻ (CITU) പത്തനംതിട്ട ജില്ലാ കൺവെൻഷൻ നടന്നു . യൂണിയൻ ജില്ലാ പ്രസിഡന്റ് എം.മോനിഷ് അധ്യക്ഷത വഹിച്ചു. കൺവൻഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ സെക്രട്ടറി സുധാരാജ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. NREG എംപ്ലോയീസ് യൂണിയൻ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് മനോജ് നാരായണൻ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കൺവെൻഷനിൽ ജീവനക്കാരുടെ ശമ്പള വർദ്ധന ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും യൂണിയന്റെ ഭാവി സമരപരിപാടികൾ ആലോചിച്ചു തീരുമാനിക്കുകയും ചെയ്തു . NREG എംപ്ലോയീസ് യൂണിയൻ (CITU) പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി വിഷ്ണു തമ്പിയെ കൺവെൻഷൻ തിരഞ്ഞെടുത്തു. പ്രസിഡന്റായി എം.മോനിഷ്, ട്രഷറർ ബിന്ദു സി എസ്, ജോ.സെക്രട്ടറിമാരായി അഭിലാഷ്, സുരേഷ്, ശശികല,…

Read More

കോന്നിയിലെ ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ: ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം

  konnivartha.com: കോന്നി കിഴക്കുപുറത്തെ ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ. കിഴക്കുപുറം വായനശാല ജംഗ്ഷന് സമീപത്തെ സ്ഥലത്ത് വീട്ടമ്മ കാട്ടുപോത്തുകളെ കാണുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി കിഴക്കുപുറം പൊലിമല ഭാഗത്ത് കാട്ടുപോത്തുകളുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറയുന്നു. 5 കാട്ടുപോത്തുകളാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്. കോന്നിയിൽ നിന്നെത്തിയ വനം വകുപ്പിന്റെ സ്ട്രൈക്കിംഗ് ഫോഴ്സ് പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടുപോത്തുകളെ പ്രദേശത്തുനിന്ന് തുരുത്തിയെങ്കിലും ഇവ കിഴക്കുപുറം എസ്എൻഡിപി യോഗം കോളേജിന്‍റെ സമീപത്തുകൂടി ഹാരിസൻ മലയാളം പ്ലാന്റേഷന്‍റെ ചെങ്ങറ തോട്ടത്തിലേക്ക് പ്രവേശിച്ചു. മാസങ്ങളായി തോട്ടത്തിലെ പ്ലാൻകാട് മലനിരകളിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാരും തോട്ടം തൊഴിലാളികളും പറയുന്നു. റാന്നി വനം ഡിവിഷനിലെ വടശ്ശേരിക്കര റേഞ്ചിൽപ്പെട്ട വനമേഖല ചെങ്ങറത്തോട്ടവുമായി കടവുപുഴയിൽ വച്ച് അതിർത്തി പങ്കിടുന്നുണ്ട്. കടവുപുഴ വനത്തിൽ നിന്നും കല്ലാർ മുറിച്ച് കടന്ന് റബർ തോട്ടത്തിലൂടെ വരുന്ന കാട്ടുപോത്തുകളാണ് കിഴക്കുപുറത്തെ ജനവാസ…

Read More

പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം

  konnivartha.com: പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ സാങ്കേതികവിദ്യ പരിചയപ്പെടുത്തി സിഎംഎഫ്ആർഐക്ക് കീഴിലെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). പൈനാപ്പിൾ ഇലകളിൽ ഡ്രോ‍ൺ ഉപയോഗിച്ചുള്ള വളപ്രയോഗ പ്രദർശനം കർഷകർക്ക് നവ്യാനുഭവമായി. ‍ഡ്രോൺ ഉപയോഗത്തിലൂടെ കൃഷിയിൽ വെള്ളം, അധ്വാനം, സമയം എന്നിവ ഗണ്യമായി കുറക്കാനാകുമെന്ന് തെളിയിക്കുന്നതായിരുന്നു കോതമംഗലത്തിനടുത്ത് കീരംപാറയിൽ കെവികെ നടത്തിയ പ്രദർശനം. മുള്ളുകളുള്ള ഇലകളോടുകൂടി ഇടതൂർന്ന് തിങ്ങി വളരുന്ന പൈനാപ്പിളിൽ പരമ്പരാഗത രീതിയിലുള്ള വളപ്രയോഗം വെല്ലുവിളി നിറഞ്ഞതും സമയമെടുക്കുന്നതുമാണ്. എന്നാൽ, അധ്വാനവും സമയവും കുറച്ച്, ഇലകളിൽ തളിക്കുന്ന തരത്തിലുള്ള വളങ്ങളുടെ ഡ്രോൺ ഉപയോഗിച്ചുള്ള പ്രയോഗം എളുപ്പവും കൂടുതൽ കാര്യക്ഷമവുമാണെന്ന് കെവികെയുടെ പ്രദർശനം തെളിയിച്ചു. 120 ദിവസം പ്രായമായ പൈനാപ്പിളുകളിലാണ് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തിയത്. ഒരു ഹെക്ടർ കൃഷിയിടത്തിൽ 34 ലിറ്റർ ജലം മാത്രമുപയോഗിച്ച് 1.7 കി.ഗ്രാം എൻ.പി.കെ മിശ്രിതം പ്രയോഗിക്കുവാൻ ഡോണിനു കഴിഞ്ഞു. പരമ്പരാഗതരീതിയെ അപേക്ഷിച്ച്…

Read More

വൈദ്യുതി നിരക്ക് കൂട്ടി: യൂണിറ്റിന് 16 പൈസ വര്‍ധിപ്പിച്ചു

  konnivartha.com:സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ നിരക്ക് വര്‍ധന ബാധകമാണ്. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇന്നലെ മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നതായാണ് ഉത്തരവില്‍ പറയുന്നത്. യൂണിറ്റിന് 34 പൈസ വീതം വര്‍ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ ആവശ്യം . പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയില്‍ വര്‍ധനവ് വരുത്തിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ തീരുമാനം. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വീതവും വര്‍ധിപ്പിക്കും. കെഎസ്ഇബി വലിയ സാമ്പത്തിക ബാധ്യത നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്ക് വര്‍ധന .റെഗുലേറ്ററി കമ്മിഷന്‍ യോഗങ്ങള്‍ക്ക് ശേഷമാണ് വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. വന്‍ കിട പൊതു മേഖല സ്ഥാപനങ്ങളുടെ കോടികളുടെ കുടിശിക എഴുതി തള്ളിയിരുന്നു . ആ ബാധ്യത കൂടി ഇനി ജനം സഹിക്കണം.…

Read More

ശബരിമല സന്നിധാനത്ത് എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസുമായി സഹകരിച്ച് വി

    konnivartha.com/പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന കുട്ടികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഈ മണ്ഡല കാലത്ത് കേരള പോലീസ് വകുപ്പുമായി ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി സഹകരിക്കുന്നു. കഴിഞ്ഞ വര്‍ഷം വി ക്യൂആര്‍ കോഡ് ബാന്‍ഡ് അവതരിപ്പിച്ചപ്പോള്‍ ലഭിച്ച മികച്ച പ്രതികരണത്തെത്തുടര്‍ന്നാണ് ഈ വര്‍ഷവും ഇത് അവതരിപ്പിക്കുന്നത്. ജനക്കൂട്ടത്തില്‍ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് കൂട്ടംതെറ്റി പോകുന്നു എന്ന ആശങ്കയ്ക്ക് ഇത് ഒരു പരിഹാരാമാണ്.   അയ്യപ്പഭക്തര്‍ പമ്പയിലെ വി സുരക്ഷാ കിയോസ്ക് സന്ദര്‍ശിച്ച് രക്ഷിതാവിന്‍റെയോ കുടുംബാംഗത്തിന്‍റെയോ മൊബൈല്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്താല്‍ ക്യുആര്‍ കോഡ് ബാന്‍ഡ് ലഭിക്കും. അത് കുട്ടിയുടെ കൈത്തണ്ടയില്‍ കെട്ടാം. നഷ്ടപ്പെട്ട കുട്ടിയെ കണ്ടെത്തുമ്പോള്‍ അടുത്തുള്ള കേരള പോലീസ് ചെക്ക് പോസ്റ്റില്‍ ഏല്‍പ്പിക്കാം അവിടെ പോലീസ് ബൂത്തില്‍, ഉദ്യോഗസ്ഥര്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് രക്ഷിതാവിന്‍റെയോ കുടുംബാംഗത്തിന്‍റെയോ രജിസ്റ്റര്‍ ചെയ്ത…

Read More

3295 കോടി രൂപയുടെ 40 പദ്ധതികൾക്ക് കേന്ദ്ര ​ഗവൺമെന്‍റ് അം​ഗീകാരം

  konnivartha.com: രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായുള്ള കേന്ദ്ര ​ഗവൺമെന്റിന്റെ പദ്ധതികളിൽ കേരളത്തിൽ നിന്നുള്ള രണ്ട് പദ്ധതികൾ ഇടം നേടി. കൊല്ലം, അഷ്ടമുടി ജൈവ വൈവിധ്യ പരിസ്ഥിതി വിനോദ കേന്ദ്രത്തിനായി (അഷ്ടമുടി ബയോഡൈവേഴ്‌സിറ്റി ആൻഡ് ഇക്കോ റിക്രിയേഷണൽ ഹബ്, കൊല്ലം) 59.71 കോടി രൂപയും, വടകര സർ​ഗാലയ, കലാ-കരകൗശല ​ഗ്രാമത്തിനായി (സർ​ഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ്, വടകര) 95.34 കോടി രൂപയും കേന്ദ്ര ​ഗവൺമെന്റ് അനുവദിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 40 പദ്ധതികളിലാണ് കൊല്ലത്തേയും വടകരയിലേയും പദ്ധതികൾ ഇടം നേടിയത്. 130 പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതാണ് അഷ്ടമുടിയിലെ പദ്ധതി. അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചും, സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ചും കൊല്ലത്തെ ഒരു പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.…

Read More