കോന്നി താലൂക്ക് വികസന സമിതി യോഗം 7ന്

  കോന്നി വാര്‍ത്ത : നാളെ(ജനുവരി 7 വ്യാഴം) രാവിലെ 10.30ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരാനിരുന്ന കോന്നി താലൂക്ക്തല വികസന സമിതി യോഗം ഉച്ചയ്ക്ക് രണ്ടിന് ചേരുമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു. താലൂക്ക്തല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയില്‍ വരുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, താലൂക്ക് തലത്തില്‍ ഉദ്യോഗസ്ഥരില്ലാത്ത വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി തുടങ്ങിയവയുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണം.

Read More

Mt Everest grows by nearly a metre to new height

THE HIGHEST POINT on Earth has a newly announced elevation. Mount Everest is 29,031.69 feet above sea level, according to survey results presented today. That is more than two feet higher than the altitude previously recognized by the government of Nepal. The elevation, which was announced on December 8 in a joint statement by the Survey Department of Nepal and Chinese authorities, is the culmination of a multiyear project to definitively measure the legendary mountain. As the first serious survey of Everest in 16 years, the effort has been closely…

Read More

ഗണേഷ് കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ ഓഫീസില്‍ പോലീസ് പരിശോധന

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ പോലീസ് പരിശോധന നടത്തി . ഗണേഷ് കുമാറിന്റെ പിഎ പ്രദീപ് കുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. ബേക്കല്‍ പോലീസിന്റെ നിര്‍ദേശപ്രകാരം പത്തനാപുരം, കൊട്ടാരക്കര പോലീസാണ് റെയ്ഡ് നടത്തുന്നത്.ഗണേഷ് കുമാറിന്റെ ഓഫീസിലാണ് പ്രദീപ് കുമാര്‍ സാധാരണ താമസിക്കുന്നത്. അതിനാലാണ് ഓഫീസില്‍ പരിശോധന നടത്തുന്നത്. ബേക്കല്‍ പോലീസിന്റെ നിര്‍ദേശപ്രകാരം, പത്തനാപുരത്തെ ഓഫിസില്‍ പത്തനാപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘവും കൊട്ടാരക്കര ഓടനാവട്ടത്തെ പ്രദീപിന്റെ വീട്ടില്‍ കൊട്ടാരക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തുന്നത്. കേസില്‍ ഇന്നാണ് പ്രദീപ് കുമാറിന് കോടതി ജാമ്യം കിട്ടിയത് . കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ ഓഫീസിലുണ്ടായിരുന്നില്ല.

Read More

ബാലകൃഷ്ണന് കൂട്ട് കാട്ടുപോത്തും കാട്ടാനയും : കോന്നി കാടിന് നടുവില്‍ ഒരു പൂന്തോട്ടവും പച്ചക്കറി തോട്ടവും

ഗിരീഷ് വെട്ടൂര്‍ @കോന്നി വാര്‍ത്ത ഡോട്ട് കോം ന്യൂസ് ഡെസ്ക് കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി- അച്ചൻകോവിൽ കാനന പാതയിൽ കൊടും വനത്തില്‍ ഉള്ള വനം വകുപ്പിന്‍റെ നിരീക്ഷണ ക്യാമ്പു ഷെഡ് പരിസരം പച്ചക്കറി തോട്ടമായി പരിപാലിച്ചു വരുന്ന ബാലകൃഷ്ണന് അഭിനന്ദനം . കോന്നി കല്ലേലി അച്ചന്‍ കോവില്‍ വനത്തില്‍ മണ്ണാറപ്പാറയിലാണ് മാതൃകാ പ്രവര്‍ത്തനം . ട്രഞ്ചിനുള്ളിലായുള്ള പച്ചക്കറി തോട്ടത്തിൽ കപ്പ, വാഴ, ഇഞ്ചി, മഞ്ഞൾ, രാമച്ചം, കാച്ചിൽ, വഴുതന, കാന്താരി, ചേമ്പ്, പാഷൻ ഫ്രൂട്ട്, മുരിങ്ങ, പേര, കശുമാവ്, മാവ്, പ്ലാവ് എന്നിവയോടൊപ്പം നിരവധി ഔഷധ സസ്യങ്ങളും പരിപാലിക്കുന്നു. ട്രഞ്ചിനുള്ളിലും പുറത്തുമായി പൂന്തോട്ടവുമുണ്ട്. 3 വർഷമായി ക്യാമ്പ് ഷെഡ്ഡിൽ വാച്ചർ ജോലി ചെയ്തു വരുന്ന ചേംബനരുവി സ്വദേശിയായ ബാലകൃഷ്ണനാണ് പച്ചക്കറി തോട്ടവും പൂന്തോട്ടവും നട്ടുപിടിപ്പിച്ചത്. രാത്രി കാലങ്ങളിൽ ആനയും, കാട്ടുപോത്തുംമറ്റ് കാട്ടു മൃഗങ്ങളും…

Read More

ശക്തമായ കാറ്റിലും മഴയിലും വൻ കൃഷിനാശം

  കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും ലക്ഷകണക്കിന് രൂപയുടെ കാര്‍ഷിക നഷ്ടം ഉണ്ടായി . വകയാര്‍ വി. കോട്ടയം എഴുമണ്ണിൽ വൻ കൃഷിനാശം ഉണ്ടായി . വി. കോട്ടയം എഴുമണ്ണിൽ ചാർളി,തോമസ്സ്,രാജേന്ദ്രൻ, ശ്രീഭവനം ഗോപാലകൃഷ്ണൻ, അഭിലാഷ് മൂക്കൻവിള തെക്കേതിൽ എന്നിവരുടെ രണ്ടായിരത്തിലധികം വരുന്ന ഏത്ത വാഴകളും, ചീനി തുടങ്ങിയവആണ് കാറ്റില്‍ നശിച്ചത് . ലക്ഷക്കണക്കിന് രൂപയുടെ കൃഷി നഷ്ടം കണക്കാക്കി, പ്രമാടം കൃഷി ഓഫീസറും സംഘവും സ്ഥലം സന്ദർശിച്ചു. ഏറെ അധ്വാനത്തോടെ കൃഷി ഇറക്കി എങ്കിലും പ്രകൃതി ക്ഷോഭം മൂലം ഈ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി . വിളവ് എത്തിയതും കൂമ്പു വന്നതുമായ വാഴകള്‍ പൂര്‍ണമായും നശിച്ചു .

Read More

സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

  ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി സ്‌കീമില്‍ സൗരോര്‍ജ്ജനിലയം സ്ഥാപിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇതിനായി www.buymysun.com എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം. ആദ്യ മൂന്ന് കിലോ വാട്ടിന് 40 ശതമാനം സബ്‌സിഡിയും , അധികമായി വരുന്ന 10 കിലോ വാട്ട് വരെയുളള നിലയങ്ങള്‍ക്ക് ഓരോ കിലോവാട്ടിനും 20 ശതമാനം സബ്‌സിഡിയും ലഭ്യമാകും. മുന്‍ഗണനാ ക്രമം അനുസരിച്ച് സാധ്യതാ പഠനം നടത്തിയാകും നിലയങ്ങള്‍ സ്ഥാപിക്കുക. ആവശ്യമായ വൈദ്യുതി ഉപയോഗിച്ചതിനുശേഷം അധിക വൈദ്യുതി ശൃംഖലയിലേക്ക് നല്‍കുന്നതിലൂടെ വൈദ്യുത ബില്ലില്‍ ഗണ്യമായ കുറവ് വരുത്താന്‍ ആകുമെന്നതാണ് ഓണ്‍ ഗ്രിഡ് സൗരവൈദ്യുത നിലയങ്ങളുടെ പ്രത്യേകത. കൂടുതല്‍ വിവരങ്ങള്‍ www.buymysun.com വെബ്‌സൈറ്റിലും ടോള്‍ഫ്രീ നമ്പരായ 1800-425-1803 നമ്പറിലും ലഭിക്കും.

Read More

വെച്ചൂച്ചിറയില്‍ ജല ജീവന്‍ മിഷന്‍ പദ്ധതി തുടങ്ങി

  വെച്ചൂച്ചിറയില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ഗ്രാമപഞ്ചായത്ത് ജനപങ്കാളിത്തത്തോടെ നാലുവര്‍ഷം കൊണ്ട് എല്ലാ വീടുകളിലും പൈപ്പുകളിലൂടെ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ജല ജീവന്‍ മിഷന്‍. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തില്‍ ആകെയുള്ള 5510 കുടുംബങ്ങളില്‍ 2162 കുടുംബങ്ങള്‍ക്കാണ് നിലവില്‍ പൈപ്പ് കണക്ഷന്‍ ലഭിച്ചിട്ടുള്ളത്. അവശേഷിക്കുന്ന 3348 കുടുംബങ്ങള്‍ക്കും ഗാര്‍ഹിക കണക്ഷനുകള്‍ ലഭ്യമാക്കുന്നതിനാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം ആദ്യ ഘട്ടം 480 കണക്ഷനുകളും രണ്ടാം ഘട്ടം 200 ഗാര്‍ഹിക കണക്ഷനുകളും നല്‍കും. ആദ്യ ഘട്ടത്തിലെ 480 കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കാന്‍ 87.58 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ ഗ്രാമപഞ്ചായത്ത് വിഹിതമായി 13.14ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഗുണഭോക്തൃ വിഹിതം 1825രൂപയും. ഈ തുക പഞ്ചായത്ത് സമാഹരിച്ചു ജല അതോറിട്ടിയില്‍ അടയ്ക്കുന്ന…

Read More

സ്‌നേഹ വീടിന്‍റെ താക്കോല്‍ദാനം ജില്ലാ പോലീസ് മേധാവി നിര്‍വഹിച്ചു

  കോന്നി വാര്‍ത്ത : കൊടുമണ്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സുമനസുകളുടെ സഹായത്തോടെ കൊടുമണ്‍ ഇടത്തിട്ട നിവാസിനിയും തനിച്ച് താമസിക്കുന്ന മുതിര്‍ന്ന വനിതയുമായ പുതുമന തറയില്‍ രാജമ്മയ്ക്ക് പുതിയ വീട്. സ്‌നേഹ വീടിന്റെ താക്കോല്‍ദാനം പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ നിര്‍വഹിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ് ചടങ്ങില്‍ അധ്യക്ഷയായിരുന്നു. അടൂര്‍ ഡി.വൈ.എസ്.പി ബിനു ,കൊടുമണ്‍ എസ്.എച്ച്.ഒ അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2,25000 രൂപ വിനിയോഗിച്ചാണ് വീട് നിര്‍മിച്ചത്.

Read More

സര്‍വകലാശാല വൈസ് ചാന്‍സലറെ സസ്‌പെന്‍ഡ് ചെയ്തു

  ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിയെ സസ്‌പെന്‍ഡ് ചെയ്തു. രാഷട്രപതി രാംനാഥ് കോവിന്ദ് ആണ് വൈസ് ചാന്‍സലറെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട വീഴ്ചകളെത്തുടര്‍ന്ന് വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി രണ്ട് നിയമനങ്ങളുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.വൈസ് ചാന്‍സലര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് രാഷ്ട്രപതി അനുമതി നല്‍കി.

Read More

വിജയദശമി ആശംസകള്‍

അക്ഷരത്തെ വിഴുങ്ങിയ മനുഷ്യന്‍റെ തലയില്‍ കയറിയ പദമാണ് അറിവ് . അക്ഷരം അഗ്നിയാണ് സാഹിത്യം തപസ്യയും . ആദ്യാക്ഷരം നുകരുന്ന എല്ലാ നിര്‍മ്മല ഹൃദയങ്ങള്‍ക്കും ” കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ ” ആശംസകള്‍

Read More