കോന്നി ചന്തയില്‍ മാലിന്യം വലിച്ചെറിയുന്നത്‌ തടഞ്ഞ നൈറ്റ് വാച്ചറെ ആക്രമിച്ചു

 

konnivartha.com : കോന്നി നാരായണപുരം മാർക്കറ്റിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ ശ്രമിച്ച നൈറ്റ് വാച്ചറെ അന്യ സംസ്ഥാന തൊഴിലാളികൾ സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചു.ഹോട്ടല്‍ ,ബേക്കറി എന്നിവിടെ  നിന്നും ഉള്ള മാലിന്യം രാത്രി കാലങ്ങളില്‍ ചന്തയില്‍ ആണ് നിക്ഷേപിക്കുന്നത് . ഇങ്ങനെ നിക്ഷേപിച്ച മാലിന്യം കഴിഞ്ഞ ആഴ്ച എം എല്‍ എയുടെ നിര്‍ദേശ പ്രകാരം പഞ്ചായത്ത് നീക്കം ചെയ്തിരുന്നു .

വീണ്ടും മാലിന്യം തള്ളുന്നത് തടയാന്‍ നൈറ്റ് വാച്ചറെ ഡ്യൂട്ടിക്ക് ഇട്ടു . എന്നാല്‍ രാത്രിയില്‍ മാലിന്യം തള്ളുവാന്‍ എത്തിയവരെ വാച്ചര്‍ തടഞ്ഞു എങ്കിലും വാച്ചറെ  അന്യ സംസ്ഥാന തൊഴിലാളികള്‍ സംഘം ചേര്‍ന്നു മര്‍ദിച്ചു .

കോന്നിയില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ഇപ്പോള്‍ സംഘടിതരാണ് . ഒരാള്‍ക്ക്‌ എന്തെങ്കിലും കുഴപ്പം ഉണ്ടെകില്‍ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ മെസ്സേജ് കൈമാറുന്നു . അപ്പോള്‍ തന്നെ മുഴുവന്‍ ആളുകളും എത്തിച്ചേരുന്നു . പോലീസ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ല .

error: Content is protected !!