konnivartha.com: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്സി നഴ്സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. നഴ്സിങ്ങിൽ ബി.എസ്സി/പോസ്റ്റ് ബി.എസ്സി/എം.എസ്സിയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധം. പ്രായപരിധി 35 വയസ്. ഓഗസ്റ്റ് ഏഴ് മുതൽ 10 വരെ കൊച്ചിയിൽ അഭിമുഖം നടക്കും. ശമ്പളം സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്ച് ലഭിക്കും. താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാർകാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ഓഗസ്റ്റ് അഞ്ചിനകം gcc@odepc.in ലേക്ക് മെയിൽ അയയ്ക്കുക. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42/6238514446.
Read Moreവിഭാഗം: Featured
അമേരിക്കയിലിരുന്ന് നാട്ടിൽ ഒരു പശുവിനെ വാങ്ങിച്ചാലോ? വിർച്വൽ ഫാമിങ്ങുമായി ജെല്ലിക്കെട്ട്, ഐ എൻസി
konnivartha.com/ന്യൂയോർക്ക്: അമേരിക്കയിലിരുന്ന് നാട്ടിൽ ഒരു പശുവിനെ വാങ്ങിച്ചാലോ? തമാശയല്ല,ലോകത്തിന്റെ ഏത് കോണിലിരുന്നും പശുക്കളെ സ്വന്തമാക്കാൻ അവസരമൊരുക്കുന്ന സംരംഭത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ജെല്ലിക്കെട്ട് എന്ന കമ്പനിയാണ് ഈ സൗകര്യം ഒരുക്കുന്നത്. വർച്വൽ ഫാമിംഗ് എന്ന ഈ പ്രോജക്റ്റിന്റെ സാധ്യത മനസ്സിലാക്കി, തമിഴ്നാട് ഗവണ്മെന്റ് ഫാം നടത്താൻ ആവശ്യമായ സ്ഥലം വിട്ടുകൊടുത്ത് മികച്ച പിന്തുണയാണ് നൽകിയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളും കേന്ദ്ര ഗവണ്മെന്റും ഈ വിധം സഹകരിച്ചാൽ കമ്പനി നല്ല രീതിയിൽ മുന്നേറും. അത് ഉടൻ സാധ്യമാകുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. കമ്പനിയുടെ യുഎസിൽ നിന്നുള്ള ഡയറക്ടർ തോമസ് കെ.തോമസും ചെയർമാൻ രാജേഷ് സൗന്ദരാജനും ചേർന്നാണ് ടൈംസ് സ്ക്വയറിലെ നസ്ഡാക്കിൽ പ്രസ് ഇവന്റ് സംഘടിപ്പിച്ചുകൊണ്ട് കമ്പനിയുടെ ലോഞ്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യുഎസിലെ മിക്ക സംസ്ഥാനങ്ങളിലെയും കാലാവസ്ഥ കന്നുകാലി വളർത്തലിന് അനുയോജ്യം അല്ലാത്തതുകൊണ്ട് പശുവിനെ വളർത്താനുള്ള ആഗ്രഹം മനസ്സിൽ മൂടിയിട്ടവർക്ക്, ഇതൊരു ആശ്വാസമാകും. കന്നുകാലിവളർത്തൽ…
Read Moreആസിഡ് ആക്രമണം നടത്തിയ പ്രതി ആത്മഹത്യ ചെയ്ത നിലയില്‍
തിരുവനന്തപുരം മാറനല്ലൂരില്‍ സിപിഐ ലോക്കല്‍ സെക്രട്ടറിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പ്രതി സജി കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മധുരയിലെ ലോഡ്ജിലായിരുന്നു സജി കുമാറിനെ കണ്ടെത്തിയത്. സിപിഐ നേതാവ് സുധീര്‍ കുമാറിന്റെ മുഖത്താണ് ഇയാള്‍ ആസിഡ് ഒഴിച്ചത്. സുധീര്‍ ഖാന് നേരെ നടന്നത് ആസിഡ് ആക്രമണമാണെന്ന് കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന മുന്‍ ലോക്കല്‍ സെക്രട്ടറി സജികുമാറിനായുള്ള അന്വേഷണത്തിനിടെ ഇയാളുടെ ഇരുചക്ര വാഹനം നെയ്യാറ്റിന്‍കരക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. വാഹനം കാട്ടാക്കട ഞായറാഴ്ച രാവിലെയാണ് സുധീര്ഖാന് നേരെ ആക്രമണമുണ്ടായത്. സുധീറിന്റെ വീട്ടിലെത്തിയ സിപിഐ മുന്‍ ലോക്കല്‍ സെക്രട്ടറി സജികുമാര്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന ആസിഡ് സുധീര്‍ഖാന്റെ ദേഹത്ത് ഒഴിക്കുകയയിരുന്ന് എന്നാണ് പൊലീസ് നിഗമനം. സജി കയ്യില്‍ കരുതിയ ഒരു ദ്രാവകം മുഖത്ത്…
Read Moreമണിപ്പൂര്‍: ചര്‍ച്ചയ്ക്ക് തയ്യാര്‍: ആഭ്യന്തര മന്ത്രി അമിത് ഷാ
മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിലേയും രാജ്യസഭയിലേയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്ക് കത്തയച്ചു. ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരിക്കും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കുമാണ് കത്തയച്ചത്.ഇക്കാര്യം അമിത് ഷാ പാര്‍ലമെന്റില്‍ അറിയിക്കുകയും ചെയ്തു
Read Moreജൂനിയർ കുങ് – ഫു & വുഷു ചാമ്പ്യൻഷിപ്പിൽ സ്വര്‍ണ്ണമെഡലുകള്‍ കരസ്ഥമാക്കി
konnivartha.com: പത്തനംതിട്ട ജില്ലാ തല ജൂനിയർ കുങ് – ഫു & വുഷു ചാമ്പ്യൻഷിപ്പിൽ അട്ടച്ചാക്കല്‍ വൊക്കേഷണൽ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസുകാരനായ ആൽബിൻ. പി.അനിൽ Taolu വിഭാഗത്തിൽ മൂന്ന് സ്വര്‍ണ്ണമെഡലുകള്‍ കരസ്ഥമാക്കി. ഈ മികവിന്റെ അടിസ്ഥാനത്തിൽആൽബിൻ കോട്ടയത്തുവെച്ചു നടന്ന ജൂനിയർ വിഭാഗം കേരള സംസ്ഥാന മൽസരത്തിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് മൽസരിക്കുകയുണ്ടായി.കോന്നി കുങ് ഫു& യോഗ അക്കാദമിയില്‍ അഭിലാഷ് മാസ്റ്റരുടെ കീഴില്‍ ആറ് വര്‍ഷമായി പരിശീലനത്തിലാണ് അല്ബിന്. ഗോള്‍ഡന്‍ ഗ്രാമീണവായനശാലയുടെ ഗോള്‍ഡന്‍ കിഡ്സ് ക്ലബിന്റെ സജീവ അംഗമാണ് കോന്നി അട്ടച്ചാക്കല്‍ പാതാലില്‍ നാടുകാണി വീട്ടില്‍ അനില്‍ പി.വര്‍ഗീസിന്റെയും ഷൈബി ജോണിന്റെയും മകനാണ്
Read Moreതൊഴില്‍ അവസരങ്ങള്‍ (24/07/2023)
ഫാര്‍മസിസ്റ്റ് നിയമനം konnivartha.com:പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഫാര്‍മസിസ്റ്റ് നിയമനത്തിന് (താത്കാലികം)നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അഭിമുഖം നടത്തുന്നു. യോഗ്യത: ഡിപ്ലോമ ഇന്‍ ഫാര്‍മസി അല്ലെങ്കില്‍ ഡിഫാം /ബിഫാം , കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവ ഉണ്ടായിരിക്കണം. നിയമന രീതി : കെഎഎസ്പി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍. പ്രായ പരിധി : 40 വയസ്. അഭിമുഖം : ആഗസ്റ്റ് രണ്ടിന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ രാവിലെ 10.30 ന്.അന്നേ ദിവസം എഴുത്ത് പരീക്ഷയും ഉണ്ടായിരിക്കും. ഫോണ്‍ : 0468 2222364, 9497713258. ഇക്കോ ആന്റ് ടിഎംടി ടെക്നീഷ്യന് നിയമനം konnivartha.com:പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ഇക്കോ ആന്റ് ടിഎംടി ടെക്നീഷ്യന് നിയമനത്തിന് (താത്കാലികം)നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അഭിമുഖം നടത്തുന്നു. യോഗ്യത: കേരള സര്‍ക്കാര്‍ അംഗീകൃത ബാച്ചിലര്‍ ഓഫ് കാര്‍ഡിയോവാസ്കുലര്‍ ടെക്നോളജി (ബിസിവിടി)- ഒരു വര്‍ഷത്തില്‍ കുറയാത്ത എക്കോ ആന്റ്…
Read More19 മത് ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ബോൾ ; ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ
തിരുവനന്തപുരം; ;ചൈനയിൽ വെച്ച് നടക്കുന്ന 19 മത് ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ബോൾ മത്സരത്തിൽ ഇടം നേടി മൂന്ന് മലയാളി വനിതകൾ. അഞ്ജലി. പി ( മലപ്പുറം), റിന്റാ ചെറിയാൻ ( വയനാട്), സ്റ്റെഫി സജി ( പത്തനംതിട്ട) എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്. ഇന്ത്യൻ ടീമിന്റെ രണ്ടാം കോച്ചായി കേരള ടീം കോച്ചും ചെമ്പഴന്തി എസ്.എൻ കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസറുമായ സുജിത് പ്രഭാകറിനേയും നിയമിച്ചു. മലപ്പുറം താനൂർ പരിയാപുറം മനയ്ക്കൽ ഹൗസിൽ പി. അനിൽകുമാറിന്റേയും, എം ഷീജയുടേയും മകളാണ് 22 വയസുകാരി അഞ്ജലി. പി.2022 ഗുജറാത്തിൽ വെച്ച് നടന്ന ദേശീയ ഗെയിംസിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീം വൈസ് ക്യാപ്റ്റൻ,2021-22 വർഷത്തെ ദേശീയ സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീം വൈസ് ക്യാപ്റ്റൻ, 2016-17…
Read Moreപത്തനംതിട്ട ജില്ലയില്‍ എലിപ്പനി പടരുന്നു : എലിപ്പനി സൂക്ഷിക്കുക – ജില്ലാ മെഡിക്കല്‍ ഓഫീസര്‍
konnivartha.com : കാലവര്‍ഷം സജീവമായ സാഹചര്യത്തില്‍ മഴക്കാല രോഗങ്ങളെ കരുതിയിരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എലിപ്പനി കേസുകള്‍ ജില്ലയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കെട്ടികിടക്കുന്ന വെളളത്തില്‍ രോഗാണു വാഹകരായ എലിയുടെ മൂത്രം കലരുക വഴി വെളളം മലിനമാകുകയും രോഗാണുക്കള്‍ ആ വെളളവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ മുറിവില്‍ കൂടിയോ, നേര്‍ത്ത ചര്‍മ്മത്തില്‍ കൂടിയോ ശരീരത്തില്‍ പ്രവേശിക്കുകയും രോഗം പിടിപെടുകയും ചെയ്യന്നു. എലിപ്പനി രോഗലക്ഷണങ്ങള്‍ കടുത്തപനി, തലവേദന ശക്തമായ ശരീര വേദന കണ്ണിന് ചുവപ്പ്/മഞ്ഞ നിറം വെളിച്ചത്തില്‍ നോക്കാന്‍ പ്രയാസം മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്തനിറം എലിപ്പനി പ്രതിരോധിക്കാം കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളില്‍ കുളിക്കുകയോ, മുഖം, വായ എന്നിവ കഴുകുകയോ ചെയ്യരുത്. തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, മലിനജലവുമായി സമ്പര്‍ക്കം വരുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവര്‍,…
Read Moreദാ പുതിയ നിയമം : നിയമസഭ ചിത്രീകരണത്തിന് നിയന്ത്രണം
konnivartha.com : സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിലും നിയമസഭാ ഹോസ്റ്റൽ പരിസരത്തും മുൻകൂർ അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നതും വീഡിയോ, സിനിമ എന്നിവയുടെ ചിത്രീകരണവും കർശനമായി നിരോധിച്ചതായി നിയമസഭാ സെക്രട്ടറി അറിയിച്ചു. ഈ രീതിയെ ജനം എങ്ങനെ നോക്കിക്കാണും ജനം തെരഞ്ഞെടുത്ത എം എല്‍ എ അവര്‍ തിരഞ്ഞെടുത്ത മന്ത്രി , അതില്‍ നിന്നും വന്ന മുഖ്യമന്ത്രി എന്നിവരുടെ മുഖം പോലും ഇനി നിയമസഭയില്‍ നിന്നും കാണാന്‍ കഴിയില്ല . നിയമസഭ എന്നത് അടച്ചു മൂടിയ കെട്ടിടം ആണ് എന്ന് ജനം കരുതണോ . നിയമസഭാ മന്ദിരം അടച്ചു പൂട്ടുവാന്‍ ഉള്ളത് അല്ല . തുറന്നു ഇടുക .അതില്‍ നടക്കുന്ന സംഭാക്ഷണം ജനം അറിയണം .കാരണം ജനം ആണ് അതില്‍ ഉള്ള എല്ലാവരെയും തിരഞ്ഞെടുത്തത് . അവരുടെ സംസാരം കേള്‍ക്കണം . ദയവായി ചിത്രീകരണം തടയരുത്…
Read Moreപത്തനംതിട്ട ജില്ലയില്‍ നാലു മണ്ഡലങ്ങളില്‍ കെ-സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി
konnivartha.com : ആറന്മുള മണ്ഡലത്തിലെ കെ-സ്റ്റോര്‍ ജൂണ്‍ മൂന്നിന് ചെന്നീര്‍ക്കര, റേഷന്‍കട നമ്പര്‍ -1312049ല്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.റാന്നി, തിരുവല്ല, കോന്നി, അടൂര്‍ നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട റേഷന്‍ കടകളില്‍ കെ-സ്റ്റോറുകള്‍ പ്രവര്‍ത്തനം തുടങ്ങി.അടൂര്‍ മണ്ഡലത്തിലെ ( ചെറുകുന്നം, ആനയടി, റേഷന്‍കട നമ്പര്‍ – 1314171 ) ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും, റാന്നി മണ്ഡലത്തിലെ ( ഇടകടത്തി, റേഷന്‍കട നമ്പര്‍ – 1315081) ഉദ്ഘാടനം പ്രമോദ് നാരായണ്‍ എംഎല്‍എയും , തിരുവല്ല മണ്ഡലത്തിലെ (വായ്പ്പൂര് റേഷന്‍ കട നമ്പര്‍ – 1316010) ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എംഎല്‍എയും, കോന്നി മണ്ഡലത്തിലെ (ഐരവണ്‍ റേഷന്‍കട നമ്പര്‍ – 1373030 ) ഉദ്ഘാടനം അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എയും നിര്‍വഹിച്ചു. കെ- സ്റ്റോറുകളില്‍…
Read More