konnivartha.com: സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലേയും ഡെന്റൽ കോളേജുകളിലെയും ഹൗസ് സർജൻമാരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും സ്റ്റൈപന്റ് വർധിപ്പിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2024 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിലാകുന്ന തരത്തിലാണ് ഉത്തരവിറക്കിയത്. മെഡിക്കൽ, ഡെന്റൽ വിഭാഗം ഹൗസ് സർജൻമാരുടെ സ്റ്റൈപന്റ് 27,300 രൂപയാക്കി. ഒന്നാം വർഷ മെഡിക്കൽ, ഡെന്റൽ വിഭാഗം പി.ജി. ജൂനിയർ റസിഡന്റുമാർക്ക് 57,876 രൂപയും രണ്ടാം വർഷ ജൂനിയർ റസിഡന്റുമാർക്ക് 58,968 രൂപയും മൂന്നാം വർഷ ജൂനിയർ റസിഡന്റുമാർക്ക് 60,060 രൂപയുമാക്കിയാണ് സ്റ്റൈപന്റ് വർധിപ്പിച്ചത്. മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി പി.ജി. ഒന്നാം വർഷ സീനിയർ റെസിഡന്റുമാർക്ക് 68,796 രൂപയും രണ്ടാം വർഷ സീനിയർ റെസിഡന്റുമാർക്ക് 70,980 രൂപയും മൂന്നാം വർഷ സീനിയർ റെസിഡന്റുമാർക്ക് 73,164 രൂപയുമാക്കി. മെഡിക്കൽ ബോണ്ടഡ് പോസ്റ്റിംഗിലെ സീനിയർ…
Read Moreവിഭാഗം: Featured
മൂഴിയാർ ഡാമിൽ റെഡ് അലർട്ട്
ശക്തമായ മഴയെ തുടര്ന്ന് കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് നിലനിൽക്കുന്നു. ഏതു സമയത്തും ഡാമിന്റെ ഷട്ടറുകള് ഉയര്ത്തേണ്ടി വരുമെന്നും അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടുമെന്നും ജില്ലാ കലക്ടര് എസ് പ്രേം കൃഷ്ണൻ അറിയിച്ചു. ഡാമില് നിന്ന് ജലം തുറന്നു വിടുന്നതു മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില് നദിയില് ജലനിരപ്പ് ഉയര്ന്നേക്കാന് സാധ്യതയുണ്ട്. നദിയിൽ ജലനിരപ്പ് ഉയർന്നേക്കാം എന്നതിനാലും കക്കാട്ടാറിന്റെയും, പ്രത്യേകിച്ചു മൂഴിയാർ ഡാം മുതൽ കക്കാട് പവര് ഹൗസ് വരെയുള്ള ഇരു കരകളില് താമസീക്കുന്നവരും, ആളുകളും, പൊതുജനങ്ങളും ജാഗ്രതാ പുലര്ത്തേണ്ടതും, നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്.
Read Moreതൃശൂര് ഇങ്ങ് എടുത്തു : ബി ജെ പി കേരളത്തില് അങ്ങ് വളര്ന്നു
തൃശൂരില് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം ഉയര്ന്നു : 71136
Read Moreമഴ : വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
മഴ : വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു ഓറഞ്ച് അലർട്ട് 03-06-2024: എറണാകുളം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 03-06-2024: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ *04-06-2024: എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ * 05-06-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 06-06-2024: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 07-06-2024: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട്…
Read Moreപത്തനംതിട്ട : നാഷണല് ലോക് അദാലത്ത് ജൂണ് എട്ടിന്
konnivartha.com: കേരള സ്റ്റേറ്റ് ലീഗല് സര്വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലാ ലീഗല് സര്വീസസ് അതോറിറ്റിയുടെയും ജില്ലയിലെ വിവിധ താലൂക്ക് ലീഗല് സര്വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില് നടത്തുന്ന നാഷണല് ലോക് അദാലത്ത് ജൂണ് എട്ടിന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര് കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത്. ജില്ലയിലെ വിവിധ ദേശസാല്കൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള് ഉള്പ്പെടെ മറ്റ് ബാങ്കുകളുടെയും പരാതികള്, കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികള്, ജില്ലാ നിയമസേവന അതോറിറ്റി മുമ്പാകെ നല്കിയ പരാതികള്, താലൂക്ക് നിയമസേവന കമ്മിറ്റികള് മുമ്പാകെ നല്കിയ പരാതികള്, നിലവില് കോടതിയില് പരിഗണനയിലുളള സിവില് കേസുകള്, ഒത്തുതീര്പ്പാക്കാവുന്ന ക്രിമിനല് കേസുകള്, മോട്ടോര് വാഹന അപകട,തര്ക്ക,പരിഹാര കേസുകള്, ബിഎസ്എന്എല്, വാട്ടര് അതോറിറ്റി, വൈദ്യുതി ബോര്ഡ്, രജിസ്ട്രേഷന് വകുപ്പുകള് മുമ്പാകെയുളള പരാതികള്, റീജിയണല് ട്രാന്സ്പോര്ട്ട് ഓഫീസ് മുമ്പാകെയുളള കേസുകള്, കുടുംബകോടതിയില്…
Read Moreകോന്നി മുരിങ്ങമംഗലം ജംഗ്ഷനിലെ ബദാം മരം അപകടാവസ്ഥയിൽ
konnivartha.com: കോന്നി മുരിങ്ങമങ്ങലം ജംഗ്ഷനിലെ ബദാം മരം ചുവട് ദ്രവിച്ച് അപകട ഭീഷണിയിലായിട്ടും നടപടി സ്വീകരികാതെ അധികൃതർ. വർഷങ്ങൾ പഴക്കമുള്ള മരത്തിന്റെ ചുവട് ദ്രവിച്ചതിനെ തുടർന്ന് നിലം പതിക്കാറായ അവസ്ഥയിലാണ് ഇപ്പോൾ. മുൻപ് ഇവിടെ നിന്നിരുന്ന മരംഒടിഞ്ഞു വീണതിനെ തുടർന്ന് ആളുകൾ അത്ഭുതകരമായാണ് രക്ഷപെട്ടത്. മരം മുറിച്ചു മാറ്റേണ്ട കെ എസ് റ്റി പി അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടില്ല. കോന്നി മെഡിക്കൽ കോളേജ്, കോന്നി കേന്ദ്രീയ വിദ്യാലയം, സി എഫ് ആർ ഡി കോളേജ്, മുരിങ്ങമംഗലം ക്ഷേത്രം എന്നിവടങ്കിൽ എത്തുന്ന ആളുകൾ ഈ ബസ് സ്റ്റോപ്പിൽ നിന്നാണ് ബസ് കയറുന്നത്. മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങൾ ഒടിഞ്ഞു വീഴുന്നതും പതിവാണ്.ഇതിന് ചുവട്ടിൽ കടയും പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും ഇതിന് പരിഹാരം കാണാൻ കെ എസ് റ്റി പി അധികൃതരോ കോന്നി പഞ്ചായത്തോ ഇടപെടുന്നില്ല . ഇക്കാര്യത്തില് സര്ക്കാര് തലത്തില്…
Read Moreമെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
konnivartha.com: തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ ഛത്തീസ്ഗഡിൽ നിന്ന് തെക്കൻ കർണാടക വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. മറ്റൊരു ന്യുനമർദ്ദ പാത്തി മറാത്തവാഡയിൽ നിന്ന് തെക്കൻ തമിഴ്നാട് വഴി ചക്രവാതച്ചുഴിയിലേക്കു നീണ്ടുനിൽക്കുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ മെയ് 22 ഓടെ സീസണിലെ ആദ്യ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ചു മധ്യ ബംഗാൾ ഉൾകടലിൽ തീവ്രന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് 18 മുതൽ 22 വരെ ശക്തമായ പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം ഇടി / മിന്നൽ / കാറ്റ് ( 49-50 km/hr) കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ മെയ്…
Read Moreകല്ലേലി കാവില് നാഗ പൂജ സമർപ്പിച്ചു
കോന്നി :ഇടവ മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മൂല സ്ഥാനത്തുള്ള നാഗ രാജ നാഗ യക്ഷിയമ്മ നടയിൽ നാഗ പൂജ സമർപ്പിച്ചു.മണ്ണിൽ നിന്നും വന്ന സകല ഉരഗ വർഗ്ഗത്തിനും പൂജകൾ അർപ്പിച്ചു. അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവരുടെ നാമത്തിൽ മഞ്ഞൾ നീരാട്ട്, കരിക്ക് അഭിഷേകം, പാലഭിഷേകം എന്നിവ സമർപ്പിച്ചു. പൂജകൾക്ക് വിനീത് ഊരാളി കാർമ്മികത്വം വഹിച്ചു.
Read Moreകോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276 ADVERTISEMENT TARIFF KONNI VARTHA ADVERTISEMENT TARIFF www.konnivartha.com is a reputed world wide malayalam cultural and news portal. Beyond every days pravasi cultural programme and news, we updates breaking news also. It is a truly 21st Century product which matches the new space of life and development, currently evidence in our society. It is flexible enough to change with the pulse of its readers. Our target is lacks of lacks enlightened readers all over the world especially Pravasi and Keralites’.…
Read Moreഗാന്ധിഭവൻ ദേവലോകത്തിൽ മാതൃദിനാഘോഷം നടന്നു
konnivartha.com: കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ മാതൃദിനാഘോഷവും , സ്നേഹപ്രയാണം 473 ദിന സംഗമവും നടന്നു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, ഗാന്ധിഭവൻ ദേവലോകം വികസസമിതി വൈസ് ചെയർ പേഴ്സനുമായ അനി സാബു തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സ്നേഹപ്രയാണം ഉത്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ മെറിൻ അന്നാ ജെയിംസ് നിർവഹിച്ചു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിതസന്ദേശമാക്കണം, സകല ജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിന്റെ ഭാഗമായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ആയിരംദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം. മാതൃദിന സംഗമവും, അമ്മമാരെ ആദരിക്കുന്ന ചടങിന്റെ ഉത്ഘാടനവും അനി സാബു തോമസ് നിർവഹിച്ചു. ചടങ്ങിൽ ദേവലോകം ഡയറക്ടർ അജീഷ് എസ്സ് സ്വാഗതം ആശംസിച്ചു. സലിൽ വയലത്തല, ലിസി ജെയിംസ്, രല്ലു പി രാജു എന്നിവർ സംസാരിച്ചു
Read More