konnivartha.com : മനുഷ്യായുസ്സിൽ ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്വപൂർണമായ കർമ്മമാണ് മരണശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യുക എന്നത്. ഹൃദയം കിഡ്നി, കരൾ, പാൻക്രിയാസ് എന്നിവ ഉൾപ്പെടെ 37 ൽ പ്പരം അവയവങ്ങളും, ടിഷ്യൂസും മരണാനന്തരം ഒരാൾക്ക് ദാനം ചെയ്യാൻ കഴിയും. ഹവല്ലി ആർ.ഡി. എ ഹാളിൽ നടന്ന പ്രതീക്ഷ ഇൻഡ്യൻ അസോസിയേഷൻ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആണ് ഫാദർ ഡേവിസ് ചിറമേൽ ഇത് പറഞ്ഞത്. കുവൈറ്റ് ട്രാൻസ്പ്ലാൻറ് സൊസൈറ്റിയുടെ ക്ഷണപ്രകാരം, കുവൈറ്റിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനകൾക്കിടയിൽ അവയവ ദാനത്തിന്റെ മഹത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാനും, അവയവ ദാനം പ്രോത്സാഹിപ്പിക്കുവാനും എത്തിയതായിരുന്നു അദ്ദേഹം. അവയവ ദാനമെന്ന മഹത്തായ ആശയത്തിന്റെ പതാക വാഹകനായ അദ്ദേഹം ജിസിസി രാജ്യങ്ങൾ സന്ദർശിക്കുന്ന വേളയിലാണ് കുവൈറ്റിലും എത്തിയത്. ഹവല്ലി യൂണിറ്റ് കൺവ്വീനർ സുനീഷ് മുണ്ടക്കയത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി…
Read Moreവിഭാഗം: Entertainment Diary
സി പി എം സംസ്ഥാനസെക്രട്ടറിക്ക് വേഗവരയിലൂടെ വരവേൽപ്പ്
konnivartha.com : ആലപ്പുഴ ജില്ലയിലെ പര്യടനത്തിനു ശേഷം സി പി എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് മലയോരജില്ലയായ പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിലായിരുന്നു ആദ്യ വരവേൽപ്പ്. വരവേൽപ്പ് ഇവിടെ അക്ഷരാർത്ഥത്തിൽത്തന്നെ വരകൊണ്ടുള്ള വരവേൽപ്പ് ആയി മാറുകയായിരുന്നു. മിന്നൽവേഗവരയിലൂടെ ജാഥാ ക്യാപ്ടൻ ഗോവിന്ദൻമാഷിനെയും മാഷ് വരയ്ക്കാൻ ആവശ്യപ്പെട്ട ഇ എം എസ് അടക്കമുള്ള കമ്യുണിസ്റ്റ് നേതാക്കളെയും വിഖ്യാത അതിവേഗചിത്രകാരൻ ജിതേഷ്ജി അരങ്ങിലെ രേഖാചിത്രവിസ്മയങ്ങളാക്കി സ്പീഡ് സ്കെച്ച് സല്യൂട്ട് ഒരുക്കിയാണ് തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ അണിനിരന്ന ആയിരങ്ങളെ ആവേശഭരിതരാക്കിയ ത്. ഇരുകൈകളും ഒരേ സമയം ഒരേ വേഗതയിൽ ഉപയോഗിച്ച് അഞ്ച് മിനിറ്റിനുള്ളിൽ അൻപതു ചിത്രങ്ങൾ വരെ അരങ്ങിൽ വരയ്ക്കുന്ന ജിതേഷ്ജി ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ എന്ന നിലയിൽ ലോകശ്രദ്ധ നേടിയ സെലിബ്രിറ്റി കാർട്ടൂണിസ്റ്റാണ്. വായിക്കുന്ന മനനം ചെയ്യുന്ന വേറിട്ട…
Read Moreഭക്തജനങ്ങള്‍ക്ക് സായൂജ്യമേകി പത്താമത് ചിക്കാഗോ ഗീതാമണ്ഡലം പൊങ്കാല മഹോത്സവം
ജയ് ചന്ദ്രൻ ചിക്കാഗോ: ഭക്തജനങ്ങള്‍ക്ക് സായൂജ്യമേകി പത്താമത് ചിക്കാഗോ ഗീതാമണ്ഡലം പൊങ്കാല മഹോത്സവം ആഘോഷിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിയന്ത്രണങ്ങളേതുമില്ലാതെ വിപുലമായി പൊങ്കാല നടക്കുന്നത്. അമ്മേ നാരായണ, ദേവി നാരായണ മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തജനങ്ങൾ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ ആഘോഷങ്ങളിൽ പങ്കെടുത്ത് ധന്യരായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി, പൊങ്കാല വൃതശുദ്ധി കാത്തുകൊണ്ടും, ദേവി നാമ ജപങ്ങൾ ഉരുക്കഴിച്ചു കൊണ്ടുമാണ് ഓരോ ഭക്തരും പൊങ്കാലക്കായി മാനസികമായി തയ്യാറായത്. ശനിയാഴ്ച്ച ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഭക്തജനങ്ങൾ ലളിത സഹസ്രനാമം പാരായണം ചെയ്ത് ആദിപരാശക്തിയിൽ നിന്നും പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങി. ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം ആരംഭിച്ചത്, മഹാഗണപതിക്ക് വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അര്‍ഘ്യം നല്‍കിയശേഷം ഗണപതി അഥര്‍വോപനിഷത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തിയ ശേഷം ആയിരുന്നു. തുടര്‍ന്ന്…
Read Moreകുവൈറ്റ് കൊല്ലം ഫ്രണ്ട്സ് ഗ്രൂപ്പിന്റെ കുടുംബ സംഗമം നടന്നു
konnivartha.com : കുവൈറ്റ് കൊല്ലം ഫ്രണ്ട്സ് ഗ്രൂപ്പിന്റെ കുടുംബ സംഗമം നടന്നു .കുവൈറ്റ് മംഗഫ് ഡിലൈറ്റ് ഹാളിൽ വച്ച് ഗ്രൂപ്പിന്റെ പ്രസിഡന്റ് ഷാലു തോമസിന്റെ അധ്യക്ഷതയിൽ ജീവകാരുണ്യപ്രവർത്തകൻ ഫാ : ഡേവിഡ് ചിറമേൽ ഉദ്ഘാടനം ചെയ്തു . കെ കെ എഫ് സെക്രട്ടറി ജിനു കെ വി സ്വാഗതം പറഞ്ഞു . മനോജ് കോന്നി, സോബി ജോർജ്, രാജൻ തോട്ടത്തിൽ, ഷാനവാസ് ബഷീർ, ബിനോയ് ചന്ദ്രൻ, സക്കീർ പുത്തൻപാലം, രതീഷ് രവി, ആനന്ദ് രാജ് എന്നിവർ ആശംസകൾ അറിയിച്ചു. ഇട്ടിച്ചൻ ആന്റണി നന്ദി പറഞ്ഞു.
Read Moreഓസ്കർ: മികച്ച നടൻ ബ്രെണ്ടൻ ഫേസർ, നടി മിഷെൽ യോ
മികച്ച നടനുള്ള 95ആം ഓസ്കര് പുരസ്കാരം ബ്രെണ്ടൻ ഫേസറിന്. ദ വെയ്ല് എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. 90കളില്‍ തിളങ്ങിനിന്ന ബ്രെണ്ടൻ ഫേസര്‍ ദ വെയ്ലിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കുകയായിരുന്നു. മിഷെൽ യോ ആണ് മികച്ച നടി. മികച്ച നടിയാകുന്ന ആദ്യ ഏഷ്യൻ വംശജയാണ് മിഷേൽ യോ. എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസാണ് മികച്ച സിനിമ. 14 വർഷത്തിന് ശേഷം ഓസ്കർ പുരസ്കാരം ഇന്ത്യയിലെത്തി. ആർആർആറിലെ ‘നാട്ടു നാട്ടു’ മികച്ച ഗാനമായി. ലോസ് ആഞ്ചലസിലെ ഡോൾബി തിയറ്ററിൽ സംഗീത സംവിധായകൻ എം എം കീരവാണി പുരസ്കാരം ഏറ്റുവാങ്ങി. ദ എലിഫെന്റ് വിസ്പറേഴ്സ് മികച്ച ഷോർട്ട് ഡോക്യുമെന്ററിയായി. എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസ് പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. കി ഹൂയ് ക്വിവാന് ആണ് മികച്ച സഹനടന്‍. എവരിതിങ് എവരിവെയര്‍ ഓള് അറ്റ് വണ്‍സ് എന്ന സിനിമയിലെ അഭിനയത്തിനാണ്…
Read Moreഅല്ലു അർജുനന് ഒപ്പം മല്ലുവും : ഇൻസ്റ്റയിലെ സൂപ്പർ താരങ്ങളെ അടുത്തറിയാം
ഇൻസ്റ്റഗ്രാമിൽ ഇന്ത്യയിൽ ഒന്നാമൻ അല്ലു അർജുൻ:ഇൻസ്റ്റ റീൽസ് കാഴ്ചക്കാരുടെ എണ്ണം കൊണ്ട് അല്ലുവിന് ഒപ്പത്തിനൊപ്പം എത്താൻ ഒരു മല്ലുവും: ഇൻസ്റ്റയിലെ സൂപ്പർ താരങ്ങളെ അടുത്തറിയാം konnivartha.com : ലോകത്ത് ന്യൂ ജനറേഷനു ഏറ്റവുമധികം ഇഷ്ടമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഫെയ്സ്ബുക്കും ട്വിറ്ററും അല്ല ഇൻസ്റ്റഗ്രാം ആണെന്ന് സൈബർ സാക്ഷരതയുള്ള എല്ലാവർക്കും അറിയാം! ഇന്റർനെറ്റ് കണക്ഷന്റെ എണ്ണത്തിൽ 100 കോടിയിലേക്ക് കുതിക്കുന്ന ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം കാഴ്ചക്കാരും ആരാധകരുമുള്ള ഇന്ത്യക്കാരൻ ആരെന്നാണ് സൈബർ ലോകത്ത് ഏറ്റവും വലിയ ചർച്ചാവിഷയം.ബ്രഹ്മാണ്ഡസിനിമകളി ലെ നായകനും തെലുങ്ക് സൂപ്പർ സ്റ്റാറുമായ അല്ലു അർജുൻ! 2O മില്ല്യൻ ഫോളോവേഴ്സും 17 മില്ല്യനിലധികം കാഴ്ചക്കാരുമായി അല്ലു അർജുൻ ഇൻസ്റ്റഗ്രാമിലെ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒന്നാമനായി വിലസുന്നു . എന്നാൽ അല്ലു അർജുനു ഇൻസ്റ്റഗ്രാം റീൽസ് കാഴ്ചക്കാരുടെ എണ്ണത്തിൽ വെല്ലുവിളി ഉയർത്തി നിൽക്കുന്നത് ആരെന്ന്…
Read Moreഅന്താരാഷ്ട്ര വനിതാ ദിനം വ്യത്യസ്തമായി ആചരിച്ച് (എം സി വൈ എം )യുവജനങ്ങൾ
konnivartha.com/ പത്തനംതിട്ട – സീതത്തോട് : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മലങ്കര കത്തോലിക്ക യുവജനപ്രസ്ഥാനം (എം സി വൈ എം) സീതത്തോട് വൈദിക ജില്ലയുടെ നേതൃത്വത്തിൽ വനിതാ ദിനവും ആദരവും നല്കി . വനിതാ ദിനവുമായി ബന്ധപ്പെട്ടുകൊണ്ട് നമ്മുടെ സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ നിസ്സഹായരായ മനുഷ്യർ അധിവസിക്കുന്ന അഗതി മന്ദിരമായ സീതത്തോട് മരിയ ഭവനിൽ അറുപതോളം വരുന്ന അമ്മമാരുമായി വനിതാദിനം ആഘോഷിക്കപ്പെട്ടത്. അവരോടൊപ്പം സമയം ചെലവഴിക്കുകയും അവരോടൊപ്പം ഭക്ഷണം, കഴിക്കുകയും രോഗികളായ അമ്മമാരെ ശുശ്രൂഷിക്കുകയു൦ ചെയ്തു. മരിയ ഭവനിലെ അന്തേവാസികളെ ശുശ്രൂഷിക്കുന്നവരെ പ്രത്യേകം ആദരിക്കുകയും അവര്‍ നിൽക്കുന്ന ശുശ്രൂഷകൾക്ക് നന്ദി പറയുകയും ചെയ്തു. എംസി വൈ എം സീതത്തോട് വൈദിക ജില്ല പ്രസിഡന്റ് നിബിൻ പി സാമുവൽ, കെ സി വൈ എം ട്രഷറർ ലിനു വി ഡേവിഡ്, ജില്ലാ വൈസ് പ്രസിഡന്റ് കിരൺ പൊന്നച്ചൻ…
Read Moreഎസ്ബി അസ്സെംഷൻ അലുംനി ബിഷപ്പ് ജോയ് ആലപ്പാട്ടിനും കെവിൻ ഓലിക്കലിനും സ്വീകരണം നൽകി
ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബി അസ്സെംപ്ഷൻ അലുമ്നിയുടെ ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചിക്കാഗോ സെന്റ് തോമസ് സിറോ മലബാർ കാത്തോലിക്കാരൂപതയുടെ മെത്രാനായ മാർ ജോയി ആലപ്പാട്ടിനും ഇല്ലിനോയി സ്റ്റേറ്റ് റെപ്രെസെന്ററ്റീവായ കെവിൻ ഓലിക്കലിനും സ്നേഹോഷ്മളമായ സ്വീകരണം നൽകി. മാർച്ച് 5 നു വൈകുന്നേരം 6:30 നു ആർലിംഗ്ടൺ ഹെയ്ഗ്റ്സിലുള്ള സെലെസ്റ്റാ സെലക്ട് മോട്ടലിലെ മീറ്റിംഗ് ഹാളിൽ നടന്ന അലുംനി കുടുംബസംഗമംത്തിലാണ് സ്വീകരണം നൽകിയത്. സ്വീകരണ സമ്മേളനത്തിൽ അലുംനി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.റോസ് മാത്യു പ്രാർത്ഥനാഗാനം ആലപിച്ചു. മാത്യു ഡാനിയേൽ(വി.പി) സ്വാഗതം ആശംസിച്ചു.എസ്ബി അലുംനികളായ ബഹ്റൈൻ ഗോപിയോ പ്രസിഡന്റ് സണ്ണി കുളത്താക്കലും ഡോ: ജോ പുത്തൻപുരക്കലും വേൾഡ് മലയാളീ കൌൺസിൽ ചിക്കാഗോ പ്രൊവിൻസ് പ്രസിഡന്റ് ബെഞ്ചമിൻ തോമസ് എന്നിവരും പ്രസംഗിച്ചു. ഗൂഡ്വിൻഫ്രാൻസിസ്, ഗ്രേസിലിൻ ഫ്രാൻസിസ് തോമസ് ഡീക്രോസ്സ് എന്നിവർ…
Read Moreഫ്രഞ്ച് നാവികസേന കപ്പലുകളുടെ കൊച്ചി സന്ദർശനം തുടങ്ങി
ഫ്രഞ്ച് നാവികസേനയുടെ കപ്പലായ ‘FS Dixmude’ എന്ന ആംഫീബിയസ് ഹെലികോപ്റ്റർ വാഹിനിയും ‘La Fayette’ ഫ്രിഗേറ്റും 2023 മാർച്ച് 06 മുതൽ 10 വരെ ‘Jeanne d’Arc’-ൻറ്റെ പ്രദക്ഷിണ ദൗത്യത്തിന്റെ ഭാഗമായി കൊച്ചി സന്ദർശിക്കുന്നു. റിയർ അഡ്മിറൽ ഇമ്മാനുവൽ സ്ലാർസ് (ALINDIEN), ക്യാപ്റ്റൻ ഇമ്മാനുവൽ മൊകാർഡ്, ലെഫ്റ്റനന്റ് കമാൻഡർ ജിസ്ലെയ്ൻ ഡെലിപ്ലാങ്ക് എന്നിവർ 23 മാർച്ച് 06 ന് ദക്ഷിണ നേവൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ജെ സിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും ഇരു നാവികസേനകൾ തമ്മിലുള്ള സമുദ്ര സഹകരണത്തിന്റെ വിപുലമായ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഈ സന്ദർശന വേളയിൽ, ഫ്രഞ്ച് സംഘം ദക്ഷിണ നേവൽ കമാൻഡിന്റെ പ്രൊഫഷണൽ പരിശീലന സ്കൂളുകളും കപ്പലുകളും സന്ദർശിച്ചു. ‘ക്രോസ്-ട്രെയിനിംഗ്’ സന്ദർശനങ്ങൾ, കായിക മത്സരങ്ങൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ, സാമൂഹിക ഇടപെടലുകൾ എന്നിവ സന്ദർശനത്തിൽ ഉൾപ്പെടും. ഫ്രഞ്ച്…
Read Moreയുവജന കമ്മീഷന് യുവ കര്‍ഷക സംഗമത്തിന് തുടക്കമായി
സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന യുവകര്‍ഷ സംഗമത്തിന് അടൂര്‍ മാര്‍ത്തോമാ യൂത്ത് സെന്ററില്‍ തുടക്കമായി. പ്രശസ്ത ചലച്ചിത്രനടനും സാംസ്കാരിക പ്രവര്‍ത്തകനുമായ ജയന് ചേര്‍ത്തല സംഗമം ഉദ്ഘാടനം ചെയ്തു. യുവജന കമ്മീഷന് അംഗം പി.എ. സമദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കമ്മീഷന് അംഗം വി. വിനില്‍ സ്വാഗതവും സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. എം. രണ്‍ദീഷ് നന്ദിയും പറഞ്ഞു. യുവ കര്‍ഷകര്‍ക്ക് ഒത്തുകൂടാനും പുത്തന്‍ കൃഷിരീതികളെയും നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് സംശയങ്ങള്‍ ദൂരീകരിച്ചും കൃഷിയില്‍ താല്പര്യമുള്ള യുവതയ്ക്ക് ഊര്‍ജം നല്‍കുകയാണ് സംഗമത്തിന്റെ ലക്ഷ്യം. സംഗമത്തിന്റെ സമാപന സമ്മേളനം നിയമസഭാ സെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
Read More