ഫ്രഞ്ച് നാവികസേന കപ്പലുകളുടെ കൊച്ചി സന്ദർശനം തുടങ്ങി

 

ഫ്രഞ്ച് നാവികസേനയുടെ കപ്പലായ ‘FS Dixmude’ എന്ന ആംഫീബിയസ് ഹെലികോപ്റ്റർ വാഹിനിയും ‘La Fayette’ ഫ്രിഗേറ്റും 2023 മാർച്ച് 06 മുതൽ 10 വരെ ‘Jeanne d’Arc’-ൻറ്റെ പ്രദക്ഷിണ ദൗത്യത്തിന്റെ ഭാഗമായി കൊച്ചി സന്ദർശിക്കുന്നു. റിയർ അഡ്മിറൽ ഇമ്മാനുവൽ സ്‌ലാർസ് (ALINDIEN), ക്യാപ്റ്റൻ ഇമ്മാനുവൽ മൊകാർഡ്, ലെഫ്റ്റനന്റ് കമാൻഡർ ജിസ്‌ലെയ്ൻ ഡെലിപ്ലാങ്ക് എന്നിവർ 23 മാർച്ച് 06 ന് ദക്ഷിണ നേവൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ജെ സിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും ഇരു നാവികസേനകൾ തമ്മിലുള്ള സമുദ്ര സഹകരണത്തിന്റെ വിപുലമായ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

ഈ സന്ദർശന വേളയിൽ, ഫ്രഞ്ച് സംഘം ദക്ഷിണ നേവൽ കമാൻഡിന്റെ പ്രൊഫഷണൽ പരിശീലന സ്കൂളുകളും കപ്പലുകളും സന്ദർശിച്ചു. ‘ക്രോസ്-ട്രെയിനിംഗ്’ സന്ദർശനങ്ങൾ, കായിക മത്സരങ്ങൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ, സാമൂഹിക ഇടപെടലുകൾ എന്നിവ സന്ദർശനത്തിൽ ഉൾപ്പെടും. ഫ്രഞ്ച് സൈന്യം ഇന്ത്യൻ സൈന്യവുമായി സംയുക്ത സൈനികാഭ്യാസവും നടത്തും.

ഇന്തോ പസഫിക് മേഖലയിലെ പ്രാദേശിക സമുദ്ര സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ഘടകമാണ് ഇന്തോ-ഫ്രഞ്ച് നാവിക സഹകരണം. ഫ്രഞ്ച് കപ്പലുകളുടെ സന്ദർശനം ശക്തമായ ഉഭയകക്ഷി പ്രതിരോധ ബന്ധത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിനും ഗണ്യമായ സംഭാവന നൽകുന്നു.

error: Content is protected !!