സി പി എം സംസ്ഥാനസെക്രട്ടറിക്ക് വേഗവരയിലൂടെ വരവേൽപ്പ്

 

konnivartha.com : ആലപ്പുഴ ജില്ലയിലെ പര്യടനത്തിനു ശേഷം സി പി എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് മലയോരജില്ലയായ പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിലായിരുന്നു ആദ്യ വരവേൽപ്പ്.

 

വരവേൽപ്പ് ഇവിടെ അക്ഷരാർത്ഥത്തിൽത്തന്നെ വരകൊണ്ടുള്ള വരവേൽപ്പ് ആയി മാറുകയായിരുന്നു. മിന്നൽവേഗവരയിലൂടെ ജാഥാ ക്യാപ്ടൻ ഗോവിന്ദൻമാഷിനെയും മാഷ് വരയ്ക്കാൻ ആവശ്യപ്പെട്ട ഇ എം എസ് അടക്കമുള്ള കമ്യുണിസ്റ്റ് നേതാക്കളെയും വിഖ്യാത അതിവേഗചിത്രകാരൻ ജിതേഷ്ജി അരങ്ങിലെ രേഖാചിത്രവിസ്മയങ്ങളാക്കി സ്പീഡ് സ്കെച്ച് സല്യൂട്ട് ഒരുക്കിയാണ്‌ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ അണിനിരന്ന ആയിരങ്ങളെ ആവേശഭരിതരാക്കിയ ത്. ഇരുകൈകളും ഒരേ സമയം ഒരേ വേഗതയിൽ ഉപയോഗിച്ച്‌ അഞ്ച് മിനിറ്റിനുള്ളിൽ അൻപതു ചിത്രങ്ങൾ വരെ അരങ്ങിൽ വരയ്ക്കുന്ന ജിതേഷ്ജി ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ എന്ന നിലയിൽ ലോകശ്രദ്ധ നേടിയ സെലിബ്രിറ്റി കാർട്ടൂണിസ്റ്റാണ്.

വായിക്കുന്ന മനനം ചെയ്യുന്ന വേറിട്ട രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ പ്രമുഖനെന്നെ നിലയിലാണ് ഗോവിന്ദൻ മാഷിനോട് കക്ഷി രാഷ്ട്രീയ ബന്ധങ്ങൾ ഏതുമില്ലാത്ത തനിക്ക് വലിയ ആദരവുള്ളതെന്ന് സോഷ്യൽ മീഡിയയിൽ രണ്ടു കോടിയോളം കാഴ്ചക്കാരുള്ള ഇൻസ്റ്റഗ്രാമിൽ സൂപ്പർ സ്റ്റാർഡമുള്ള ജിതേഷ്ജി പറഞ്ഞു

error: Content is protected !!