ആറന്മുള ഉത്രട്ടാതി ജലോത്സവം; ഇടശ്ശേരിമല, ഇടക്കുളം ജേതാക്കൾ

  ആറന്മുള ഉത്രട്ടാതി ജലമേളയിൽ ഇടശ്ശേരിമല, ഇടക്കുളം പള്ളിയോടങ്ങള്‍ ജേതാക്കളായി ഇടശ്ശേരിമല എ ബാച്ചിൽ നിന്നും, ഇടക്കുളം ബി ബാച്ചിൽ നിന്നുമാണ് ജേതാക്കള്‍ക്കുള്ള മന്നം ട്രോഫി സ്വന്തമാക്കിയത്. ആവേശം നിറഞ്ഞ മത്സരത്തിനിടെ പള്ളിയോടങ്ങൾ മറിഞ്ഞത് ആശങ്ക ഉയർത്തി. എ ബാച്ചില്‍ ഇടപ്പാവൂർ പേരൂർ പള്ളിയോടവും ബി ബാച്ചില്‍ ഇടപ്പാവൂർ പള്ളിയോടവും രണ്ടാം സ്ഥാനം നേടി. സെമി ഫൈനലിന് മുൻപ് സ്റ്റാർട്ടിംഗ് പോയിന്റിലും ഫിനിഷിംഗ് പോയിന്റിലും പള്ളിയോടങ്ങൾ മറിഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കി. സെമി ഫൈനലിനിടെ വന്മഴി പള്ളിയോടം മറിഞ്ഞ് 4 പേരെ കാണാതായിരുന്നു. തുഴക്കാരെ പെട്ടെന്ന് രക്ഷപ്പെടുത്തിയെങ്കിലും കൂട്ടത്തില്‍ ഒരാൾക്ക് പരുക്കേറ്റു. വള്ളങ്ങൾ ഓരോന്നായി മറിഞ്ഞത് മത്സരാവേശത്തിനെ ബാധിച്ചെങ്കിലും, ആളപായമില്ലാത്തത് ജലമേള കാണാനെത്തിയവർക്കും സംഘാടകർക്കും ഏറെ ആശ്വാസം നൽകി.

Read More

ഡോ.എം .എസ്. സുനിലിന്റെ 292 മത് സ്നേഹഭവനം ഓണസമ്മാനമായി ഡെയ്സി ബേബിക്കും കുടുംബത്തിനും

  konnivartha.com: സാമൂഹിക പ്രവർത്തക ഡോ.എം .എസ്. സുനിൽ ഭവനരഹിതരായ നിരാലമ്പർക്ക് പണിതു നൽകുന്ന 292 മത് സ്നേഹഭവനം ഓണസമ്മാനമായി നാട്ടുകാരനും വിദേശ മലയാളിയുമായ റോയി നെടുങ്ങോട്ടിലിന്റെ സഹായത്താൽ കടുത്തുരുത്തി അറുനൂറ്റിമംഗലം ആനിസ്ഥാനം ഡെയ്സി ബേബിക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും കടുത്തുരുത്തി എം.എൽ.എ. മോൻസ് ജോസഫ് നിർവഹിച്ചു . വർഷങ്ങളായി സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ ദുരിത അവസ്ഥയിൽ കഴിയുകയായിരുന്നു. ഡെയ്സിയും ബേബിയും മൂന്ന് കുഞ്ഞുങ്ങളും ഇവരുടെ ദയനീയ സ്ഥിതി മനസ്സിലാക്കിയ നാട്ടുകാരൻ കൂടിയായ റോയ് നെടുങ്ങോട്ടിൽ അദ്ദേഹത്തിൻറെ വസ്തുവിൽ നിന്നും അഞ്ചു സെൻറ് ഭൂമി ഇവർക്കായി നൽകുകയും ഇതിൽ റോയിയുടെ തന്നെ സഹായത്താൽ ടീച്ചർ ഇവർക്ക് ആയി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. തിരുവോണനാളിൽ സ്വന്തമായി വീടും സ്ഥലവും ലഭിച്ച സന്തോഷത്തിലായിരുന്നു…

Read More

കല്ലേലി കാവില്‍ ഉത്രാടപ്പൂയലും തിരുവോണ സദ്യയും നടക്കും

  konnivartha.com/കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) ( 2023 ആഗസ്റ്റ്‌ 28 തിങ്കള്‍)ഉത്രാടപ്പൂയല്‍ ,അപ്പൂപ്പന് തിരു : അമൃതേത്ത് ,ഉത്രാട സദ്യ എന്നിവ നടക്കും . തിരുവോണ സദ്യയും ഉണ്ടാകും . ( 2023 ആഗസ്റ്റ്‌ 28 തിങ്കള്‍) രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണം രാവിലെ 7 മണിയ്ക്ക് പ്രകൃതി സംരക്ഷണ പൂജയും മലയ്ക്ക് കരിക്ക് പടേനിയും .രാവിലെ 8 .30 ന് ഉപ സ്വരൂപ പൂജയും മീനൂട്ടും വാനര ഊട്ടും 9 മണിയ്ക്ക് പ്രഭാത പൂജ തുടര്‍ന്ന് ഉത്രാടപ്പൂയല്‍ ,അപ്പൂപ്പന് തിരു : അമൃതേത്ത് ,ഉത്രാട സദ്യ എന്നിവ നടക്കും 11.30 ന് ഊട്ട് പൂജ ,വൈകിട്ട് 6.30 ന് സന്ധ്യാ വന്ദനം . തിരുവോണ ദിനത്തില്‍ രാവിലെ 4 മണിയ്ക്ക് മല…

Read More

ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഓണ കിറ്റുകളുടെ വിതരണവും നടത്തി

  konnivartha.com/പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ .എം. എസ് .സുനിൽ വിവിധ ജില്ലകളിലായി നിർമ്മിച്ചു നൽകിയ സ്നേഹ ഭവനങ്ങളിലെ പത്തനംതിട്ട : ജില്ലയിലെയും കൊല്ലം ജില്ലയിലെയും കുടുംബങ്ങളുടെ സ്നേഹ സംഗമവും ഓണാഘോഷ പരിപാടികളും ഓണക്കിറ്റ്കളുടെ വിതരണവും പത്തനംതിട്ട ടൗൺ ഹാളിൽ ഡോ .എം. എസ്. സുനിൽ ഉദ്ഘാടനം നിർവഹിച്ചു .     അരി, പഞ്ചസാര ,വെളിച്ചെണ്ണ ഉൾപ്പെടെ 22 ഇനം ഭക്ഷ്യ പദാർത്ഥങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യധാന്യ കിറ്റുകൾ വിവിധ ജില്ലകളിലെ 200ൽ പരം കുടുംബങ്ങൾക്കാണ് നൽകിയത്. ചടങ്ങിൽ കെ. പി .ജയലാൽ., തോമസ് വർഗീസ് .,പ്രിൻസ് സുനിൽ., അജിത് കുമാർ., ആര്യ. സി. എൻ. എന്നിവർ പ്രസംഗിച്ചു.

Read More

കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ്  2023 ഓഗസ്റ്റ് 26 ന്

konnivartha.com: കൊളംബസ് (ഒഹായോ): സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ടു  വർഷമായി നടത്തുന്ന സിഎൻസി എക്സ്റ്റേണൽ ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 26ന് ഡബ്ലിൻ എമറാൾഡ് ഫീൽഡിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും മിഷന് പുറത്തുള്ള ടീമുകളെ കൂടി ഉൾകൊള്ളിച്ചാണ് മൽസരം. ഓഗസ്റ്റ് 5ന് നടന്ന സിഎൻസി ഇന്റേണൽ  ക്രിക്കറ്റ് ടൂർണമെന്റ്ൽ  ജിൻസൺ സാനിയുടെ നേതൃത്വത്തിൽ റെഡ് ഫാൽക്കൺസ് ടീം വിജയികളായി. ഡെവ് കെയർ സൊല്യൂഷൻസ്, സോണി ജോസഫ് – Realtor, K & N ഫിനാൻഷ്യൽ  സൊല്യൂഷൻസ് (കൃഷ്ണ നിമിൽ) എന്നിവരാണ് പ്രധാന സ്പോൺസർസ്. SM United (സിറോ മലബാര്‍ മിഷൻ കൊളംബസ്), OMCC  (ഒഹായോ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ,  സെൻറ്. ചാവറ ടസ്‌കേഴ്‌സ് (സെൻറ്. ചാവറ സിറോ മലബാർ കത്തോലിക്ക മിഷൻ, സിൻസിനാറ്റി), CAFC (കൊളംബസ്…

Read More

69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

  konnivartha.com : മികച്ച നടൻ അല്ലു അർജുൻ, നടിക്കുള്ള അവാർഡ് പങ്കിട്ട് ആലിയ ഭട്ടും കൃതി സനോനും 69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ അല്ലു അർജുനാണ്. പുഷ്പയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഗംഗുഭായ് കതിയാവാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടിനും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച ചിത്രം റോക്കട്രി ദ് നമ്പി എഫക്ടാണ്. മികച്ച സംഗീത സംവിധായകൻ- ദേവി ശ്രീ പ്രസാദ് – പുഷ്പ മികച്ച പശ്ചാത്തല സംഗീതം – എം എം കീരവാണി മികച്ച ഓഡിയോഗ്രഫി – ചവിട്ട് മികച്ച തിരക്കഥ – നായാട്ട് – ഷാഹി കബിർ മികച്ച ഗായിക – ശ്രേയ ഘോഷാൽ മികച്ച സഹനടി – പല്ലവി ജോഷി മികച്ച നവാഗത സംവിധായകൻ – വിഷ്ണു…

Read More

ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ ലാലു അലക്സിന്

  konnivartha.com/ പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിന്‍റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ നാലാമത് പുരസ്കാരം നടൻ ലാലു അലക്സിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും , പത്തനംതിട്ട ജില്ലാ കൺവീനർ പി. സക്കീർ ശാന്തിയും, ജില്ലാ രക്ഷാധികാരി സുനീൽ മാമ്മൻ കെട്ടുപ്പള്ളിലും അറിയിച്ചു. സിനിമയുടെ വിവിധ മേഖലകളിൽ ലാലു അലക്സ് നൽകിയ മികച്ച സാന്നിദ്ധ്യമാണ് ലാലു അലക്സിനെ അവാർഡിനായി പരിഗണിച്ചത്. സ്വഭാവവേഷങ്ങൾ , ഹാസ്യ – വില്ലൻ കഥാപാത്രങ്ങൾ , നായകൻ എന്നിവയുൾപ്പെടെ മലയാളം , തമിഴ് ഭാഷകളിലായി 250 ൽഅധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. പിറവത്ത് ചാണ്ടിയുടെയും അന്നമ്മയുടെയും രണ്ടാമത്തെ മകനായി 1954 നവംബർ 30ന് അദ്ദേഹം ജനിച്ചു. 1986ൽ ബെറ്റിയെ വിവാഹം കഴിച്ചു. ബെൻ ലാലു അലക്സ്…

Read More

“ഭൂപി In Ivani Island” പുസ്കതക പ്രകാശനം ആഗസ്റ്റ് 25 ന്

  konnivartha.com : പയ്യന്നൂര്‍ സ്വദേശിയും ദൃശ്യമാധ്യമപ്രവര്‍ത്തനുമായ ടിവി സജിത് രചിച്ച “ഭൂപി In Ivani Island “എന്ന ഫാന്‍റസി ബാലനോവലിന്‍റെ പ്രകാശനം വിഖ്യാത നോവലിസ്റ്റ് സി. വി ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും . കാസറഗോഡ് കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വച്ച് ആഗസ്റ്റ് 25 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പുസ്തകപ്രകാശനചടങ്ങില്‍ എഴുത്തുകാരനും അധ്യാപകനുമായ പ്രാപ്പോയില്‍ നാരായണന്‍ പുസ്തകം ഏറ്റുവാങ്ങും . കൈരളി ബുക്സ് എഡിറ്റര്‍ സുകുമാരന്‍ പെരിയച്ചൂര്‍ പുസ്തകപരിചയം നടത്തും. ടിവി സജിത്തിന്‍റെ ആദ്യപുസ്തകമായ “ഭൂമി പിളരുംപോലെ” 2021 ല്‍ പ്രസിദ്ധീകരിച്ചിരുന്നു . നിരവധി പുരസ്കാരങ്ങള്‍ നേടി നാലുപതിപ്പുകളിലായിറങ്ങിയ ആ ചെറുകഥാസമാഹരത്തിന് വായനക്കാര്‍ നല്‍കിയ പ്രോത്സാഹനമാണ് പുതിയ പുസ്തകത്തിനുള്ള പ്രചോദനം എന്ന് ടിവി സജിത് പറഞ്ഞു . ആറടിസ്പന്ദനം, മെന്‍സസ് ഡേ, അതിജീവനാനന്തരം തുടങ്ങിയ ശ്രദ്ധേയമായ കഥകള്‍ മാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവമാധ്യമങ്ങളിലൂടെ പുസ്തകത്തിന്‍റെ കവര്‍…

Read More

കനേഡിയന്‍ മലയാളി നേഴ്‌സസ് അസോസിയേഷന്‍ ഓണാഘോഷം ആഗസ്റ്റ് 26ന്

    konnivartha.com: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ പ്രൊഫഷ്ണല്‍ ഓര്‍ഗനൈസേഷന്‍ ആയ സി.എം.എന്‍.എ.യുടെ’ഊരിലെ ഉണ്ണിക്കും ഏകാം സാന്ത്വനം”മാവേലി മന്നനെ ഓര്‍ത്തീടുമ്പോള്‍’എന്ന കാരുണ്യ പദ്ധതിയായ അട്ടപ്പാടിയിലെ ആദിവാസി സ്‌ക്കൂള്‍ കുട്ടികള്‍ക്ക് പഠനസഹായവുമായി നേഴ്‌സസ് അസോസിയേഷന്‍ മാവേലിയെ വരവേല്‍ക്കുകയാണ്. എല്ലാ വര്‍ഷവും കേരളത്തിലെ അശരണര്‍ക്കും തണലേകുവാന്‍ ഓണാഘോഷം സംഘടിപ്പിക്കുന്ന നോര്‍ത്ത് അമേരിക്കയിലെ ഏക അസ്സോസിയേഷന്‍ സി.എം.എന്‍.എ. മാത്രമാണ്. നിരവധി കലാപരിപാടികള്‍ ഓണാഘോഷത്തിന്‍ അവതരിക്കപ്പെടും. കേരളത്തനിമയില്‍ വസ്ത്രധാരണം ചെയ്യുന്ന കുട്ടികളില്‍ നിന്നും ഓണകുറമ്പന്‍, ഓണക്കുറുമ്പി എന്നിവരെയും, യുവാക്കളില്‍ നിന്നും, യുവതികളില്‍ നിന്നും ഓണത്തമ്പുരാന്‍, ഓണത്തമ്പുരാട്ടി എന്നിവരെയും തെരഞ്ഞെടുത്തു സമ്മാനങ്ങള്‍ നല്‍കി ആദരിക്കും. കാനഡയിലെ രാഷ്ട്രീയ, ആത്മീയ സാമൂഹിക മേഖലയിലെ നേതാക്കള്‍ ആശംസകള്‍നേരും.സന്ധ്യക്ക് 5.30 pm ന് ആരംഭിക്കുന്ന പരിപാടികള്‍ 9.00 pmനു ഓണസദ്യയോടെ അവസാനിക്കും. ഊരിലെ ഉണ്ണിക്കു സാന്ത്വനം ഏകാനായി സംഭാവനകള്‍ നല്‍കുവാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. Venne സെന്റ് ഗ്രിഗോറിയോസ്…

Read More

കല്ലേലി കൗള ഗണപതി പൂജ സമർപ്പിച്ചു

  konnivartha.com/ കോന്നി :വിനായക ചതുർഥിയോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )കല്ലേലി കൗള ഗണപതി പൂജ സമർപ്പിച്ചു.കല്ലേലി അമ്മൂമ്മ കല്ലേലി ഊരാളി അപ്പൂപ്പൻ എന്നിവർക്ക് പ്രഭാത പൂജകൾ നൽകിയ ശേഷം കൗള ഗണപതി നടയിൽ ആണ് പൂജ നടന്നത്. ഫലവർഗ്ഗങ്ങളും കരിമ്പും മധുര പലഹാരങ്ങളും 101 കരിക്കും നേദിച്ചു. പൂജകൾക്ക് ശേഷം നിവേദ്യം ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്തു. പൂജകൾക്ക് വിനീത് ഊരാളി കാർമികത്വം വഹിച്ചു.

Read More