69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

 

konnivartha.com : മികച്ച നടൻ അല്ലു അർജുൻ, നടിക്കുള്ള അവാർഡ് പങ്കിട്ട് ആലിയ ഭട്ടും കൃതി സനോനും

69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ അല്ലു അർജുനാണ്. പുഷ്പയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഗംഗുഭായ് കതിയാവാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടിനും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച ചിത്രം റോക്കട്രി ദ് നമ്പി എഫക്ടാണ്.

മികച്ച സംഗീത സംവിധായകൻ- ദേവി ശ്രീ പ്രസാദ് – പുഷ്പ
മികച്ച പശ്ചാത്തല സംഗീതം – എം എം കീരവാണി
മികച്ച ഓഡിയോഗ്രഫി – ചവിട്ട്
മികച്ച തിരക്കഥ – നായാട്ട് – ഷാഹി കബിർ
മികച്ച ഗായിക – ശ്രേയ ഘോഷാൽ
മികച്ച സഹനടി – പല്ലവി ജോഷി
മികച്ച നവാഗത സംവിധായകൻ – വിഷ്ണു മോഹൻ ( ചിത്രം മേപ്പടിയാൻ )
മികച്ച സംവിധായകൻ – നിഖിൽ മഹാജൻ – ഗോദാവരി
മികച്ച നോൺ ഫീച്ചർ ചിത്രം – ഗർവാലി, ഏക് ഥാ ഗാവോ
മികച്ച ഹിന്ദി ചിത്രം – സർദാർ ഉദ്ദം
മികച്ച കന്നഡ ചിത്രം – 777 ചാർലി
മികച്ച സഹനടൻ- പങ്കജ് തൃപാഠി
മികച്ച സഹനടി- പല്ലവി ജോഷി
മികച്ച ദേശീയോദ്ഗ്രഥന ചിത്രം – കശ്മീർ ഫയൽസ്

 

69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഓസ്കാർ വേദിയിൽ തിളങ്ങിയ ആർആർആർ പുരസ്കാര നേട്ടത്തിൽ മുന്നിട്ടു നിന്നു. മികച്ച നടിയായി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, കൃതി സനോൻ എന്നിവർ അർഹരായി. ഗംഗുഭായ് കത്തിയാവാഡിയിലെ പ്രകടനത്തിലൂടെയാണ് ആലിയ മികച്ച നടിയായത്. മിമിയിലെ അഭിനയമാണ് കൃതി സനോനിന് പുരസ്കാരം നൽകിയത്. പുഷ്പയിലെ അഭിനയത്തിന് അല്ലു അർജുൻ സ്വന്തമാക്കി. നമ്പി നാരായണന്റെ ജീവിതകഥയെ ആസ്പദമാക്കിയെടുത്ത റോക്കട്രി മികച്ച ചിത്രമായി. മികച്ച ദേശീയ ഉദ്ഗ്രഥനത്തിനുള്ള പുരസ്കാരം കശ്മീർ ഫയൽസ് നേടി.

മികച്ച മലയാളം ചിത്രമായി ഹോം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നായാട്ടിലൂടെ ഷാഹി കബീർ നേടി. ദേശീയ പുരസ്കാര നേട്ടത്തിൽ അഭിമാനിക്കാവുന്ന നേട്ടമാണ് മലയാള സിനിമ സ്വന്തമാക്കിയത്.
മികച്ച സഹനടനുള്ള പുരസ്കാരം ബോളിവുഡ് ചിത്രം മിമിയിലൂടെ പങ്കജ് ത്രിപാഠി നേടി. കശ്മീർ ഫയൽസിലെ അഭിനയത്തിന് പല്ലവി ജോഷി മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. കടയ്സി വ്യവസായി മികച്ച തമിഴ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തെലുങ്ക് ചിത്രം ഉപ്പേന. മികച്ച എഡിറ്റിങ് പുരസ്കാരം ഗംഗുഭായ് കത്തിയാവിഡിക്ക് ലഭിച്ചു.

സംഗീത സംവിധാനത്തിനുള്ള പുരസ്കാരം ആർആർആറും പുഷ്പയും നേടി. സംഘട്ടനം, നൃത്തസംവിധാനം, സ്‌പെഷ്യൽ ഇഫക്‌റ്റുകൾ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും ആർആർആർ നേടി.നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിന് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച പരിസ്ഥിതി ചിത്രമായി മൂന്നാം വളവ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അനിമേഷൻ ചിത്രമായി ‘കണ്ടിട്ടുണ്ട് തിരഞ്ഞെടുക്കപ്പെട്ടു’

error: Content is protected !!