ഡോ.എം .എസ്. സുനിലിന്റെ 292 മത് സ്നേഹഭവനം ഓണസമ്മാനമായി ഡെയ്സി ബേബിക്കും കുടുംബത്തിനും

 

konnivartha.com: സാമൂഹിക പ്രവർത്തക ഡോ.എം .എസ്. സുനിൽ ഭവനരഹിതരായ നിരാലമ്പർക്ക് പണിതു നൽകുന്ന 292 മത് സ്നേഹഭവനം ഓണസമ്മാനമായി നാട്ടുകാരനും വിദേശ മലയാളിയുമായ റോയി നെടുങ്ങോട്ടിലിന്റെ സഹായത്താൽ കടുത്തുരുത്തി അറുനൂറ്റിമംഗലം ആനിസ്ഥാനം ഡെയ്സി ബേബിക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി.

വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും കടുത്തുരുത്തി എം.എൽ.എ. മോൻസ് ജോസഫ് നിർവഹിച്ചു . വർഷങ്ങളായി സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ ദുരിത അവസ്ഥയിൽ കഴിയുകയായിരുന്നു. ഡെയ്സിയും ബേബിയും മൂന്ന് കുഞ്ഞുങ്ങളും ഇവരുടെ ദയനീയ സ്ഥിതി മനസ്സിലാക്കിയ നാട്ടുകാരൻ കൂടിയായ റോയ് നെടുങ്ങോട്ടിൽ അദ്ദേഹത്തിൻറെ വസ്തുവിൽ നിന്നും അഞ്ചു സെൻറ് ഭൂമി ഇവർക്കായി നൽകുകയും ഇതിൽ റോയിയുടെ തന്നെ സഹായത്താൽ ടീച്ചർ ഇവർക്ക് ആയി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിത് നൽകുകയായിരുന്നു.

തിരുവോണനാളിൽ സ്വന്തമായി വീടും സ്ഥലവും ലഭിച്ച സന്തോഷത്തിലായിരുന്നു കുടുംബം. ചടങ്ങിൽ വാർഡ് മെമ്പർ മേരിക്കുട്ടി ലൂക്കാ., പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ., ജോസ് നെടുങ്ങോട്ടിൽ .,ആഗ്നസ് മാത്യു., പി .ആർ .രാജീവ്., പി.ടി. സുനിൽ., സലിം എന്നിവർ പ്രസംഗിച്ചു.

error: Content is protected !!