എല്ലാ വീടുകളിലും ശുചിത്വം ലക്ഷ്യമാക്കി പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം

എല്ലാ വീടുകളിലും ശുചിത്വം ലക്ഷ്യമാക്കി പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയെ സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയാക്കി മാറ്റുന്നതിനുള്ള നടപടികളുമായി മുന്നോട്ടുനീങ്ങിയിരിക്കുകയാണ് ജില്ലാ ഭരണകേന്ദ്രം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമലൂര്‍ ശങ്കരന്‍ ചെയര്‍മാനും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ജില്ലാ ശുചിത്വ സമിതി യോഗത്തിലാണ് തീരുമാനം. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ണ്ണതോതില്‍ നടപ്പാക്കേണ്ടതുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയെ സമ്പൂര്‍ണ്ണ വെളിയിടമുക്ത പ്ലസ് ജില്ലയാക്കിമാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പാക്കിവരുന്നത്. വ്യക്തി ശുചിത്വത്തിന് പരിസ്ഥിതി ശുചിത്വം പ്രധാനമാണ്. എല്ലാ തരത്തിലുമുള്ള മാലിന്യങ്ങളെ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള വിശദമായ പരിപാടികള്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ കാലത്തോടൊപ്പം നിലവില്‍ സാംക്രമിക രോഗങ്ങളുടെ…

Read More

വായന അനുഭവ കുറിപ്പ് മത്സര വിജയികള്‍

വായന അനുഭവ കുറിപ്പ് മത്സര വിജയികള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വായന അനുഭവ കുറിപ്പ് തയാറാക്കല്‍ മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച്എസ്എസിലെ ശ്രീപ്രിയ രാജേഷ് ഒന്നാം സ്ഥാനവും ഇതേ സ്‌കൂളിലെ സ്നേഹ എസ്. നായര്‍ രണ്ടാം സ്ഥാനവും മാങ്കോട് ഗവ.എച്ച്എസ്എസിലെ ആദിത്യ എം. നായര്‍ മൂന്നാംസ്ഥാനവും നേടി. യുപി വിഭാഗത്തില്‍ കോന്നി ആര്‍വിഎച്ച്എസിലെ എസ്. ആരുഷ് ഒന്നാംസ്ഥാനവും സീതത്തോട് കെആര്‍പിഎംഎച്ച്എസ്എസിലെ കെ.എസ്. ആരതിമോള്‍ രണ്ടാം സ്ഥാനവും നിരണം എംഎസ്എം യുപി സ്‌കൂളിലെ ഷെല്‍ബി തോമസ് മൂന്നാംസ്ഥാനവും നേടി. വിജയികള്‍ക്കുള്ള സമ്മാനദാനം ജൂലൈ 23ന് രാവിലെ 11.30ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിക്കും.

Read More

വിജയ് ഫാൻസ് കോന്നി ഏരിയ കമ്മിറ്റി അരുവാപ്പുലത്ത് ഉച്ച ഭക്ഷണം നല്‍കി

  konnivartha.com : അരുവാപ്പുലം പഞ്ചായത്തിലെ ഡി സി സി കൊറോണ സെന്‍ററിലേക്ക് ആവശ്യമായ ഉച്ചഭക്ഷണം വിജയ് ഫാൻസ് കോന്നി ഏരിയ കമ്മിറ്റി നല്‍കി . വിജയ് മക്കൾ ഇയക്കം കോന്നി ഏരിയ കമ്മിറ്റി പ്രസിഡന്റ് വിശാഖ്, സെക്രട്ടറി രമേശ് ,ജോഫിൻ എന്നിവര്‍ പങ്കെടുത്തു.

Read More

കൊലക്കേസ് പ്രതി അച്ഛന്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരിയായി തട്ടിപ്പ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചു വിടണം കൊലക്കേസ് പ്രതി അച്ഛന്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരിയായി തട്ടിപ്പ് കടയില്‍ നിന്ന് 32 രൂപയ്ക്ക് പൂണൂല്‍ വാങ്ങി ധരിച്ച കൊലക്കേസ് പ്രതി അച്ഛന്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരിയായി തട്ടിപ്പ്. ഇയാളെ നിയമിച്ച ദേവസ്വം ബോര്‍ഡ് ആദ്യം തന്നെ പിരിച്ചു വിടണം . അതാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നെ . സാമ്പത്തിക സ്ഥാപന ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ വിചാരണ നേരിടുന്ന പ്രതിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രത്തില്‍ താല്‍ക്കാലിക ശാന്തിക്കാരനായത്. പത്തനംതിട്ടയില്‍ ഫിനാന്‍സ് കമ്പനി നടത്തിയിരുന്ന വാസുക്കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ഇലന്തൂര്‍ പരിയാരം മേട്ടയില്‍ എംപി ബിജുമോനാണ് അച്ചന്‍ കോവില്‍ അയ്യപ്പക്ഷേത്രത്തില്‍ പൂജാരിയായി തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ പരിയാരം പൂക്കോട് പീടികയില്‍ പിഎസ് അജികുമാര്‍ പോലീസില്‍ നല്‍കിയ പരാതിയേത്തുടര്‍ന്ന് രണ്ടുദിവസം മുമ്പ് ഇയാളെ ജോലിയില്‍നിന്നു പുറത്താക്കുകയും ചെയ്തു.വാസുക്കുട്ടി…

Read More

സഹകരണ സംഘങ്ങളുടെ മുമ്പില്‍ പ്രതിക്ഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

സഹകരണ സംഘങ്ങളുടെ മുമ്പില്‍ പ്രതിക്ഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു konnivartha.com : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍റെ (സി ഐ റ്റി യു ) നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളുടെ മുമ്പിലും പ്രതിക്ഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു, പത്തനംതിട്ട ജില്ലാ ഡ്രൈവിംഗ് സ്കൂൾ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുമ്പിലും പ്രതിക്ഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. സി ഐ റ്റി യു പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം ഷിജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു, കേരളത്തിലെ സാധാരണകാരുടെ അത്താണിയായ സഹകരണ മേഖലയെ തകർക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രത്തിൽ പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ച്, കോർപ്പറേറ്റ് വര്ക്കരിക്കാൻ ഉള്ള ശ്രമം മാണ് കേന്ദ്ര സർക്കാർ അമിത് ഷായുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്, ഇതിനെതിരെ ശക്തമായ പ്രതിക്ഷേധം ഉയർന്ന് വരണമെന്ന് യോഗം ആവശ്യപ്പെട്ടു, സൊസൈറ്റിസെക്രട്ടറി ഹരിശ്യാം കെ.എസ്സ്, മാത്യു എബ്രഹാം, സോമൻ പിള്ള എന്നിവർ സംസാരിച്ചു

Read More

റാന്നി വനം ദ്രുതകര്‍മ്മ സേന ഓഫീസ് മന്ദിരം 6ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

  konnivartha.com : റാന്നി വനം ഡിവിഷന്റെ കീഴിലുള്ള വനം ദ്രുതകര്‍മ്മ സേനയുടെ(ആര്‍ആര്‍ടി) ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം ആറിന്(ചൊവ്വ) നടക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ.പ്രമോദ് നാരായണ്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, പ്രിന്‍സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നോയല്‍ തോമസ്, സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍കുമാര്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളി, കോന്നി വനം ഡിവിഷന്‍ ഡിഎഫ്ഒ കെ.എന്‍ ശ്യാം മോഹന്‍ലാല്‍, റാന്നി വനം ഡിവിഷന്‍ ഡിഎഫ്ഒ പി.കെ ജയകുമാര്‍ ശര്‍മ്മ,…

Read More

നടീല്‍ വസ്തുക്കളുമായി അടൂരില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : നടീല്‍കാലത്തിന് ആരംഭംകുറിച്ച് അടൂര്‍ നഗരസഭയുടേയും കൃഷിഭവന്റേയും നേതൃത്വത്തില്‍ ആരംഭിച്ച ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. ഞാറ്റുവേല ചന്തയും കര്‍ഷകസഭയുടേയും ഉദ്ഘാടനം അടൂര്‍ കൃഷിഭവനില്‍ നഗരസഭാ അധ്യക്ഷന്‍ ഡി.സജി നിര്‍വഹിച്ചു. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുകയാണു ഞാറ്റുവേല ചന്തയിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭാ അധ്യക്ഷന്‍ പറഞ്ഞു. അടൂര്‍ കൃഷിഭവനില്‍ ഒരാഴ്ചക്കാലം ഞാറ്റുവേല ചന്ത തുടരും. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജി പി.വര്‍ഗീസ് അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍മാരായ അപ്‌സര സനല്‍, രജനി രമേശ്, രാജി ചെറിയാന്‍, ബിന്ദുകുമാരി, ഗോപാലന്‍, അഡ്വ.എസ് ഷാജഹാന്‍, എ.അനിതദേവി, അടൂര്‍ ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്, കൃഷി ഓഫീസര്‍ മോളു ടി. ലാല്‍സണ്‍, കൃഷി അസിസ്റ്റന്റുമാരായ എസ്.നര്‍മ്മദ, ആര്‍.പ്രസാദ്, ജി.സ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

പൂവച്ചൽ ഖാദർ അനുസ്മരണം ഇന്ന് (22/06/2021 ) വൈകിട്ട് 8 മണിക്ക്

പൂവച്ചൽ ഖാദർ അനുസ്മരണം ഇന്ന് (22/06/2021 ) വൈകിട്ട് 8 മണിക്ക് കോന്നി വാര്‍ത്ത ഡോട്ട് കോം: ഇന്ന് അന്തരിച്ച കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അനുസ്മരണം ഇന്ന് (22/06/2021 ) വൈകിട്ട് 8 മണിക്ക് കോന്നി പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓണ്‍ലൈനില്‍ നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു ഇന്നത്തെ പൂവച്ചൽ ഖാദർ അനുസ്മരണത്തിന്റെ ലിങ്ക്. https://meet.google.com/pwy-wshy-hbw സമയം വൈകിട്ട് 8-00 മണി

Read More

പയ്യനാമണ്ണില്‍ നിന്നും കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പയ്യനാമണ്ണ് മൂന്നു മുക്ക് ഭാഗത്തു കോന്നി എക്സ്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ കന്നാസുകളിലും, പാത്രങ്ങളിലുമായി സൂക്ഷിച്ചു വന്നിരുന്ന 720 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു. എക്സ്സൈസ് ഇന്റലിജിൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ്‌ പരിശോധന നടത്തിയത്. മൂന്നു മുക്ക് എന്ന സ്ഥലത്തുള്ള തോടിന്റെ അരികിൽ കുറ്റി കാടുകൾക്കിടയിൽ ആണ്‌ കോട സൂക്ഷിച്ചു വന്നിരുന്നത്‌. ടി കേസിലെ പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോന്നി എക്സ്സൈസ് റേഞ്ച് അസി. എക്സ്സൈസ് ഇൻസ്‌പെക്ടർ എ. ഷെമീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവെന്റിവ് ഓഫീസർമാരായ മുഹമ്മദ്ലി ജിന്ന, സുരേഷ് റ്റി. എസ്, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷെഹീൻ, ആസിഫ് സലിം, മഹേഷ്‌ എന്നിവരും പങ്കെടുത്തു

Read More

സേവാഭാരതി പ്രവര്‍ത്തകര്‍ കല്ലേലി ഭാഗത്തെ മാലിന്യം നീക്കം ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം സേവാഭാരതിയുടെ നേതൃത്വത്തിൽ കല്ലേലി ചെക്ക്പോസ്റ്റ് മുതൽ വയക്കര പാലം വരെയുള്ള റോഡിലെ ഇരുവശങ്ങളിലെയും മാലിന്യങ്ങൾ നീക്കം ചെയ്തു. വോളന്റിയർമാരായ അഖിൽ,അനന്തു, പ്രസി, സന്ദീപ്, വിജീഷ്, അരുൺ, രാജേഷ്, വിവേക് എന്നിവരോടൊപ്പം ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ ഷൈൻ,സംഗീത എന്നിവരും പങ്കെടുത്തു.

Read More