കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

    KONNIVARTHA.COM : .കോന്നിയുടെ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറേ മാറ്റങ്ങൾക്ക് തുടക്കമിട്ട കോന്നി റിപ്പബ്ലിക്കൻ സ്കൂൾ നൂറാം വയസ്സിലേക്ക്. 2022 ജനുവരി 26 മുതൽ 2023 ജനുവരി 26 വരെഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് ഇന്ന് തുടക്കം കുറിച്ചു. സ്കൂൾ ആഡിറ്റോറിയത്തിൽ പി റ്റി എ പ്രസിഡൻറ് മനോജ് പുളിവേലിലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഭദ്രദീപം തെളിയിച്ച് കോന്നി എം എല്‍ എ അഡ്വ.കെ യു .ജനീഷ് കുമാർ ആഘോഷ പരിപാടികൾഉദ്ഘാടനം ചെയ്തു. ധനസഹായ പദ്ധതിയുടെ ഉദ്ഘാടനം കോന്നിബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി നിർവ്വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ.വി.നായർ, വാർഡ് മെമ്പർ സിന്ധു.എസ്സ്.നായർ, സ്കൂൾ മാനേജർ എൻ.മനോജ്, സുനിൽ.ആർ., ശശികല.വി.നായർ, എസ്സ്.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Read More

കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ നടന്നു

  KONNIVARTHA.COM : കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾ സംഘടിപ്പിച്ചു.കോന്നി ഡിഎഫ്ഒ കെ.എൻ.ശ്യാംമോഹൻലാൽ ദേശീയ പതാക ഉയർത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. ദിൻഷ്,ബീറ്റ് ഫോറസ്റ് ഓഫീസർമാരായ എ. ബാബു , എസ്. അഭിലാഷ്, ദിലീപ് ആർ നായർ, എ. അഭിലാഷ്, ആർ. അൻഫർ, വി.വിനോദ്, എന്നിവർ പങ്കെടുത്തു.

Read More

തോട്ടം മേഖലയിലെ ജനകീയ മെമ്പര്‍ : കല്ലേലി തോട്ടം മെമ്പര്‍ സിന്ധുവിന്‍റെ ജനകീയ പദ്ധതികള്‍

  KONNIVARTHA.COM : കോന്നി മണ്ഡലത്തിലെ അരുവാപ്പുലം പഞ്ചായത്ത് കല്ലേലി തോട്ടം വാര്‍ഡ്‌ .വനവും തോട്ടം മേഖലയുമായി വിശാലമായ വാര്‍ഡ്‌ . അങ്ങ് അകലെ വനത്തില്‍ ഉള്ളആദിവാസി കോളനിയായ ആവണിപ്പാറ കൂടി ഉള്‍പ്പെടുന്ന വാര്‍ഡിനെ വികസനത്തിന്‍റെ പടവുകളിലേക്ക് എത്തിച്ചതില്‍ സിന്ധു എന്ന തോട്ടം തൊഴിലാളിയ്ക്ക് ഏറെ പങ്കു വഹിക്കാന്‍ കഴിഞ്ഞു . രണ്ടു തവണ ഈ വാര്‍ഡിലെ മെമ്പര്‍ ആണ് സിന്ധു . നിലവില്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വികസനസ്റ്റാന്റിങ് കമ്മറ്റിചെയർപേഴ്സൺ ആണ്.   കുടുംബ ശ്രീ പ്രസ്ഥാനത്തിലൂടെ പൊതു രംഗത്ത് വന്ന തോട്ടം തൊഴിലാളി ആണ് സിന്ധു . അച്ഛന്‍പങ്കാജാക്ഷൻപിള്ളയും അമ്മയു ഉഷാ കുമാരിയും തോട്ടം തൊഴിലാളികള്‍ ആയിരുന്നു . ഹാരിസണ്‍ കമ്പനിയുടെ കല്ലേലി റബര്‍ തോട്ടത്തില്‍ 2008ൽ ടാപ്പിംഗ് തൊഴിലാളിയായി താൽക്കാലിക ജോലിക്ക് കയറി. 2015ൽ സ്ഥിരജോലി ലഭിച്ചു തോട്ടംതൊഴിലാളിയായി . 2017ൽ കാട്ടു മ്ലാവിന്‍റെ…

Read More

റിപ്പബ്ലിക്ക് ദിനാശംസ നേർന്ന് ഡോ. ജേക്കബ് തോമസ്

  സാമൂഹിക തിന്മകൾക്കെതിരെ അണിനിരക്കാം; റിപ്പബ്ലിക്ക് ദിനാശംസ നേർന്ന് ഡോ. ജേക്കബ് തോമസ് ഫോമാ പ്രസിഡന്റ് സ്ഥാനാർഥി ഡോ . ജേക്കബ് തോമസും പാനൽ അംഗങ്ങളും ഏവർക്കും റിപ്പബ്ലിക്ക് ദിന ആശംസകൾ നേർന്നു. ഈ റിപ്പബ്ലിക്ക് ദിനത്തിൽ സാമൂഹിക തിന്മകളിൽ നിന്ന് രാഷ്ട്രത്തെ സംരക്ഷിക്കാൻ നമുക്ക് കൈകോർക്കാം. അതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം- ഡോ . ജേക്കബ് തോമസും പാനലിലെ മറ്റു സ്ഥാനാർഥികളായ സണ്ണി വള്ളിക്കളം, വൈസ് പ്രസിഡന്റ് (ചിക്കാഗോ, ഓജസ് ജോൺ, ജനറൽ സെക്രട്ടറി (സിയാറ്റിൽ), ബിജു തോണിക്കടവിൽ, ട്രഷറർ (ഫ്ലോറിഡ), ഡോ. ജയ്മോൾ ശ്രീധർ, ജോ. സെക്രട്ടറി (ഫിലാഡൽഫിയ), ജെയിംസ് ജോർജ്, ജോ. ട്രഷറർ (ന്യു ജേഴ്‌സി) എന്നിവരും പറഞ്ഞു 1950 ജനുവരി 26 നാണ് ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും മാറി ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായത്. പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മ നിലനിർത്തുമ്പോൾ…

Read More

കുംഭപാട്ട് കുലപതിയുടെ മൂന്നാമത് അനുസ്മരണം ആചാരങ്ങളോടെ കല്ലേലി കാവില്‍ നടന്നു

  കോന്നി(പത്തനംതിട്ട ) :കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഊരാളി പ്രമുഖനും കുംഭപാട്ടിന്‍റെ കുലപതിയുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ മൂന്നാമത് സ്മരണ ദിനം ദ്രാവിഡ ആചാരാനുഷ്ടാനത്തോടെ കല്ലേലി കാവിൽ നടന്നു. ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കൃതിയുടെ ഉണർത്തുപാട്ടായ കുംഭപാട്ട് സമസ്ത മേഖലയിലും കൊട്ടിപ്പാടി എത്തിക്കുന്നതിൽ കൊക്കാത്തോട് ഗോപാലൻ ആശാന് കഴിഞ്ഞിട്ടുണ്ട്. വനം വകുപ്പ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ നിരവധി സാമൂഹിക സാംസ്കാരിക മത സംഘടനകളുടെയും പുരസ്‌കാരം ലഭിച്ചു. ജപ്പാനിൽ നിന്നുള്ള നരവംശ ശാസ്ത്രജ്ഞർ കുംഭ പാട്ട് പഠന വിഷയമാക്കിരുന്നു. കുംഭപാട്ട് നിത്യവും ഉള്ള ഏക കാവാണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്.ദ്രാവിഡ കലകൾ ജന മധ്യത്തിൽ എത്തിക്കുന്ന ഒരാൾക്ക് കുംഭ പാട്ട് ആശാന്റെ പേരിൽ ഉള്ള ബഹുമുഖ പ്രതിഭാ പുരസ്‌കാരം നൽകി ആദരിക്കുന്നുണ്ട്. പ്രകൃതി സംരക്ഷണ പൂജയോടെ സ്മരണ ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു .…

Read More

ജില്ലകളിലെ കോവിഡ് കൺട്രോൾ റൂം നമ്പറുകള്‍

  konnivartha.com : സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തിൽ ജില്ലാ കോവിഡ് കൺട്രോൾ റൂമുകളിലെ കോൾ സെന്ററുകളിൽ കൂടുതൽ ഫോൺ നമ്പരുകൾ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കോവിഡ് രോഗികളുടെ ചികിത്സയുമായും ക്വാറന്റീനുമായും ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് അതത് ജില്ലകളിൽ തന്നെ വിളിക്കാനാണ് ജില്ലാ കോൾ സെന്ററുകൾ സജ്ജമാക്കിയിരിക്കുന്നത്. ഗൃഹ നിരീക്ഷണം, പാലിക്കേണ്ട സുരക്ഷാ നടപടികൾ, ചികിത്സ തുടങ്ങിയവയെ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് വിളിക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ മാറ്റുന്നതിന് സഹായിക്കുകയും ചെയ്യും. ഇതുകൂടാതെ സംസ്ഥാന തലത്തിൽ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ 24 മണിക്കൂറും വിളിക്കാം. കോവിഡിനെപ്പറ്റിയുള്ള എല്ലാവിധ സംശയങ്ങൾക്കും ഡോക്ടറുടെ ഓൺലൈൻ സേവനങ്ങൾക്കും ദിശയിൽ വിളിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം: 0471 2733433, 0471 2779000, 9188610100, 0471 2475088, 0471 2476088. കൊല്ലം: 0474 2797609,…

Read More

പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി:രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു

  കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി രണ്ടാംഘട്ടം പ്രവര്‍ത്തികള്‍ വൃക്ഷ തൈകളും രാമച്ചവും നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുളയില്‍ ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യത്തെ സംരക്ഷിക്കാതെ മനുഷ്യരാശിക്ക് മുന്നോട്ട് പോകാനാവില്ലെന്നും പമ്പാനദിയുടെ ഇരുകരകളേയും സംരക്ഷിക്കുക, ഇരുകരകളിലായി ജൈവവൈവിധ്യത്തെ വളര്‍ത്തിയെടുക്കുക അങ്ങനെ പ്രകൃതിയേയും നദിയേയും ജനജീവിതത്തേയും സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും റീ ബില്ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് പമ്പാനദീതീര ജൈവ വൈവിധ്യ പുനരുജ്ജീവനം നടപ്പാക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.പമ്പാതീരങ്ങളിലെ 14 ഗ്രാമ പഞ്ചായത്തുകളുടെയും നാല് ബ്ലോക്ക് പഞ്ചായത്തുകളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് ലക്ഷം രാമച്ച തൈകളും ഔഷധ സസ്യതൈകളും തീരം സംരക്ഷിക്കുന്നതിന് ആവശ്യമായ വൃക്ഷ തൈകളും ഇതിന്റെ ഭാഗമായി നദിതീരങ്ങളില്‍ നടുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. പെരുനാട്, വെച്ചൂച്ചിറ,…

Read More

ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു

  കൂടുതൽ തദ്ദേശീയമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നതും മെച്ചപ്പെട്ട പ്രകടനശേഷിയുമുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഇന്ന് (2022 ജനുവരി 20 ന്) 10.30-ന് ഒഡീഷ തീരത്തെ ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വിജയകരമായി പരീക്ഷിച്ചു. ബ്രഹ്മോസ് എയ്റോസ്പേസും DRDO യും സഹകരിച്ചായിരുന്നു വിക്ഷേപണം. ഈ മിസൈൽ, പ്രവചിക്കപ്പെട്ട മുൻ നിശ്ചയ പ്രകാരമുള്ള പാതപിന്തുടരുകയും എല്ലാ ദൗത്യ ലക്ഷ്യങ്ങളും നിറവേറ്റുകയും ചെയ്തു. ബ്രഹ്മോസ് പദ്ധതിയുടെ മുന്നോട്ടുള്ള പാതയിലെ പ്രധാന നാഴികക്കല്ലായിരുന്നു ഈ പരീക്ഷണം . അത്യധികം നിയന്ത്രിതമായി കൈകാര്യം ചെയ്യാവുന്ന മിസൈൽ അതിന്റെ പരമാവധി ശേഷി കൈവരിക്കുകയും ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുകയും എല്ലാ ദൗത്യ ലക്ഷ്യങ്ങളും നിറവേറ്റുകയും ചെയ്തു. റഷ്യയിലെ NPOM, DRDO എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് പരീക്ഷണത്തിൽ പങ്കെടുത്തത്. ബ്രഹ്മോസിനെ ഇതിനകം സായുധ സേനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. BrahMos supersonic cruise missile, with enhanced capability, successfully test-fired…

Read More

കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ എം ആർ എം) 28 – മത് ഭരണ സമിതി നിലവിൽ വന്നു

  KONNIVARTHA.COM/ കുവൈറ്റ് സിറ്റി: സിറ്റി ഹോളി ഫാമിലി കത്തീഡ്രലിൽ വച്ച് 2022 ജനുവരി 14 നു കെ എം ആർ എം ആത്മീയ ഉപദേഷ്ടാവ് ബഹുമാനപ്പെട്ട ഫാ. ജോൺ തുണ്ടിയത്തിൻറെ മുൻപാകെ കെ എം ആർ എം – ന്റെ 28 – മത് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്‌തു. വിശുദ്ധ കുർബാനയ്ക്കു മുൻപ് നടന്ന ചടങ്ങിൽ ജോസഫ് കെ. ഡാനിയേൽ പ്രസിഡണ്ടായും, മാത്യു കോശി ജനറൽ സെക്രട്ടറിയായും, ജിമ്മി എബ്രഹാം ട്രഷറർ ആയും ചുമതലയേറ്റു. ബിജി കെ. എബ്രഹാം (സീനിയർ വൈസ് പ്രസിഡന്റ്), ജിമ്മി ഇടിക്കുള, ജിജോ ജോൺ (വൈസ് പ്രസിഡന്റ്മാർ), പ്രിൻസ് ടി കുഞ്ഞുമോൻ (വർക്കിംഗ്‌ സെക്രട്ടറി) സജിമോൻ ഇ. എം. (ഓഫിസ് സെക്രട്ടറി), മാത്യു റോയ്, ഡെന്നിസ് ജോൺ മാത്യു (ജോയിന്റ് ട്രഷറർ), തോമസ് ജോൺ(ജോജോ), ജോസ് വർഗീസ്, ജിബി എബ്രഹാം, ബിനു…

Read More

പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി :രണ്ട് ലക്ഷം രാമച്ച തൈകള്‍ നടുന്നു

  രണ്ടാംഘട്ട പദ്ധതി ഉദ്ഘാടനം 21ന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം രണ്ടാംഘട്ട പദ്ധതി 21ന് രാവിലെ 8 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ആറന്മുളയില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.സി ജോര്‍ജ്ജ് തോമസ് പങ്കെടുക്കും. റാന്നിയില്‍ നടക്കുന്ന തൈ നടീല്‍ പരിപാടി അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എ രാജു എബ്രഹാം അധ്യക്ഷത വഹിക്കും. പമ്പാതീരങ്ങളിലെ 14 ഗ്രാമ പഞ്ചായത്തുകളുടെയും 4 ബ്ലോക്ക് പഞ്ചായത്തുകളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് ലക്ഷം രാമച്ച തൈകളും ഔഷധ സസ്യതൈകളും തീരം സംരക്ഷിക്കുന്നതിന് ആവശ്യമായ വൃക്ഷ തൈകളും ഇതിന്റെ ഭാഗമായി നദിതീരങ്ങളില്‍…

Read More