കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

Spread the love

 

 

KONNIVARTHA.COM : .കോന്നിയുടെ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറേ മാറ്റങ്ങൾക്ക് തുടക്കമിട്ട കോന്നി റിപ്പബ്ലിക്കൻ സ്കൂൾ നൂറാം വയസ്സിലേക്ക്. 2022 ജനുവരി 26 മുതൽ 2023 ജനുവരി 26 വരെഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് ഇന്ന് തുടക്കം കുറിച്ചു.

സ്കൂൾ ആഡിറ്റോറിയത്തിൽ പി റ്റി എ പ്രസിഡൻറ് മനോജ് പുളിവേലിലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഭദ്രദീപം തെളിയിച്ച് കോന്നി എം എല്‍ എ അഡ്വ.കെ യു .ജനീഷ് കുമാർ ആഘോഷ പരിപാടികൾഉദ്ഘാടനം ചെയ്തു.

ധനസഹായ പദ്ധതിയുടെ ഉദ്ഘാടനം കോന്നിബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി നിർവ്വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ.വി.നായർ, വാർഡ് മെമ്പർ സിന്ധു.എസ്സ്.നായർ, സ്കൂൾ മാനേജർ എൻ.മനോജ്, സുനിൽ.ആർ., ശശികല.വി.നായർ, എസ്സ്.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!