കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ എം ആർ എം) 28 – മത് ഭരണ സമിതി നിലവിൽ വന്നു

Spread the love

 

KONNIVARTHA.COM/ കുവൈറ്റ് സിറ്റി: സിറ്റി ഹോളി ഫാമിലി കത്തീഡ്രലിൽ വച്ച് 2022 ജനുവരി 14 നു കെ എം ആർ എം ആത്മീയ ഉപദേഷ്ടാവ് ബഹുമാനപ്പെട്ട ഫാ. ജോൺ തുണ്ടിയത്തിൻറെ മുൻപാകെ കെ എം ആർ എം – ന്റെ 28 – മത് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്‌തു. വിശുദ്ധ കുർബാനയ്ക്കു മുൻപ് നടന്ന ചടങ്ങിൽ ജോസഫ് കെ. ഡാനിയേൽ പ്രസിഡണ്ടായും, മാത്യു കോശി ജനറൽ സെക്രട്ടറിയായും, ജിമ്മി എബ്രഹാം ട്രഷറർ ആയും ചുമതലയേറ്റു.

ബിജി കെ. എബ്രഹാം (സീനിയർ വൈസ് പ്രസിഡന്റ്), ജിമ്മി ഇടിക്കുള, ജിജോ ജോൺ (വൈസ് പ്രസിഡന്റ്മാർ), പ്രിൻസ് ടി കുഞ്ഞുമോൻ (വർക്കിംഗ്‌ സെക്രട്ടറി) സജിമോൻ ഇ. എം. (ഓഫിസ് സെക്രട്ടറി), മാത്യു റോയ്, ഡെന്നിസ് ജോൺ മാത്യു (ജോയിന്റ് ട്രഷറർ), തോമസ് ജോൺ(ജോജോ), ജോസ് വർഗീസ്, ജിബി എബ്രഹാം, ബിനു എബ്രഹാം (ഏരിയ പ്രെസിഡന്റ്മാർ), നോബിൻ ഫിലിപ്പ് (എം സി വൈ എം പ്രസിഡന്റ്), ബിന്ദു മനോജ് (മാതൃവേദി (എഫ് ഓ എം) പ്രസിഡന്റ്),
കോശി മുളമൂട്ടിൽ (എസ് എം സി എഫ് ഹെഡ് മാസ്റ്റർ)
തോമസ് ചാക്കോ (ചീഫ് ഓഡിറ്റർ), ആൻസി ലിജു എബ്രഹാം , ജോസ് കെ. ജോൺ (ഓഡിറ്റർമാർ), ജുബിൻ പി. മാത്യു (ചീഫ് ഇലക്ഷൻ കമ്മീഷൻ) എന്നിവരും സത്യപ്രതിജ്ഞ ചെയ്‌തു ചുമതലയേറ്റു.

വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന ചടങ്ങിൽ കെ എം ആർ- ന്റെ ആത്മീയ ഉപദേഷ്ടാവ് ഫാ. ജോൺ തുണ്ടിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി, ചുമതലയൊഴിഞ്ഞ മുൻ പ്രസിഡന്റ് അലക്സ് വർഗീസ്, 2022 – മത് മാനേജിങ് കമ്മിറ്റിക്കു ആശംസകൾ അറിയിച്ചു. മുൻ ജനറൽ സെക്രട്ടറി ലിബു ജോൺ, പങ്കെടുത്ത എല്ലാവർക്കും നന്ദിയും അർപ്പിച്ചുകൊണ്ട് ചടങ്ങിന് സമാപ്തിയായി.

വാർത്ത: ജോസഫ് ജോൺ കാൽഗറി

error: Content is protected !!