ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട റോഡുകള്‍ തീര്‍ഥാടനത്തിന് മുന്‍പ് തന്നെ നവീകരണം നടത്താന്‍ സാധിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റാന്നി നിയോജക മണ്ഡലത്തില്‍ ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ച അഞ്ച് റോഡുകളുടെ ഉദ്ഘാടനം റാന്നി – ഐത്തല പാലം ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നേരത്തെ നിശ്ചയിച്ചതിന്റെ ഭാഗമായി ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്‍പ് വിവിധ ജില്ലകളിലെ റോഡുകള്‍ പരിശോധിച്ചു. ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി മണ്ഡലത്തിലെ അഞ്ച് റോഡുകള്‍ 28 കോടി രൂപ വിനിയോഗിച്ചാണ് ബിഎം, ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. ബിഎം, ബിസിയിലാണ് ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തില്‍ റോഡ് നിര്‍മിക്കാനാകുന്നത്. സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനുള്ളില്‍ 50 ശതമാനത്തിലധികം റോഡുകള്‍ ബിഎം, ബിസി ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പെന്നും മന്ത്രി പറഞ്ഞു. റാന്നി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ മുന്‍കൈയെടുത്ത്…
Read Moreവിഭാഗം: Editorial Diary
തേനീച്ച/ കടന്നൽ കുത്തേറ്റ് മരണം സംഭവിച്ചാൽ 10 ലക്ഷം നഷ്ടപരിഹാരം
konnivartha.com : തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചാൽ നഷ്ടപരിഹാരം അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. 1980 ലെ കേരള റൂൾസ് ഫോർ പെയ്‌മെന്റ് ഓഫ് കോമ്പൻസേഷൻ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈൽഡ് ആനിമൽസ് എന്ന ചട്ടങ്ങളിലെ ചട്ടം 2(എ) ൽ വന്യമൃഗം എന്ന നിർവ്വചന പ്രകാരമുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നതിന് (വനത്തിനകത്തോ, പുറത്തോ) നൽകിവരുന്ന നഷ്ടപരിഹാര തുകയാണ് കടന്നലിന്റെയോ തേനീച്ചയുടെയോ കടിയോ, കുത്തോ കാരണം ജീവനഹാനി സംഭവിച്ചാലും നൽകുക. വന്യജീവികളുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചാൽ 10 ലക്ഷം രൂപയാണ് നൽകി വരുന്നത്. തേനീച്ച/ കടന്നൽ കുത്തേറ്റ് മരണപ്പെടുന്നവരുടെ ആശ്രിതർക്കും ഈ നിരക്കിലാണ് നഷ്ടപരിഹാരം ലഭിക്കുക. വനത്തിന് പുറത്ത് വെച്ച് പാമ്പ് കടിയേറ്റ് ജീവഹാനി സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയാണ് നൽകി…
Read Moreകേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി കേന്ദ്ര സഹമന്ത്രി വിലയിരുത്തി
konnivartha.com : ജില്ലയില്‍ നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി കേന്ദ്ര ഭക്ഷ്യ- സംസ്‌കരണ – ജലശക്തി സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ വിലയിരുത്തി. ജില്ലയിലെ ജലജീവന്‍ മിഷന്‍, ശുചിത്വ മിഷന്‍, വ്യവസായം, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ വകുപ്പുകള്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രവര്‍ത്തനങ്ങളാണ് പത്തനംതിട്ട ഗവ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കേന്ദ്ര സഹമന്ത്രി വിലയിരുത്തിയത്. ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു. ജില്ലയില്‍ വെളിയിട വിസര്‍ജന വിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്നതിനെ കേന്ദ്ര സഹമന്ത്രി അഭിനന്ദിച്ചു. ജില്ലയിലെ അങ്കണവാടികള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളും കേന്ദ്ര സഹമന്ത്രി വിലയിരുത്തി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായി കോഴഞ്ചേരി പഞ്ചായത്ത് അങ്കണവാടി അദ്ദേഹം സന്ദര്‍ശിച്ചു. ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍,…
Read Moreസുധാമണിയും ജീവിക്കട്ടെയെന്നു പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്‍
konnivartha.com : സുധാമണി തട്ടുകടയുടെ വരുമാന മാര്‍ഗത്തിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നയാളാണ്. മെഴുവേലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് സുധാമണി തട്ടുകട നടത്തിവരുന്നത്. സമീപത്ത് താമസിക്കുന്ന വ്യക്തി ഇവരുടെ തട്ടുകട ഇവിടെ നിന്നും നീക്കണമെന്ന് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്റെ പരാതി പരിഹാര അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയപ്പോള്‍ സുധാമണിയുടെ ജീവിതമാര്‍ഗം ഇല്ലാതാക്കി കളയണ്ട എന്ന തീരുമാനം ചെയര്‍മാന്‍ ബി.എസ്. മാവോജി അടങ്ങിയ ബെഞ്ച് കൈകൊണ്ടു. കമ്മീഷന്‍ തീരുമാനം സുധാമണിക്ക് വളരെ ആശ്വാസമായി. മെഴുവേലി ഗ്രാമപഞ്ചായത്തും അനുഭാവപൂര്‍വമായ തീരുമാനമായിരുന്നു ഈ വിഷയത്തില്‍ സ്വീകരിച്ചത്. സുധാമണിയും ഭര്‍ത്താവും രോഗികളാണ്. അതുകൊണ്ടു തന്നെ മറ്റൊരു ഉപജീവന മാര്‍ഗം കണ്ടുപിടിക്കുക എന്നുള്ളത് ഇവരെ സംബന്ധിച്ച് വളരെ പ്രയാസകരമായിരുന്നു. റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ നിന്നും ചേത്തയ്ക്കല്‍ വെമ്പലപ്പറമ്പില്‍…
Read Moreഐ റ്റി ക്വിസ് മത്സരത്തില്‍ സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി
konnivartha.com : പത്തനംതിട്ട ജില്ലാ ശാസ്ത്ര മേളയില്‍ ഐ റ്റി ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാംവര്‍ഷ ബയോളജി സയന്‍സ് വിദ്യാര്‍ത്ഥി ഹൃഷികേഷ് എം എസ് സംസ്ഥാന തലത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി
Read Moreപട്ടികജാതി, പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ അദാലത്തിന് തുടക്കമായി; ആദ്യദിവസം 78 കേസുകള്‍ തീര്‍പ്പാക്കി
സംസ്ഥാന പട്ടികജാതി, പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തിന് കളക്ടറേറ്റില്‍ തുടക്കമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, മെമ്പര്‍മാരായ എസ്. അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ സാന്നിധ്യത്തിലാണ് അദാലത്ത് തുടങ്ങിയത്. അദാലത്ത് ബുധനാഴ്ച ഉച്ചയ്ക്ക് സമാപിക്കും. ആദ്യദിനം 111 കേസുകള്‍ പരിഗണിച്ചു. അവയില്‍ 78 കേസുകള്‍ തീര്‍പ്പാക്കി. 30 കേസുകളില്‍ റിപ്പോര്‍ട്ട് തേടി. നാലു കേസുകളില്‍ സ്ഥലം സന്ദര്‍ശിക്കുവാനും നിര്‍ദേശം നല്‍കി. റാന്നി വെമ്പാലപ്പറമ്പില്‍ വി.ആര്‍. മോഹനന്‍, തക്കുംതോട്ടില്‍ എം.ജി രഞ്ജിനി എന്നിവര്‍ നല്‍കിയ ജാതീയ അധിക്ഷേപം, വഴി കെട്ടിയടക്കല്‍, പഞ്ചായത്തുകിണര്‍ നശിപ്പിച്ച് കുടിവെള്ളം തടസപ്പെടുത്തല്‍, ജീവിതം തടസം സൃഷ്ടിക്കുന്നു എന്ന പരാതിയില്‍ പോലീസ്…
Read Moreപറയനാലി പട്ടികജാതി കോളനി മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പറയനാലി പട്ടികജാതി കോളനിയില്‍ നടപ്പിലാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വ്വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ കെ.സി ഹരിലാല്‍ പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മണ്ണു സംരക്ഷണ ഓഫീസര്‍ പി.എസ് കോശിക്കുഞ്ഞ്, മണ്ണു സംരക്ഷണ ഓഫീസ് ജീവനക്കാരായ സുര്‍ജിത് തങ്കന്‍, ജെ.എസ് ബെന്‍സി, എസ്.ബിന്ദു, ആര്‍.ജിന്‍സി, ഐ.നൗഷാദ്, എസ്.ശ്യാംകുമാര്‍, എന്‍.ഡി ബിജു, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreആവണിപ്പാറയില്‍ പാലം നിര്‍മാണത്തിന് ഉടന്‍ നടപടി
konnivartha.com : കോന്നി അരുവാപ്പുലം ആവണിപ്പാറയിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന്റെ ഭാഗമായി പുഴയ്ക്ക് കുറുകേയുള്ള പാലം എന്ന ചിരകാലസ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ആവണിപ്പാറയിലെ പട്ടികവര്‍ഗ കോളനിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആവണിപ്പാറ കോളനിയിലെ മുപ്പത്തിനാല് കുടുംബങ്ങളാണ് പാലമില്ലാത്തതിനെ തുടര്‍ന്ന് യാത്രാദുരിതം അനുഭവിക്കുന്നതെന്ന് നേരില്‍ കണ്ട് ബോധ്യപ്പെട്ടു. പാലം നിര്‍മാണത്തിനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ ആരംഭിക്കും. പാലം പണിയുന്നതിന് വേണ്ടിയുള്ള എസ്റ്റിമേറ്റ് തയാറാക്കണമെന്നും അതിന് വേണ്ടിയുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, ആവണിപ്പാറ കോളനിയെന്നതിന് പകരം ആവണിപ്പാറ പ്രകൃതി വില്ലേജ് എന്ന പേര് ഉപയോഗിക്കണം. കോളനിയെന്ന പേര് എപ്പോഴും അടിമകള്‍ എന്നതിനെ ഓര്‍മിപ്പിക്കും. ഇവിടെയുള്ള എല്ലാ കുട്ടികളും വിദ്യാഭ്യാസത്തെ കരുത്താക്കി മികച്ച ജോലി ഉറപ്പാക്കി ജീവിതത്തില്‍ മുന്നേറണം.…
Read Moreകോന്നിയില്‍ അതിഥി തൊഴിലാളികള്‍ക്ക് ബോധവത്ക്കരണം നടത്തി
konnivartha.com : ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്കായി കോന്നിയിലെ വ്യവസായ സ്ഥാപനത്തില്‍ തൊഴില്‍ വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാ ലേബര്‍ ഓഫീസര്‍ എസ്. സുരാജ്, ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍ സി.കെ. ജയചന്ദ്രന്‍, എം.എസ്. സൂരജ്, അഖില്‍, ജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Read Moreകോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ക്ളാസുകൾ ആരംഭിക്കും
കോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ക്ളാസുകൾ ആരംഭിക്കും ; മന്ത്രി വീണ ജോർജ്ജ് konnivartha.com : കോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ആദ്യ എം ബി ബി എസ് ബാച്ചിന് ക്ളാസുകൾ ആരംഭിക്കുമെന്നും ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായും ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കിയ ആരോഗ്യ മന്ത്രി വീണ ജോർജിനും കോന്നി എം എൽ എ അഡ്വ കെ യു ജനീഷ്കുമാറിനും കോന്നി പൗരാവലി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നടക്കില്ല എന്ന് എഴുതി തള്ളിയ കാര്യമാണ് കോന്നി മെഡിക്കൽ കോളജിന്റേത് തോമസ് ഐസക്ക് ധന മന്ത്രി ആയിരുന്നപ്പോൾ ആണ് കോന്നി മെഡിക്കൽ കോളേജിന് ഇരുനൂറ് കോടി രൂപ അനുവദിച്ചത്.കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഇത് സാധിച്ചത്. മെഡിക്കൽ കോളേജിന് അനുമതി ലഭിക്കണമെങ്കിൽ കോന്നി…
Read More