ശ്രീലങ്കന്‍ പ്രധാനന്ത്രി റനില്‍ വിക്രമസിംഗെ രാജിവെച്ചു

  ശ്രീലങ്കന്‍ പ്രധാനന്ത്രി റനില്‍ വിക്രമസിംഗെ രാജിവെച്ചു. രാജ്യത്ത് ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ രാജി. രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അധികാരമൊഴിയുന്നുവെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് റനില്‍ വിക്രമസിംഗെ ട്വീറ്റ് ചെയ്തു. ഇടക്കാല സര്‍ക്കാരിന് തയ്യാറാണെന്നും സര്‍വ്വകക്ഷി സര്‍ക്കാർ രൂപീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. Read more »

പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി

  പൊലീസ് തലപ്പത്ത് വൻ അഴിച്ചു പണി. വിജിലൻസ് എഡിജിപിയായി മനോജ് എബ്രഹാമിനെ നിയമിച്ചു. കെ പത്മകുമാറിന് എഡിജിപി ഐഡ് ക്വോർട്ടേഴ്സ് ചുമതല നൽകി. എഡിജിപി യോഗേഷ് ഗുപ്തയെ ബെവ്കോ എംഡിയായി നിയമിച്ചു. എം ആർ അജിത് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായി... Read more »

റവന്യു കലോത്സവത്തിലെ വിജയം പുതുതായി വരുന്നവര്‍ക്ക് പ്രചോദനം: ജില്ലാ കളക്ടര്‍

  konnivartha.com : റവന്യു കലോത്സവത്തില്‍ ജില്ല കൈവരിച്ച വിജയം പുതുതായി വരുന്ന ആളുകള്‍ക്ക് പ്രചോദനമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. റവന്യു കലോത്സവത്തിന്റെ ജില്ലാതല സമാപന സമ്മേളനവും സമ്മാനദാനവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.... Read more »

മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു

മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (67) കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ജപ്പാനിലെ നാരയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചില്‍ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് മരണപ്പെട്ടത്.2020 ഓഗസ്റ്റിലാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്. ഷിന്‍സോ ആബെയെ വെടിവെച്ചത്... Read more »

പ്ലസ് വൺ പ്രവേശനം 11 മുതൽ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ സീറ്റുവർധനയില്ല

  ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. ആദ്യഘട്ടത്തിൽത്തന്നെ മൂന്ന് അലോട്ട്‌മെന്റുകൾ നടത്താനും ആവശ്യമായ ജില്ലകളിൽ സീറ്റുവർധന അനുവദിക്കാനും തീരുമാനിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ സീറ്റുവർധനയില്ല. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ... Read more »

കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നതിനാവശ്യമായ ഇടപെടല്‍ നടത്തും: വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍

കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നതിനാവശ്യമായ ഇടപെടല്‍ വനിതാ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. ആറന്മുള മല്ലപ്പുഴശേരി പഞ്ചായത്തിലെ കുറുന്താര്‍ ഹൗസ് സെറ്റ് കോളനിയില്‍ സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരണപ്പെട്ട അനിതയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അംഗം.... Read more »

കാര്‍ഷിക ഉല്പന്നങ്ങള്‍ സമയബന്ധിതമായി കയറ്റുമതിചെയ്ത് അധിക വരുമാനം നേടണം: കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്ദലജെ

  കാര്‍ഷിക ഉല്പന്നങ്ങള്‍ സമയബന്ധിതമായി കയറ്റുമതി ചെയ്ത് അധിക വരുമാനം നേടുന്നതിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് സഹമന്ത്രി ശോഭാ കരന്ദലജെ പറഞ്ഞു. പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായ നൂതന കാര്‍ഷിക സാങ്കേതിക... Read more »

സജി ചെറിയാന്‍റെ വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും; പകരം മന്ത്രിയില്ല

  ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാന്‍റെ വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും. പകരം പുതിയ മന്ത്രിയുണ്ടായേക്കില്ല. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഏറ്റെടുക്കുമെന്നാണ് വിവരം ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, ഫിഷറീസ്,... Read more »

കായികതാരം പി.ടി.ഉഷയും സംഗീതസംവിധായകന്‍ ഇളയരാജയും രാജ്യസഭയിലേക്ക്

കായികതാരം പി.ടി.ഉഷയും സംഗീതസംവിധായകന്‍ ഇളയരാജയും രാജ്യസഭയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ ഇവര്‍ക്ക് അഭിനന്ദനം അറിയിച്ചു,ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളിലൊരാളായ പി.ടി.ഉഷ രാജ്യസഭയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.’   എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി.ടി.ഉഷ. പി.ടി.ഉഷ രാജ്യത്തിനായി നേടിയ നേട്ടങ്ങള്‍ വളരെ വലുതാണ്. കഴിഞ്ഞ... Read more »

സജി ചെറിയാന്‍ എം എല്‍ എ സ്ഥാനം കൂടി രാജി വെച്ച് മാതൃകയാകണം

  ഭരണ ഘടനയെ അവഹേളിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സ്വമേധയാ മുഖ്യ മന്ത്രിയ്ക്ക് രാജി സമര്‍പ്പിച്ചു എങ്കിലും എം എല്‍ എ സ്ഥാനം രാജി വെച്ചിട്ടില്ല . ആ സ്ഥാനം കൂടി രാജി വെച്ച് മാതൃകയാകണം . ഇന്ത്യയേയും ഇന്ത്യയുടെ ഭരണ... Read more »
error: Content is protected !!