മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു

മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (67) കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ജപ്പാനിലെ നാരയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചില്‍ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് മരണപ്പെട്ടത്.2020 ഓഗസ്റ്റിലാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.

ഷിന്‍സോ ആബെയെ വെടിവെച്ചത് നാവിക സേന മുന്‍ അംഗം യാമാഗാമി തെത്സൂയയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് കൂസലില്ലാതെ പ്രതിയുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതിയായ യാമാഗാമി തെത്സൂയ പൊലീസ് കസ്റ്റഡിയിലാണ്.സംഭവത്തെക്കുറിച്ച് നയതന്ത്രപ്രതിനിധിയോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവരങ്ങള്‍ അന്വേഷിച്ചു. പരമോന്നത ബഹുമതി പത്മവിഭൂഷണ്‍ നല്‍കി ഇന്ത്യ ഷിന്‍സോ ആബെയെ ആദരിച്ചിട്ടുണ്ട്.

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ജപ്പാനില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയുമായി എക്കാലത്തും അടുത്ത സൗഹൃദം പുലര്‍ത്തിയ വ്യക്തി കൂടിയാണ് ആബെ. ഇന്ത്യയുമായുള്ള എല്ലാ ബന്ധത്തിനും അടിയുറച്ച പിന്തുണ നല്‍കിയിട്ടുണ്ട് ഷിന്‍സോ ആബെ.

ഷിൻസോ ആബെയുടെ മരണം; ഇന്ത്യയിൽ ഒരു ദിവസത്തെ ദുഃഖാചരണം

ഇന്ത്യയുമായി എക്കാലവും അടുത്ത ബന്ധം പുലർത്തിയ ഷിൻസോ ആബെയെ ഇന്ത്യ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു. ഷിൻസോ ആബെയ്ക്ക് വെടിയേറ്റപ്പോഴും ദുഃഖം രേഖപ്പെടുത്തുന്നതിനിടയിൽ, തന്‍റെ  അടുത്ത സുഹൃത്ത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ഇന്തോ -ജപ്പാൻ ബന്ധങ്ങളുടെ ചരിത്രം വളരെ നീണ്ടതാണ്.ബുദ്ധമതം ജപ്പാനിൽ അവതരിപ്പിച്ച ആറാം നൂറ്റാണ്ടിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കൈമാറ്റം ആരംഭിച്ചതായി പറയപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, 1949-ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ടോക്കിയോയിലെ യുനോ മൃഗശാലയിലേക്ക് ഒരു ആനയെ സംഭാവന ചെയ്തു. യുദ്ധത്തിലെ പരാജയത്തിൽ നിന്ന് കരകയറാത്ത ജാപ്പനീസ് ജനതയുടെ ജീവിതത്തിൽ പ്രതീക്ഷയുടെ കിരണങ്ങൾ എന്ന രീതിയിലായിരുന്നു ഇത്.പിന്നീട്, ഇന്ത്യയും ജപ്പാനും സമാധാന ഉടമ്പടിയിൽ ഒപ്പുവെക്കുകയും 1952 ഏപ്രിൽ 28-ന് നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്തു.രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാൻ ഒപ്പുവെച്ച ആദ്യത്തെ സമാധാന ഉടമ്പടികളിൽ ഒന്നായിരുന്നു ഇത്.

ജപ്പാൻ മുൻ പ്രധാനമന്ത്രി ആബെ ഷിൻസോയ്‌ക്കെതിരായ ആക്രമണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടുക്കവും   അഗാധമായ ദുഃഖവും  രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“എന്റെ പ്രിയ സുഹൃത്ത് ആബെ ഷിൻസോയ്‌ക്കെതിരായ ആക്രമണത്തിൽ അഗാധമായ വിഷമമുണ്ട്. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിനും കുടുംബത്തിനും ജപ്പാനിലെ ജനങ്ങൾക്കും ഒപ്പമുണ്ട്.”

error: Content is protected !!