കോന്നി വാര്‍ത്ത ഡോട്ട് കോം : നിലവിലുളള സംരംഭകര്‍ക്കും പുതുതായി ആരംഭിക്കുന്ന സംരംഭകര്‍ക്കും കോവിഡ് 19 പ്രത്യേക ധനസഹായ പദ്ധതിക്ക് ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സൂക്ഷ്മ-ചെറുകിട- ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമായി വ്യവസായ ഭദ്രത എന്ന പേരില്‍ ഒരു പ്രത്യേക പാക്കേജ് ഗവണ്മെന്റ് പ്രഖ്യാപിച്ചു. ഉല്‍പ്പാദന പ്രക്രിയയില്‍/ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതും കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പ്രതികൂലമായി ബാധിച്ചതുമായ യൂണിറ്റുകള്‍ക്ക് (2020 ഏപ്രില്‍ ഒന്നു മുതല്‍ 2020 ഡിസംബര്‍ 31വരെ) എടുത്തിട്ടുള്ള പുതിയതോ/ അധിക ടേം ലോണ്‍/പ്രവര്‍ത്തന മൂലധന വായ്പ വീണ്ടും എടുത്തവര്‍ക്കും ആറുമാസത്തേക്ക് പലിശ ധനസഹായം നല്‍കും. അധിക പ്രവര്‍ത്തന മൂലധനത്തിനുവേണ്ടി മാര്‍ജിന്‍മണി അസിസ്റ്റന്‍സ്, പ്രവര്‍ത്തന രഹിതമായ സൂക്ഷ്മ-ചെറുകിട- ഇടത്തരം വ്യവസായ സംരംഭങ്ങളുടെയും, കശുവണ്ടി അധിഷ്ഠിത വ്യവസായ സംരംഭങ്ങളുടെയും പുന:രുദ്ധാരണ പാക്കേജ്. കോവിഡിനെ തുടര്‍ന്ന് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ മേഖലയുടെ പ്രവര്‍ത്തനത്തെ…
Read Moreവിഭാഗം: Business Diary
സെര്‍വര്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഒ.പി/ഐ.പി കൗണ്ടറുകളില്‍ സെര്‍വര്‍ സ്ഥാപിക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. സാമ്പത്തിക ടെന്‍ഡറും, സാങ്കേതിക ടെന്‍ഡറും പ്രത്യേകം കവറുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രിയുടെ ഓഫീസില്‍ നിന്നും പ്രവൃത്തിദിനങ്ങളില്‍ അറിയാം. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 30 ന് രാവിലെ 11 ന്. ഫോണ്‍ : 0468 2222364.
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം പി കത്തയച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ് കേരളത്തിലും പുറത്തുമായി നടത്തിയ 2000 കോടി രൂപയുടെ പ്രാഥമിക നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ സി ബി ഐ അന്വേഷണം നടത്തുവാന്‍ അനുമതി നല്‍കിയിട്ടും രണ്ടു മാസം കഴിഞ്ഞിട്ടും സി ബി ഐ അന്വേഷണം ഏറ്റെടുത്തില്ല . ഇതിനെ തുടര്‍ന്നു നിക്ഷേപകരുടെ ആവശ്യപ്രകാരം കൊടിക്കുന്നില്‍ സുരേഷ് എം പി സി ബി ഐയ്ക്ക് കത്തയച്ചു . കോടികളുടെ നിക്ഷേപക തട്ടിപ്പ് സംബന്ധിച്ചു സി ബി ഐ എത്രയും വേഗം കേസ്സ് ഏറ്റെടുക്കുകയും നിക്ഷേപകര്‍ക്ക് നഷ്ടമായ പണം കണ്ടെത്തി തിരികെ ലഭിക്കുന്നതിനുള്ള നടപടികള്‍ സി ബി ഐ ഭാഗത്ത് നിന്നും ഉണ്ടാകണം എന്നാണ് കത്തില്‍ ഉള്ളത് . സി ബി ഐ കൊച്ചി ഓഫീസില്‍ കത്ത് സ്വീകരിച്ചു . കേരളസര്‍ക്കാര്‍ സി…
Read Moreഅരുവാപ്പുലം ഫാർമേഴ്സ് ബാങ്ക് : കുടിശിക തീർപ്പാക്കൽ പദ്ധതി നീട്ടി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരി മൂലം അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ശാഖകളിൽ നിന്നും വായ്പ എടുത്ത് കുടിശികയായിട്ടുള്ളവർക്ക് നവകേരളീയം കുടിശിഖ നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 2020 ഡിസംബർ 31 വരെ ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്. പൂർണ്ണമായോ ഭാഗികമായോ കുടിശിക യായ വായ്പകൾ ഒറ്റത്തവണ തീർപ്പാക്കലിനായി നാല് ശാഖകളിലും പരിഗണിക്കുന്നതാണ് എന്നു ബാങ്ക് അധികൃതര്‍ അറിയിച്ചു
Read Moreപോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ്; പെരുനാട് ,കട്ടപ്പന പോലീസ് അറസ്റ്റ് രേഖപ്പെടുത്തി
പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് റാന്നി പെരുനാട് സ്റ്റേഷനിലുള്ള കേസുകളിൽ പ്രതികളെ കോടതി അനുമതിയോടെ അറസ്റ്റ് ചെയ്തു.ജയിലിൽനിന്ന് റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി അനുമതിയോടെ ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കട്ടപ്പന പോലീസും റാന്നിയിൽ എത്തിയിരുന്നു. രണ്ട് കേസുകളിലായി 38.82 ലക്ഷത്തിന്‍റെ തട്ടിപ്പുകേസാണ് ഇവരുടെ പേരിൽ കട്ടപ്പനയിലുള്ളത്. പോപ്പുലർ ഫിനാൻസ് എം.ഡി. തോമസ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിയ ആൻ തോമസ്, റീനു മറിയം തോമസ്, റീബ മേരി തോമസ് എന്നിവരെയാണ് റാന്നി പെരുനാട് പോലീസ് ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തിയത്. തോമസ് ഡാനിയേലിനെ മാവേലിക്കര സബ് ജയിലിൽനിന്നും മറ്റുള്ളവരെ അട്ടക്കുളങ്ങരയിൽനിന്നുമാണ് പോലീസ് കോടതി ഉത്തരവിനെ തുടർന്ന് ഏറ്റുവാങ്ങിയത്. 24 കേസുകളിലായി അഞ്ച് കോടിയലധികം രൂപയുടെ തട്ടിപ്പ് കേസുകളാണ് പെരുനാട്ടിലുള്ളത് .
Read Moreവിളവെത്തിയ 7000 ഏത്തവാഴ കുലകള്‍ വില്‍പനയ്ക്ക്
പ്രധാന റോഡ് സൈഡില്‍ പ്രവാസി മലയാളികളുടെ നേതൃത്വത്തില്‍ 15 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത വിളവെത്തിയ 7000 ഏത്തവാഴ കുലകള്‍ ഉടന്‍ വില്‍പനയ്ക്ക് താല്‍പര്യം ഉള്ളവര്‍ മാത്രം ഉടന്‍ ബന്ധപ്പെടുക സ്ഥലം : കോന്നി അരുവാപ്പുലം ഫോണ്‍ : 8078054679
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: സി ബി ഐ അന്വേഷണം അറിയിക്കണം
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസില്‍ അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം അറിയിക്കാന്‍ സി ബി ഐയോട് നിര്‍ദേശിച്ച് ഹൈക്കോടതി. വെള്ളിയാഴ്ച തീരുമാനം അറിയിക്കണമെന്നാണ് ജസ്റ്റിസ് പി സോമരാജന്റെ ഉത്തരവ്. അന്വേഷണ കാര്യത്തില്‍ തീരുമാനം ഇന്നും സി ബി ഐ കോടതിയെ അറിയിച്ചിരുന്നില്ല. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തില്‍ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് സി ബി ഐ പറയുന്നത്. ഇത് മൂന്നാം തവണയാണ് തീരുമാനം അറിയിക്കാന്‍ സി ബി ഐയോട് കോടതി ആവശ്യപ്പെടുന്നത്.
Read Moreപോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് :ഒന്നാം പ്രതി തോമസ് ഡാനിയല്‍ വീണ്ടും അറസ്റ്റില്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് നടത്തിയ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കോടതിയുടെ റിമാന്‍റില്‍ മാവേലിക്കര സബ് ജയിലില്‍ ഉള്ള പോപ്പുലര്‍ ഗ്രൂപ്പ് ഉടമയും ഒന്നാം പ്രതിയുമായ തോമസ്സ് ഡാനിയല്‍ എന്ന റോയി ഡാനിയലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു . തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസില്‍ നിക്ഷേപകര്‍ നല്‍കിയ വഞ്ചനാ കുറ്റ പരാതിയില്‍ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത് . ഇന്ന് രാവിലെ മെഡിക്കല്‍ കോളേജ് പോലീസ് മാവേലിക്കര ജയില്‍ എത്തി റിമാന്‍റ് പ്രതിയായ തോമസ് ഡാനിയലിനെ കണ്ടു ചോദ്യം ചെയ്തു .ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . അഡ്വ ഗോപീ കൃഷ്ണന്‍ മുഖേന നല്‍കിയ കേസില്‍ ആണ് നടപടി . തിരുവനന്തപുരം ജില്ലയില്‍ മാത്രം 85 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് പരാതി…
Read Moreപോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് : തിരുവനന്തപുരത്തെ പരാതിയില്‍ നാളെ അറസ്റ്റ്
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ് നടത്തിയ 2000 കോടിരൂപയുടെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിക്ഷേപകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോപ്പുലര്‍ ഉടമയായ ഇപ്പോള്‍ മാവേലിക്കര ജയിലില്‍ റിമാന്‍റില്‍ ഉള്ള ഒന്നാം പ്രതി തോമസ് ഡാനിയല്‍ എന്ന റോയി തോമസ്സിന്‍റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും . അഡ്വ : ഗോപീ കൃഷ്ണന്‍ മുഖേന നല്‍കിയ കേസ്സില്‍ ആണ് നടപടി . തിരുവനന്തപുരം ജില്ലയില്‍ മാത്രംനൂറുകണക്കിനു പരാതി ഉണ്ട് .പാളയം ബ്രാഞ്ചില്‍ 30 കോടി , കേശവദാസപുരം ബ്രാഞ്ചില്‍ 25 കോടിയുടെ ഇടപാട് ഉണ്ട് . ഇവിടെ 40 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു .ഇതില്‍ എല്ലാം ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും . 7…
Read Moreബിഷപ്പ് കെ പി യോഹന്നാനെതിരെ സി ബി ഐ , ഇഡി അന്വേഷണത്തിന് സാധ്യത
ആര്‍ . അജിരാജകുമാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ 6000 കോടി രൂപ വിദേശത്ത് നിന്നും അനധികൃതമായി നാട്ടിലെത്തിച്ച ബിഷപ്പ് കെ പി യോഹന്നാനെതിരെ കേന്ദ്രം സി ബി ഐ അന്വേഷണത്തിനൊരുങ്ങുന്നു. അമേരിക്കയിലുള്ള യോഹന്നാനെ നാട്ടിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്ടറേറ്റിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കികഴിഞ്ഞു. ഡിസംബറില്‍ ഇന്ത്യയില്‍ മടങ്ങിയെത്താമെന്നും ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും കേന്ദ്ര ഏജന്‍സികളോട് ദൂതന്മാര്‍ മുഖാന്തിരം യോഹന്നാന്‍ സാവകാശം ആവശ്യപ്പെട്ടതായാണ് വിവരം. ഇതിനിടെ, കോടികളുടെ തിരിമറി നടത്തിയ കെ പി യോഹന്നാനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹം ശക്തമായതോടെ മധ്യസ്ഥന്മാര്‍ മുഖേന സ്വയം പ്രഖ്യാപിത ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുമായി മധ്യസ്ഥന്മാര്‍ നിരന്തരം ബന്ധപ്പെടുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നു. പ്രമുഖ ഇടനിലക്കാരനും രാഷ്ട്രീയ പ്രമുഖനുമാണ് യോഹന്നാന് വേണ്ടി കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ടത്. കണക്കില്‍പെടാത്ത കോടിക്കണക്കിന് രൂപയുടെ തിരിമറി കണ്ടെത്തിയതോടെ…
Read More