ബെവ്ക്യു ആപ്പിനെ ” താല്‍കാലികമായി നിശ്ചലമാക്കി :മദ്യം വാങ്ങാന്‍ ടോക്കണ്‍ വേണ്ട

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ബാറുകളില്‍ വിദേശമദ്യ വില്‍പന കൂടുകയും ബിവറേജസ്സില്‍ വില്‍പ്പന കുത്തനെ കുറയുകയും ചെയ്തതോടെ ബെവ്ക്യു ആപ്പിനെ ” താല്‍കാലികമായി നിശ്ചലമാക്കി . ഇതിലൂടെ ടോക്കണ്‍ എടുക്കുന്ന രീതി താല്‍കാലികം വേണ്ട എന്നും ബിവറേജസ്സില്‍ മദ്യം പഴയ രീതിയില്‍ നല്‍കുവാനും ഉത്തരവ് ഇറങ്ങി .

ടോക്കണ്‍ ഇല്ലാതെ മദ്യം നല്‍കുവാന്‍ കഴിഞ്ഞ ദിവസം വാക്കാല്‍ നിര്‍ദേശം ഉണ്ടായിരുന്നു .ജീവനക്കാര്‍ ഇത് അംഗീകരിച്ചില്ല .വിജിലന്‍സ് പരിശോധന നടത്തിയാല്‍ ജീവനക്കാര്‍ കുടുങ്ങും എന്നതിനാല്‍ ഉത്തരവ് ലഭിക്കാതെ മദ്യം നല്‍കില്ല എന്നു ജീവനക്കാര്‍ തീരുമാനിച്ചിരുന്നു . ഉത്തരവ് ഇറങ്ങിയതോടെ ബിവറേജസ്സില്‍ ടോക്കണ്‍ ആവശ്യം ഇല്ല . ഇന്ന് മുതല്‍ ടോക്കണ്‍ ഇല്ലാതെ മദ്യം ലഭിക്കും