ബ്ലൂ ഓഷ്യന്‍: ദാ നമ്മുടെ കോന്നിയില്‍ നാളെ മുതല്‍ ഏറ്റവും മികച്ചത്

ദാ നമ്മുടെ കോന്നിയില്‍ നാളെ മുതല്‍ ഏറ്റവും മികച്ചത് ” ബ്ലൂ ഓഷ്യന്‍ ” BLUE OCEAN Digital Hub Grand Opening on 31 December 2020@ Konni multimedia speakers, smart watches, smart phones, smart tv, laptops, tablets,repair and service BLUE OCEAN Digital Hub doctors’ tower ,near private stand ,konni phone : 6238363277

Read More

പ്രവാസി പുനരധിവാസ പദ്ധതി: വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : മടങ്ങിയെത്തിയ പ്രവാസികൾക്കുള്ള പുനരധിവാസ പദ്ധതി (എൻ ഡി പി ആർ ഇ എം) പ്രകാരം നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ കാനാറാ ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഫോറോനാ ചർച്ച് ഹാളിൽ വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലുള്ള 102 പ്രവാസികൾ ക്യാമ്പിൽ പങ്കെടുക്കുകയും 51 പേർ പദ്ധതി സമർപ്പിക്കുകയും ചെയ്തു. 39 പേർ ബാങ്ക് വായ്പക്ക് അർഹരായി.   തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ നോർക്ക റൂട്ട്സ് റെസിഡൻറ് വൈസ് ചെയർമാൻ കെ. വരദരാജൻ, സി ഇ ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ ജഗദീഷ് ഡി, കാനറാ ബാങ്ക് തൊടുപുഴ ചീഫ് മാനേജർ പി. ആർ വിജയകുമാർ,…

Read More

പഴകിയ മത്സ്യം കണ്ടെടുത്ത് നശിപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം / കൊല്ലം ബ്യൂറോ ക്രിസ്തുമസ്-പുതുവത്സരത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനകള്‍ കൊല്ലം ജില്ലയില്‍ ശക്തമാക്കി. പകല്‍ സമയങ്ങളില്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും രാത്രികാലങ്ങളില്‍ മൊത്തകച്ചവട മത്സ്യ വിപണന കേന്ദ്രങ്ങളിലും പരിശോധന നടത്തി. തേവലക്കര, നീണ്ടകര ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ പഴകിയ മത്സ്യം കണ്ടെടുത്ത് നശിപ്പിച്ചു. രാത്രികാല പരിശോധനകളില്‍ ഫോര്‍മാലിന്‍, അമോണിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദ പരിശോധനകള്‍ക്കായി സാമ്പിള്‍ സര്‍ക്കാര്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചു. ചവറ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അഞ്ജു, കരുനാഗപ്പള്ളി ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അനീഷ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. കൊല്ലം ജില്ലാ കല്ടറുടെ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രോളജി, റവന്യൂ വിഭാഗം എന്നിവയുടെ നേതൃത്തിലുള്ള സംയുക്ത പരിശോധനയും നടത്തിവരുന്നു. ജനുവരി അഞ്ചുവരെ സംയുക്ത സ്‌ക്വാഡിന്റെ പരിശോധന നടക്കുമെന്ന്കൊല്ലം ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി…

Read More

30 കിലോ കഞ്ചാവും വാറ്റുചാരായവും; യുവതി പിടിയില്‍

    മാവേലിക്കരയിൽ വൻ ലഹരിമരുന്ന് വേട്ട. ഗവ. ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിൽനിന്ന് 30 കിലോ കഞ്ചാവും നാലര ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. 1800 പാക്കറ്റ് പുകയില ഉത്‌പന്നങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. കായംകുളം ചേരാവള്ളി സ്വദേശി നിമ്മി(32)യെ പോലീസ് കസ്റ്റഡിയിലെടുത്തു . പുതുവത്സര ദിനാഘോഷങ്ങൾ ലക്ഷ്യമിട്ടാണ് വീട്ടിൽ വൻതോതിൽ ലഹരിമരുന്ന് സംഭരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.മാവേലിക്കര സ്വദേശി ലിജു ഉമ്മനാണ് നിമ്മിയുടെ പേരിൽ വീട് വാടകയ്ക്ക് എടുത്തിരുന്നത്. ഇയാൾ ഒളിവിൽപോയിരിക്കുകയാണ്.

Read More

ഹൗസ് മദർ തസ്തികയിൽ നിയമനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : വനിത ശിശുവികസന വകുപ്പ് സ്റ്റേറ്റ് നിർഭയസെൽ പുതുതായി ആരംഭിക്കുന്ന എസ്.ഒ.എസ്. മോഡൽ ഹോമിലേക്ക് കരാറടിസ്ഥാനത്തിൽ ഹൗസ് മദർ തസ്തികയിൽ നിയമനം നടത്തുന്നു. 15,000 രൂപ പ്രതിമാസ വേതനം. 25 വയസ്സിന് മുകളിൽ പ്രായമുള്ളവരും അംഗീകൃത സർവകലാശാല ബിരുദവും പൂർണ്ണസമയം ഹോമിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരുമായ സ്ത്രീകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം  സ്റ്റേറ്റ് കോർഡിനേറ്റർ, നിർഭയസെൽ, ചെമ്പക നഗർ, ഹൗസ് നം. 40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

Read More

പത്തനംതിട്ടയില്‍ ബ്ലോക്ക് ടെക്നോളജി മാനേജര്‍ ഒഴിവ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ അഗ്രികള്‍ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) ഒഴിവുളള ബ്ലോക്ക് ടെക്നോളജി മാനേജര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 2021 ജനുവരി ആറിന് പന്തളം കടയ്ക്കാട് പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. മൂന്ന് ഒഴിവുകളാണുളളത്. പ്രായപരിധി 2021 ജനുവരി ഒന്നിന് 45 വയസില്‍ താഴെ. അടിസ്ഥാന യോഗ്യത: കൃഷി/ വെറ്റിനറി/ഡയറി എന്നിവയില്‍ ബിരുദം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രസ്തുത മേഖലകളില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം അഭികാമ്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 10 ന് പൂരിപ്പിച്ച ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ ഹാജരാകണം. നിയമനങ്ങള്‍ എല്ലാം 2021 മാര്‍ച്ച് 31…

Read More

മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍റെ കെട്ടിട നിര്‍മ്മാണം വേഗത്തിലാക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം  : മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടു മാസം കൊണ്ട് പൂർത്തീകരിക്കാൻ തീരുമാനമായതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.നിർമ്മാണ അവലോകനം നടത്താൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. നിശ്ചയിച്ച കാലയളവിനുള്ളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു.97 ലക്ഷം രൂപ മുടക്കിയാണ് 4500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം നിർമ്മിക്കുന്നത്. ഇപ്പോൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതോടെ അവിടേയ്ക്ക് മാറ്റി സ്ഥാപിക്കും. പുതിയ കെട്ടിടത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറി, സബ് ഇൻസ്പെക്ടർമാരുടെ മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ലോക്കപ്പു മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വിശ്രമമുറികൾ, തൊണ്ടി സൂക്ഷിക്കുന്നതിനും, റെക്കോഡുകൾ…

Read More

കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ആവശ്യമുണ്ട്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കരുനാഗപ്പള്ളി, പുനലൂര്‍ എന്നിവിടങ്ങളിലെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളില്‍ കമ്പ്യൂട്ടറുകളും, പ്രിന്ററുകളും യു പി എസും വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി അഞ്ച്. വിശദ വിവരങ്ങള്‍ https://districts.ecourts.gov.in/kollam വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0474-2794536.

Read More

ക്രിസ്തുമസ് പുതുവത്സര കേക്ക് മേള

ക്രിസ്തുമസ് പുതുവത്സര മേള:ഖാദിക്ക് 30 ശതമാനം ഗവണ്‍മെന്റ് റിബേറ്റ് കോന്നി വാര്‍ത്ത ഡോട്ട് കോം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഇലന്തൂര്‍, പത്തനംതിട്ട, അടൂര്‍, റാന്നി എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകളില്‍ ക്രിസ്തുമസ് പുതുവത്സര മേളകള്‍ക്ക് തുടക്കമായി. ഈ മാസം 31 വരെ വിവിധ ഇനം ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം ഗവണ്‍മെന്റ് റിബേറ്റ് ലഭ്യമാകും. ഫോണ്‍ : 0468 2362070. ഇ- മെയില്‍: popta@kkvib.org. ക്രിസ്തുമസ് പുതുവത്സര ഖാദി മേളയോടൊപ്പം കേക്ക് മേളയും ഖാദിബോര്‍ഡിന്റെയും ചാസിന്റെയും സഹകരണത്തോടെ നടക്കുന്ന കേക്ക് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ആറ്റുകാല്‍ ഷോപ്പിംഗ് കോപ്ലക്സില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ് നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലയില്‍ അബാന്‍ ജംഗ്ഷനിലും, ഇലന്തൂര്‍ ഖാദി ടവറിലുമാണ് കേക്ക് മേള നടക്കുന്നത്. വിവിധ ഇനത്തിലുളള കേക്കുകള്‍ മേളയില്‍ ലഭ്യമാണ്

Read More

പോപ്പുലര്‍ ഫിനാന്‍സ്: വസ്തുക്കള്‍ ജപ്തി ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പോപ്പുലര്‍ ഫിനാന്‍സിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ജപ്തി നടപടികള്‍ നടന്നു. കോന്നിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമ കോന്നി, വകയാര്‍, മങ്ങാരം മുറിയില്‍ ഇണ്ടിക്കാട്ടില്‍ വീട്ടില്‍ തോമസ് ദാനിയേലിന്റെ പേരില്‍ വി-കോട്ടയം വില്ലേജില്‍ ബ്ലോക്ക് 32 ല്‍ തണ്ടപ്പേര്‍ 3362 ല്‍ റീസര്‍വെ നമ്പര്‍ 87/4, 8.64 ആര്‍ നിലവും 122/2 നമ്പരില്‍ 68.55 ആര്‍ പുരയിടവും 122/5 നമ്പരില്‍പെട്ട 13.30 ആര്‍ പുരയിടവും 124/4 നമ്പരില്‍പെട്ട 66.10 ആര്‍ പുരയിടവും ഉള്‍പ്പെടെ ഒരു ഹെക്ടര്‍ 56 ആര്‍ 50 ച.മീറ്റര്‍ സ്ഥലം (മൂന്ന് ഏക്കര്‍ 87 സെന്റ് സ്ഥലം) കോന്നി തഹസില്‍ദാര്‍ കെ. ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരം വി-കോട്ടയം വില്ലേജ് ഓഫീസര്‍ ജപ്തി ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കി തഹസില്‍ദാര്‍ക്ക് നല്‍കി. വില്ലേജ് ഓഫീസര്‍ ആര്‍.അരുണ്‍, വില്ലേജ് അസിസ്റ്റന്റ് കെ.വിനോദ്,…

Read More