പൊതുമേഖലയെ മത്സര സജ്ജമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി. രാജീവ്

  ട്രാക്കോ കേബിള്‍ കമ്പനി തിരുവല്ല യൂണിറ്റിലെ ആധുനിക മെഷിനറികളുടെ പ്രവര്‍ത്തന ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു പൊതുമേഖലയെ മത്സര സജ്ജമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിയുടെ തിരുവല്ല യൂണിറ്റില്‍ സ്ഥാപിച്ച ആധുനിക സാങ്കേതിക വിദ്യയിലുള്ള മെഷിനറികളുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമേഖലയെ ഇന്നത്തെ സാഹചര്യത്തിനനുസരിച്ചുള്ള ആധുനികവത്കരണവും വൈവിധ്യവത്കരണവും സര്‍ക്കാര്‍ നടത്തുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം ഒറ്റത്തവണയായി നല്‍കുവാന്‍ ശ്രമിക്കും. പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുമേഖലയെ ശക്തിപ്പെടുത്തും. ജീവനക്കാരേയും തൊഴിലാളികളേയും സുതാര്യമായി തിരഞ്ഞെടുക്കുമെന്നും മന്ത്രി പറഞ്ഞു. പി.എസ്.സി നിയമനം നടത്താത്ത എല്ലാ ഒഴിവുകളും റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് നല്‍കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സ്റ്റാര്‍ പദവി ഏര്‍പ്പെടുത്തും. എല്ലാ നിയമവും അനുസരിക്കുന്നവയ്ക്കു പഞ്ചനക്ഷത്ര പദവി നല്‍കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും…

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സെപ്റ്റംബര്‍ ഒന്നിന് നിക്ഷേപകര്‍ സമരത്തിലേക്ക്

കോന്നി വാര്‍ത്ത ഡോട്ട് കോം :നിക്ഷേപകരുടെ പണം വക മാറ്റി ചിലവഴിക്കുകയും കോടികളുടെ തട്ടിപ്പ് നടത്തുകയും ചെയ്ത കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും നിക്ഷേപകരുടെ നിക്ഷേപക തുകകള്‍ എത്രയും വേഗം മടക്കി കിട്ടുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യം ഉന്നയിച്ച് കേരളത്തിലെ എല്ലാ കളക്ടറേറ്റ് മുന്നിലും സെക്രട്ടറിയേറ്റ് മുന്നിലും നിക്ഷേപകര്‍ ധര്‍ണ്ണ സംഘടിപ്പിക്കും  . സെപ്റ്റംബര്‍ ഒന്നിന് ധര്‍ണ്ണ നടത്തുമെന്ന് പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റ് അസ്സോസിയേഷന്‍ (പി എഫ് ഡി എ ) സംസ്ഥാന പ്രസിഡന്‍റ് സി എസ് നായര്‍ പറഞ്ഞു .   കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തും ഉപ ശാഖകള്‍ ഉള്ളതുമായ പോപ്പുലർ ഫിനാൻസ്സില്‍ പണം നിക്ഷേപിച്ച ഏകദേശം 30000 നിക്ഷേപകരുടെ 1600 കോടി രൂപ ഉണ്ട് . ഈ പണം…

Read More

പോപ്പുലര്‍ ഫിനാന്‍സ് മുക്കിയ കോടികള്‍ തിരികെ പിടിക്കാന്‍ അന്വേഷണസംഘത്തിന് കഴിയില്ലേ

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് കോടികളുമായി മുങ്ങും എന്ന വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത് കോന്നി വാര്‍ത്ത ഡോട്ട് കോം ആണെന്ന് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ക്ക് അറിയാം . സ്ഥാപനം ഉടമകള്‍ മുങ്ങിയ വിവരവും കോന്നി വാര്‍ത്ത നല്‍കി . കോന്നി വാര്‍ത്ത, വാര്‍ത്ത നല്‍കി ഏതാനും ദിവസം കഴിഞ്ഞ ശേഷം മറ്റ് മാധ്യമങ്ങള്‍ ചെറുതായി വാര്‍ത്ത തുടങ്ങി . കോന്നി വാര്‍ത്ത നല്‍കിയ ആധികാരിക വാര്‍ത്തകള്‍ക്ക് ഒപ്പം നില്‍ക്കുവാന്‍ ഇന്നും ഒരു മാധ്യമങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല . കാരണം ഉടമകള്‍ വെച്ചു നീട്ടിയ ലക്ഷങ്ങള്‍ വാങ്ങിയില്ല . കോടികള്‍ ചോദിച്ചില്ല . പരസ്യം വാങ്ങിയില്ല . അതിനാല്‍ എല്ലാ മാധ്യമങ്ങളെയും വെല്ലുവിളിച്ച് തന്നെ കോന്നി വാര്‍ത്ത മുന്നില്‍ ഉണ്ട് . കേരളത്തിലെ പോപ്പുലറായ നിക്ഷേപക സ്ഥാപനം മുങ്ങാന്‍ ഒരുങ്ങുന്നു…

Read More

മാവേലി സ്റ്റോറോ ,കണ്‍സ്യൂമര്‍ സ്റ്റോറോ അട്ടച്ചാക്കലില്‍ വേണം : പ്രദേശവാസികള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഏറെ വികസിച്ചു കൊണ്ടിരിക്കുന്ന കോന്നി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ അട്ടച്ചാക്കൽ മേഖലയില്‍ അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭിക്കുവാന്‍ വേണ്ടി മാവേലി സ്റ്റോറോ ,കണ്‍സ്യൂമര്‍ സ്റ്റോറോ അനുവദിക്കാന്‍ നടപടി ഉണ്ടാകണം എന്ന് പ്രദേശവാസികള്‍ ആവശ്യം ഉന്നയിച്ചു . സമീപ സ്ഥലമായ കോന്നിയില്‍ എത്തി സാധനങ്ങള്‍ വാങ്ങണം എങ്കില്‍ പ്രായം ഉള്ളവര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ട് . ചെങ്ങറ , അട്ടച്ചാക്കൽ, ഈസ്റ്റ് മുക്ക് , ചാങ്കൂര്‍ മുക്ക് മേഖലയില്‍ ഉള്ളവരുടെ സൌകര്യത്തിന് വേണ്ടി മാവേലി സ്റ്റോറോ ,കണ്‍സ്യൂമര്‍ സ്റ്റോറോ അട്ടച്ചാക്കലില്‍ അനുവദിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികാരികള്‍ നടപടികള്‍ സ്വീകരിക്കണം എന്നാണ് ആവശ്യം റിപ്പോർട്ട്‌ :രാജേഷ് പേരങ്ങാട്ട്

Read More

അധികാരികള്‍ക്ക് തികഞ്ഞ അനാസ്ഥ : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ വീണ്ടും സമരത്തിലേക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം : നിക്ഷേപകരെ പറ്റിച്ച് കോടികണക്കിന് രൂപ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി വക മാറ്റുകയും വിദേശത്തേക്ക് കോടികള്‍ ബിനാമിയായി കടത്തുകയും ചെയ്ത കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും നിക്ഷേപകരുടെ നിക്ഷേപക തുകകള്‍ എത്രയും വേഗം മടക്കി കിട്ടുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യം ഉന്നയിച്ച് കേരളത്തിലെ എല്ലാ കളക്ടറേറ്റ് മുന്നിലും നിക്ഷേപകര്‍ ധര്‍ണ്ണ സംഘടിപ്പിച്ചു . സെപ്റ്റംബര്‍ ഒന്നിന് ധര്‍ണ്ണ നടത്തുമെന്ന് പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റ് അസ്സോസിയേഷന്‍ (പി എഫ് ഡി എ ) സംസ്ഥാന പ്രസിഡന്‍റ് സി എസ് നായര്‍ പറഞ്ഞു . കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തും ഉപ ശാഖകള്‍ ഉള്ളതുമായ പോപ്പുലർ ഫിനാൻസ്സില്‍ പണം നിക്ഷേപിച്ച ഏകദേശം 30000 നിക്ഷേപകരുടെ 1600 കോടി രൂപ…

Read More

ബുക്ക് ചെയ്ത വാഹനം സമയത്ത് കൊടുത്തില്ല: മഹീന്ദ്രയുടെ ഡീലര്‍ 2,10500 രൂപ നഷ്ടപരിഹാരം നല്‍കണം

  മല്ലപ്പള്ളി വായ്പ്പൂര് കുടപ്പനക്കൽ വീട്ടിൽ കെ.ടി രാജേഷ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കൊല്ലത്തെ പോത്തൻസ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിനെതിരെ ഫയൽ ചെയ്ത കേസിലാണ് ഈ വിധി ഉണ്ടായത്. ശബരി മിൽക്കിന്റെ പാൽ ഏഴുമറ്റൂരിലും മറ്റുമുള്ള കടകളിൽ എത്തിച്ചുകൊടുത്തു അതിന്റെ കമ്മീഷൻ കൊണ്ട് ഉപജീവനം നടത്തിയിരുന്ന കെ.ടി രാജേഷ് മഹീന്ദ്രയുടെ ബൊലിറോ സിറ്റി പിക്കപ്പ് വാൻ വാങ്ങുന്നതിനായി 17 /7 2020 ൽ 10000 രൂപ അഡ്വാൻസും കൊടുത്ത് വാഹനത്തിന്റെ വിലയായ 8 ലക്ഷം രൂപ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവ്വീസ് ലിമിറ്റഡിൽ നിന്ന് ലോണെടുത്ത് ബാങ്ക് അകൗണ്ടിൽ അടക്കുകയും ചെയ്തു. അഞ്ചു ദിവസത്തിനകം വാഹനം നൽകാമെന്ന് ഉറപ്പു പറഞ്ഞത് കൊണ്ടത് മുൻകൂറായി മുഴുവൻ തുകയും അടച്ചത്. വാഹനം ഉടനെ കൊടുക്കാമെന്നു പറഞ്ഞു ഇൻഷുറൻസും, താൽക്കാലിക പെർമിറ്റും എടുപ്പിച്ചെങ്കിലും…

Read More

വാഹന കൈമാറ്റത്തിന് ബാങ്ക് എൻ.ഒ.സി: വാഹൻ സൈറ്റുമായി ബന്ധിപ്പിക്കും

വാഹന കൈമാറ്റത്തിന് ബാങ്ക് എൻ.ഒ.സി: വാഹൻ സൈറ്റുമായി ബന്ധിപ്പിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : വാഹന കൈമാറ്റത്തിന് ബാങ്ക് എൻ.ഒ.സി: വാഹൻ സൈറ്റുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി. വാഹന കൈമാറ്റത്തിന് ഇനി ബാങ്കുകളിൽ എൻ.ഒ.സിക്ക് വേണ്ടി അലയേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇതിനായി ബാങ്കുകളെ ഗതാഗതവകുപ്പിന്റെ ‘വാഹൻ’ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കും. വാഹനത്തിന്റെ ബാങ്ക് വായ്പ സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. വാഹനങ്ങൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ബാങ്കിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും അത് ആർ.ടി ഓഫീസിൽ സമർപ്പിക്കാനും അപ്‌ലോഡ് ചെയ്യുന്നതിന് ഓൺലൈൻ സേവനദാതാക്കളെ സമീപിക്കേണ്ടിവരുന്നതും വാഹന ഉടമകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി ഉയർന്നിരുന്നു. അത് കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. വാഹനത്തെ സംബന്ധിച്ച് ബാങ്ക് ഹൈപ്പോതിക്കേഷൻ വിവരങ്ങളെല്ലാം ‘വാഹൻ’ സൈറ്റിൽ ലഭ്യമാകും. പുതിയ വാഹനങ്ങൾ വാങ്ങുമ്പോഴും ബാങ്ക് ലോണിന്റെ വിവരങ്ങൾ…

Read More

കാർഷിക ഗ്രാമ വികസന ബാങ്ക് ശമ്പള പരിഷ്‌കരണം ഉത്തരവായി

കാർഷിക ഗ്രാമ വികസന ബാങ്ക് ശമ്പള പരിഷ്‌കരണം ഉത്തരവായി  ശമ്പള പരിഷ്‌കരണത്തിന് മുൻകാല പ്രാബല്യം കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ഉത്തരവിറങ്ങി. പുതുക്കിയ ശമ്പളത്തിന് 2018 ജൂലൈ ഒന്നു മുതലുള്ള മുൻകാല പ്രാബല്യം അനുവദിച്ചിട്ടുണ്ട്. 2013 ലാണ് സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്കിൽ അവസാനം ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. അഞ്ചു വർഷത്തിലൊരിക്കൽ ശമ്പളം പരിഷ്‌കരണം നടപ്പിലാക്കേണ്ടതായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിന്റെ കാലാവധി പൂർത്തിയായ മുറയ്ക്ക് മുൻകാല പ്രാബല്യം നൽകിയത്. ശമ്പള പരിഷ്‌കരണ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാർ വിശദമായ പരിശോധന നടത്തുകയും രജിസട്രാറുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്നാണ് സേവന വേതന വ്യവസ്ഥകൾ പരിഷ്‌കരിച്ചത്. വിവിധ അലവൻസുകളിൽ വർദ്ധന വരുത്തിയുിട്ടുണ്ട്. ഇൻക്രിമെന്റുകൾ നേരത്തയുള്ള വ്യവസ്ഥകൾക്ക് അനുസൃതമായി കാലതാമസമില്ലാതെ നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്.…

Read More

ഓര്‍ഡര്‍ കിംഗ് കോന്നിയില്‍ തുറന്നു

ഓര്‍ഡര്‍ കിംഗ് കോന്നിയില്‍ തുറന്നു കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി കേന്ദ്രമാക്കി വീട്ടാവശ്യ സാധനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന ഓര്‍ഡര്‍ ചെയ്യുന്നതിന് ഓര്‍ഡര്‍ കിംഗ് എന്ന സ്ഥാപനം കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു .   കോന്നി ബ്ളോക്ക് മെംബര്‍ തുളസീമണി അമ്മ , വ്യാപാരി സമിതി ഏരിയാ പ്രസിഡണ്ട് രാജന്‍ രാമചന്ദ്രന്‍ , സെക്രട്ടറി ഗോപിനാഥന്‍ നായര്‍ , യൂണിറ്റ് പ്രസിഡണ്ട് അജിത്കുമാര്‍ , സെക്രട്ടറി രാജഗോപാല്‍, ട്രഷറാര്‍ ഷിജു ജോസ്, ഏകോപന സമിതി പ്രസിഡണ്ട് അനിമോന്‍ ,സെക്രട്ടറി സന്തോഷ് മാത്യൂ എന്നിവര്‍ സംസാരിച്ചു ഫോണ്‍ : 9496535538

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധം : ആറാം പ്രതി ആസ്ട്രേലിയായില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പ് ഉടമകള്‍ ഗൂഡാലോചന നടത്തി നിക്ഷേപകരുടെ ചെറുതും വലുതുമായ നിക്ഷേപക തുക ഡോളറാക്കി ഇടനിലക്കാര്‍ വഴി വിദേശ രാജ്യങ്ങളിലേക്ക് കടത്തുകയും നിക്ഷേപകര്‍ അറിയാതെ അവരുടെ നിക്ഷേപക തുക 21 കടലാസ് ഷെയര്‍ കമ്പനിയിലൂടെ (San Popular Finance Ltd, Popular Traders, Popular Dealers, My Popular Marine, Mary Rani Nidhi Ltd, San Popular e-compliance, San Popular Business Solution, San Fuels, Popular Exporters, Popular Printers, Vakayar Lab, and Popular Supermarket) അപഹരിച്ച വകയാര്‍ ഇണ്ടിക്കാട്ടില്‍ തോമസ്സ് ഡാനിയലിനും കൂട്ട് പ്രതികളായ ഭാര്യ മൂന്നു മക്കള്‍ ആറാം പ്രതി ഇയാളുടെ അമ്മ എന്നിവര്‍ക്ക് എതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പിടി മുറുകുന്നു .…

Read More