പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സെപ്റ്റംബര്‍ ഒന്നിന് നിക്ഷേപകര്‍ സമരത്തിലേക്ക്

കോന്നി വാര്‍ത്ത ഡോട്ട് കോം :നിക്ഷേപകരുടെ പണം വക മാറ്റി ചിലവഴിക്കുകയും കോടികളുടെ തട്ടിപ്പ് നടത്തുകയും ചെയ്ത കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും നിക്ഷേപകരുടെ നിക്ഷേപക തുകകള്‍ എത്രയും വേഗം മടക്കി കിട്ടുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യം ഉന്നയിച്ച് കേരളത്തിലെ എല്ലാ കളക്ടറേറ്റ് മുന്നിലും സെക്രട്ടറിയേറ്റ് മുന്നിലും നിക്ഷേപകര്‍ ധര്‍ണ്ണ സംഘടിപ്പിക്കും  . സെപ്റ്റംബര്‍ ഒന്നിന് ധര്‍ണ്ണ നടത്തുമെന്ന് പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റ് അസ്സോസിയേഷന്‍ (പി എഫ് ഡി എ ) സംസ്ഥാന പ്രസിഡന്‍റ് സി എസ് നായര്‍ പറഞ്ഞു .

 

കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തും ഉപ ശാഖകള്‍ ഉള്ളതുമായ പോപ്പുലർ ഫിനാൻസ്സില്‍ പണം നിക്ഷേപിച്ച ഏകദേശം 30000 നിക്ഷേപകരുടെ 1600 കോടി രൂപ ഉണ്ട് .
ഈ പണം ഒന്നായി അപഹരിച്ച ഇണ്ടിക്കാട്ടില്‍ (റോയി) തോമസ് ഡാനിയല്‍ , ഭാര്യ ,മൂന്നു പെണ്‍ മക്കള്‍ എന്നിവര്‍ നിയമത്തിന്‍റെ പിടിയില്‍ ആണെങ്കിലും ചെറുതും വലുതുമായി നിക്ഷേപം നടത്തിയ ആളുകളുടെ പണം തിരികെ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നു . പലരും ആത്മഹത്യയുടെ വക്കില്‍ ആണ് . ചിലര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു .

കേരള ഹൈകോടതിയുടെ ഉത്തരവിൻ പ്രകാരം കേരള സർക്കാർ ഒരു കോംപീറ്റൻറ് അതോറിട്ടിയെ ഈ കേസിന്റെ ആവശ്യത്തിനായി നിയമിച്ചിരുന്നു എങ്കിലും കോടതിയുടെ വിധികളിൽ ആവശ്യപ്പെട്ടിരിക്കുന്ന പ്രധാന നിർദ്ദേശങ്ങളിൽ പലതും ഉത്തരവ് ഇറങ്ങി 8 മാസത്തോളം കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല .

2020 നവംബർ 23 ലെ കേരള ഹൈകോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്ന ബഡ്സ് റൂള്‍സ് ഫ്രെയിം ചെയ്യുക, കോപീറ്റന്റ് അതോറിറ്റിക്ക് ഓഫീസ്, സ്റ്റാഫ് എന്നിവ അനുവദിക്കുക, നിക്ഷേപകരുടെ ക്ലെയിം സമർപ്പിക്കുന്നതിനായി ബഡ്സ് കോടതികളിൽ സംവിധാനം ഏർപ്പെടുത്തുക, പോപ്പുലർ ഉടമകളുടെ പേരില്‍ ഉള്ള വസ്തു വകകൾ, കെട്ടിടങ്ങള്‍ , വാഹനങ്ങൾ ഇവ കണ്ടു കെട്ടി ലേലം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെപ്റ്റംബര്‍ ഒന്നിന് കളക്ടറേറ്റ് ധര്‍ണ്ണ സംഘടിപ്പിച്ചത് എന്ന് ഭാരവാഹികള്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിനോടു ” പറഞ്ഞു .

നിക്ഷേപകരുടെ കൂട്ടായ്മ സംഘടനകളായ പി എഫ് ഡി എ , നിക്ഷേപ സംഘടനകളുടെ അപെക്സ് ബോഡിയായ പി ജി ജി ഡി സി യും ചേര്‍ന്നാണ് സെപ്റ്റംബര്‍ ഒന്നാം തീയതി കേരളത്തിലെ എല്ലാ കളക്ടറേറ്റുകൾക്കു മുൻപിലും സെക്രട്ടറിയേറ്റ് മുന്നിലും കോവിഡ് മാന ദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സമാധാന പ്രതിഷേധ സമരം ( രാവിലെ 9:30 മണി മുതൽ 12 മണി വരെ നിൽപ്പ് സമരം) നടത്തുന്നത് .

error: Content is protected !!