പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധം : ആറാം പ്രതി ആസ്ട്രേലിയായില്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പ് ഉടമകള്‍ ഗൂഡാലോചന നടത്തി നിക്ഷേപകരുടെ ചെറുതും വലുതുമായ നിക്ഷേപക തുക ഡോളറാക്കി ഇടനിലക്കാര്‍ വഴി വിദേശ രാജ്യങ്ങളിലേക്ക് കടത്തുകയും നിക്ഷേപകര്‍ അറിയാതെ അവരുടെ നിക്ഷേപക തുക 21 കടലാസ് ഷെയര്‍ കമ്പനിയിലൂടെ (San Popular Finance Ltd, Popular Traders, Popular Dealers, My Popular Marine, Mary Rani Nidhi Ltd, San Popular e-compliance, San Popular Business Solution, San Fuels, Popular Exporters, Popular Printers, Vakayar Lab, and Popular Supermarket) അപഹരിച്ച വകയാര്‍ ഇണ്ടിക്കാട്ടില്‍ തോമസ്സ് ഡാനിയലിനും കൂട്ട് പ്രതികളായ ഭാര്യ മൂന്നു മക്കള്‍ ആറാം പ്രതി ഇയാളുടെ അമ്മ എന്നിവര്‍ക്ക് എതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പിടി മുറുകുന്നു .

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ആറാം പ്രതിയായി പോലീസ് ചേര്‍ത്തിരിക്കുന്ന കമ്പനി ചെയര്‍പേഴ്സണ്‍ നിലവില്‍ ഒരു വര്‍ഷത്തിന് മുകളിലായി ആസ്ട്രേലിയായില്‍ ആണ് . തോമസ് ഡാനിയല്‍ ഡയറക്ടറായി പോപ്പുലര്‍ ഗ്രൂപ്പിന്‍റെ പ്രധാന കമ്പനി ആസ്ട്രേലിയായില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുകയും ആ കമ്പനിയിലേക്ക് ആണ് ദുബായി വഴി കോടികളുടെ ഡോളര്‍ കടത്തിയത് എന്നാണ് കേന്ദ്ര അന്വേഷണ സംഘം കണ്ടെത്തിയത് . രാജ്യാന്തര ഡോളര്‍ കള്ളക്കടത്ത് സംഘവുമായി പോപ്പുലര്‍ ഗ്രൂപ്പിന് വര്‍ഷങ്ങളായി അടുത്ത ബന്ധം ഉണ്ടെന്ന സൂചനകള്‍ പുറത്തു വന്നു തുടങ്ങി . രാജ്യ ദ്രോഹ കുറ്റം കൂടി ഒന്നു മുതല്‍ 6 വരെയുള്ള പ്രതികള്‍ ചെയ്തു എന്നാണ് അന്വേഷണ സംഘങ്ങള്‍ നല്‍കുന്ന സൂചന .

ദുബായില്‍ ഉള്ള ഇടനിലക്കാരന്‍ വഴി ഡോളര്‍ കടത്തിയതായി ഇ ഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തി . ദുബായില്‍ ഉള്ള ഒരു കമ്പനിയും സംശയ പട്ടികയിലാണ് . ഈ കമ്പനിയില്‍ തോമസ് ഡാനിയലിന് 50 ശതമാനം ഷെയര്‍ ഉണ്ടെന്നും അന്വേഷണ സംഘം വിലയിരുത്തി

ഒന്നാം പ്രതിയുടെ അമ്മയായ മേരിക്കുട്ടി ഡാനിയലിനെയാണ് പോലീസ് ആറാം പ്രതിയായി ചേര്‍ത്തിരിക്കുന്നത്. ഒന്നാം പ്രതി തോമസ് ഡാനിയേലിന്റെ അമ്മയും പോപ്പുലർ ഫിനാൻസ് കമ്പനിയുടെ ചെയർ ചെയർ പേഴ്സണുമാണ് മേരിക്കുട്ടി. മെല്‍ബണിലുള്ള മക്കളെ സന്ദര്‍ശിക്കാന്‍ ഒരു വര്‍ഷം മുന്നേ ആണ് മേരികുട്ടി പോയത് .പോപ്പുലര്‍ ഗ്രൂപ്പിന്‍റെ പ്രൊപെര്‍ട്ടി കമ്പനി മെല്‍ബണില്‍ ആണ് പ്രവര്‍ത്തിക്കുന്നത് . ഇതോടെ രാജ്യാന്തര ബന്ധമുള്ള വലിയൊരു ശൃംഖല പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് പിന്നില്‍ ഉണ്ട് . പോപ്പുലര്‍ ഗ്രൂപ്പ് പ്രോപ്പര്‍ട്ടി കമ്പനി ആണ് എല്ലാ തട്ടിപ്പിനും പിന്നില്‍ . കമ്പനി ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റീനു മറിയം തോമസ്, റീബ മേരി തോമസ്, റിയ ആൻ തോമസ് മേരിക്കുട്ടി എന്നിവരാണ് ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ . ആറാം പ്രതി മേരികുട്ടിയെ കൂടി അറസ്റ്റ് ചെയ്യണം എന്നാണ് നിക്ഷേപകരുടെ ആവശ്യം .

വര്‍ഷങ്ങള്‍ നീണ്ട ഗൂഡാലോചന നടത്തുകയും നിക്ഷേപക തുക അന്ന് തന്നെ ദുബായിലെ രഹസ്യ കേന്ദ്ര അക്കൌണ്ടില്‍ എത്തിക്കുകയും അവിടെ നിന്നും ഡോളറാക്കി ആസ്ട്രേലിയ ഉള്ള മറ്റൊരു അക്കൌണ്ടിലേക്ക് രൂപ മാറ്റുകയുമായിരുന്നു എന്നും അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചു . ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് നിക്ഷേപകരിൽ നിന്ന് കോടികള്‍ തട്ടിയെടുത്തു എന്നാരോപിച്ച് കോന്നി പോലീസില്‍ ആദ്യം പരാതി എത്തിയത് .

പോപ്പുലര്‍ ഗ്രൂപ്പ് സ്ഥാപനം ഉടമകള്‍ പൊളിച്ച് മുങ്ങുവാന്‍ തയാറാകുന്ന വാര്‍ത്ത കോന്നി വാര്‍ത്ത ഡോട്ട് കോം അതിനും 6 മാസം മുന്നേ രണ്ടു തവണയായി വാര്‍ത്ത നല്‍കിയിരുന്നു . മുന്നറിയിപ്പ് ലഭിച്ചിട്ടും വീണ്ടും ആളുകള്‍ നിക്ഷേപം നടത്തി . ഒരു കോടി മുകളില്‍ നിക്ഷേപിച്ച ചുരുക്കം ചില ആളുകള്‍ മാത്രം ആണ് പരാതി നല്‍കിയത് . കോടികളുടെ നിക്ഷേപം നടത്തിയ പല ആളുകളും പരാതി നല്‍കാതെ മറയത്ത് ഇരുന്നു ഇപ്പോള്‍ ഉള്ള വാര്‍ത്തകള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുന്നു .

കേസിൽ പ്രതികളായ റീനു മറിയം തോമസ്, റീബ മേരി തോമസ് എന്നിവർ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാനുള്ള ശ്രമത്തിനിടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പോലീസ് പിടിയിലായിരുന്നു. തുടർന്ന് ഒന്നാം പ്രതി തോമസ് ഡാനിയേലും ഭാര്യ പ്രഭ തോമസും പിടിയിലായി. വിശ്വാസവഞ്ചനയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

തോമസ് ഡാനിയേലിന്റെ മക്കളായ റീനു മറിയം തോമസും, റീബ മേരി തോമസും ദുബായിലേക്കും പിന്നീട് ഓസ്‌ട്രേലിയയിലേക്കും യാത്ര ചെയ്യാൻ ഒരുങ്ങുമ്പോഴാണ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടിയിലായത്. കേസിന് രാജ്യാന്തര ബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ അന്വേഷണത്തിനായി ഇന്റർപോളിന്റെ സഹായം തേടുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു .പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ ഉടമ റേയി ഡാനിയേൽ ,ഭാര്യ പ്രഭ, മക്കളായ റീനു, റിയ, റീബ എന്നിവരുടെ പേരിൽ രാജ്യത്താകമാനമുള്ള എല്ലാ ആസ്തികളും മരവിപ്പിച്ചിരുന്നു . എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻ്റെ നേതൃത്വത്തിലാണ് പോപ്പുലർ ഫിനാൻസ് ഉടമകളുടെ ആസ്തി മരപ്പിച്ചത്. ഇവരുടെ പേരിലുള്ള വസ്തുവകകളിലും അക്കൗണ്ടുകളുടെയും മേൽ ഇനി ഒരു നടപടികളും നടക്കരുതെന്ന് ചൂണ്ടിക്കാണിച്ച് എൻഫോഴ്സ് ഡയറക്ടറേറ്റ് പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് അക്കൗണ്ടുകൾ ഉള്ള ബാങ്കുകൾക്കും വിവിധ രജിസ്ട്രാർന്മാർക്കും കത്തും നൽകിയിരുന്നു .

പുതുവര്‍ഷത്തില്‍ ‘പോപ്പുലര്‍’ അവതരിപ്പിച്ചത് 20-20 ഗോള്‍ഡന്‍ സ്കീമായിരുന്നു . ഇതിലൂടെ ലഭിക്കുന്ന കോടികളുടെ പണവുമായി കടക്കാന്‍ തോമസ് ഡാനിയല്‍ പദ്ധതിയിട്ടു. ഇന്‍സെന്‍റീവ് അടക്കം നിക്ഷേപകര്‍ക്ക് വന്‍ വാഗ്ദാനങ്ങളോടെയാണ് തോമസ ഡാനിയല്‍ ഈ പദ്ധതി അവതരിപ്പിച്ചത്. ഈ പദ്ധതിയില്‍ നിന്ന് സമാഹരിക്കുന്ന തുകകൊണ്ട് രാജ്യം വിടാനായിരുന്നു ഗൂഡാലോചന നടത്തിയത് . അതിനു മുന്നേ ആദ്യം മുതല്‍ ഉള്ള എല്ലാ നിക്ഷേപകരുടെയും മുഴുവന്‍ തുകയും കടത്തി . പുതിയ സ്കീമിലെ തുകയും ഒന്നാകെ കടത്തി വിദേശരാജ്യത്ത് ഒളിച്ചു താമസിക്കാന്‍ ഉള്ള പദ്ധതി 2 വര്‍ഷം മുന്നേ തയാറാക്കിയിരുന്നു .

അനധികൃത നിക്ഷേപങ്ങളുടെ ലോക്കറായിരുന്നു പൊളിയും വരെയും പോപ്പുലർ ഫിനാൻസ്. 2014ൽ ഉടമ റോയ്ഡാനിയൽ കള്ളപ്പണ കേസിൽ പ്രതിയായി. പലതരത്തിൽ കമ്പനിയിലേക്ക് വരുന്ന തുക വകമാറ്റാൻ റോയ് ഡാനിയൽ നടത്തിയ തട്ടിപ്പ് രീതിയും വിചിത്രമായിരുന്നു . പിടിയിലാകും വരെ തോമസ് ഡാനിയലും ഭാര്യയും മക്കളും ധാരാളം പണം ധൂര്‍ത്തടിച്ചിരുന്നു . ഇതെല്ലാം വിദേശ യാത്ര നടത്തുവാനും ആഡംബരത്തിനും ആയിരുന്നു . ഇതെല്ലാം നിക്ഷേപകരുടെ പണമായിരുന്നു .

സി ബി ഐ , എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനും പുറമെ കേന്ദ്ര സർക്കാരിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും കൂടുതല്‍ അന്വേഷണം നടത്തുകയാണ് . രാജ്യാന്തര ഡോളര്‍ ഇടപാടുകള്‍ സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു . ആസ്ട്രേലിയയില്‍ പോപ്പുലര്‍ ഗ്രൂപ്പ് രൂപീകരിച്ച കമ്പനിയെ സംബന്ധിച്ചും സമഗ്ര അന്വേഷണം നടക്കുന്നു .

error: Content is protected !!