konni vartha.com : കെ.എസ്.ആര്‍.ടി.സി യുടെ പമ്പ സ്‌പെഷല്‍ സര്‍വീസുകളുടെ ഹബായി പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് മാറുന്നു. നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാനും ഭക്ഷണത്തിനും വിശ്രമത്തിനും തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പുതിയ ഹബ് പദ്ധതിയൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അഭ്യര്‍ഥന പ്രകാരമാണ് പത്തനംതിട്ടയിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനെ ശബരിമല ഹബ് ആയി മാറ്റുന്നതിന് ഗതാഗത മന്ത്രി ആന്റണി രാജു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് പത്തനംതിട്ടവഴിയുള്ള പമ്പ സര്‍വീസുകള്‍ ഹബ് വരെ മാത്രമാകും ഉണ്ടാകുക. പത്തനംതിട്ട നഗരത്തിലൂടെ മറ്റു ജില്ലകളില്‍ നിന്ന് യാത്ര തുടങ്ങുന്നവര്‍ പമ്പ വരെയുള്ള യാത്രയ്ക്കായി ഒരു തവണ ടിക്കറ്റ് എടുത്താല്‍ മതിയാകും. അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്ക് ചെയിന്‍ സര്‍വീസിലും യാത്ര ചെയ്യാം. പത്തനംതിട്ട സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്ന യാത്രക്കാരന്റെ…
Read Moreവിഭാഗം: Business Diary
മഴക്കെടുതി: പത്തനംതിട്ട ജില്ലയില്‍ 46 കോടി രൂപയുടെ കൃഷിനാശം
konnivartha.com : പത്തനംതിട്ട ജില്ലയില്‍ 2021 ഒക്‌ടോബര്‍ 15 മുതല്‍ നവംബര്‍ 16 വരെയുള്ള ശക്തമായ മഴയില്‍ 4598.34 ലക്ഷം രൂപയുടെ കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 14381 കര്‍ഷകരുടെ 1268.15 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് ഒരു മാസത്തെ മഴയില്‍ നഷ്ടമായത്. 323.80 ഹെക്ടര്‍ നെല്‍കൃഷിയാണ് നശിച്ചത്. കപ്പ, റബര്‍, വെറ്റില, വാഴ തുടങ്ങിയ വിളകള്‍ 100 ഹെക്ടറിന് മുകളിലായി നശിച്ചിട്ടുണ്ടെന്ന് ജില്ലാ അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു അറിയിച്ചു.
Read Moreജില്ലാതല സഹകരണ വാരാഘോഷം ഉദ്ഘാടനം
68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജെറി ഈശോ ഉമ്മന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.ജി പ്രമീള സ്വാഗതം ആശംസിച്ചു. ഇ.എം.എസ് സഹകരണ ആശുപത്രി ചെയര്‍മാന്‍ ടി.കെ.ജി നായര്‍, പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക്പ്രസിഡന്‍റ് എ.ഷംസുദ്ദീന്‍, കോഴഞ്ചേരി സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ജി. ബിജു, കോഴഞ്ചേരി അസിസ്റ്റന് രജിസ്ട്രാര്‍ (ജനറല്‍)ഡി. ശ്യാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി അരുവാപ്പുലം ബാങ്ക് മാതൃകയാകുന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരി മൂലം കഷ്ടപ്പെടുന്ന ജനങ്ങളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാർന്ന വായ്പാ – നിക്ഷേപ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കി അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണബാങ്ക് ജില്ലയിൽ മറ്റ് സ്ഥാപനങ്ങൾക്ക് മാതൃകയായി. കോവിഡ് 19 പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ച ആളുകൾക്കുള്ള അടിയന്തിര ധനസഹായം എന്ന നിലയിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി പ്രകാരം ബാങ്കിന്റെ 4 ശാഖകൾ വഴി 65 കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 60,30,000 രൂപയുടെ സാമ്പത്തിക സഹായം നൽകി. 603 അയൽക്കൂട്ട അംഗങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾ ബുദ്ധിമുട്ടിയപ്പോൾ ലാപ്ടോപും മൊബൈൽ ഫോണും വാങ്ങുന്നതിന് പ്രത്യേക വായ്പാ പദ്ധതി ആവിഷ്ക്കരിച്ച് 2005000 രൂപ നൽകി. ഇതിനു പുറമേ സർക്കാർ പദ്ധതിയായ വിദ്യാതരംഗിണി…
Read Moreപത്തനംതിട്ട ജില്ലയിലെ തടി മേഖലയിലെ ചുമട്ട് കൂലി ഏകീകരിച്ചു
തടി മേഖലയിലെ ചുമട്ട് കൂലി ഏകീകരിച്ചു konnivartha.com :പുതിയ നിരക്ക് ചുവടെ: റബ്ബര്‍ സെലക്ഷന്‍ (ടണ്ണൊന്നിന്) 730 രൂപ, കെട്ടുകാശ് 20 രൂപ. റബ്ബര്‍ വിറക് (ടണ്ണൊന്നിന്) 550 രൂപ, കെട്ടുകാശ് 20 രൂപ. ലോക്കല്‍ (ടണ്ണൊന്നിന്) 700 രൂപ, കെട്ടുകാശ് 20 രൂപ. കട്ടന്‍സ് നീളം 4 1/4 വരെ (ടണ്ണൊന്നിന്) 730 രൂപ, കെട്ടുകാശ് 20 രൂപ. മൂന്നു മീറ്ററില്‍ താഴെയുളള കട്ടിത്തടി (തേക്ക്, ഈട്ടി, ആഞ്ഞിലി, പ്ലാവ്, മരുതി, മഹാഗണി) കെട്ടുകാശ് ഉള്‍പ്പെടെ (ക്യുബിക്ക് അടി) 55 രൂപ, കെട്ടുകാശ് 5 രൂപ. അല്‍ബീസിയ ക്യുബിക് അടി 37 രൂപ, കെട്ടുകാശ് 3 രൂപ. പാഴ് വിറക് (ടണ്ണൊന്നിന്) 400 രൂപ, കെട്ടുകാശ് 20 രൂപ. ഈ മാസം 20 മുതല്‍ രണ്ട് വര്‍ഷത്തെ പ്രാബല്യം പുതിയ നിരക്കിന് ഉണ്ടാകുമെന്ന് പത്തനംതിട്ട ജില്ലാ…
Read Moreപ്രവാസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍, ബിസിനസ് വായ്പാ പദ്ധതി
പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍, ബിസിനസ് വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു konni vartha.com ഒ.ബി.സി./മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചു മടങ്ങിയെത്തിയവരുമായ പ്രവാസികളില്‍ നിന്നും സ്വയം തൊഴില്‍, ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ റീ-ടേണ്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതി പ്രകാരം കാര്‍ഷിക / ഉല്പാദന / സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും വായ്പ അനുവദിക്കും. ഡയറി ഫാം, പൗള്‍ട്രി ഫാം, പുഷ്പ കൃഷി, ക്ഷീരോത്പാദനം, സംയോജിത കൃഷി, തേനീച്ച വളര്‍ത്തല്‍, പച്ചക്കറി കൃഷി, അക്വാകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്‍ഡ്വെയര്‍ ഷോപ്പ്, ഫര്‍ണ്ണിച്ചര്‍ ഷോപ്പ്, റസ്റ്റോറന്റ്, ബ്യൂട്ടി പാര്‍ലര്‍, ഹോളോബ്രിക്സ് യൂണിറ്റ്, പ്രൊവിഷന്‍ സ്റ്റോര്‍, ഡ്രൈവിംഗ് സ്‌കൂള്‍, ഫിറ്റ്നെസ്സ് സെന്റര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, റെഡി മെയ്ഡ്…
Read Moreവ്യവസായങ്ങൾക്കുള്ള ആനുകൂല്യങ്ങൾ തോട്ടം മേഖലയ്ക്കും; പ്ലാന്റേഷൻ ഡയറക്ടറേറ്റ് ഉടൻ
വ്യവസായങ്ങൾക്കുള്ള ആനുകൂല്യങ്ങൾ തോട്ടം മേഖലയ്ക്കും; പ്ലാന്റേഷൻ ഡയറക്ടറേറ്റ് ഉടൻ konnivartha.com : വ്യവസായങ്ങൾക്കുള്ള ആനുകൂല്യങ്ങൾ തോട്ടം മേഖലക്കും ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരണത്തിന്റെ ഭാഗമായി തോട്ടം ഉടമകളുമായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാന്റേഷൻ വ്യവസായ വകുപ്പിനോട് കൂട്ടിച്ചേർത്തതിനെത്തുടർന്നാണ് പുതിയ ഡയറക്ടറേറ്റ് രൂപീകരിക്കുന്നത്. പ്ലാന്റേഷൻ മേഖലയിലെ തുടർ വികസന സാധ്യതകൾ പ്രയോജനപ്പെടുത്താൻ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സ്പൈസസ് ബോർഡ്, കോഫി ബോർഡ് പ്രതിനിധികൾ, തോട്ടം ഉടമകളുടേയും തൊഴിലാളികളുടേയും പ്രതിനിധികൾ ഉൾപ്പെടുന്നതാവും കമ്മിറ്റി. പുതിയ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കും. കോട്ടയം, കോഴിക്കോട് കേന്ദ്രമാക്കി രണ്ട് മേഖലകൾ ഡയറക്ടറേറ്റിന് കീഴിൽ ഉണ്ടാകും. തോട്ടം മേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന നിർദ്ദേശങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇടവിള കൃഷി, ഇക്കോ ടൂറിസം എന്നിവ അനുവദിക്കണമെന്ന തോട്ടമുടമകളുടെ ആവശ്യം പരിശോധിക്കും. സംസ്ഥാനത്തെ തോട്ടങ്ങളുടെ മാപ്പിംഗ്…
Read Moreശീതീകരിച്ച സീ ഫുഡ് റസ്റ്ററന്റ് അടൂര്‍ ബൈപാസില്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു
ശീതീകരിച്ച സീ ഫുഡ് റസ്റ്ററന്റ് അടൂര്‍ ബൈപാസില്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു കേരളത്തില്‍ ആദ്യത്തേത് അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുന്ന തരത്തില്‍ സഹകരണ വകുപ്പിന് പുതിയ വെളിച്ചം നല്‍കുന്ന പ്രവര്‍ത്തനമാണ് പറക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റേതെന്ന് ഫിഷറീസ്-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അടൂര്‍ ബൈപ്പാസില്‍ കോ-ഓപ്പറേറ്റീവ് സീഫുഡ് റസ്റ്ററന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സീ ഫുഡ് റസ്റ്ററന്റ് സാധ്യമാകുന്നതോടെ ഒരുപാട് യുവതി യുവാക്കള്‍ക്ക് തൊഴില്‍ സാധ്യത ലഭ്യമാകും. കേരളത്തിലെ ഫിഷറീസ് വകുപ്പിന്റെ പുതിയ ആശയമാണ് സീ ഫുഡ് റസ്റ്ററന്റ്. ആദ്യഘട്ടമായി ആയിരം പഞ്ചായത്തുകളില്‍ ഇവ നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ അഞ്ചു വര്‍ഷം കൊണ്ട് പരമാവധി ആളുകള്‍ക്ക് ജോലി നല്‍കാനും ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കും. അടൂരില്‍ സാംസ്‌കാരിക വകുപ്പിന്റെ കൈയ്യൊപ്പ് ചാര്‍ത്തും. സാംസ്‌കാരിക…
Read Moreജില്ലാ ലീഡ് ബാങ്ക് സമൃദ്ധി വായ്പാ മഹോത്സവം നടന്നു
ജില്ലാ ലീഡ് ബാങ്ക് സമൃദ്ധി വായ്പാ മഹോത്സവം ബാങ്കിംങ് മേഖലയില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാങ്കിംങ് മേഖലയില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുകവഴി രാജ്യത്തിന്റെ വികസനം കൂടുതല്‍ ജനകീയമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിന്റെ നിര്‍ദേശപ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജില്ലാ ലീഡ് ബാങ്ക് സംഘടിപ്പിച്ച വായ്പാ മേളയായ സമൃദ്ധി വായ്പാ മഹോത്സവം പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പുരോഗതിക്ക് സുഭദ്രമായ സമ്പത്ത് വ്യവസ്ഥിതി അനിവാര്യമാണ്. അര്‍ഹരായ എല്ലാ ജനവിഭാഗത്തിനും വായ്പ ലഭ്യമാക്കുകയും വായ്പയില്‍ മേലുള്ള തിരിച്ചടവ് ഉറപ്പാക്കേണ്ടതുമുണ്ട്. പൊതു മേഖല ബാങ്കുകളുടെ സുശക്തമായ നിലനില്‍പ്പ് ഉറപ്പാക്കേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.…
Read Moreപത്തനംതിട്ടയില്‍ ലോട്ടറി വിപണന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന
ലോട്ടറി വിപണന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന കോന്നി വാര്‍ത്ത ഡോട്ട് കോം : ഭാഗ്യക്കുറി ടിക്കറ്റുകളുടെ അനധികൃത വില്പന തടയുന്നതിന് പത്തനംതിട്ട നഗരത്തിലെ വിവിധ ഭാഗ്യക്കുറി വിപണന കേന്ദ്രങ്ങളില്‍ ഭാഗ്യക്കുറി വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാലക്കങ്ങള്‍ ഒരേ പോലെ വരുന്ന പന്ത്രണ്ടിലധികം ടിക്കറ്റുകള്‍ ഒരുമിച്ച് വില്പന നടത്തുന്നുണ്ടോയെന്നും ടിക്കറ്റുകളില്‍ ഏജന്‍സി സീല്‍ പതിക്കാതെ നവ മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറികള്‍ വില്പന നടത്തുന്നുണ്ടോയെന്നും പരിശോധിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍.ആര്‍ ജിജി, ജൂനിയര്‍ സൂപ്രണ്ട്ന്മാരായ പി.ബി മധു, ജോസഫ് സൈമണ്‍, ജീവനക്കാരന്‍ ബിനീഷ് ആര്‍. നായര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. അനധികൃത വിപണന രീതികള്‍ അവലംബിക്കുന്നവരുടെ ഏജന്‍സി റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കുകൂടി പരിശോധന വ്യാപിപ്പിക്കുമെന്നും ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു. അനധികൃത ലോട്ടറി വില്പന സംബന്ധിച്ച്…
Read More