പോപ്പുലര്‍ ഫിനാന്‍സ് : പത്തനംതിട്ട ജില്ലാ കളക്ടറുടെ പുതിയ ഉത്തരവിന് എതിരെ നിക്ഷേപക കൂട്ടായ്മ കോന്നി വാര്‍ത്ത ഡോട്ട് കോം :(KONNIVARTHA.COM ) കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സിലെ തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ തയാറാകണം എന്ന് നിക്ഷേപക കൂട്ടായ്മയുടെ സംഘടനാ പ്രസിഡന്‍റ് സി എസ് നായര്‍ ആവശ്യപ്പെട്ടു . നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ ഉള്ള അതാതു തഹസില്‍ദാരുടെ ഓഫീസില്‍ ഡിസംബര്‍ 22, 23, 24 തീയതികളില്‍ അറിയിക്കണം എന്നാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ് . മറ്റു എല്ലാ ജില്ലയിലും കലക്ട്രേറ്റ് കേന്ദ്രീകരിച്ചുള്ള ഹെല്‍പ്പ് ഡസ്ക് മുഖേനയാണ് നിക്ഷേപകരുടെ വിവരം നിക്ഷേപക കൂട്ടായ്മയിലൂടെ ശേഖരിച്ചത് . പത്തനംതിട്ട ജില്ലാ കളക്ടറുമായി നിക്ഷേപക കൂട്ടായ്മ സംഘടന ഭാരവാഹികള്‍ കഴിഞ്ഞ ആഴ്ചയിലും സംസാരിച്ചിരുന്നു .…
Read Moreവിഭാഗം: Business Diary
പോപ്പുലര്‍ സാമ്പത്തിക തട്ടിപ്പ്: ഉടമകളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുന്നു
konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പ് ഉടമകളുടെ പോലീസും സി ബി ഐയും , ഇ ഡിയും കണ്ടെത്തിയ സ്വത്തുക്കള്‍ കണ്ടു കെട്ടുന്ന നടപടികള്‍ തുടങ്ങി . കേരളത്തിലെ മുഴുവന്‍ ബ്രാഞ്ചുകളും റവന്യൂ അധികാരികള്‍ തുറന്ന് അതില്‍ ഉള്ള പണം സ്വര്‍ണ്ണം നിക്ഷേപം തുടങ്ങിയവയുടെ കണക്കുകള്‍ ശേഖരിച്ചു . സ്വര്‍ണ്ണവും പണവും ബന്ധപെട്ട ട്രഷറികളില്‍ സൂക്ഷിച്ചു . ഉടമകളുടെ പേരില്‍ ഉള്ള മുഴുവന്‍ കെട്ടിടങ്ങള്‍ , വസ്തുക്കള്‍ വാഹനങ്ങള്‍ മറ്റു ബാങ്കുകളിലെ നിക്ഷേപം എന്നിവ കണ്ടു കെട്ടുന്നു . കോന്നി വകയാര്‍ ഹെഡ് ഓഫീസും കോന്നി വകയാറിലെ ഉടമകളുടെ വീടും വകയാറിലെ തന്നെ മറ്റൊരു കെട്ടിടവും സീല്‍ ചെയ്തു . ഉടമകളുടെ പേരില്‍ കണ്ടെത്തിയ മുഴുവന്‍ ഭൂമിയുടെയും കൈമാറ്റം മരവിപ്പിച്ചു . സ്വത്തുക്കള്‍ കണ്ടു കെട്ടുന്നതിനു മുന്നോടിയായി നിക്ഷേപക തട്ടിപ്പിന് ഇരയായ…
Read Moreപോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ്: നിക്ഷേപകര്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കണം
നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട തഹസില്‍ദാരുടെ ഓഫീസില്‍ ലഭ്യമാക്കണം എന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു KONNIVARTHA.COM : സാമ്പത്തിക തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് മാനേജിംഗ് പാര്‍ട്‌ണേഴ്‌സിന്റെ സ്വത്തുക്കള്‍ ബാന്നിംഗ് ഓഫ് അണ്‍ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ആക്ട് 2019 (ബഡ്സ് ആക്ട് 2019) പ്രകാരം കണ്ടുകെട്ടുന്നതിലേക്ക് നിയുക്ത കോടതി മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കുന്നതിന് തട്ടിപ്പിനിരയായ നിക്ഷേപകരില്‍ നിന്നും ജില്ലാ ഭരണകേന്ദ്രം വിവരങ്ങള്‍ ശേഖരിക്കുന്നു. നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട തഹസില്‍ദാരുടെ ഓഫീസില്‍ ലഭ്യമാക്കാം. തഹസില്‍ദാര്‍മാരുടെ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മാതൃകയില്‍ ഡിസംബര്‍ 22, 23, 24 തീയതികളില്‍ വിവരങ്ങള്‍ നല്‍കാവുന്നതാണെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
Read More21 ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിന് അനുമതി നൽകി
അടുത്ത നാല് മുതൽ അഞ്ചു വർഷ കാലം കൊണ്ട്, 25,000 കോടി രൂപ പ്രതീക്ഷിത ചെലവിൽ പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കാനും, നിലവിലുള്ളവ ആധുനീകരിച്ചു ശേഷി വർധിപ്പിക്കാനുമുള്ള ശ്രമത്തിന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തുടക്കം കുറിച്ചിരുന്നു. നിലവിലുള്ള ടെർമിനലുകൾ, റൺവേകൾ, എയർപോർട്ട് നാവിഗേഷൻ സംവിധാനങ്ങൾ, കണ്ട്രോൾ ടവറുകൾ എന്നിവ ആധുനികവൽക്കരിക്കാനും വികസിപ്പിക്കാനുമടക്കമുള്ള പ്രവർത്തനങ്ങൾ ഇതിലുൾപ്പെടുന്നു. രാജ്യത്ത് പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ, ഒരു ഗ്രീൻഫീൽഡ് വിമാനത്താവള നയം 2008 ന് ഇന്ത്യ ഗവണ്മെന്റ് രൂപം നൽകിയിരുന്നു. നയപ്രകാരം, ഒരു വിമാനത്താവളം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സംസ്ഥാന ഭരണകൂടങ്ങൾ ഉൾപ്പെടെയുള്ള വിമാനത്താവള വികസന സംരംഭങ്ങൾ ഇതുമായി ബന്ധപ്പെട്ട ഒരു അപേക്ഷ വ്യോമയാന മന്ത്രാലയത്തിന് സമർപ്പിക്കേണ്ടതാണ്. ഇങ്ങനെ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾക്ക് അംഗീകാരം നൽകുന്നത് ‘സൈറ്റ് – ക്ലീയറൻസ്’ ഘട്ടം, ‘ഇൻ-പ്രിൻസിപ്പിൾ’ (തത്വത്തിൽ) അനുമതി ഘട്ടം എന്നിങ്ങനെ രണ്ടു ഘട്ടങ്ങൾ…
Read Moreവനിതാവികസന കോര്‍പ്പറേഷനിലൂടെ ഇന്ന് വിതരണം ചെയ്തത് 1.52 കോടി രൂപയുടെ വായ്പ
കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും ഗുണഫലം ലഭിക്കുന്ന പദ്ധതികള്‍ വനിതാവികസന കോര്‍പ്പറേഷനിലൂടെ നടപ്പാക്കുമെന്ന് വനിതാ ശിശുവികസന, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസിന്റെയും ലോണ്‍മേളയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വനിതാവികസന കോര്‍പ്പറേഷനെ കൂടുതല്‍ മികവിലേക്ക് എത്തിക്കുന്നതിനാണ് ശ്രമിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു. വനിതാ വികസന കോര്‍പ്പറേഷന്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. സ്ത്രീകളെ സംരംഭം തുടങ്ങുന്നതിന് പ്രാപ്തരാക്കുന്നതിനും വനിതാവികസന കോര്‍പ്പറേഷന്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം സ്ത്രീകള്‍ക്ക് അത്യാവശ്യമാണ്. അതിനുള്ള പദ്ധതികളാണ് വനിതാ വികസന വകുപ്പിലൂടെ സ്ത്രീകളിലേക്ക് എത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷാ ശാക്തീകരണ സഹായത്തിന്റെ ഭാഗമായി ഏത് വനിതയ്ക്കും 24 മണിക്കൂറും വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 181 എന്ന ടോള്‍ ഫ്രീ നമ്പരില്‍…
Read Moreഇലരോഗങ്ങളെ ചെറുക്കാന്‍ റബ്ബര്‍ബോര്‍ഡ് ക്രൗണ്‍ ബഡ്ഡിങ് പ്രോത്സാഹിപ്പിക്കുന്നു
KONNIVARTHA.COM : റബ്ബര്‍മരങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന ഇലരോഗങ്ങളെ ചെറുക്കുന്നതിനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ റബ്ബര്‍ബോര്‍ഡ് ക്രൗണ്‍ ബഡ്ഡിങ് പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി റബ്ബര്‍ബോര്‍ഡിലെ ശാസ്ത്രജ്ഞര്‍ തോട്ടമുടമകളും എസ്റ്റേറ്റ് മാനേജര്‍മാരുമായി ആശയവിനിമയം നടത്തി. റബ്ബര്‍ഗവേഷണകേന്ദ്രം ഡയറക്ടര്‍ (റിസര്‍ച്ച്) ഇന്‍-ചാര്‍ജ് ഡോ. എം.ഡി. ജെസ്സി ശാസ്ത്രജ്ഞരായ ഡോ. ഷാജി ഫിലിപ്പ്, ഡോ. തോംസണ്‍ എബ്രഹാം എന്നിവര്‍ ക്രൗണ്‍ ബഡ്ഡിങ്ങിനെക്കുറിച്ചും ഇപ്പോള്‍ അതിന് കൈവന്നിരിക്കുന്ന പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. കാലാവസ്ഥാവ്യതിയാനവും തുടര്‍ച്ചയായ മഴയും മൂലം റബ്ബറില്‍ ഇലരോഗങ്ങള്‍ കൂടുതലാണ്. രോഗപ്രതിരോധശേഷി കൂടിയ എഫ് എക്‌സ്-516 (FX-516)എന്ന ഇനം റബ്ബര്‍ തൈകളില്‍ ക്രൗണ്‍ ബഡ്ഡ് ചെയ്യാന്‍ യോജിച്ചതാണെന്ന് റബ്ബര്‍ഗവേഷണകേന്ദ്രം നടത്തിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. വന്‍കിടതോട്ടങ്ങളില്‍ പരിമിതമായ തോതില്‍ ക്രൗണ്‍ ബഡ്ഡിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍, റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ആര്‍. അഡലരശന്‍ ഐഎഫ്എസ്സി-ന്, എഫ് എക്‌സ്-516 എന്ന ഇനത്തിന്റെ…
Read Moreമെഡിക്കൽ ഷോപ്പുകളിൽ നികുതി വകുപ്പ് പരിശോധന; 166 പേർക്ക് പിഴ
KONNIVARTHA.COM : സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിലും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 166 പേർക്ക്പിഴ ചുമത്തി. മരുന്നുകളുടെയും, മെഡിക്കൽ ഉപകരണങ്ങളുടെയും വിൽപ്പനയിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഒക്ടോബർ, നവംബർ മാസങ്ങളിൽ സംസ്ഥാന വ്യാപകമായി നടത്തിയ 339 ടെസ്റ്റ് പർച്ചേസുകളിലാണ് ബില്ല് നൽകാതെ കച്ചവടം നടത്തിയ 166 കേസുകൾ പിടികൂടിയത്. ബില്ല് നൽകാതെ കച്ചവടം നടത്തിയ വ്യാപാരികൾക്ക് 20,000 രൂപ വീതം പിഴ ചുമത്തി. 166 കേസുകളിൽ നിന്ന് 33.2 ലക്ഷം രൂപ പിഴയായി ഈടാക്കി. ബില്ല് നൽകാതെയുള്ള വിൽപ്പന, പരമാവധി വിൽപ്പന വിലയേക്കാൾ ഉയർന്ന വില ഈടാക്കൽ തുടങ്ങിയ ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. സർജിക്കൽ ഉപകരണങ്ങൾ, വികലാംഗർക്കുള്ള ഉപകരണങ്ങൾ, പൾസ് ഓക്‌സിമീറ്റർ, ഡിജിറ്റൽ തെർമോമീറ്റർ എന്നീ…
Read Moreകേരഗ്രാമം പദ്ധതിയിലൂടെ 15 ലക്ഷം തെങ്ങും തൈകള്‍ നടും: മന്ത്രി പി. പ്രസാദ്
കേരഗ്രാമം പദ്ധതിയിലൂടെ ഒരു വര്‍ഷം പതിനഞ്ചു ലക്ഷം തെങ്ങും തൈകള്‍ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം പന്ത്രണ്ടു ലക്ഷം തൈകളാണ് നട്ടുപിടിപ്പിച്ചിട്ടുള്ളത്. കേരഗ്രാമം പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കും. ഒരു വാര്‍ഡിന് 75 തെങ്ങും തൈകള്‍ വീതം നല്‍കും. മൂന്നു വര്‍ഷം കൊണ്ട് കേരഗ്രാമങ്ങള്‍ക്ക് തെങ്ങു പരിപാലനത്തിനായി 76 ലക്ഷം രൂപ നല്‍കും. 250 ഹെക്ടര്‍ സ്ഥലത്താണിവ പരിപാലിക്കുക. ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ യൂണിറ്റുകളെ സംയോജിപ്പിച്ച് പഞ്ചായത്ത് ഫണ്ടു നല്‍കി പന്തളം തെക്കേക്കര കേരഗ്രാമം എന്ന ബ്രാന്‍ഡില്‍ വെളിച്ചെണ്ണ, ഉരുക്കു വെളിച്ചണ്ണ യൂണിറ്റ് നിര്‍മിച്ച് വിതരണം ചെയ്യണമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ കാര്‍ഷിക മേഖല സ്വയംപര്യാപ്തതയിലേക്ക് കുതിക്കുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍…
Read Moreവനിത വികസന കോര്‍പറേഷന് പത്തനംതിട്ടയില്‍ ഓഫീസ് : മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
*വനിതകള്‍ക്കുള്ള സംരംഭങ്ങള്‍ക്ക് സ്വയംതൊഴില്‍ ലോണ്‍ മേള കോന്നി വാര്‍ത്ത ഡോട്ട് കോം : വനിത വികസന കോര്‍പറേഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസ് ഉദ്ഘാടനം ഡിസംബര്‍ 11ന് രാവിലെ 11 ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കോര്‍പറേഷന്റെ സേവനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട കോളജ് റോഡിലുള്ള പണിക്കന്റത്തു ബില്‍ഡിംഗ്സിലാണ് ജില്ലാ ഓഫീസ് ആരംഭിക്കുന്നത്. സമൂഹത്തിലെ അടിസ്ഥാന ജന വിഭാഗത്തെ സാമ്പത്തിക സാശ്രയത്വത്തിലൂടെ ശാക്തീകരിച്ചാല്‍ മാത്രമെ സമഗ്ര പുരോഗതി കൈവരിക്കുന്നതിന് സാധിക്കുകയുള്ളൂ എന്നതിനാലാണ് മൂന്നു മേഖല ഓഫീസുകള്‍ക്ക് പുറമെ കൂടുതല്‍ ജില്ലാ ഓഫീസുകളും ഉപ ജില്ലാ ഓഫീസുകളും പുതുതായി ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ജില്ലാ ഓഫീസുകള്‍ ഉണ്ടായിരുന്നത്. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മറ്റു ജില്ലകളിലും ജില്ലാ ഓഫീസുകള്‍…
Read Moreപോപ്പുലര്‍ ഫിനാന്‍സ് : കോടികളുടെ സ്ഥിര നിക്ഷേപ രേഖകള്‍ കണ്ടെത്തി :കൊല്ലം ജില്ലയില്‍ പരിശോധനകള്‍ നടക്കുന്നു
ചക്കുവള്ളി ശാഖയിൽ സൂക്ഷിച്ച 109 പേരുടെ പണയസ്വർണമായുള്ള ഒന്നരക്കിലോഗ്രാം സ്വർണവും നാലരലക്ഷം രൂപയും കണ്ടെത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : സാമ്പത്തിക ക്രമക്കേടുകളെതുടര്‍ന്ന് അടച്ചുപൂട്ടിയ പോപുലര്‍ ഫൈനാന്‍സിയേഴ്സിന്റെ ചവറ, തേവലക്കര ഓഫിസുകളില്‍ പരിശോധന നടത്തി സ്വര്‍ണം, പണം, വിവിധ രേഖകള്‍ എന്നിവ കണ്ടുകെട്ടി.പതിനാറു കോടി രൂപയുടെ സ്ഥിര നിക്ഷേപ രസീതുകളും പത്തര ഗ്രാം സ്വര്‍ണവും രണ്ടായിരത്തോളം രൂപ പണമായും കണ്ടെത്തി . ഈ ബ്രാഞ്ചിലെ മാനേജര്‍ ജീവനകാര്‍ എന്നിവരുടെ നിക്ഷേപവും ഇതില്‍ ഉള്‍പ്പെടും . ചവറ ബ്രാഞ്ചില്‍ നടത്തിയ പരിശോധനയില്നാൽപത്തിയാറുപേരില് നിന്നായുള്ള 41 പവന് സ്വര്‍ണവും ഡിപ്പോസിറ്റ് രസീതുകളും കണ്ടെത്തി എങ്കിലും പണം ഒന്നും ഇവിടെ ഇല്ലായിരുന്നു . പൂയപ്പള്ളി, ഓടനാവട്ടം, ഓയൂർ ശാഖകളിലും പരിശോധന നടന്നു . ഓടനാവട്ടം ശാഖയിൽനിന്ന് 11,36,453 രൂപയും 1380 ഗ്രാം സ്വർണവും മൂന്ന് ബ്രാഞ്ചുകളിൽനിന്ന് കോടിക്കണക്കിന് രൂപയുടെ നിക്ഷേപ…
Read More