പോപ്പുലർ ഫിനാൻസ് ഉടമകളുടെ പേരിൽ ഇന്ത്യയിലെ ദേശസാത്‌കൃത, ഷെഡ്യൂൾഡ് ബാങ്കുകളിലുള്ളത് 1760 അക്കൗണ്ടുകൾ. ഇത് മരവിപ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി ഇൻസ്പെക്ടർ പി.എസ്.രാജേഷ് ബാങ്കുകൾക്ക് കത്ത് നൽകി.11 കേസുകളിൽ എഫ്.ഐ.ആർ ഇട്ടു . കോന്നിയിൽ മാത്രം മൂവായിരം നിക്ഷേപകരുടെ പരാതി ഉണ്ട് . പോപ്പുലർ ഫിനാൻസിന്റെ വകയാർ ഹെഡ് ഓഫീസിൽനിന്ന് ഡയറക്ടർമാരിലൊരാളായ റിനു മറിയം തോമസ് രേഖകൾ കടത്താൻ ശ്രമിച്ചിരുന്നതായി ജീവനക്കാരില്‍ ഒരാള്‍ പോലീസിനോട് പറഞ്ഞു . പോപ്പുലർ മേരിറാണി നിധി ലിമിറ്റഡ് എന്ന എൽ.എൽ.പി.യുടെ അക്കൗണ്ടിലേക്കു പണം മാറ്റിയത് സംബന്ധിച്ചുള്ള രേഖകളാണ് കടത്താൻ ശ്രമിച്ചത്. ജീവനക്കാര്‍ ഇടപ്പെട്ടതിനാല്‍ ശ്രമം വിജയിച്ചില്ല .എല്ലാ നിക്ഷേപകരുടെ വിവരങ്ങളും വകയാർ ഹെഡ് ഓഫീസിലെ ജീവനക്കാർ പോലീസിന് കൈമാറി. വിദേശരാജ്യങ്ങളിലേക്ക് കടത്തിയതായി പറയുന്ന തുക പോലീസ് പിടിച്ചെടുത്താലെ നിക്ഷേപകർക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ.
Read Moreവിഭാഗം: Business Diary
പോപ്പുലര്‍ ഫിനാന്‍സ്: ഏഴര കോടിയിലധികം രൂപയുടെ നിക്ഷേപം സംബന്ധിച്ചുള്ള പരാതി പോലീസ് അന്വേഷിക്കുന്നു
പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികളുടെ ആസ്തി സംബന്ധിച്ചു ദുരൂഹത തുടരുന്നു . പോലീസ് കണ്ടെത്തിയ ആസ്തി 123 കോടിയുടെ മാത്രമാണ് . ഇതിലും എത്രയോ മടങ്ങ് ആസ്തി ബിനാമി പേരുകളില്‍ ഇവര്‍ വാങ്ങി കൂട്ടിയിട്ടുണ്ട് . അതെല്ലാം ഭൂമിയായിട്ടാണ് . പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 28 വരെ നീട്ടി കോടതി ഉത്തരവായിരുന്നു . തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണത്തിനുമായി സെപ്റ്റംബര്‍ ഏഴിന് പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ നാലു പ്രതികളെയും സെപ്റ്റംബര്‍ 14ന് പോലീസ് കോടതിയില്‍ ഹാജരാക്കുകയും ജാമ്യാപേക്ഷയെ എതിര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നു റിമാന്‍ഡ് നീട്ടുകയായിരുന്നു. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞു തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെളിവെടുപ്പും അന്വേഷണവും നടത്തി ഒട്ടേറെ രേഖകളും മറ്റും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് മറ്റു പേരുകളില്‍ രൂപീകരിച്ച കമ്പനികളുടെ അക്കൗണ്ടിലേക്കും…
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് വിടുന്നു
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് വിടുന്നു : സി.ബി.ഐ.ക്ക് അന്വേഷണം വിട്ടതായി സർക്കാർ നാളെ തന്നെ ഹൈക്കോടതിയെ അറിയിക്കുമെന്നാണ് സൂചന പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് വിടാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു . ഉത്തരവ് ഉടൻ പുറത്തിറക്കും.ഇതരസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പോപ്പുലർ ഉടമകൾ നിക്ഷേപം നടത്തിയതിനാൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു.ഇത് കൂടി പരിഗണിച്ചാണ് കേസ് സി.ബി.ഐ.ക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. വന്‍ സാമ്പത്തിക തട്ടിപ്പാണ് പോപ്പുലർ ഫിനാൻസ് ഉടമകൾ നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസിൽ സമാന്തര അന്വേഷണം ആരംഭിച്ചു .പോപ്പുലർ കേസ് സി.ബി.ഐ.ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ചില ഹർജികളും ഹൈക്കോടതിയിൽ എത്തിയിരുന്നു. ഈ ഹർജികൾ പരിഗണിച്ച ഹൈക്കോടതി ഓരോ പരാതികളിലും ഓരോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും പ്രതികളുടെ വസ്തുവകൾ കണ്ടെടുത്ത് സംരക്ഷിക്കണമെന്നും…
Read Moreസഹകരണ സംഘം ജീവനക്കാരുടെ വെൽഫെയർ ബോർഡ്: വിദ്യാഭ്യാസ ക്യാഷ് അവാർഡുകൾക്ക് അപേക്ഷിക്കാം
കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ 2019-20 അദ്ധ്യയന വർഷത്തിൽ മികച്ച വിജയം നേടിയവർക്ക് വിദ്യാഭ്യാസ ക്യാഷ് അവാർഡിന് അപേക്ഷിക്കാം. എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ, എച്ച്ഡിസി ആന്റ് ബിഎം, ജെഡിസി പരീക്ഷകളിൽ സംസ്ഥാനതലത്തിൽ ഉയർന്ന മാർക്ക്/ഗ്രേഡ് നേടിയവർക്കും, ബിടെക്, എംടെക്, ബി.എസ്‌സി നഴ്‌സിംഗ്, ബിഡിഎസ്, എംബിബിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, എംഎസ്, എംഡി, എംഡിഎസ് എന്നീ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്ക് ജില്ലാതലത്തിൽ ഉയർന്ന മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സെക്കന്ററി/ഹയർ സെക്കന്ററി തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയവർക്കും സ്‌പോർട്‌സ്/ഗെയിംസ് മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടുകയോ, ദേശീയതല മത്സരത്തിൽ പങ്കെടുക്കുകയോ ചെയ്ത സ്‌കൂൾ വിദ്യാർത്ഥികൾക്കും, അന്തർ സർവകലാശാല തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കോളേജ് വിദ്യാർത്ഥികൾക്കും ഏർപ്പെടുത്തിയിട്ടുള്ള ക്യാഷ് അവാർഡുകൾക്കും അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിക്ക് (സ്റ്റേറ്റ്…
Read Moreപോപ്പുലർ ഫിനാൻസ് തട്ടിപ്പ് : നിക്ഷേപകര്‍ക്ക് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചു
കോന്നി : പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബിജെപി യുടെ നേതൃത്വത്തിൽ വകയാറിലെ ഹെഡ്ഓഫീസിനു മുമ്പിൽ ധർണ നടത്തി.നിക്ഷേപകര്‍ക്ക് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒരു സാമ്പത്തിക തട്ടിപ്പ് കേരളത്തിൽ നടന്നിട്ടും,സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും പോപുലറിന് അനുകൂലമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് .ഇടതു-വലതു മുന്നണികൾ കുറ്റകരമായ മൗനം തുടരുകയാണ്.4000 കോടിക്ക് മുകളിൽ നടന്ന കുംഭകോണത്തിന് ഒത്താശ ചെയ്യുന്ന നിലപാടുകളാണ് ഇരുമുന്നണികളും സ്വീകരിക്കുന്നത് . ഇക്കാര്യത്തിൽ ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരികയും ശിക്ഷിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണം. നിക്ഷേപകര്‍ക്ക് ബി ജെ പി എല്ലാ പിന്തുണയും നല്‍കും . പോപ്പുലർ ഫിനാൻസിന്റെ മുഴുവൻ ഡയറക്ടർമാരെയും അറസ്റ്റ് ചെയ്യണമെന്ന് ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി…
Read Moreപോപ്പുലര്‍ ഫിനാന്‍സ്: കേസ് അന്വേഷണ പുരോഗതി ഐജി വിലയിരുത്തി
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിന്റെ അന്വേഷണ പുരോഗതി ഐജി ഹര്‍ഷിത അട്ടല്ലൂരി വിലയിരുത്തി. ജില്ലാ പോലീസ് ആസ്ഥാനത്ത് ബുധനാഴ്ച രാവിലെ എത്തിയ ഐ ജി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണുമായും കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരുമായും സംസാരിക്കുകയും, ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇതുവരെയുള്ള അന്വേഷണത്തില്‍ ഐജി തൃപ്തി രേഖപ്പെടുത്തി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഗൂഡാലോചനയോ ആസൂത്രണമോ നടന്നിട്ടുണ്ടോ, പണം മാറ്റിയിട്ടുള്ളത് എവിടെയൊക്കെയാണ് തുടങ്ങിയ എല്ലാ കാര്യങ്ങളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തി ഊര്‍ജിതമായ അന്വേഷണം ഉറപ്പാക്കാന്‍ ഐജി നിര്‍ദേശം നല്‍കിയതായി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. സാമ്പത്തിക തിരിമറികളും മറ്റും നടത്താന്‍ പ്രതികള്‍ക്ക് പ്രൊഫഷണലുകളുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കും. തെളിവെടുപ്പിനായി പ്രതികളുമായി അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരു സംഘത്തെ തിരുവനന്തപുരത്തേക്ക് അയച്ചു. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുസംഘം തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലേക്ക്…
Read Moreജില്ലയില്‍ ബാങ്കുകള്‍ 1553 കോടി രൂപ വായ്പ നല്‍കി
ജില്ലയില്‍ ആദ്യ മൂന്നുമാസത്തില്‍ നല്‍കാന്‍ തീരുമാനിച്ച മുന്‍ഗണന വായ്പ തുക പൂര്‍ണമായും നല്‍കി ബാങ്കുകള്‍. നേരത്തെ 1400 കോടി രൂപയാണ് വായ്പ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ 1553 കോടി രൂപ നല്‍കാന്‍ കഴിഞ്ഞു. കാര്‍ഷിക മേഖലയില്‍ 881 കോടി രൂപയും പശു വളര്‍ത്തല്‍, ആടുവളര്‍ത്തല്‍ ഉള്‍പ്പെടെ കാര്‍ഷികേതര മേഖലയില്‍ 84 കോടി രൂപയും വ്യവസായ മേഖലയില്‍ 340 കോടി രൂപയും ഭവനം, വിദ്യാഭ്യാസം മേഖലയില്‍ 248 കോടി രൂപയും ഉള്‍പ്പെടെ മുന്‍ഗണനാ മേഖലയില്‍ 1553 കോടി രൂപ വായ്പ നല്‍കാന്‍ മൂന്നു മാസം കൊണ്ട് ബാങ്കുകള്‍ക്ക് കഴിഞ്ഞു. പത്തനംതിട്ട കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മുന്നു മാസത്തെ പ്രവര്‍ത്തനം യോഗം അവലോകനം ചെയ്തു. ജില്ലാകളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം…
Read Moreകുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ ഹെഡ് ഓഫീസ് സമുച്ചയം നാടിന് സമര്‍പ്പിച്ചു
ആധുനിക സംവിധാനത്തോടു കൂടെയുള്ള കുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് സമുച്ചയം സഹകരണ – ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണു മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. നാലുവര്‍ഷം കൊണ്ട് കേരളത്തിന്റെ സഹകരണ പ്രസ്ഥാനം അഭിമാനകരമായ ഉയരങ്ങളിലേക്ക് എത്തിചേര്‍ന്നു. 2018 ലെ മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 2500 പേര്‍ക്ക് സഹകരണ പ്രസ്ഥാനം വീട് നിര്‍മ്മിച്ച് നല്‍കി. ആധുനികവത്കരണത്തിന് നേതൃത്വം കൊടുക്കുന്ന ഒന്നാണ് കേരളത്തിന്റെ സ്വന്തം ബാങ്ക് ആയ കേരള ബാങ്ക്. ന്യൂജനറേഷന്‍ ബാങ്കുകള്‍ക്കൊപ്പം എത്താന്‍ കേരള ബാങ്കിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സഹകരണ പ്രസ്ഥാനം സമസ്ത മേഖലകളിലും ശ്ലാഘനീയമായ ഇടപെടലുകളാണ് നടത്തുന്നതെന്നും കുറ്റൂര്‍ സഹകരണ ബാങ്കിന്റെ നിര്‍മ്മാണം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഭരണ സമിതിക്ക് സാധിച്ചെന്നും കുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മെയില്‍ ബ്രാഞ്ച്…
Read Moreകോന്നി മെഡിക്കല്‍ കോളേജ് കാന്‍റീന്‍ : ക്വട്ടേഷന്‍ ക്ഷണിച്ചു
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്റീന്‍ നടത്തുന്നതിനായി മുദ്ര വെച്ച കവറുകളില്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 11. വിശദവിവരങ്ങള്‍ കോളജ് ഓഫീസില്‍ നിന്നും പ്രവര്‍ത്തന സമയങ്ങളില്‍ ലഭിക്കും.
Read Moreറിസര്‍വ്വ് ബാങ്കിന്‍റെ അനുമതി ഇല്ലാതെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പകല്‍ക്കൊള്ള
റിസര്‍വ്വ് ബാങ്കിന്‍റെ തിരുവനന്തപുരം റീജണല്‍ ഓഫീസില്‍ കേരളത്തില്‍ 127 ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വ്വീസ് ലിമിറ്റഡ്, മുത്തൂറ്റ് വെഹിക്കിള്‍സ് ആന്റ് അസറ്റ് ഫിനാന്‍സ് ലിമിറ്റഡ്, ശ്രീരാജ് ജനറല്‍ ഫിനാന്‍സ് ലിമിറ്റഡ്, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് പവ്വര്‍ ആന്റ് ഇന്‍ഫ്രാസട്രക്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ക്ക് മാത്രമാണ് കേരളത്തില്‍ നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ വെബ്‌സൈറ്റിലെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ നിര്‍ദ്ദേശം പരസ്യമായി ലംഘിച്ചാണ് കേരളത്തിലെ പണമിടപാട് കമ്പിനികള്‍ ചെറുതും വലുതുമായ നിക്ഷേപങ്ങള്‍ സമാഹരിക്കുന്നത്. ‘ബി’ കാറ്റഗറി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് പൊതുനിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അനുമതി ഇല്ലെന്നും റിസര്‍വ്വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു. മിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും 12 ഉം 14 ഉം ശതമാനം മോഹ പലിശ നല്‍കിയാണ് അനധികൃതമായി നിക്ഷേപം…
Read More