കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായതും കോടികണക്കിന് നിക്ഷേപക തുക വിദേശത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫിനാന്‍സ് ഉടമകളെ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യും . പോലീസ് കസ്റ്റഡി നാളെ അവസാനിക്കുന്ന മുറയ്ക്ക് അറസ്റ്റ് ഉണ്ടാകും . ഇവരുടെ പേരില്‍ രാജ്യമെമ്പാടുമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.രജിസ്ട്രാര്‍മാര്‍ക്കും ബാങ്കുകള്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്ത് നല്‍കി.പ്രതികളെ നാളെ ഉച്ചയോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യും. കള്ളപ്പണ ചൂതാട്ട വിരുദ്ധ നിയമപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ്കേസ്സ് എടുത്തത് . കോടികള്‍ വിദേശത്തേക്ക് കടത്തി എന്നും കണ്ടെത്തി . പോപ്പുലര്‍ ഫിനാന്‍സിന്റെ രാജ്യമെമ്പാടുമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടും .കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പ്രതികളെല്ലാം പോലീസിന്റെ കസ്റ്റഡിയിലാണ്. നാളെ ഇവരുടെ കസ്റ്റഡി കാലാവധി അവസാനിക്കും. പോപ്പുലര്‍ ഫിനാന്‍സ് ഉടമയുടെ മക്കളായ റിയ, റിനു, റെയ്ബ എന്നിവര്‍ അട്ടക്കുളങ്ങരയിലെ ജയിലിലാണ്. ഇവിടേക്ക്…
Read Moreവിഭാഗം: Business Diary
പോപ്പുലര്‍ ഗ്രൂപ്പ് ലാഭം ഇല്ലാതെ എങ്ങനെ പലിശ കൊടുത്തു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആസ്ഥാനമായ വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് യാതൊരു വരുമാന മാര്‍ഗവും ഇല്ലാതെ 5 വര്‍ഷം നിക്ഷേപകര്‍ക്ക് കൃത്യമായ പലിശ നല്‍കിയ “മാജിക്ക് “പോലീസ് അന്വേഷണത്തില്‍ ഉണ്ട് . എല്ലാ മാസവും കൃത്യമായ പലിശ നല്‍കി ആണ് സ്ഥാപനം ആയിരകണക്കിന് നിക്ഷേപകരെ ആകര്‍ഷിച്ചത് . 80 ശതമാനം ആളുകളും ഉടമകളായ നിലവില്‍ പ്രതികളായ 5 പേരെയും നേരില്‍ കണ്ടിട്ടില്ല . ഇടപാടുകള്‍ ബ്രാഞ്ചിലൂടെ ബ്രാഞ്ച് മാനേജര്‍മാരിലൂടെ മാത്രം .ഒരു കോടി രൂപ ഒരാള്‍ ബ്രാഞ്ചില്‍ നിക്ഷേപിച്ചാല്‍ 5 ലക്ഷം രൂപ കമ്മീഷന്‍ ബ്രാഞ്ചില്‍ വാങ്ങിയിരുന്നു അല്ലെങ്കില്‍ കൊടുത്തു . ഓരോ ബ്രാഞ്ചിലും കോടികള്‍ നിക്ഷേപം .അപ്പോള്‍ ബ്രാഞ്ച് മാനേജര്‍ ,ഓഫീസ് സ്റ്റാഫ് എത്ര ലക്ഷം കമ്മീഷന്‍ വാങ്ങി . അവരെല്ലാം” വിശുദ്ധര്‍ “. അവരെക്കൂടി പ്രതി ചേര്‍ക്കുവാന്‍ ഉള്ള നീക്കം…
Read Moreജനം അണിനിരന്നു : കൂടല്‍ ഗ്രാമത്തെ രക്ഷിക്കാന്‍ : അദാനിയുടെ ഹിയറിങ് മാറ്റി
കോന്നി വാര്‍ത്ത ഡോട്ട് കോം : ജനം അണിനിരന്നതോടെ അദാനി ഗ്രൂപ്പിന് അനുകൂലമായി നടത്തുവാന്‍ ഇരുന്ന ഓണ്‍ലൈന്‍ ജനഹിത അഭിപ്രായം പത്തനംതിട്ട ജില്ലാ കളക്ടര്‍ മാറ്റി . കോവിഡ് വ്യാപനം മൂലം ഉള്ള സുരക്ഷ കണക്കില്‍ എടുത്താണ് ഓണ്‍ലൈന്‍ അഭിപ്രായം മാറ്റി എന്നു പറയുന്നു എങ്കിലും കൂടലിലെ പാറകള്‍ പൊട്ടിച്ച് കടത്തുവാന്‍ ഉള്ള അദാനിയുടെ നീക്കം ജനം ഒന്നായി അണിനിരന്നു തടഞ്ഞു . ഈ മാസം 12 നു പത്തനംതിട്ട കളക്ടര്‍ ആണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതിയോടെ ഓണ്‍ലൈന്‍ ജനഹിതം പരിപാടി ” ആസൂത്രണം “ചെയ്തത് . അതിനായി പത്ര പരസ്യവും നല്‍കി . അന്ന് മുതല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തും , വിജില്‍ ഇന്ത്യാ മൂവ്മെന്‍റും ശക്തമായ പ്രതിക്ഷേധം കൊണ്ടുവന്നു . ഇതിനെ തുടര്‍ന്നു കോന്നി എം എല്‍ എ അഡ്വ…
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : തിരുവനന്തപുരം നിക്ഷേപക സംഗമം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് കോടികളുടെ തട്ടിപ്പ് നടത്തി നിക്ഷേപകരെ വഞ്ചിച്ചു എന്ന വാര്‍ത്ത ആദ്യമായി “കോന്നി വാര്‍ത്ത ഡോട്ട് കോം “പ്രസിദ്ധീകരിച്ചപ്പോള്‍ ട്രോള്‍ ആണെന്ന് പറഞ്ഞ സുഹൃത്തിന് നമസ്കാരം .”നൈസായി ട്രോളി “എന്നു പറഞ്ഞു : ആ ന്യൂസ് ഇന്‍ഡ്യ ഞടുങ്ങുന്ന നിക്ഷേപക തട്ടിപ്പ് വാര്‍ത്ത ആയിരുന്നു എന്നു ഇപ്പോള്‍അങ്ങും മനസ്സിലാക്കുക . ആദ്യമായി ഈ വാര്‍ത്ത “കോന്നി വാര്‍ത്ത ഡോട്ട് കോം ” ആണ് പ്രസിദ്ധീകരിച്ചത് . രണ്ടു മാസം കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു വാര്‍ത്തകോന്നി വാര്‍ത്ത നല്‍കി ” പോപ്പുലര്‍ പൊളിഞ്ഞു ” അപ്പോള്‍ മുതല്‍ നിക്ഷേപകര്‍ ഉണര്‍ന്നു . ഇന്ന് ,അന്ന് പണം വാങ്ങി പോപ്പുലര്‍ പരസ്യം നല്‍കിയ ചാനല്‍ പോലും നിക്ഷേപകരുടെ ബാഹുല്യംകണ്ടു പരമ്പരയായും ഇറങ്ങി . കോന്നി വാര്‍ത്ത…
Read Moreആശുപത്രി ഉപകരണങ്ങളുടെ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
കോന്നി താലൂക്ക് ആശുപത്രിയിലെ ഫിസിയോ തെറാപ്പി യൂണിറ്റിലേക്ക് ഉപയോഗിക്കുന്നതിന് വിവിധ ആശുപത്രി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സൂപ്രണ്ട്, താലൂക്ക് ആശുപത്രി, കോന്നി എന്ന മേല്‍വിലാസത്തില്‍ ഒക്ടോബര്‍ 19ന് വൈകുന്നേരം നാലിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ കോന്നി താലൂക്ക് ആശുപത്രി ഓഫീസില്‍ നിന്ന് പ്രവര്‍ത്തി സമയങ്ങളില്‍ അറിയാം.
Read Moreസംരംഭകരെ സഹായിക്കാൻ ടോൾ ഫ്രീ നമ്പർ
കെ സ്വിഫ്റ്റ് 2.0 പതിപ്പ് ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് നിക്ഷേപം നടത്താൻ തയ്യാറാകുന്ന സംരംഭകരുടെ സംശയ നിവാരണത്തിനും ആവശ്യമായ സഹായം നൽകുന്നതിനും ടോൾ ഫ്രീ സംവിധാനം തയ്യാറായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 18008901030 ആണ് നമ്പർ. രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ ആഴ്ചയിൽ ആറു ദിവസം സേവനം ലഭിക്കും. മലയാളത്തിലും ഇംഗ്ളീഷിലും സംശയനിവാരണം നടത്താനാവും. കെ സ്വിഫ്റ്റ് 2.0 പതിപ്പും പുതിയ സംവിധാനങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി ചെലവ് എത്രയായാലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ റെഡ് കാറ്റഗറി വിഭാഗത്തിൽ പെടാത്ത സംരംഭങ്ങൾക്ക് ഏഴു ദിവസത്തിനുള്ളിൽ അനുമതി നൽകും. അഞ്ച് അംഗ സമിതി ഇതിനുള്ള അപേക്ഷ പരിഗണിക്കും. ഈ സമിതിയെ സഹായിക്കാൻ ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ സെൽ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകർക്ക് എല്ലാ സഹായവും പിന്തുണയും സർക്കാർ നൽകും. സർക്കാരിന്റെ…
Read Moreപോപ്പുലര്‍ ഫിനാന്‍സ് ഉടമകളാല്‍ വഞ്ചിതരായ നിക്ഷേപകര്‍ ആത്മഹത്യയുടെ വക്കില്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളാല്‍ വഞ്ചിതരായ ആയിരകണക്കിന് നിക്ഷേപകര്‍ ആത്മഹത്യയുടെ വക്കില്‍ . കോടികണക്കിന് രൂപയുടെ നിക്ഷേപം കൊള്ളയടിച്ച പ്രധാനപ്പെട്ട 5 ഉടമകളെ പോലീസ് പിടികൂടി എങ്കിലും തുടര്‍ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ പോലീസിന് കഴിഞ്ഞില്ല . കേസ്സ് സി ബി ഐയ്ക്ക് കൈമാറി എങ്കിലും സി ബി ഐ അന്വേഷണം ഏറ്റെടുത്തില്ല .വാര്‍ദ്ധക്യകാല പെന്‍ഷന്‍ തുക പോലും നിക്ഷേപിച്ച മുതിര്‍ന്ന പൌരന്‍മാര്‍ ആത്മഹത്യയുടെ വക്കില്‍ ആണ് . ജീവിക്കാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്ത അനേകായിരങ്ങള്‍ സര്‍ക്കാര്‍ അനാസ്ഥയെ പഴിക്കുന്നു . നീതി തേടി പോലീസിനെ സമീപിച്ചു എങ്കിലും പോലീസ് ഭാഗത്ത് നിന്നും ആശ്വാസകരമായ ഒരു മറുപടി പോലും നല്‍കുന്നില്ല . കൃഷിചെയ്തു കിട്ടിയ തുക പോലും നിക്ഷേപിച്ചവര്‍ ഉണ്ട് . മാസം തോറും ചെറിയ ഒരു തുക…
Read Moreപോപ്പുലര്‍ ഫിനാന്‍സ്സ് തട്ടിപ്പ് : പണയ സ്വര്‍ണ്ണങ്ങള്‍ ആരുടെ കയ്യില്‍
പണയ സ്വര്‍ണ്ണം വെച്ചവര്‍ പരാതി നല്‍കിയില്ല : ഒരു ബ്രാഞ്ച് മാനേജര്‍ 3 കിലോ പണയ സ്വര്‍ണ്ണം കൈക്കലാക്കി എന്നാണ് ഇപ്പോള്‍ അറിയുന്ന വാര്‍ത്ത കോന്നി വാര്‍ത്ത ഡോട്ട് കോം : അര പവന്‍ മുതല്‍ 30 പവനോളം സ്വര്‍ണ്ണം പോപ്പുലര്‍ ഫിനാസിന്‍റെ വിവിധ ശാഖകളില്‍ പണയം വെച്ചവര്‍ ഇതുവരെ പരാതിയുമായി പോലീസില്‍ എത്തിയില്ല . ഒരാള്‍ മാത്രം പരാതി പറഞ്ഞു എങ്കിലും രേഖാമൂലം പോലീസില്‍ പരാതി നല്‍കിയില്ല . കിലോ കണക്കിനു പണയ സ്വര്‍ണ്ണ ഇടപാടുകള്‍ ഓരോ ബ്രാഞ്ചിലും നടന്നിരുന്നു . ബ്രാഞ്ച് മാനേജര്‍മാര്‍ ആണ് ഇതെല്ലാം കൈകാര്യം ചെയ്തത് . പോലീസ് പിടിയിലാകും മുന്നേ ഉടമ തോമസ് ഡാനിയല്‍ എന്ന റോയിയുടെ നിര്‍ദ്ദേശപ്രകാരം ഭാര്യ പ്രഭ ചില ബ്രാഞ്ചുകളില്‍ എത്തി പണയ സ്വര്‍ണ്ണം നേരിട്ടു വാങ്ങി പോയി എന്നാണ് ചില ബ്രാഞ്ച് മാനേജര്‍മാര്‍ പോലീസിനോട്…
Read Moreപോപ്പുലര്‍ ഫിനാന്‍സ് : ബിനാമികള്‍ വകയാറില്‍ വിലസുന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം :പോപ്പുലര്‍ ഫിനാന്‍സ് എന്ന പേരിലും ഇണ്ടിക്കാട്ടില്‍ ഫിനാന്‍സ് എന്ന പേരിലും പോപ്പുലര്‍ ഗ്രൂപ്പ് സ്ഥാപനം നടത്തിയാണ് 21 ഷെയര്‍ കമ്പനികളുടെ പേരില്‍ നിക്ഷേപങ്ങള്‍ എല്ലാം സ്വീകരിച്ചത് . വകയാറില്‍ ഉള്ള ചിലയാളുടെ പേരിലും തട്ടിപ്പ് കമ്പനികള്‍ രൂപീകരിച്ചു . 21 കറക്ക് കമ്പനിയും എല്‍ എല്‍ പിയായാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത് . 4 കടലാസ് കമ്പനികള്‍ വകയാറില്‍ ഉള്ള ബിനാമികളുടെ പേരുകളില്‍ ആണ് ഉള്ളത് . വകയാര്‍, കൊല്ലന്‍പടി, മ്ലാംതടത്തിലും (മൂന്നും അടുത്തടുത്ത പ്രദേശം )ഉള്ള ബിനാമികളുടെ പേരിലും തട്ടിപ്പ് കമ്പനികള്‍ രൂപീകരിച്ചു . ഈ ബിനാമികളുടെ പേരുകളും വിലാസവും പോലീസ് നേരത്തെതന്നെ ശേഖരിച്ചിരുന്നു . എന്നാല്‍ ഇതുവരെ ഇവരെ ആരെയും പോലീസ് ചോദ്യം ചെയ്തിട്ടില്ല എന്നു അറിയുന്നു . ബിനാമികളില്‍ ഉള്ള ആളുകള്‍ നിത്യവും വകയാറിലൂടെ നിക്ഷേപകരുടെ നീക്കങ്ങള്‍…
Read Moreഫാഷൻ ഡിസൈനിംഗ് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഗാർമെന്റ് മേക്കിംഗ് & ഫാഷൻ ഡിസൈനിംഗ്, പ്ലംബിംഗ് & സാനിട്ടേഷൻ, ഇലക്ട്രിക്കൽ വയറിംഗ് (10 മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്ക് ഫോൺ: 04712360611, 8075465539.
Read More